Page 1 of 9 123 ... LastLast
Results 1 to 10 of 84

Thread: Left Right Left - സഹതാപം തോന്നുന്നു

  1. #1
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default Left Right Left - സഹതാപം തോന്നുന്നു


    ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ്, അറബി കഥ തുടങ്ങിയ സിനിമകളുടെ ശ്രേണിയിലേക്ക് മനസ്സിലെ വിപ്ലവ വികാരം ഉണർത്തുന്ന മറ്റൊരു മലയാള സിനിമ കൂടി എന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ ഗാനങ്ങളും മറ്റും കണ്ടപ്പോൾ തോന്നിയത്. പക്ഷെ തികച്ചും നിരാശ നിറഞ്ഞതായിരുന്നു പടം. പല സിനിമകളിലും കമ്മ്യൂണിസ്റ്റ്* പാർട്ടിക്കുള്ളിൽ പലർക്കും സംഭവിച്ചിട്ടുള്ളതായ അപജയങ്ങളും ആദർശ വ്യതിചലങ്ങളും പലപ്പോഴും ഇവിടെ സിനിമകളിൽ പ്രതിപ്രതിപാതിച്ചിട്ടുട്ടെങ്കിലും ഇതുപോലെ കമ്മ്യൂണിസ്റ്റ്* പാർട്ടിയെ അപ്പാടെ വിമർശിക്കുന്ന ഒരു സിനിമ ആദ്യം ആയിട്ടു തന്നെ ആയിരിക്കും. ഈ സിനിമ ഒരു ഹിന്ദുത്യ അജണ്ട ആണെന്ന് സംശയിക്കാൻ ഉതകുന്ന പലതും ഉണ്ട് താനും.

    കമ്മ്യൂണിസ്റ്റ്* പാർട്ടി സെക്രട്ടറിയെ
    കൈതേരി സഹദേവൻ എന്ന കഥാപാത്രം ആക്കി അതെ സംസാര ശൈലി വരുത്തിയും, SNC ലാവ്*ലിൻ സംഭവത്തെ ഒരു അണക്കെട്ടിനോടു ചേർന്ന കനേഡിയൻ കമ്പനി യും ആയി നടത്തിയ മുന്നേ മുക്കാൽ കോടിയുടെ അഴിമതി ആയി പറഞ്ഞും, മകനെ ലണ്ടനിൽ അയച്ചു പഠിപ്പിക്കുന്നതായി കാട്ടിയും ഏതാണ്ട് ജീവിച്ചിരിക്കുന്ന വ്യക്തിയോട് ഉപമിക്കാൻ ഉതകുന്ന വിധത്തിൽ തന്നെ ആണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. സഖാവ് വി എസ് എന്ന പ്രതിപക്ഷ നേതാവിനെ, 81 കഴിഞ്ഞ പ്രതിപക്ഷ നേതാവായ സഖാവ് എസ് ആർ എന്ന കഥാപാത്രം ആയിയും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.

    സഖാവ്
    എസ് ആർ ഒരു വ്യക്തി താൽപര്യം മാത്രം നോക്കി ജീവിക്കുന്ന കമ്മ്യൂണിസ്റ്റ്* കാരൻ ആണ്, ചെമ്മരി ആടിനെയും ആട്ടിൻ കുട്ടികളെയും തമ്മിൽ അടിപ്പിച്ചു രക്തം കുടിക്കാൻ നിൽക്കുന്ന ഒരു ചെന്നായ് ആണ് സഖാവ്. കൂടെ നില്ക്കുന്നവരെ സംരക്ഷിക്കാൻ കഴിയാത്തവൻ, കലക്ക വെള്ളത്തിൽ മീൻപിടിക്കുന്നവൻ എന്നിങ്ങനെ പോകുന്നു മറ്റു വിശേഷണങ്ങൾ. കൈതേരി സഹദേവൻ ആകട്ടെ തന്നെ എതിർക്കുന്നവരെയും, പാർട്ടി വിട്ടു പോകുന്നവരെയും, പാർട്ടിയിൽ വളർന്നു വരുന്ന യുവ നേതാക്കളെയും എല്ലാം കൊല്ലുന്ന പഞ്ച പാവം ആണ്. പാർട്ടി വിടുന്നവർ ആകട്ടെ വെറും വ്യക്തി വിരോധം മാത്രം ലാക്കാക്കിഎന്തും കാട്ടി കൂട്ടാൻ മടിക്കാത്തവർ. അകേ കൂടി ഒരു ശുദ്ധൻ ഉള്ളതാകട്ടെ ചെഗുവേര റോയ്. കുട്ടി സഖാക്കൾ ആകട്ടെ വെറും തല്ലും പിടിയും ആയി നടക്കുന്നവരും. ഇതിലെ തിരക്കഥ എഴുതിയ മുരളി ഗോപിയും സംവിധാനം നടത്തിയ അരുണ്* കുമാറിന്റെയും അതെ വികാരമുള്ള രജപുത്ര വിഷ്യൽ മീഡിയയും ലക്ഷ്യം പാർട്ടിയെ നന്നാക്കൽ അല്ല എന്നത് ഇതിൽ നിന്നു തന്നെ വ്യക്തം.ബിബിവിപി എന്ന വർഗ്ഗീയ സംഘടനയുടെ മേൽ ചുമത്തുന്ന ഒരു ആരോപണം പിന്നീടു സഹദേവന്റെ കൈകളാൽ ആണ് എന്ന് പറയുന്നും ഉണ്ട്.


    സമകാലിക രാഷ്ട്രീയ സംഭവങ്ങൾ ചേർത്തും, ടി പി വധ കേസ് മുതലായ ജന ശ്രദ്ധ നേടിയ
    സംഭവങ്ങൾ ഉൾപ്പെടുത്തിയും ഒരു സിനിമ എടുത്താൽ ആളുകൾ കയറും എന്നും പിന്നെ പാർട്ടി സെക്രട്ടറിയെ വധിക്കാൻ മാത്രം ഉതകുന്ന ഒന്നാണ് Revolution is Home-Made എന്നത് കൊണ്ട് പിന്നീട് കിട്ടാവുന്ന വിമർശനുകളുടെ പബ്ലിസിറ്റി മുതലാക്കാം എന്നതും ആണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ നിങ്ങൾ അമ്പേ പരാജയപെട്ടു.. അതാണ് എന്റെ കൂടെ വെറും 8 പേർ മാത്രം സിനിമ കാണാൻ ഉണ്ടായിരുന്നത്..

    കമ്മ്യൂണിസ്റ്റ്* പാർട്ടിയെ പറ്റി ഒരു ചുക്കും നിങ്ങൾക്ക് അറിയില്ല Mr.
    മുരളി ഗോപി & അരുണ്* കുമാർ, കാരണം നിങ്ങൾ ഈ സിനിമയിൽ കാട്ടുന്ന പോലെ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്* പാർട്ടി എങ്കിൽ ഇതുപോലെ ഒരു സിനിമ ഇറങ്ങി കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞും നിങ്ങൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ലലോ ?



    അതെ യദാർത്ഥത്തോട് പുല ബന്ധം പുലർത്താനോ നീതികരിക്കാനോ കഴിയാതെ വെറും ഹിന്ദുത്യ അജണ്ട യും കലക്കവെള്ളം ഉണ്ടാക്കി അതിലൂടെ ആളുകളെ തീയേറ്ററിൽ കയറ്റാനും ലക്*ഷ്യം ആക്കി ഇറക്കിയ ഒരു മുന്നാം കിട മഞ്ഞ പത്രം നിലവാരം ഉള്ള സിനിമ. ഇത് പോലെ ഒരു തിക്ഷണം ആയ ഒരു കഥാ തന്തു വിൽ സിനിമ എടുക്കുമ്പോൾ സങ്ഖപരിവാർ എഴുതുന്ന വാരികകളും ക്രൈം വരികയും മാത്രം വായിച്ച അറിവ് മതി ആവില്ല ഗോപി.


    നല്ലത് എന്ന് പറയാവുന്നത് 3 താരങ്ങളുടെയും പ്രകടനവും ചില സംഭാഷണങ്ങളും, ചില മുഹൂർത്തങ്ങളും , ഗോപി യുടെ പശ്ചാത്തല സംഗീതവും ആണ്.

    Rating - 4/10
    Status - 9
    പേർ




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks pravi
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    VS ne kurichu pravi thanne melparanja aropanangal unnayichitille..athine enkilum nyayeekarikkamayirunnu..atho partykarku mathrame partykare vimarshikkan padullo?

  5. #4

    Default

    Thanks Pravi


    Waiting For It

  6. #5

    Default

    Thanks anna...good review...ellarkkum review ishttappettennu varilla avarokke avarude bhaashayil thanne paranjaal communism enna adarshathe

    angeekarikkukayumm ennal partye orikkalum angeekarikkukayum cheyyathavaraanu ..ee standilparam udayippu veronnilla...

  7. #6
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default



    Thanks Pravi..

  8. #7
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    Quote Originally Posted by vadakkan View Post
    Thanks anna...good review...ellarkkum review ishttappettennu varilla avarokke avarude bhaashayil thanne paranjaal communism enna adarshathe

    angeekarikkukayumm ennal partye orikkalum angeekarikkukayum cheyyathavaraanu ..ee standilparam udayippu veronnilla...
    communism partyude paril mathram othungumpozhanu alukal aa adarshathileku mathramayi othungunnathum partye mati nirthunnathum...

  9. #8
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks pravi............

  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default



    Thanks PRavi....

  11. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    Status

    thanks pravi....
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •