Quote Originally Posted by BangaloreaN View Post
ഒരു സീറ്റില്* ഒരാളുമായി സര്*വീസ് പറ്റില്ല: ഒരു വര്*ഷത്തേയ്ക്ക് ബസ് ഓടിക്കാനില്ലെന്ന് ഉടമകള്*





തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്*ക്കെതിരേ സ്വകാര്യ ബസ് ഉടമകള്*. ഒരു സീറ്റില്* ഒരു യാത്രക്കാരനെന്ന നിലിയില്* സര്*വീസ് നടത്താന്* സാധിക്കില്ലെന്ന് വ്യക്തമാക്കി പതിനായിരത്തിലധികം ബസ്സുകളുടെ ഉടമകള്** സ്റ്റോപ്പേജിന് അപേക്ഷ നല്*കി. ഒരു വര്*ഷത്തോളം ബസ് സര്*വീസ് നടത്താന്* കഴിയില്ലെന്നാണ് സ്വകാര്യബസ് ഉടമകള്* വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തോളമായി സര്*വീസ് നടത്താത്തതിനാല്* പ്രവര്*ത്തന ക്ഷമമാക്കി എടുക്കാന്* ഏകദേശം 20000 രൂപയെങ്കിലും ഒരു ബസിന് വേണ്ടി വരും. അതിന് പുറമേയാണ് സര്*ക്കാരിന്റെ പുതിയ നിര്*ദ്ദേശം. ഈ സാഹചര്യത്തില്* ബസ് ഓടിക്കാന്* കഴിയില്ലെന്നാണ് ഉടമകള്* വ്യക്തമാക്കുന്നത്. കൂടാതെ ഒരു വിഭാഗം ബസുകള്* ഗ്യാരേജില്* തന്നെ തുടര്*ന്നും സൂക്ഷിക്കുന്നതിനുള്ള ജി ഫോം അപേക്ഷയും നല്*കിയിട്ടുണ്ട്. നികുതി അടക്കമുള്ള കാര്യങ്ങളില്* ഇളവ് ലഭിക്കുന്നതിനായാണിത്*.
അതേസമയം ബസ് ഉടമകളുടെ പേരിലുള്ള വായ്പകള്*ക്ക്* മൊറോട്ടോറിയം, ഡീസലിന് സബ്*സിഡി, നികുതി അടക്കാന്* സാവകാശം എന്നിങ്ങനെയുള്ള നിര്*ദ്ദേശങ്ങള്* ഉടമകള്* സര്*ക്കാരിന് മുന്നില്* വെച്ചിട്ടുള്ളത്.
ഇത്തരമൊരു സാഹചര്യം കെ എസ് ആര്* ടി സിക്കും ഉണ്ട്. നിലവില്* അധിക ചാര്*ജ് ഈടാക്കുകയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്* നല്*കുകയോ വേണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഈ പ്രശ്*നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്*പ്പെടുത്തി പരഹാരം കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്* പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സീറ്റില്* ഒരു യാത്രക്കാരന്* എന്ന നിര്*ദ്ദേശം സര്*ക്കാര്* മുന്നോട്ടുവെച്ചിരുന്നു. എന്നാല്* സാധാരണ സമയങ്ങളില്* പോലും പല സര്*വീസുകളും നഷ്ടത്തില്* ഓടുമ്പോള്* ഈ നിലയില്* സര്*വീസ് നടത്താന്* സാധിക്കില്ലെന്നാണ് ഉടമകള്* വ്യക്തമാക്കുന്നത്.

nalla theerumanam ........ellam onnu sheriyaayittu irakkiyal mathi .