Page 1 of 4 123 ... LastLast
Results 1 to 10 of 32

Thread: ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. && എ ബി സി ഡി 2 In 1

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. && എ ബി സി ഡി 2 In 1


    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.


    Matinee Guruvayoor balakrishna
    status 40%

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി, അതിന്റെ സെക്രട്ടറി, ലാവ്ലിൻ കേസ്, ടിപി ചന്ദ്രശേഖരവധം എന്നീ കാര്യങ്ങളെ കുറിച്ച് തിരകഥാകൃത്തായ മുരളി ഗോപിയ്ക്ക് ചില ധാരണകളുണ്ട്. ആ ധാരണകൾ ഒരു സിനിമയാക്കി എടുത്തു വെച്ചിരിക്കുന്നതാണു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. അരുൺ കുമാർ അരവിന്ദാണു ഈ ധാരണകളെ സിനിമയാക്കി സംവിധാനിച്ചിരിക്കുന്നത്.

    റെവല്യൂഷ്ണറി പാർട്ടി ഓഫ് മാർക്സ്റ്റ് എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൈതേരി സഹദേവൻ ബിബിവിപി എന്ന വർഗ്ഗീയ സംഘടനയുടെ ആക്രമണത്തിൽ ഒരു കയ്യുടെ സ്വാധീന ശേഷി നഷ്ടപ്പെട്ട ആർ പി എമ്മിന്റെ പഴയ കാല കരുത്തുറ്റ നേതാവ് ചെഗുവേര റോയ്,പോലീസ് എസ് ഐ ആയ വട്ട് ജയൻ എന്നിവരാണു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

    മലയാളത്തിൽ കമ്യൂണിസ്റ്റ് സിനിമകൾ ധാരാളം ഉണ്ടായിട്ടുണ്ട്. ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് , പൗരൻ , അറബി കഥ എന്നിവ അതിനു ഉദാഹരണങ്ങളാണു. പാർട്ടികകത്തും പുറത്തും നടക്കുന്ന അപചയങ്ങൾ ചർച്ച ചെയ്യുന്ന നല്ല സിനിമകൾ ആയിരുന്നു അവ. പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളെ വ്യക്തിപരമായി ഉയർത്തികാട്ടുന്നതിനു ഇകഴ്ത്തുന്നതിനുമായി സിനിമകളിൽ പ്രാധാന്യം.

    അടുത്തകാലങ്ങളിലായി വിസ് അച്യുതാനന്ദനെ നല്ലവനാക്കിയും അല്ലാതെയുമുള്ള സിനിമകൾ ഇറങ്ങുകയുണ്ടായി. എന്നാൽ ഇതാദ്യമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ കേന്ദ്രീകരിച്ചു കൊണ്ട് ഒരു സിനിമ പുറത്ത് വന്നിരിക്കുകയാണു. സംസ്ഥാന സെക്രട്ടറി വിമർശനങ്ങൾക്ക് അതീതനൊന്നുമല്ല. ആർക്കും വിമർശിക്കാം. പക്ഷെ ഈ സിനിമയിലൂടെ മുരളി ഗോപി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ ഭാഷ മനസ്സിലാക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട്.

    വി എസിനെയും ഈ ചിത്രത്തിൽ പരിഹസിച്ചിട്ടുണ്ട് എന്നിരിക്കെ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നടങ്കം ശുദ്ധീകരണം നടത്താൻ എടുത്ത സിനിമയാണു എന്നൊക്കെ വാദിച്ചാൽ അർഹിക്കുന്ന അവഞ്ജയോടെ അതിനെ തള്ളിക്കളയാനെ സാധിക്കുകയുള്ളു. ഈ സിനിമയിലെ അഭിനേതാക്കളിൽ മികച്ച് നിന്നത് ഇന്ദ്രജിത്ത് അഭിനയിച്ച വട്ട് ജയനും ലെനയുടെ അനീറ്റയുമാണു. വളരെ നാളുകൾക്ക് ശേഷം അഭിസാരിക ചായ്വില്ലാത്ത ഒരു കരുത്തുറ്റ വേഷം ചെയ്തതിൽ ലെനയ്ക്ക് അഭിമാനിക്കാം.

    മുരളി ഗോപിയുടെ വേഷം നന്നായെങ്കിലും ചില സമയങ്ങളിൽ ആ നടനു താങ്ങാവുന്നതിലും അപ്പുറത്താണു ആ കഥാപാത്രത്തിന്റെ ശക്തി എന്ന് നമ്മളെ തോന്നിപ്പിക്കുന്നു. കൈതേരി സഹദേവൻ എന്ന പാർട്ടി സെക്രട്ടറിയുടെ റോൾ ഹരീഷ് പാറാടി മികവുറ്റതാക്കി. രമ്യനമ്പീശന്റെ ജന്നിഫർ എന്ന നഴ്സും ഈ സിനിമയിൽ ഒരു പ്രധാന്യമുള്ള കഥാപാത്രം തന്നെയാണു. ഗാനങ്ങൾ ഒരു പ്രത്യേക മൂഡിലൊരുക്കിയിരിക്കുന്നതിനാൽ പ്രേക്ഷകനെ അതികം മുഷിപ്പിക്കില്ല.

    ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിനു ശേഷം അരുൺ കുമാർ അരവിന്ദും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമായതിന്റെ പ്രതീക്ഷ വെച്ച് കാണാൻ പോയാൽ കടുത്ത നിരാശ സമ്മാനിക്കുന്ന ഒന്നായി മാറും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. റെവല്യൂഷൻ ഹോം മെയ്ഡ് എന്ന പരസ്യവാചകം വിപ്ലവം വീട്ടിൽ ഉണ്ടാക്കുന്നതാണു എന്ന തരത്തിലാണു ഈ സിനിമ.

    ഇനി ഈ സിനിമ കണ്ട് കമ്മ്യൂണിസ്റ്റുകാർ ഹാലിളകി ഈ സിനിമയ്ക്ക് എതിരെ വാളെടുത്ത് അങ്ങനെ ഉണ്ടാകുന്ന പബ്ലിസിറ്റിയിൽ നാലാളു ഈ സിനിമ കാണും എന്നൊക്കെയാണു അണിയറക്കാരുടെ മനസ്സിലിരിപ്പെങ്കിൽ അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി ഒരു ചുക്കുമറിയില്ല എന്നതാണു വാസ്തവം.


    എ ബി സി ഡി



    Show second show
    ragam trichur
    housefull

    ന്യൂജൻറേഷൻ സിനിമകൾ എന്നാൽ കുടുംബവുമായി കാണാൻ കൊള്ളത്തവയാണെന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. തെറിവിളിയും കള്ളും കഞ്ചാവും അശ്ലീല ചുവയുള്ള സംഭാഷണങ്ങളുമായി ആകെപാടെ ഒരു ബഹളമയം. ഹണിബീ, കിളിപോയ് എന്നീ ചിത്രങ്ങളൊക്കെ പറയാൻ ശ്രമിക്കുന്നതും ഈ വിഷയങ്ങൾ തന്നെയാണു. എന്നാൽ ദുൽഖർ സല്മാനെ നായകനാക്കി മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത എ ബി സി ഡി ഒരു പെഫക്റ്റ് ന്യൂജനറേഷൻ ഫാമിലി എന്റർടെയനർ ആണു. നിങ്ങൾക്ക് ഈ സിനിമ കുടുംബസമേതം വന്ന് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ആസ്വദിക്കാം.

    അമേരിക്കയിൽ ജനിച്ചു വളർന്ന ജോൺസ് കോര എന്നിവരെ അവിടുത്തെ വളരെ "നല്ല സ്വഭാവം" കാരണം വീട്ടുകാർ കുറച്ച് നാളത്തേക്കെന്ന് പറഞ്ഞ് ഇന്ത്യയിലേക്കയക്കുന്നു. ഇന്ത്യയിലെത്തുന്ന അവരെ കാത്തിരിക്കുന്നത് കൊച്ചിയിലെ വളരെ പരിമിതിമായ ജീവിത സാഹചര്യങ്ങളാണു. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കൊച്ചിയിലെ ഒരു കോളേജിൽ പഠിക്കാൻ ചേരാൻ അവർ നിർബന്ധിതരായി. അമേരിക്കയിൽ ആർഭാട പൂർവ്വം ജീവിതം നയിച്ച ജോണിനും കോരയ്ക്കും സാമ്പത്തിക അച്ചടക്കത്തോടെയുള്ള ജീവിതം വളരെ ദുസ്സഹമായിരുന്നു, മധുമിത എന്ന അവരുടെ കോളേജിലെ വിദ്യാർത്ഥിനിയെ പരിചയപ്പെടുന്നതോടെ ഇവരുടെ ജീവിതം ആകെപ്പാടെ മാറി മറിയുകയാണു.

    അമേരിക്കയിലേക്ക് തിരിച്ച് പോകണം എന്ന ജോൺസ് കോരയുടെ ആഗ്രഹം നടക്കുമോ എന്തൊക്കെയാണു കൊച്ചിയിൽ അവർ ചെന്നു പെടുന്ന ഏടാകൂടങ്ങൾ എന്നൊക്കെ അറിയണമെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്ത് സിനിമ കണ്ടോളു. എ ബി സി ഡി നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച.

    ജോൺസ് ആയി വേഷമിട്ട ദുൽഖർ സല്മാന്റെ കഴിവിനെ കുറിച്ച് ഇനിയുമാരും സംശയമോ എതിരഭിപ്രായമോ പറയാൻ വഴിയില്ല ഇത് ബാപ്പയുടെ മോൻ തന്നെ. അക്കരക്കാഴ്ച്ചകളിലെ ഗ്രിഗറി ആണു ഇതിൽ കോര ആയി വേഷമിടുന്നു. മറിമായത്തിലെ ശ്രീക്കുമാറിനെയും ഗ്രിഗറിയും ദുൽക്കറെയും വെച്ച് മാത്രം കോമഡി ട്രാക്ക് കൈകാര്യം ചെയ്യാൻ മാർട്ടിൻ പ്രാക്കാട്ട് കാണിച്ച ധൈര്യം അപാരം തന്നെയാണു. നായിക എന്ന് പറയാൻ പറ്റില്ലെങ്കിലും അപർണ്ണ ഗോപിനാഥിന്റെ മധുമിത മികച്ചു നിന്നു. അമേരിക്കയുടേയും കൊച്ചിയുടെയും മനോഹാരിത ഒരു പോലെ ഒപ്പിയെടുത്ത ഛായാഗ്രഹണവും മികച്ച പശ്ചാത്തല സംഗീതവുമെല്ലാം എ ബി സി ഡിയുടെ മാറ്റ് കൂട്ടുന്നു.

    ലാലു അലക്സ് അടക്കം നിരവധി താരങ്ങൾ ഉണ്ടെങ്കിലും എ ബി സി ഡി ജോൺസ് കോര ഷോ ആണു. രണ്ട് മണിക്കൂർ 46 മിനുറ്റാണു ഈ ചിത്രത്തിന്റെ ദൈർഘ്യം എന്നതു കൊണ്ട് ആദ്യ പകുതി ഒരല്പം ബോറടി തോന്നാമെങ്കിൽ രണ്ടാം പകുതിയിൽ അപ്രതീക്ഷിത സംഭവങ്ങൾ ഈ ബോറടിയെ കാറ്റിൽ പറത്തുന്നു.മമ്മൂട്ടിക്ക് ബെസ്റ്റ് ആക്ടർ എന്ന സൂപ്പർ ഹിറ്റ് നൽകിയ മാർട്ടിൻ പ്രാക്കാട്ട് ദുൽക്കറിനു ഒരു മെഗാഹിറ്റ് ആണു സമ്മാനിക്കുന്നത്. ഈ മോൻ അങ്ങനെയങ്ങ് പോവാൻ വന്നതല്ല...!!
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  4. #3
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks

  5. #4
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    kidukkan review

  6. #5
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks N s

  7. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. #7
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx ns....

  9. #8

    Default

    tks NS.
    kalakkan review

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxx NS
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    thanx ns......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •