മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി. മലയാളത്തിന് ശ്രേഷ്ടഭാഷ പദവി ലഭിക്കാനുള്ള ശുപാര്*ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതോടെ മലയാളം ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതോടെ ഭാഷാ പരിപോഷണത്തിന് 100 കോടി രൂപ കേന്ദ്രസഹായവും സംസ്ഥാനത്തിന് ലഭിക്കും. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷസമതി മലയാളത്തിന് ശ്രേഷ്ടഭാഷ പദവി നല്*കണമെന്ന് നേരത്തെതന്നെ ശുപാര്*ശ ചെയ്തിരുന്നതാണ്. നിലവില്* തമിഴ്, തെലുങ്ക്, കന്നഡ,സംസ്*കൃതംഭാഷകള്*ക്ക് ശ്രേഷ്ടഭാഷ പദവിയുണ്ട്.

രണ്ടായിരം വര്*ഷത്തെ പഴക്കമില്ലെന്ന് പറഞ്ഞ് ആദ്യഘട്ടത്തില്* മലയാളത്തിന് ശ്രേഷ്ടഭാഷ പദവി നല്*കുന്നതിനുള്ള ശുപാര്*ശ വിദഗ്ദ സമതി തള്ളിയിരുന്നു. ദ്രാവിഡ ഭാഷാ പണ്ഡിതന്* വി.എച്ച്. കൃഷ്ണമൂര്*ത്തിയുടെ എതിര്*പ്പിനേത്തുടര്*ന്നാണ് കേരളത്തിന്*റെ ആവശ്യം വിദഗ്ദ സമതി തള്ളിയത്. ഇതേതുടര്*ന്ന് മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് കേരളം നിയോഗിച്ച സമിതി പഠനം നടത്തി റിപ്പോര്*ട്ട് സമര്*പ്പിച്ചു. കൂടാതെ കേരളത്തിന്*റെ വാദം കേള്*ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി, സാംസ്*കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്* കേന്ദ്രമന്ത്രിസഭയിലെ മുതിര്*ന്ന നേതാക്കളെ കാണുകയും ചെയ്തിരുന്നു. പഠന റിപ്പോര്*ട്ടിനൊപ്പം കേരളത്തിന്*റെ രാഷ്ട്രീയ സമ്മര്*ദ്ദവുംകൂടി ആയതോടെ അക്കാദമി മലയാളത്തിന് ശേഷ്ട്രഭാഷാ പദവി നല്*കി.

മലയാളത്തിന് ശേഷ്ട്രഭാഷാ പദവി നല്*കുന്നതിന് കഴിഞ്ഞ ഡിസംബര്* 19ന് നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതിയാണ് അംഗീകാരം നല്*കിയത്. ഇതുസംബന്ധിച്ച ശുപാര്*ശ കേന്ദ്ര സാസ്*കാരിക മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ഈ ശുപാര്*ശയാണ് ഇപ്പോള്* കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്*കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്*കാരിക മന്ത്രാലയവും തള്ളിയിരുന്നു.