Page 13 of 14 FirstFirst ... 311121314 LastLast
Results 121 to 130 of 135

Thread: 🚌 Private Bus Updates & Photos 🚏

  1. #121
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


    Quote Originally Posted by BangaloreaN View Post
    ഒരു സീറ്റില്* ഒരാളുമായി സര്*വീസ് പറ്റില്ല: ഒരു വര്*ഷത്തേയ്ക്ക് ബസ് ഓടിക്കാനില്ലെന്ന് ഉടമകള്*





    തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്*ക്കെതിരേ സ്വകാര്യ ബസ് ഉടമകള്*. ഒരു സീറ്റില്* ഒരു യാത്രക്കാരനെന്ന നിലിയില്* സര്*വീസ് നടത്താന്* സാധിക്കില്ലെന്ന് വ്യക്തമാക്കി പതിനായിരത്തിലധികം ബസ്സുകളുടെ ഉടമകള്** സ്റ്റോപ്പേജിന് അപേക്ഷ നല്*കി. ഒരു വര്*ഷത്തോളം ബസ് സര്*വീസ് നടത്താന്* കഴിയില്ലെന്നാണ് സ്വകാര്യബസ് ഉടമകള്* വ്യക്തമാക്കുന്നത്.
    കഴിഞ്ഞ ഒരു മാസത്തോളമായി സര്*വീസ് നടത്താത്തതിനാല്* പ്രവര്*ത്തന ക്ഷമമാക്കി എടുക്കാന്* ഏകദേശം 20000 രൂപയെങ്കിലും ഒരു ബസിന് വേണ്ടി വരും. അതിന് പുറമേയാണ് സര്*ക്കാരിന്റെ പുതിയ നിര്*ദ്ദേശം. ഈ സാഹചര്യത്തില്* ബസ് ഓടിക്കാന്* കഴിയില്ലെന്നാണ് ഉടമകള്* വ്യക്തമാക്കുന്നത്. കൂടാതെ ഒരു വിഭാഗം ബസുകള്* ഗ്യാരേജില്* തന്നെ തുടര്*ന്നും സൂക്ഷിക്കുന്നതിനുള്ള ജി ഫോം അപേക്ഷയും നല്*കിയിട്ടുണ്ട്. നികുതി അടക്കമുള്ള കാര്യങ്ങളില്* ഇളവ് ലഭിക്കുന്നതിനായാണിത്*.
    അതേസമയം ബസ് ഉടമകളുടെ പേരിലുള്ള വായ്പകള്*ക്ക്* മൊറോട്ടോറിയം, ഡീസലിന് സബ്*സിഡി, നികുതി അടക്കാന്* സാവകാശം എന്നിങ്ങനെയുള്ള നിര്*ദ്ദേശങ്ങള്* ഉടമകള്* സര്*ക്കാരിന് മുന്നില്* വെച്ചിട്ടുള്ളത്.
    ഇത്തരമൊരു സാഹചര്യം കെ എസ് ആര്* ടി സിക്കും ഉണ്ട്. നിലവില്* അധിക ചാര്*ജ് ഈടാക്കുകയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്* നല്*കുകയോ വേണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഈ പ്രശ്*നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്*പ്പെടുത്തി പരഹാരം കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്* പറഞ്ഞു.
    കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സീറ്റില്* ഒരു യാത്രക്കാരന്* എന്ന നിര്*ദ്ദേശം സര്*ക്കാര്* മുന്നോട്ടുവെച്ചിരുന്നു. എന്നാല്* സാധാരണ സമയങ്ങളില്* പോലും പല സര്*വീസുകളും നഷ്ടത്തില്* ഓടുമ്പോള്* ഈ നിലയില്* സര്*വീസ് നടത്താന്* സാധിക്കില്ലെന്നാണ് ഉടമകള്* വ്യക്തമാക്കുന്നത്.

    nalla theerumanam ........ellam onnu sheriyaayittu irakkiyal mathi .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഓടിയിട്ടും നഷ്ടം കുതിക്കുന്നു, ഇനി ജി-ഫോം രക്ഷ; 12,500 ബസുകളില്* 9,500-ഉം സര്*വീസ് നിര്*ത്തി




    10,000 രൂപയിലധികം വരുമാനം ലഭിച്ചിട്ടുള്ള സ്ഥാനത്ത് ഇപ്പോള്* 2500-3000 രൂപ വരെയേ കളക്ഷന്* ഉള്ളൂവെന്ന് ബസ്സുടമകള്*.
    ത്ര ഓടിയിട്ടും രക്ഷയില്ലാത്തതുകൊണ്ട് സ്വകാര്യ ബസുകള്* വീണ്ടും ജി ഫോമില്*. സംസ്ഥാനത്തെ മുക്കാല്* ഭാഗം ബസുകളും ഒരു വര്*ഷത്തേക്കു നിരത്തിലിറങ്ങാതിരിക്കാനുള്ള അനുമതി നേടിയിരിക്കുകയാണ്. കേരളത്തെ 12,500 സ്വകാര്യ ബസുകളില്* 9,500 എണ്ണവും മോട്ടോര്* വാഹന വകുപ്പിന് ജി ഫോം കൊടുത്തുകഴിഞ്ഞു.
    കോവിഡ് നിയന്ത്രണം നീളുന്നതിനിടെ നഷ്ടം സഹിച്ച് പലരും ആദ്യം നല്*കിയ ജി ഫോം പിന്*വലിച്ച് ഓടാന്* തുടങ്ങിയെങ്കിലും ജീവനക്കാര്*ക്ക് ശമ്പളം പോലും കൈയില്*നിന്ന് കൊടുക്കേണ്ട അവസ്ഥയായപ്പോഴാണ് മിക്ക ബസുകളും ജി ഫോമില്* കയറിയത്. കോവിഡ് വ്യാപനം വര്*ധിച്ചതോടെ ജനം നിരത്തിലിറങ്ങുന്നതു കുറഞ്ഞു. വിരലില്* എണ്ണാവുന്നവര്* മാത്രമാണ് ബസുകളില്* കയറുന്നത്.
    നേരത്തെ 10,000 രൂപയിലധികം വരുമാനം ലഭിച്ചിട്ടുള്ള സ്ഥാനത്ത് ഇപ്പോള്* 2500-3000 രൂപ വരെയേ കളക്ഷന്* ഉള്ളൂവെന്ന് ബസ്സുടമകള്* പറയുന്നു. ഒരു ദിവസം ശരാശരി 60 മുതല്* 80 ലിറ്റര്* ഇന്ധനത്തിന് 4000 മുതല്* 6000 രൂപ വരെ ആവശ്യമാണ്. കൂടാതെ തൊഴിലാളികള്*ക്ക് കൂലിയും ബസിന്റെ മറ്റ് മെയിന്റനന്*സുകളും നോക്കണം.
    നികുതിയും ഇന്*ഷുറന്*സും പുറമേയാണ്. അതായത് ഇപ്പോള്* ബസ് നിരത്തിലിറക്കിയാല്* ഓരോ ബസിനും കുറഞ്ഞത് 5000 രൂപയ്ക്കു മുകളിലേക്ക് ഉടമ ൈകയില്* നിന്ന് എടുക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് ഇപ്പോള്* നിരത്തിലുള്ളത് 3000 ബസുകള്* മാത്രമാണ്. കോവിഡ് കാലത്ത് ബസ് യാത്രാ നിരക്ക് വര്*ധിപ്പിച്ചെങ്കിലും അതുകൊണ്ടും മെച്ചമുണ്ടായില്ല.
    ചെറുകിട ബസുകാരാണ് ഏറെ കഷ്ടപ്പെടുന്നത്. ബാങ്ക് വായ്പയെടുത്ത് ബസ് വ്യവസായത്തിനിറങ്ങിയവരും പ്രതിസന്ധിയിലാണ്. രോഗവ്യാപനം കൂടുന്നതോടെ ആളുകള്* യാത്ര ചെയ്യാന്* മടിക്കുകയാണ്. പല വാര്*ഡുകളും മാറി മാറി കണ്ടെയ്ന്*മെന്റ് സോണാക്കുന്നതും നിയന്ത്രണങ്ങള്* മാറി വരുന്നതും ബാധിക്കുന്നു.
    ഈ അവസ്ഥയില്* ബസ് നിരക്കു വര്*ധന കൊണ്ടൊന്നും ഈ വ്യവസായത്തെ പിടിച്ചുനിര്*ത്താനാകില്ലെന്നും ഇന്ധനവിലയില്* സബ്*സിഡിയും നികുതിയിളവും ഉള്*പ്പെടെ കാര്യക്ഷമമായ പാക്കേജിലൂടെയല്ലാതെ മേഖലയെ രക്ഷിക്കാനാവില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്*സ് അസോസിയേഷന്* എറണാകുളം ജില്ലാ ജന. സെക്രട്ടറി കെ.ബി. സുനീര്* പറയുന്നു.
    എന്താണ് ജി ഫോം
    ബസിന്റെ ചെലവുകള്* ഒഴിവാക്കാനുള്ള മാര്*ഗമെന്ന നിലയില്* ഗതാഗത വകുപ്പിന്റെ അനുമതിയോടെ ബസുകള്* സര്*വീസ് നിര്*ത്തി കയറ്റിയിടുന്നതിനാണ് ഇത്. ജി ഫോം നല്*കിയാല്* ബസുകള്* 3 മാസത്തേക്കോ ഒരു വര്*ഷത്തേക്കോ കയറ്റിയിടാം.
    എപ്പോള്* വേണമെങ്കിലും ഉടമകള്*ക്ക് ജി ഫോം പിന്*വലിച്ച് ബസുകള്* റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. ജി ഫോം നല്*കിയാല്* വാഹന നികുതി, ക്ഷേമനിധി, ഇന്*ഷുറന്*സ് എന്നീ ബാധ്യതകളില്*നിന്നാണ് ഒഴിവാകുന്നത്.


  4. #123
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ente oru close family friend bus owner aanu 3 bus undu Irinjalakuda - Chalakudy routil "Akhila" enna peril vere oru family friendnu oru 5- 6 bus undu "Aiswarya" ellam Irinjalakuda base cheythu odunnathu aanu.

    Ippol odichittu oru rakshyum illa ennannu parayaunnathu


    Quote Originally Posted by BangaloreaN View Post
    ഓടിയിട്ടും നഷ്ടം കുതിക്കുന്നു, ഇനി ജി-ഫോം രക്ഷ; 12,500 ബസുകളില്* 9,500-ഉം സര്*വീസ് നിര്*ത്തി






    10,000 രൂപയിലധികം വരുമാനം ലഭിച്ചിട്ടുള്ള സ്ഥാനത്ത് ഇപ്പോള്* 2500-3000 രൂപ വരെയേ കളക്ഷന്* ഉള്ളൂവെന്ന് ബസ്സുടമകള്*.
    ത്ര ഓടിയിട്ടും രക്ഷയില്ലാത്തതുകൊണ്ട് സ്വകാര്യ ബസുകള്* വീണ്ടും ജി ഫോമില്*. സംസ്ഥാനത്തെ മുക്കാല്* ഭാഗം ബസുകളും ഒരു വര്*ഷത്തേക്കു നിരത്തിലിറങ്ങാതിരിക്കാനുള്ള അനുമതി നേടിയിരിക്കുകയാണ്. കേരളത്തെ 12,500 സ്വകാര്യ ബസുകളില്* 9,500 എണ്ണവും മോട്ടോര്* വാഹന വകുപ്പിന് ജി ഫോം കൊടുത്തുകഴിഞ്ഞു.
    കോവിഡ് നിയന്ത്രണം നീളുന്നതിനിടെ നഷ്ടം സഹിച്ച് പലരും ആദ്യം നല്*കിയ ജി ഫോം പിന്*വലിച്ച് ഓടാന്* തുടങ്ങിയെങ്കിലും ജീവനക്കാര്*ക്ക് ശമ്പളം പോലും കൈയില്*നിന്ന് കൊടുക്കേണ്ട അവസ്ഥയായപ്പോഴാണ് മിക്ക ബസുകളും ജി ഫോമില്* കയറിയത്. കോവിഡ് വ്യാപനം വര്*ധിച്ചതോടെ ജനം നിരത്തിലിറങ്ങുന്നതു കുറഞ്ഞു. വിരലില്* എണ്ണാവുന്നവര്* മാത്രമാണ് ബസുകളില്* കയറുന്നത്.
    നേരത്തെ 10,000 രൂപയിലധികം വരുമാനം ലഭിച്ചിട്ടുള്ള സ്ഥാനത്ത് ഇപ്പോള്* 2500-3000 രൂപ വരെയേ കളക്ഷന്* ഉള്ളൂവെന്ന് ബസ്സുടമകള്* പറയുന്നു. ഒരു ദിവസം ശരാശരി 60 മുതല്* 80 ലിറ്റര്* ഇന്ധനത്തിന് 4000 മുതല്* 6000 രൂപ വരെ ആവശ്യമാണ്. കൂടാതെ തൊഴിലാളികള്*ക്ക് കൂലിയും ബസിന്റെ മറ്റ് മെയിന്റനന്*സുകളും നോക്കണം.
    നികുതിയും ഇന്*ഷുറന്*സും പുറമേയാണ്. അതായത് ഇപ്പോള്* ബസ് നിരത്തിലിറക്കിയാല്* ഓരോ ബസിനും കുറഞ്ഞത് 5000 രൂപയ്ക്കു മുകളിലേക്ക് ഉടമ ൈകയില്* നിന്ന് എടുക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് ഇപ്പോള്* നിരത്തിലുള്ളത് 3000 ബസുകള്* മാത്രമാണ്. കോവിഡ് കാലത്ത് ബസ് യാത്രാ നിരക്ക് വര്*ധിപ്പിച്ചെങ്കിലും അതുകൊണ്ടും മെച്ചമുണ്ടായില്ല.
    ചെറുകിട ബസുകാരാണ് ഏറെ കഷ്ടപ്പെടുന്നത്. ബാങ്ക് വായ്പയെടുത്ത് ബസ് വ്യവസായത്തിനിറങ്ങിയവരും പ്രതിസന്ധിയിലാണ്. രോഗവ്യാപനം കൂടുന്നതോടെ ആളുകള്* യാത്ര ചെയ്യാന്* മടിക്കുകയാണ്. പല വാര്*ഡുകളും മാറി മാറി കണ്ടെയ്ന്*മെന്റ് സോണാക്കുന്നതും നിയന്ത്രണങ്ങള്* മാറി വരുന്നതും ബാധിക്കുന്നു.
    ഈ അവസ്ഥയില്* ബസ് നിരക്കു വര്*ധന കൊണ്ടൊന്നും ഈ വ്യവസായത്തെ പിടിച്ചുനിര്*ത്താനാകില്ലെന്നും ഇന്ധനവിലയില്* സബ്*സിഡിയും നികുതിയിളവും ഉള്*പ്പെടെ കാര്യക്ഷമമായ പാക്കേജിലൂടെയല്ലാതെ മേഖലയെ രക്ഷിക്കാനാവില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്*സ് അസോസിയേഷന്* എറണാകുളം ജില്ലാ ജന. സെക്രട്ടറി കെ.ബി. സുനീര്* പറയുന്നു.
    എന്താണ് ജി ഫോം
    ബസിന്റെ ചെലവുകള്* ഒഴിവാക്കാനുള്ള മാര്*ഗമെന്ന നിലയില്* ഗതാഗത വകുപ്പിന്റെ അനുമതിയോടെ ബസുകള്* സര്*വീസ് നിര്*ത്തി കയറ്റിയിടുന്നതിനാണ് ഇത്. ജി ഫോം നല്*കിയാല്* ബസുകള്* 3 മാസത്തേക്കോ ഒരു വര്*ഷത്തേക്കോ കയറ്റിയിടാം.
    എപ്പോള്* വേണമെങ്കിലും ഉടമകള്*ക്ക് ജി ഫോം പിന്*വലിച്ച് ബസുകള്* റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. ജി ഫോം നല്*കിയാല്* വാഹന നികുതി, ക്ഷേമനിധി, ഇന്*ഷുറന്*സ് എന്നീ ബാധ്യതകളില്*നിന്നാണ് ഒഴിവാകുന്നത്.


  5. #124
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    Ente oru close family friend bus owner aanu 3 bus undu Irinjalakuda - Chalakudy routil "Akhila" enna peril vere oru family friendnu oru 5- 6 bus undu "Aiswarya" ellam Irinjalakuda base cheythu odunnathu aanu.

    Ippol odichittu oru rakshyum illa ennannu parayaunnathu
    Bus veruthe kidannalum maintenance maasam nalloru thuka vendi varum.
    Battery, oil ellam maintain cheyyanamallo.
    Owner-kku bus odikkan ariyillenkil daily vandi start akki onnu odichu kayatti idaan polum aalu venam.

  6. #125
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Athu sathyam aanu...........

    Quote Originally Posted by BangaloreaN View Post
    Bus veruthe kidannalum maintenance maasam nalloru thuka vendi varum.
    Battery, oil ellam maintain cheyyanamallo.
    Owner-kku bus odikkan ariyillenkil daily vandi start akki onnu odichu kayatti idaan polum aalu venam.

  7. #126
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാറിന്*റെ വിലയ്ക്ക് ബസുകൾ വില്*ക്കുന്നു, തകര്*ന്നടിഞ്ഞ് സ്വകാര്യ ബസ് മേഖല!



    Highlights
    ബസുകള്*ക്ക് കാറിന്റെ വില മാത്രമാണ് ലഭിക്കുന്നതെന്നും രണ്ട് ലക്ഷം രൂപ വരെ വിലയിട്ടിട്ടും ബസുകള്* വാങ്ങാന്* ആളുകള്* താല്*പര്യം കാണിക്കുന്നില്ലെന്നും ഉടമകള്*
    കടുത്ത പ്രതിസന്ധിയില്* നിന്നും കരകയറാനാവാതെ സംസ്ഥാനത്തെ ബസ് വ്യവസായമേഖല വന്*തകര്*ച്ചയിലേക്ക് കൂപ്പുകുത്തുന്നു. പ്രതിസന്ധിയെ തുടര്*ന്ന് പല ജില്ലകളിലും ബസുകള്* കൂട്ടത്തോടെ വിറ്റൊഴിവാക്കുകയാണ് ഉടമകള്*. ലക്ഷങ്ങള്* വിലയുള്ള ബസുകള്* ചുരുങ്ങിയ വിലയ്ക്കാണ് വില്*ക്കുന്നത്. പ്രത്യേകിച്ച് സെക്കന്*ഡ്ഹാന്*ഡ് ബസുകള്*ക്ക് കാറിന്റെ വില മാത്രമാണ് ലഭിക്കുന്നതെന്നും രണ്ട് ലക്ഷം രൂപ വരെ വിലയിട്ടിട്ടും ബസുകള്* വാങ്ങാന്* ആളുകള്* താല്*പര്യം കാണിക്കുന്നില്ലെന്നും ഉടമകള്* പറയുന്നു.
    കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് പല ജില്ലകളിലും ഇങ്ങനെ ചുളുവിലയ്ക്ക് നിരവധി ഉടമകള്* ബസുകള്* വിറ്റതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്*സ് ഫെഡറേഷന്* പ്രസിഡന്*റ് എം പി സത്യന്* ഏഷ്യാനെറ്റ് ന്യൂസ് ഓണ്*ലൈനിനോട് പറഞ്ഞു. വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. പെര്*മിറ്റ് മരവിപ്പിച്ച ശേഷം ബസുകള്* മാത്രം വില്*ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്* പെര്*മിറ്റുകള്* നഷ്*ടപ്പെടുന്നതിനു തന്നെ ഇതിടയാക്കിയേക്കും. ഇതറിയാതെയാണ് പലരും ബസുകള്* വില്*ക്കുന്നത്. സാധാരണ ഗതിയില്* സെക്കന്*ഡ് ഹാന്*ഡ് ബസുകള്*ക്ക് നിലവാരമനുസരിച്ച് ഏഴു മുതല്* എട്ടു ലക്ഷം രൂപ വരെയെങ്കിലും ലഭിക്കാറുണ്ട്. എന്നാല്* പ്രതിസന്ധിയെ തുടര്*ന്ന് അഞ്ച് ലക്ഷത്തില്* താഴെ രൂപയ്*ക്കാണ് മിക്ക ബസുകളും വിറ്റതെന്നും സത്യന്* പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൻകിട വസ്ത്ര-ആഭരണ ശാലകൾ, ആശുപത്രികൾ തുടങ്ങിയവരാണ് ഒന്നും രണ്ടും ലക്ഷം രൂപ മുടക്കി പഴയ ബസുകൾ വാങ്ങുന്നത്.
    ഒരു നിവര്*ത്തിയുമില്ലാത്തതിനാലാണ് ഈ വ്യവസായം ഉപേക്ഷിക്കുന്നതെന്ന് ഉടമകള്* പറയുന്നു. സംസ്ഥാനത്തെ 60 ശതമാനം ബസ് ഉടമകളും കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങിയാണ് വ്യവസായം ഓടിക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്* പറയുന്നത്. ഇതു പ്രതിസന്ധിയുടെ ആഴം കൂട്ടി. കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്* ഏകദേശം ആറ് മാസത്തോളമായി മിക്ക ബസുകളും ഓടുന്നില്ല. ഓടുന്ന ബസുകള്* തന്നെ ആളില്ലാത്തതിനാല്* വലിയ നഷ്ടത്തിലാണ്. പല ബസുകളിലേയും ടയറും എഞ്ചിനും ബാറ്ററിയും നശിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് മാറ്റുന്നതിന് തന്നെ വലിയ തുക ചെലവാകും. ഇന്ധനം, ടയർ, സ്പെയർപാട്സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്ക് ബാധ്യതയുണ്ട്. സാധാരണമായി രണ്ടുമാസത്തെ കാലാവധിയാണ് ഇതിനു കിട്ടിയിരുന്നത്. തുക കിട്ടാൻ വ്യാപാരികൾ പിടിമുറുക്കിയതോടെ മറ്റു വഴികളില്ലാതെ ബസ് വിൽക്കാൻ തീരുമാനിക്കുകയാണെന്നാണ് ഉടമകൾ പറയുന്നത്.
    സംസ്ഥാനത്തെ 80 ശതമാനത്തോളം ബസുടമകളും ജി ഫോം നല്*കി ഓട്ടം താല്*ക്കാലികമായി നിര്*ത്തിവച്ചിരിക്കുകയാണെന്നും എം പി സത്യന്* പറയുന്നു. പുതിയ ചില ബസുകള്* മാത്രമാണ് ഇപ്പോള്* ഓടുന്നത്. സെന്*സര്* ഉള്*പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയുള്ളതു കാരണം ഈ ബസുകള്* ദിവസങ്ങളോളം വെറുതെയിട്ടാല്* തകരാറിലാകുമെന്നതു കൊണ്ടാണ് നഷ്*ടം സഹിച്ചും ചില ഉടമകള്* സര്*വ്വീസ് നടത്തുന്നതെന്നും സത്യന്* പറയുന്നു. നികുതിയിളവിനു പുറമേ ഡീസലിന്*റെ നികുതി ഒഴിവാക്കുക, ക്ഷേമനിധി അടയ്ക്കുന്നത് നീട്ടിവയ്ക്കുക, തല്*ക്കാലത്തേക്കെങ്കിലും എല്ലാവിധ കണ്*സെഷനുകളും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്* സര്*ക്കാര്* പരിഗണിച്ചാല്* മാത്രമേ ഈ മേഖല ഇനി ബാക്കിയുണ്ടാകൂ എന്നും സത്യന്* പറയുന്നു.
    കഴിഞ്ഞ ചില വര്*ഷങ്ങളായി പ്രതിസന്ധി ഉടലെടുത്തിരുന്ന ബസ് വ്യവസായ മേഖലയെ പൂര്*ണ്ണ തകര്*ച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കൊവിഡ് കാലമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്*സ് ഓര്*ഗനൈസേഷന്* സംസ്ഥാന സെക്രട്ടറി രാധാകൃഷ്*ണന്* പറയുന്നു. ഇപ്പോള്* സംസ്ഥാനത്താകെ 12600 ഓളം സ്വകാര്യ ബസുകളാണ് ഉള്ളത്, 10 വര്*ഷം മുമ്പ് 32000 ഓളം ബസുകള്* സര്*വ്വീസ് നടത്തിയിരുന്ന സ്ഥാനത്താണിത്- രാധാകൃഷ്*ണന്* ഏഷ്യാനെറ്റ് ന്യൂസ് ഓണ്*ലൈനിനോട് പറഞ്ഞു.
    വന്*കിട കമ്പനികളൊക്കെ കഴിഞ്ഞ നേരത്തെ തന്നെ ഈ മേഖലയില്* നിന്നും പിന്*വാങ്ങിക്കഴിഞ്ഞു. ചെറുകിടക്കാര്* മാത്രമാണ് ഇപ്പോള്* ഈ വ്യവസായത്തിലുള്ളത്. അതില്*ത്തന്നെ രണ്ടോ മൂന്നോ തൊഴിലാളികള്* ചേര്*ന്നു നടത്തുന്ന ബസുകളാണ് ഭൂരിഭാഗവും. ഒരു പുതിയ ബസ് റോഡിലറങ്ങണമെങ്കില്* 40 ലക്ഷം രൂപയോളം ചെലവു വരും. റോഡ് നികുതി, ഡീസല്* നികുതി, ഇന്*ഷുറന്*സ് തുടങ്ങിയവ ഉള്*പ്പെടെ മാസം ഒരുലക്ഷത്തിലധികം രൂപ ബസൊന്നിന് സര്*ക്കാരിലേക്ക് പോകുന്നുണ്ട്. പ്രത്യക്ഷത്തില്* ഒരുലക്ഷത്തോളം പേര്*ക്കും പരോക്ഷമായി നാലുലക്ഷം പേര്*ക്കെങ്കിലും തൊഴില്* നല്*കുന്ന വ്യവസായമാണിത്. ഉടമകള്* ക്ഷേമനിധി ഇനത്തില്* അടച്ച 4500 കോടിയോളം രൂപ സര്*ക്കാരിന്റെ കയ്യിലുണ്ട്. അതില്* നിന്നും വായ്*പയെടുക്കാനെങ്കിലും തങ്ങളെ അനുവദിക്കണമെന്ന് രാധാകൃഷ്*ണന്* പറയുന്നു.
    ഇപ്പോള്* 20 ശതമാനത്തോളം ബസുകള്* മാത്രമേ സര്*വ്വീസ് നടത്തുന്നുള്ളൂ എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്*സ് അസോസിയേഷന്* കോഴിക്കോട് ജില്ലാ പ്രസിഡന്*റെ അബ്*ദുള്* നാസര്* പറയുന്നു. ഓണത്തിനു ശേഷം അവസ്ഥ കൂടുതല്* ദയനീയമായി. സര്*ക്കാര്* നികുതിയിളവു പ്രഖ്യാപിച്ചിരുന്നു. എന്നാല്* നികുതിയിളവു കൊണ്ടു മാത്രം കാര്യമില്ല. ഡീസല്* സബ്*സിഡി ഉള്*പ്പെടെ നല്*കുന്ന കാര്യം സര്*ക്കാര്* പരിഗണിക്കണമെന്നും അബ്*ദുള്* നാസര്* പറയുന്നു.




  8. #127
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    2000 തൊഴിലാളികൾ ബസിന് പുറത്ത്, ഓടാത്തതിനും നികുതി; നഷ്ടത്തിന്റെ പെരുവഴിയിൽ സ്വകാര്യ ബസ് മേഖല



    അടഞ്ഞു കിടക്കുന്നതിനാൽ എലി ശല്യം രൂക്ഷമായതിനെ തുടർന്ന് ബസിനുള്ളിൽ എലിപ്പത്തായം വച്ചപ്പോൾ. ചിത്രം:മനോരമകോട്ടയം ∙

    ജില്ലയിൽ സ്വകാര്യ ബസ് മേഖലയിൽ കോവിഡ് കാലത്തു തൊഴിൽ നഷ്ടപ്പെട്ടതു രണ്ടായിരത്തോളം പേർക്ക്. 1,000 ബസ് ഓടിയിരുന്ന ജില്ലയിൽ ഇപ്പോഴുള്ളത് 450 എണ്ണം മാത്രം.\

    ബസ് റിപ്പോർട്ട് കാർഡ് ഒരു ദിവസം ഇങ്ങനെ: കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണം ആരംഭിക്കും മുൻപും ഇപ്പോഴുമുള്ള ബസ് വ്യവസായത്തിന്റെ ചിത്രം.

    വരവ്: കോവിഡിന് മുൻപ് 9,000 ഇപ്പോൾ 7,000, ബാക്കി: ലാഭം 800, നഷ്ടം 1950(ഒരു ദിവസത്തെ ശരാശരി കണക്ക് അടിസ്ഥാനമാക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തയാറാക്കിയത്)
    തൊഴിൽ നഷ്ടം

    ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള റോബിൻ മോട്ടോഴ്സ് ബസ് നശിച്ച നിലയിൽ. ചിത്രം:മനോരമ


    നേരത്തേ സർവീസ് നടത്തിയ ബസുകൾ: 1,000
    ∙ജീവനക്കാർ (ശരാശരി 3 പേർ) : 1,000

    ∙ഇപ്പോൾ സർവീസ് നടത്തുന്ന ബസുകൾ: 450
    ∙ജീവനക്കാർ (ശരാശരി 2 പേർ ): 900

    ∙തൊഴിൽ നഷ്ടം: 2,100 പേർ*
    ബസ് യാത്രികർ ഒരു ബസിൽ ശരാശരി

    പാലാ–ഈരാറ്റുപേട്ട–കുന്നോന്നി റൂട്ടിൽ സർവീസ് നടത്തിയിരുന്ന വാഴയിൽ ബസ്, ഉടമ ജിജി ആന്റണിയുടെ നരിയങ്ങാനത്തെ പുരയിടത്തിൽ കാടുപിടിച്ച നിലയിൽ.∙

    കോവിഡിന് മുൻപ്: 900
    ∙ഇപ്പോൾ: 450

    ഓടാത്തതിനും നികുതി
    ഒരു വർഷം 3 മാസത്തെ ഒരു ക്വാർട്ടർ അടിസ്ഥാനത്തിലാണു നികുതി അടയ്ക്കേണ്ടത്. ശരാശരി 30,000 രൂപയാണ് ഒരു ബസിനു നികുതി. ഏപ്രിൽ–ജൂൺ ക്വാർട്ടറിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ 90 ദിവസത്തിൽ ആകെ ഓടിയത് 20 ദിവസത്തിന് അടുത്ത് മാത്രമെന്ന് ഉടമകൾ. പക്ഷേ മുഴുവൻ നികുതിയും അടയ്ക്കണം. ഓഗസ്റ്റ് വരെ നികുതി അടയ്ക്കാൻ സാവകാശം നൽകിയതു മാത്രം സർക്കാർ നടപടി.


    പ്രധാന ആവശ്യങ്ങൾ
    1. ലോക്ഡൗൺ കാലത്തെയെങ്കിലും നികുതി ഇളവ് അനുവദിക്കുക.
    2. ഡീസൽ വില വർധനയിൽ ആശ്വാസമാകാൻ സബ്സിഡിയോ നികുതി ഇളവോ നൽകുക.
    3. ബസ് ചാർജ് വർധിപ്പിക്കുക.
    4. കോവിഡ് കാല സഹായം അനുവദിക്കുക.
    5. ക്ഷേമനിധിയിൽ നിന്നു പലിശ രഹിത വായ്പ നൽകുക.
    ബസ് ജീവനക്കാരും മുതലാളിയും കട തുടങ്ങി

    നെടുംകുന്നം ∙ യാത്രയെന്ന അവശ്യ സർവീസ് പ്രതിസന്ധിയിലായതോടെ ബസ് ഉടമ അവശ്യ സർവീസ് വിഭാഗത്തിലെ പച്ചക്കറി–മീൻ കട തുടങ്ങി. ചങ്ങനാശേരി–ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽത്താഫ് ബസുകളുടെ ഉടമ നെടുമണ്ണിൽ നസീം നെടുംകുന്നം ടൗണിലാണ് പച്ചക്കറി–മത്സ്യ–മാംസ വിൽപന ശാല തുടങ്ങിയത്. കടയിലെ ജീവനക്കാർ നേരത്തേ ബസിലുണ്ടായിരുന്ന 5 പേർ. കണ്ടക്ടർ കാശു വാങ്ങാൻ കൗണ്ടറിൽ ഇരിക്കുന്നു. ഡ്രൈവർ പച്ചക്കറി പൊതിഞ്ഞു നൽകുന്നു. ആദ്യ ലോക്ഡൗൺ കഴിഞ്ഞ ശേഷം സർവീസ് പുനരാരംഭിച്ച 2 ബസുകൾ കഷ്ടിച്ച് 2 ആഴ്ചയാണ് ഓടിയത്. നഷ്ടം കൂടി വന്നതോടെ സർവീസ് നിർത്തിയെന്ന് നസീം.


  9. #128
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സ്വകാര്യബസുകൾ നിരത്തിലിറങ്ങുക 2 വർഷം കൂടി? ഒടുവിലത്തെ കൂട്ടലാവുമോ ഇത്തവണ?



    • സ്വകാര്യ ബസ് വ്യവസായം 2 വർഷത്തിനകം അവസാനിക്കുമോ?
    • നഷ്ടത്തിലോടുന്ന ബസ് വ്യവസായത്തെ എങ്ങനെ രക്ഷിക്കാനാകും?



    ബസ് വ്യവസായം നഷ്ടത്തിലാണ്, സർക്കാരിന്റേതാണെങ്കിലും സ്വകാര്യ ബസ് ആണെങ്കിലും. നഷ്ടം നികത്താൻ എന്തുണ്ട് വഴി? ചാർജ് കൂട്ടണമെന്നു ബസ് ഉടമകൾ. അതുതന്നെയാണു വഴിയെന്നു സർക്കാരും. ചാർജ് കൂട്ടാൻ ആവശ്യപ്പെട്ടു ബസ് ഉടമകൾ സമരത്തിലാണ്. കഴിഞ്ഞ 35 വർഷമായി തുടർന്നുവരുന്ന ‘ടോം ആൻഡ് ജെറി’ കളിയാണിത്.
    ബസ് ഉടമകൾ സമരം പ്രഖ്യാപിക്കും. സർക്കാർ ചർച്ചയ്ക്കു വിളിക്കും. മിനിമം ചാർജ് 12 രൂപ ചോദിക്കും. സർക്കാർ സമ്മതിക്കില്ല. സമരം നടത്തും. ഒടുവിൽ, സർക്കാർ മിനിമം ചാർജ് 10 ആക്കും. സമരം തീരും. ഇതിനൊപ്പം സർക്കാർ റോഡ് നികുതി കൂട്ടും. സർക്കാരിനു ലാഭം. പോക്കറ്റടിക്കപ്പെടുന്നതു കുറേ പാവങ്ങളുടെ! ബസ് ചാർജ് കൂട്ടിയാൽ തീരുന്നതാണോ ബസ് ഉടമകളുടെ പ്രശ്നങ്ങൾ?

    അല്ല. ഡീസൽ വില അനിയന്ത്രിതമായി കൂടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പണ്ടും അതു പറഞ്ഞായിരുന്നു സമരം. അന്നു പലപ്പോഴായി ഒന്നോ, രണ്ടോ രൂപയാണു രണ്ടു മൂന്നു കൊല്ലം കൊണ്ടു ഡീസലിനു കൂടുന്നത്. ഇന്ന് അതല്ല, ദിവസം ഒന്നോ, രണ്ടോ രൂപ വീതം കൂടുന്നു. കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഗെയിം മൊത്തം മാറിയെന്നു സാരം. ബസ് ഉടമകളും സർക്കാരും മൊത്തം സംശയത്തിലാണ്. ബസ് ചാർജ് കൂട്ടണമെന്നു ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടും കൂട്ടാമെന്നു സർക്കാർ സമ്മതിച്ചിട്ടും 4 മാസം കഴിഞ്ഞു. കൂട്ടാത്തതിന്റെ കാരണം ഇതാണ്, മൊത്തം കൺഫ്യൂഷൻ.\

    ഒടുക്കത്തെ കൂട്ടലാവുമോ?
    ഇത്തവണ ചാർജ് കൂട്ടി ബസുടമകളുടെ സമരം അവസാനിപ്പിക്കാം. രണ്ടു വർഷം കഴിഞ്ഞ് ഇത്തരമൊരു സമരം ഉണ്ടാവുമോ? ചാർജ് കൂട്ടി ആ സമരം തീർക്കാൻ പറ്റുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊരു ചോദ്യമാണ്, രണ്ടു വർഷം കഴിയുമ്പോൾ കേരളത്തിൽ സ്വകാര്യ ബസ് വ്യവസായം ഉണ്ടാകുമോ എന്ന ചോദ്യം. 5 വർഷം മുൻപു കേരളത്തിൽ 30,000 സ്വകാര്യ ബസ് ഉണ്ടായിരുന്നു. ഇപ്പോഴത് 8000. നിലവിലുള്ള സ്വകാര്യ ബസുകളുടെ ശരാശരി പ്രായം 12–13 വർഷം. ബസുകളുടെ പരമാവധി പ്രായം 15 വർഷം. അതുകഴിഞ്ഞ ബസുകൾ പൊളിക്കാൻ കൊടുക്കണമെന്നാണു നിയമം. അതായത്, നിലവിലുള്ള ബസുകൾ രണ്ടു വർഷംകൊണ്ടു പൊളിച്ചുകളയുമെന്ന്. പുതിയ ബസുകൾ ആരും വാങ്ങുന്നില്ല.

    ആളൊഴിഞ്ഞു രാത്രി സഞ്ചരിക്കുന്ന സ്വകാര്യ ബസുകളിലൊന്ന്.
    ബസുടമകൾ ഏതാണ്ട് എല്ലാവരും തന്നെ 55 വയസ്സിനു മുകളിലുള്ളവർ. ചെറുപ്പക്കാർ ഈ മേഖലയിലേക്കു വരുന്നില്ല. പുതിയ ഉടമകളോ, ബസുകളോ ഇല്ല. ഉള്ളത് രണ്ടു വർഷത്തിനകം ഇല്ലാതാവും. അപ്പോൾ ഈ വ്യവസായം? ഇല്ലാതാവുകതന്നെ. ഒരു ചൈനീസ് പഴഞ്ചൊല്ലുണ്ട്– നിങ്ങൾ പുസ്തകത്തിന്റെ അവസാന ഭാഗം വായിച്ചു കഴിഞ്ഞാൽ അത് അടച്ചുവയ്ക്കുക. സ്വകാര്യ ബസ് വ്യവസായം എന്ന പുസ്തകം അടച്ചുവയ്ക്കാറായി. അതാണു പറഞ്ഞത്, ഈ കൂട്ടൽ അവസാനത്തെ കൂട്ടലാവുമോ എന്ന്.
    കാറില്ലാത്ത, ബൈക്കില്ലാത്ത സാധാരണക്കാരുടെ കാര്യം എന്താവും?
    സ്ഥിര വരുമാനമില്ലാത്ത, ടു വീലർ ഓടിക്കാൻ കെൽപ്പില്ലാത്ത, അറിയില്ലാത്ത വനിതകളോ വിദ്യാർഥികളോ പ്രായമായവരോ ഒക്കെയാണ് ഇപ്പോൾ ബസ് യാത്രക്കാർ. അവരെ ഉപേക്ഷിച്ചു കളയാനാവില്ലല്ലോ. കേരളത്തിലെ പൊതുഗതാഗതത്തിന്റെ 70% സ്വകാര്യ ബസുകളാണ് കൈകാര്യം ചെയ്യുന്നത്. വിദ്യാർഥികളിൽ 95% ഉപയോഗിക്കുന്നതും സ്വകാര്യ ബസുകളെത്തന്നെ. നിലവിലെ വിദ്യാർഥി ചാർജ് യഥാർഥ നിരക്കിന്റെ 12.5% മാത്രം.
    ഒരു ബസിൽ ദിവസം 600 ആളുകൾ യാത്ര ചെയ്യുന്നു എന്നു കരുതിയാൽ സ്വകാര്യ ബസുകൾ ആകെ കൈകാര്യം ചെയ്യുന്നത് 48 ലക്ഷം യാത്രക്കാരെ. കെഎസ്ആർടിസി 18 ലക്ഷം. കെഎസ്ആർടിസിക്ക് സർക്കാർ മാസം 100 കോടി രൂപ വീതം നൽകുമ്പോഴാണ് സ്വകാര്യ ബസ് ഉടമകൾ അവരുടെ ഒരു ക്വാർട്ടറിലെ ടാക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ തുക മാത്രം 32 കോടി രൂപ. റോഡ് നികുതി ഇനത്തിലും ഇന്ധന, സ്പെയർപാർട്സ്, ഇൻഷുറൻസ് വിലകളുടെ ജിഎസ്ടി ഇനത്തിലും കോടിക്കണക്കിനു രൂപ സ്വകാര്യ ബസുകളിൽ നിന്നു സർക്കാരിനു ലഭിക്കുമ്പോഴാണിതെന്നു കൂടി ഓർക്കണം.

    വെള്ളാനയോ, താപ്പാനയോ ?
    ആനവണ്ടി എന്നാണു പേര്. എന്ത് ആനയെന്നു ചോദിച്ചാൽ വെള്ളാനയെന്നു ചിലരും താപ്പാനയെന്നു വേറെ ചിലരും മറുപടി പറയും. കെഎസ്ആർടിസിക്കു ചേരുന്ന പേരു കുഴിയാനയെന്നാണ്. കുഴിയാന ഒരിക്കലും മുകളിലേക്കു വരില്ല, കുഴിച്ചു കുഴിച്ചു താഴേക്കു പോകും. മാസം തോറും സർക്കാർ നൽകുന്ന 100 കോടി ദാനത്തിലാണു ജീവിതം നിലനിർത്തുന്നത്. നാട്ടിൽ എന്തൊക്കെയോ സേവനം ചെയ്യുന്നുവെന്നു പൊതുവെ വയ്പ്. 6000 ബസ് സ്വന്തമായുണ്ട്. ഓരോ വർഷവും 400 ബസുകൾ വീതം ഇതിലേക്കു കൂട്ടിയാലേ കെഎസ്ആർടിസിയിൽ റോളിങ് നടക്കൂ. എന്നാൽ കഴിഞ്ഞ 6 വർഷം കൊണ്ടു കെഎസ്ആർടിസി വാങ്ങിയത് വെറും 110 ബസ് മാത്രം. ബസ് വാങ്ങാൻ പണം വേണ്ടേ?


    ഇപ്പോൾ ‘ഡ്രൈ ലീസി’ ന് ബസ് അന്വേഷിച്ചു നടക്കുകയാണ്. ബസ് വാടകയ്ക്കെടുക്കും, ഡ്രൈവറും കണ്ടക്ടറും ഇന്ധനവും കെഎസ്ആർടിസി വക. കോവിഡ് കാലത്തിനു മുൻപു പ്രതിദിനം 17 ലക്ഷം കിലോമീറ്റർ ഓടിയിരുന്നതാണ്. ഇപ്പോൾ ഓട്ടം 10 ലക്ഷം കിലോമീറ്റർ മാത്രം. 40% കുറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്കു കെഎസ്ആർടിസിയുടെ ആവശ്യവും ചാർജ് കൂട്ടൽ തന്നെ. വലിയ ഇടപാടുകാരൻ എന്ന നിലയിൽ ഡീസൽ ഇത്തിരി വിലക്കുറവിൽ കിട്ടിയിരുന്നത് ഇപ്പോൾ ഇല്ലാതായി. പുതിയ ബസില്ല. ബസില്ലാത്തതിനാൽ പല റൂട്ടുകളും ഓടുന്നില്ല. ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ വകുപ്പില്ല. ചാർജ് കൂട്ടിയാൽ രക്ഷപെടുമെന്നു കെഎസ്ആർടിസിയും കരുതുന്നു.

    ആയിരം പേർക്ക് അര ബസ്
    1000 പേർക്ക് 1.33 ബസ് വേണമെന്നാണ് ദേശീയ നയം. അങ്ങനെ കണക്കാക്കിയാൽ കേരളത്തിന്റെ ജനസംഖ്യയനുസരിച്ച് 35,000–50,000 ബസ് വേണം. ഉള്ളതാവട്ടെ 1000 പേർക്ക് 0.5 ബസ് മാത്രം. 8000 സ്വകാര്യ ബസും 3000 കെഎസ്ആർടിസി ബസും. സ്വകാര്യ വാഹങ്ങളുടെ എണ്ണത്തിൽ കേരളം യുഎസിന്റെ ഒപ്പം നിൽക്കും. കേരളത്തിൽ 1000 പേർക്ക് 425 വാഹനം. ദേശീയ ശരാശരി 1000 പേർക്ക് 18 വാഹനം ആണെന്നോർക്കണം. അതായത്, ബസിന്റെ എണ്ണം കുറഞ്ഞു എന്നതുകൊണ്ട് ആളുകൾ യാത്രകൾ അവസാനിപ്പിച്ചു എന്നല്ല. അത്രയും ആളുകൾ സ്വകാര്യ വാഹനങ്ങൾ വാങ്ങിയെന്നാണ്.


    ഇത്തവണത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ ചില കണക്കുകൾ കൂടി കാണാം. കേരളത്തിലെ മൊത്തം വാഹനങ്ങളുടെ 65% ഇരുചക്ര വാഹനങ്ങളാണ്. ബസിന്റെ വിഹിതം 1% മാത്രം. 30,000 ബസ് ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞിട്ടും കാര്യമായ യാത്രാക്ലേശം ഇല്ലാത്തതിനു കാരണം അത്രയും ആളുകൾ ഇരുചക്ര വാഹനങ്ങളിലേക്കു മാറിയതുകൊണ്ടാണ്. ആളുകൾക്ക് പഴ്സനൽ കംഫർട്ട് ആണ് ഇഷ്ടം. ബസ് ഉപേക്ഷിച്ചു പോയ ഇവരാരും ഇനി ബസിലേക്കു തിരിച്ചു വരില്ല. പെട്രോളിനു ലീറ്ററിന് 200 രൂപയായാലും ഇവർ ടുവീലർ തന്നെ ഇഷ്ടപ്പെടും. അതിൽ തുടരുകയും ചെയ്യും. ടുവീലറിന് അധിക നികുതി തുടങ്ങി നയപരമായ ചില ഇടപെടലുകളിലൂടെ മാത്രമേ ഈ ശീലം മാറ്റാനാവൂ.
    വിശുദ്ധ ‘പശു’
    സർക്കാരിനു കെഎസ്ആർടിസി ഒരു വിശുദ്ധ പശുവാണ്. ഒരു യുക്തിയുമില്ലാതെയാണു സഹായം. 140 കിലോമീറ്ററിനു മുകളിലൂള്ള റൂട്ടുകളിലും പണ്ട് സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ ഓടിയിരുന്നു. ആ റൂട്ടുകൾ മുഴുവൻ കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും അതിലൊന്നും സർവീസ് തുടങ്ങിയില്ല. സൂപ്പർ ക്ലാസ് റൂട്ടിൽ ഓടാൻ ബസ് ഇല്ലാത്തതാണു കാരണം. പുതിയൊരു ബസിന് 45– 50 ലക്ഷം രൂപ ചെലവുവരും. ബസുകൾ ശരിയായ രീതിയിൽ റൂട്ട് ചെയ്താലെ പുതിയതു വാങ്ങുന്നതു മുതലാവൂ.
    ആദ്യ 5 വർഷം സൂപ്പർ ക്ലാസ്. അടുത്ത 5 വർഷം ഓർഡിനറി. അടുത്ത 5 വർഷം സ്കൂൾ ബസ് പോലുള്ള ലഘുവായ ജോലികൾ. ഈ ചക്രം മുറിഞ്ഞാൽ വ്യവസായം ഇല്ലാതാവും. 45 ലക്ഷം രൂപ മുടക്കി പുതിയ ബസെടുത്ത് ഓർഡിനറിയായി ഓടിക്കാൻ തക്ക മണ്ടൻമാർ എത്രകാലം ഉണ്ടാവും. സ്വകാര്യ ബസ് ഉടമകൾ പുതിയ ബസ് എടുക്കാത്തതിന്റെ ഒരു കാരണം ഇതാണ്. കെഎസ്ആർടിസിക്ക് സൂപ്പർ ക്ലാസ് റൂട്ടുണ്ട്. പക്ഷേ, ബസ് വാങ്ങാൻ പണമില്ല. ഫലത്തിൽ ബസിന്റെ എണ്ണം കുറയുന്നു.

    റോഡ് ടാക്സിനു പകരം ഡിജിറ്റൽ പെർമിറ്റ്?
    ചില ബസുകൾ 8 മണിക്കൂർ സർവീസ് നടത്തുന്നു. ചിലത് 12 മണിക്കൂർ. 16ഉം 24 മണിക്കൂറും ഓടുന്ന ബസുകളും ഉണ്ട്. എല്ലാറ്റിനും റോഡ് ടാക്സ് ഒന്നുതന്നെ. യാത്രാ നിരക്ക് വർധിപ്പിക്കാതെ റോഡ് ടാക്സ് വേണ്ടെന്നു വച്ചാൽ ബസ് ഉടമകളുടെ നഷ്ടം ഒരു പരിധിവരെ പരിഹരിക്കാനാവും. റോഡ് ടാക്സിനു പകരം ഡിജിറ്റൽ പെർമിറ്റ് കൊണ്ടുവരണം.

    മാർച്ച് 24ലെ പണിമുടക്കിന്റെ തലേന്ന് രാത്രി സർവീസ് നടത്തുന്ന സ്വകാര്യബസുകൾ. തൃശൂരിൽനിന്നുള്ള കാഴ്ചസംസ്ഥാനമാകെ 30,000–35,000 പെർമിറ്റ് ഡിസൈൻ ചെയ്യുക. എല്ലാം ഓൺലൈൻ ബിഡിങ്. ഉറപ്പായും മത്സരം ഉണ്ടാകും. 5000 രൂപയാണു സർക്കാർ പെർമിറ്റിന് ഈടാക്കുന്നത്. ചില പെർമിറ്റുകൾക്ക് 5 ലക്ഷം രൂപവരെ മാർക്കറ്റിൽ വിലയുണ്ട്. 24 മണിക്കൂർ ഓടുന്ന പെർമിറ്റിനും 8 മണിക്കൂറിന്റെ പെർമിറ്റിനും ബിഡിങ് റേറ്റ് വ്യത്യാസമായിരിക്കും. റോഡ് ടാക്സ് പോയാലും ഈ ഇനത്തിൽ സർക്കാരിന്റെ വരുമാനം വർധിക്കും.
    പൊതു ഗതാഗതത്തിന്റെ ദേശീയ ശരാശരിയായ ആയിരത്തിന് 1.33 നിലവാരത്തിലെത്താൻ കെഎസ്ആർടിസിക്കു കഴിയില്ല. കഴിഞ്ഞ സർക്കാർ കെഎസ്ആർടിസിക്കു 6000 കോടി രൂപ നൽകി. എത്ര നാളിങ്ങനെ കെഎസ്ആർടിസിയെ നിലനിർത്താനാവും? നഷ്ടം വരുത്തുന്ന പൊതു മേഖലാ സ്ഥാപനങ്ങളിൽ കെഎസ്ആർടിസി ഒന്നാമതാണ്. പണ്ടേ അതേ സ്ഥാനത്താണ്, ഇനിയും അങ്ങനെതന്നെ തുടരുകയും ചെയ്യും. കെഎസ്ആർടിസി സ്വകാര്യ മേഖലയ്ക്കു വേണ്ടി തുറന്നു കൊടുക്കണം. റൂട്ടുകളും ബസ് സ്റ്റാൻഡും ഉൾപ്പെടെ. മത്സരം വരുമ്പോൾ നിലവാരം മെച്ചപ്പെടും. എല്ലാ നഗരങ്ങളിലും കണ്ണായ സ്ഥലങ്ങളിൽ കെഎസ്ആർടിസിക്കു സ്റ്റാൻഡുകളുണ്ട്. അവിടെ സ്വകാര്യ ബസുകളെയും പ്രവേശിപ്പിക്കട്ടെ. ആ സ്റ്റാൻഡുകൾ ട്രാൻസ്പോർട്ട് പോർട്ടായി മാറും. സ്വകാര്യ ബസുകളിൽനിന്നു സ്റ്റാൻഡ് ഉപയോഗിക്കുന്നതിനു കെഎസ്ആർടിസിക്കു ഫീസ് പിരിക്കാം. പൊതു ഗതാഗതം സംബന്ധിച്ച കേന്ദ്ര നയത്തിൽ ഇതെല്ലാം പറയുന്നുണ്ട്.
    വേണോ ഇ ബസ്?
    കെഎസ്ആർടിസിയുടെ ക്ലീൻ സ്മാർട് ബസ് ലിമിറ്റഡിന് നിലവിൽ 10 ഇ ബസുകൾ കൈയിലുണ്ട്. ആലുവയിൽ നിന്നു തൃശൂരിലേക്കു സർവീസ് നടത്താനാണു പരിപാടി. കെഎസ്ആർടിസിക്കു കുത്തകയുള്ള റൂട്ട് ആണിത്. ഇ ബസിന്റെ വില ഒരു കോടി രൂപ. ഇതിന്റെ മൂന്നിലൊന്നും ബാറ്ററി ചെലവാണ്. കേന്ദ്ര സർക്കാർ ബാറ്ററി സ്വാപിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. ബാറ്ററി സ്വാപിങ് ഇല്ലെങ്കിൽ ഇ ബസ് സർവീസ് വിജയിക്കില്ല. പക്ഷേ, ഈ നയം പ്രാവർത്തികമാവാൻ സമയം ഏറെവേണം. അതു വരെ എന്തു ചെയ്യാൻ കഴിയും?

    ഡൽഹിയിലെ സിഎൻജി ബസും ഓട്ടോയും.പുതിയ സിഎൻജി ബസുകൾ പ്രോത്സാഹിപ്പിച്ചാൽ ഇതിനൊരു പരിഹാരമായി. സബ്സിഡി നിരക്കിൽ ഡീസൽ വേണമെന്നതു ബസ് ഉടമകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ഇന്നത്തെ നിലയിൽ ഡീസൽ സബ്സിഡി എളുപ്പമല്ല, ദുരുപയോഗം ചെയ്യപ്പെടാം. എന്നാൽ സിഎൻജിക്ക് സബ്സിഡി നൽകാം. സിഎൻജി കന്നാസിൽ പകർത്തിക്കൊണ്ടുപോകുക എളുപ്പമല്ല. കാർബൺ ബഹിർഗമനം കുറവാണെന്നതിനാൽ പരിസ്ഥിതിക്കും നല്ലതാണ്. ഡീസൽ വിലയിൽ 60% വാറ്റ് ആണ്. 30% സംസ്ഥാനത്തിനു ലഭിക്കുന്നത്. ഇതിലും കുറവു വരുത്താം. റോഡ് നികുതി വേണ്ടെന്നു വച്ച്, ഇന്ധന സബ്സിഡിയും നൽകിയാൽ പിന്നെ ബസ് ചാർജ് വർധന വേണ്ടെന്നു വയ്ക്കാം.

    വിദ്യാർഥി കൺസഷൻ
    വിദ്യാർഥി കൺസഷൻ കാലങ്ങളായി തൊട്ടാൽപൊള്ളുന്ന വിഷയമാണ്. കൺസഷന്റെ പേരിൽ വിദ്യാർഥികൾ നേരിടേണ്ടിവരുന്ന അപമാനം പതിറ്റാണ്ടുകളായി തുടരുകയും ചെയ്യുന്നു. പെൺകുട്ടികളാണ് ഇത് ഏറ്റവും അധികം നേരിടേണ്ടിവരുന്നത്. ബസ് യാത്രക്കാരിൽ 20% വിദ്യാർഥികളാണ്. ഇപ്പോഴത് 50% അടുത്തെത്തിയിരിക്കുന്നു. വിദ്യാർഥി കൺസഷൻ നിശ്ചയിച്ച് , ബാക്കിവരുന്ന തുക സർക്കാരിന് ബസ് ഉടമകൾക്കു നികത്തിക്കൊടുക്കാം. 10 രൂപയാണു മിനിമം ചാർജ് എങ്കിൽ വിദ്യാർഥി കൺസഷൻ 50% എന്നു വയ്ക്കുക. 5 രൂപ കുട്ടികൾ നൽകുന്നു. ബാക്കി 5 രൂപ സർക്കാരിന് അതതു ബസ് ഉടമകൾക്കു നൽകാം. എൽപിജിക്ക് സബ്സിഡി നൽകിയിരുന്നതു പോലെ എളുപ്പത്തിൽ ഇതു നടപ്പാക്കാം.
    ബെംഗളൂരു ബിഎംടിസിയിൽ ഇതു നടപ്പാക്കിയിട്ടുണ്ട്. 1.5 കോടി ജനങ്ങളും 6500 ബസുകളുമുള്ള ബിഎംടിസിക്ക് ഇതു നടത്താമെങ്കിൽ കേരളത്തിനും കഴിയും. ആക്സിസ് ബാങ്കാണ് ബെംഗളൂരുവിൽ ഇതു മാനേജ് ചെയ്യുന്നത്. ഇങ്ങനെവന്നാൽ ബസുകൾ കുട്ടികളെ കയറ്റാൻ മത്സരിക്കും. വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കുന്ന ഇതേ മാതൃകയിൽ വനിതകളെയും പരിഗണിക്കാം. ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് സംസ്ഥാനങ്ങളിൽ വനിതകൾക്കു പ്രത്യേക പരിഗണനയുണ്ട്. ഇവർക്കുള്ള ഇളവ് സർക്കാർ വഹിക്കും. ബസ് ഉടമ ആ ഭാരം ചുമക്കേണ്ട. ഏകീകൃത മെട്രൊപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി രൂപീകരിച്ചിട്ടുള്ള കൊച്ചിയിൽ നിന്ന് ഇതു തുടങ്ങാം.

    കൊച്ചിയിലെ ബസുകൾ
    ആലുവയിൽനിന്നു തൃപ്പൂണിത്തുറ പേട്ടയിലേക്കു മെട്രോ ഓടുന്നു. മൊത്തം 25 ട്രെയിൻ. ഓരോന്നിനും 3 കോച്ചുകൾ വീതം. അതായത് 150 ബസിനു തുല്യം. എന്നാൽ മെട്രോ വന്നതോടെ സിറ്റി സർവീസിൽനിന്ന് ഇല്ലാതായത് 400 ബസുകൾ. മെട്രോ തെക്കുവടക്ക് ദിശയിലാണ് ഒാടുന്നത്. അതേ ദിശയിൽത്തന്നെ ബസുകളും ഓടുന്നു. ആർക്കും ഇതുകൊണ്ടു ഗുണമില്ല. തെക്കു വടക്ക് ഓടുന്ന മെട്രോയ്ക്ക് കുറുകെ കിഴക്കു പടിഞ്ഞാറ് ബസ് ഓടിയാൽ രണ്ടിനും ഗുണമുണ്ട്. ഇത്തരത്തിൽ ബസ് റൂട്ടുകൾ ക്രമീകരിക്കാനാണ് ഇപ്പോൾ ആലോചന. വീണ്ടും പെർമിറ്റ് രാജിലേക്ക് പോകാനേ ഇതുകൊണ്ടു കഴിയൂ.
    സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് ഫ്ലെക്സി റൂട്ടും ഫ്ലെക്സി ചാർജുമാണു വേണ്ടത്. ഇതു നടപ്പാക്കാൻ കൊച്ചി മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്കു കഴിയും. നന്ദൻ നിലേകനിയുടെ ബെക്കൺ ഫൗണ്ടേഷൻ നിലവിൽ കെഎംടിഎക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ബസുകൾക്ക് അഗ്രഗേറ്റർ പ്ലാറ്റ് ഫോം ഉണ്ടാക്കുകയാണു ആദ്യം വേണ്ടത്. യാത്രക്കാരുടെ ഡിമാൻഡ് അനുസരിച്ച് ഈ ബസുകൾ ഓടിക്കുക. ഊബർ ഡൽഹിയിലും ഹൈദരാബാദിലും ഇത്തരം സർവീസ് നടത്തുന്നുണ്ട്. ഉൗബർ കാർ സർവീസ് നടത്തുന്ന 630 നഗരങ്ങളിൽ 32 ഇടത്തു മാത്രമേ പൂളിങ് സർവീസ് ഉള്ളു. അതിൽ ഒന്നു കൊച്ചിയാണ്. അതിനാൽ കൊച്ചിക്ക് ഇതിൽ പുതുമയുണ്ടാവില്ല. ഏതാണു സൗകര്യമെന്നതു യാത്രക്കാരനു വിട്ടുകൊടുക്കുക. തെക്കു വടക്ക് മെട്രോയും കിഴക്കു പടിഞ്ഞാറ് ബസും ഓടുമ്പോൾ രണ്ടിന്റെയും നിരക്ക് ഏകീകരിക്കണം.

    ഗതാഗത വകുപ്പോ, കെഎസ്ആർടിസി ഭരണ സമിതിയോ?
    നമ്മുടെ ഗതാഗതവകുപ്പിന്റെ ചുമതലയെന്താണെന്നു പരിശോധിച്ചാൽ ചിരിവരും. 30,000 ബസ് ഓടിയിരുന്നത് 8000 ആയി കുറഞ്ഞിട്ടും അവർക്ക് ആശങ്കയില്ല. കാരണം നികുതി പിരിക്കുക, പെർമിറ്റ് നൽകുക തുടങ്ങിയ കാര്യങ്ങളിലേ ഇവർക്ക് അന്വേഷണമുള്ളു. കെഎസ്ആർടിസിക്ക് ഇതു രണ്ടും വേണ്ട. സ്വകാര്യ ബസ് വ്യവസായത്തെ ഭയങ്കരമായി നിയന്ത്രിക്കുകയും കെഎസ്ആർടിസിയെ അമിതമായി ലാളിച്ചു വഷളാക്കുകയും ചെയ്യുന്നു.
    ബസ് വ്യവസായത്തിന്റെ നടത്തിപ്പിനു സ്വതന്ത്ര സംവിധാനമാണു വേണ്ടത്. കൊച്ചിയിൽ തുടങ്ങിയ മെട്രൊപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി അതിനൊരു തുടക്കമാണ്. അതു ശക്തിപ്പെടുത്തണം. പൊതു ഗതാഗത്തിന്റെ റേറ്റും റൂട്ടുമെല്ലാം അവർ തീരുമാനിക്കട്ടെ. സർക്കാരിന്റെ മേൽനോട്ടം മാത്രം മതി. ഇങ്ങനെയൊക്കെ പൊതു ഗതാഗതത്തെ സ്വതന്ത്രമാക്കിയാൽ ബസ് ഗതാഗതം നിലനിൽക്കും.


  10. #129
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സ്വകാര്യ ബസുകൾക്ക് എന്താണ് സംഭവിച്ചത്? േകരളത്തിൽ നിലയ്ക്കുകയാണോ സർവീസ്?


    • സമരപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബസുടമകൾക്കു പറയാനുള്ളത്...



    നിലയ്ക്കാൻ പോവുകയാണ്; സംസ്ഥാനത്തെ സ്വകാര്യബസുകൾ. ചുരുങ്ങിയത് രണ്ടു ലക്ഷം പേരെ ഇതു ബാധിക്കും. കേരളത്തിൽ മാർച്ച് 24ന് തുടങ്ങാനിരിക്കുന്ന ബസ് സമരം പെരുവഴിയിലാക്കുന്നത് സാധാരണ യാത്രക്കാരെ മാത്രമല്ല, ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന നാൽപതിനായിരം ജീവനക്കാരെക്കൂടിയാണ്. അവരെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയാവുമ്പോൾ സമരം ബാധിക്കുന്നത് രണ്ടു ലക്ഷത്തോളം പേരെയാകും.
    ചെറിയ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിൽ ഒരു ദിവസം കയറിയിറങ്ങുന്നത് ഏതാണ്ട് ആയിരം പേരാണ്. ദീർഘ ദൂര സർവീസുകളിൽ ഇത് 400 ആയി ചുരുങ്ങും. ശരാശരി 800 പേർ ഒരു ബസിനെ ആശ്രയിക്കുന്നു എന്നു കണക്കാക്കിയാൽതന്നെ 60 ലക്ഷം യാത്രക്കാർ ഒരു ദിവസം സ്വകാര്യ ബസിൽ കയറിയിറങ്ങുന്നു. സമരം തുടങ്ങിയാൽ ‘പെരുവഴിയിലാകുന്ന’ ഈ സാധാരണക്കാർ എന്തു ചെയ്യും? ഇവരെ ഉൾക്കൊള്ളാൻ ദുർബലമായ കെഎസ്ആർടിസി സംവിധാനത്തിനാവുമോ?

    റിവേഴ്സ് ഗിയറിട്ട വ്യവസായം

    രണ്ടായിരാമാണ്ടിന്റെ തുടക്കം. അന്ന് കേരളത്തിൽ ഉണ്ടായിരുന്നത് ഏകദേശം 32,000 സ്വകാര്യബസുകൾ. അതായിരുന്നു സ്വകാര്യബസുകളുടെ ഏറ്റവും നല്ലകാലം. ഡീസലിന് അന്ന് ലീറ്ററിന് 20 രൂപയോടടുത്തായിരുന്നു വില. അന്നത്തെ നിയമമനുസരിച്ച് ധാരാളം പെർമിറ്റുകളും അനുവദിച്ചു. ഒരുപക്ഷേ കേരളത്തിന്റെ പൊതുഗതാഗതം ഏറ്റവുമധികം വികസിച്ച വർഷങ്ങൾ കൂടിയാണത്.


    പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ഡീസൽവില 50 രൂപയ്ക്കു മുകളിലായി. സ്പെയർപാർട്ട് വിലയും കുതിച്ചതോടെ സ്വകാര്യബസ് വ്യവസായം റിവേഴ്സ് ഗിയറിലായി. എല്ലാ വീട്ടിലും സ്വന്തം വാഹനം വന്നതോടെ റിവേഴ്സിനും വേഗം കൂടി. കാലം വീണ്ടും മുന്നോട്ട്, 2020 കോവിഡിന് തൊട്ടുമുൻപ്. അന്ന് കേരളത്തിൽ ഉണ്ടായിരുന്നത് 12,600 സ്വകാര്യബസുകൾ മാത്രം. ഏതാണ്ട് 20,000 ബസുകൾ 20 വർഷം കൊണ്ട് ഇല്ലാതായി.
    2020 ഏപ്രിലോടെ കോവിഡ് തരംഗമായി, ലോക്ഡൗണായി. എല്ലാ ബസുകളും നിർത്തിയിടാൻ നിർബന്ധിതരായി. പല ബസുകാരും സ്വന്തം ബസിനെ റസ്റ്ററന്റുകളും പച്ചക്കറി കടകളുമാക്കി മാറ്റി. ഇനി ഇന്ന്–കേരളത്തിൽ ഓടുന്നത് 7600 ബസുകൾ മാത്രം. രണ്ടു വർഷത്തിനിടെ ഇല്ലാതായത് ഒന്നും രണ്ടുമല്ല 5000 ബസുകൾ. ഇത്രയും ബസിലെ ജീവനക്കാരോ? അവരുടെ ജീവിതവും ബസിനെപ്പോലെത്തന്നെ കട്ടപ്പുറത്താണ്. നിരക്കു കൂട്ടാമെന്നു പറഞ്ഞിട്ടും എന്തിനാണ് സ്വകാര്യ ബസുടമകൾ സമരത്തിലേക്കു പോകുന്നതെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ചോദിച്ചത്. സമരത്തിൽനിന്നു പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ നിരക്കു വർധന മാത്രമല്ല പ്രശ്നമെന്നു പറയുന്നു ബസുടമകൾ.

    ബസുടമകൾക്കു പറയാനുള്ളത്...
    2021 നവംബറിലാണ് ബസുടമകൾ സമരം പ്രഖ്യാപിക്കുന്നത്. സമരം തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് ബസുടമകളുടെ ആവശ്യങ്ങളെല്ലാം ന്യായമാണെന്നും അത് ഉടൻ പരിഗണിക്കുമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. അതോടെ സമരം പിൻവലിച്ചു. എന്നാൽ അതുകഴിഞ്ഞ് മാസങ്ങളായെങ്കിലും ഒരു തീരുമാനവും ആകാത്ത സാഹചര്യത്തിൽ സമരം തന്നെ ഏക മാർഗമെന്ന് ബസുടമ സംയുക്ത സമിതി ജനറൽ കൺവീനർ ടി.ഗോപിനാഥൻ പറയുന്നു


    സ്വകാര്യബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തര നടപടികൾ വേണമെന്ന് അഞ്ചു വർഷം മുൻപുതന്നെ ഇതേപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മിഷൻ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനിമം ചാർജ് എട്ടു രൂപയായി നിശ്ചയിച്ചത്. അന്ന് ഡീസൽവില 62 രൂപയായിരുന്നു. കോവിഡിന്റെ തുടക്കകാലത്ത് മറ്റൊരു തരത്തിലുള്ള ചാർജ് വർധനയുമുണ്ടായി. മിനിമം ചാർജ് അതേപടി നിലനിർത്തി.
    എന്നാൽ അതിൽ യാത്ര ചെയ്യാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററാക്കി ചുരുക്കി. ബസുടമകൾക്ക് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്തില്ലെങ്കിലും യാത്രക്കാരനെ ‘ഉപദ്രവിക്കാൻ’ ഇതുവഴി സാധിച്ചത് മാത്രമാണു ‘നേട്ടം’. മിനിമം ചാർജ് 10 രൂപയാക്കണമെന്ന് രാമചന്ദ്രൻ കമ്മിഷൻ ആവശ്യപ്പെട്ടപ്പോഴാണ് സർക്കാർ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായത്. വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്നും കമ്മിഷൻ അന്നു തന്നെ നിർദേശിച്ചിരുന്നു. പക്ഷേ 2 വർഷം മുൻപ് ആവശ്യപ്പെട്ടത് ഒന്നും നടന്നില്ലെന്ന പരിഭവത്തിലാണ് ബസുടമകൾ

    ഇപ്പോഴത്തെ ആവശ്യം
    1) ഡീസൽ വിലവർധവിന്റെ അടിസ്ഥാനത്തിൽ ബസിലെ മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ നിര*ക്ക് ഒരു രൂപ പത്തു പൈസയുമാക്കി നിശ്ചയിക്കുക– മിനിമം ചാർജ് 10 രൂപയും കിലോമീറ്ററിന് 90 പൈസയും ആക്കിക്കിട്ടാൻ വേണ്ടി അൽപം കൂടിയ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ബസുടമകൾ. ഒരു ബസ് രാവിലെ അന്നത്തെ ഓട്ടത്തിനായി തയാറെടുക്കുമ്പോൾ ചുരുങ്ങിയത് 1200 രൂപ വെറുതെ സർക്കാരിനായി ലഭിക്കുമെന്ന് അവർ പറയുന്നു. കാരണം ഒരു ബസിന് ശരാശരി 70 ലീറ്റർ ഡീസൽ വേണം. ഒരു ലീറ്ററിൽ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന നികുതി ഏതാണ്ട് 18 രൂപ. അങ്ങനെ ആകെ കിട്ടുന്നത് 1260 രൂപ. ഇങ്ങനെ 7600 ബസിൽനിന്നു ലഭിച്ചാൽ സർക്കാർ ദിനംപ്രതി കയ്യും കെട്ടി മേടിക്കുന്നത് ഏതാണ്ട് ഒരു കോടി രൂപ.


    സ്വകാര്യ ബസ് വ്യവസായം നിലനിൽക്കേണ്ടത് സർക്കാരിന്റെ കൂടി ആവശ്യമാണെന്ന് ഈ കണക്കിലൂന്നിയാണ് ബസുടമകൾ വാദിക്കുന്നത്. ഇവിടെ മറ്റൊരു ആവശ്യം കൂടിയുണ്ട് അവർക്ക്. അത് സബ്സിഡിയാണ്. ചാർജ് വർധിപ്പിക്കുന്നതിന് ഒരു പരിധിയുണ്ട്. എത്ര വർധിപ്പിച്ചാലും നഷ്ടം നികത്താനാവില്ലെന്നതിന് കെഎസ്ആർടിസി തന്നെ ഉദാഹരണം. പൊതുഗതാഗത രംഗം സേവനമാണെന്ന് കണക്കിലെടുത്ത് നികുതി വെട്ടിക്കുറച്ച് ഡീസൽ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
    2) വിദ്യാർഥികളുടെ യാത്രാനിരക്ക് ആറു രൂപയാക്കുക, പിന്നീട് യാത്രാ നിരക്കിന്റെ പാതിയായി നി*ജപ്പെടുത്തുക–രാമചന്ദ്രൻ കമ്മിഷൻ ഏറെ വർഷങ്ങൾക്ക് മുൻപ് നിർദേശിച്ചതാണെങ്കിലും വിദ്യാർഥി സംഘടനകളുടെ പ്രക്ഷോഭം ഭയന്ന് സർക്കാർ പിൻവലിയുകയാണെന്നാണ് ആക്ഷേപം. തൃശൂരിന് വടക്ക് കുട്ടികളെ കയറ്റുന്നത് തങ്ങൾ മാത്രമാണെന്നും ഒരൊറ്റ വിദ്യാർഥിക്കും കെഎസ്ആർടിസി കൺസഷൻ നൽകുന്നില്ലെന്നും ബസുടമകൾ വാദിക്കുന്നു. സർക്കാരിനില്ലാത്ത ഉത്തരവാദിത്തം തങ്ങൾക്ക് മാത്രം ഉണ്ടാകുന്നത് എങ്ങനെയാണെന്നാണ് അവരുടെ ചോദ്യം. മിനിമം ചാർജ് അഞ്ചു രൂപയെങ്കിലും വേണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണു ബസുടമകൾ.


    3) കോവിഡ് കാലത്തെ നികുതി ഒഴിവാക്കണം– പൂർണമായും ഒഴിവാക്കണം എന്ന ആവശ്യത്തിനു പിന്നിൽ നികുതി അടയ്ക്കാൻ വൈകുന്നതിലെ പിഴ ഒഴിവാക്കുക എന്ന ലക്ഷ്യമാണുള്ളത്. അല്ലാത്ത പക്ഷം നല്ലൊരു പങ്ക് ബസുകളും മാർച്ച് 31ന് ശേഷം നിരത്തിലിറങ്ങില്ലെന്നും ബസുടമകൾ ആശങ്കപ്പെടുന്നു.

    എങ്ങനെ ഒരു ബസ് നഷ്ടത്തിലാകുന്നു?
    ഒരു സ്വകാര്യ ബസിന്, പ്രതിദിന ഓട്ടത്തിന് ശരാശരി ഇപ്പോൾ 11,000 രൂപ ചെലവുണ്ട്. 3 ജോലിക്കാർക്കു മാത്രം 2900 രൂപ കൂലി. 80 ലീറ്റർ ഡീസൽ. സ്റ്റാൻഡ് ഫീസ് 80. ഇൻഷുറൻസ് പ്രീമിയം മാത്രം ഒരു ലക്ഷത്തിനടുത്ത്. സിറ്റി ബസുകൾക്കു മാത്രം നികുതി അൽപം കുറവുണ്ട്. മറ്റെല്ലാത്തിനും 27,000 മുതൽ 36,000 വരെയാണു ടാക്സ്. ലോക്ഡൗണിനു മുൻപ് ഒരു ബസിന്റെ പ്രതിദിന ചെലവ് 9000 വരുമായിരുന്നു. 1000 രൂപയോളം ലാഭം ലഭിക്കും. ഇന്ന് 11,000 രൂപ ചെലവു കഴിച്ചാൽ മിച്ചമുള്ളത് 200– 500 രൂപ! ജീവനക്കാർ പകുതി കൂലിക്ക് ഒാടുന്നതുകൊണ്ടു മാത്രമാണിത്. പട്ടിണി കിടക്കാതിരിക്കാനാണു ജീവനക്കാരുടെ ഇൗ ത്യാഗം. അതിനാൽ മുതലാളിയും പട്ടിണികിടക്കുന്നില്ലെന്നു മാത്രം.
    നഷ്ടമാണെങ്കിൽ എന്തിന് ബസ് ഒാടിക്കുന്നു എന്നും ചോദ്യം ഉയരാം. ബസ് വ്യവസായത്തിന്റെ പ്രശ്നം അതാണ്. ബസ് വെറുതെ കിടന്നാൽ നശിക്കും. ബാറ്ററി ഡൗൺ ആകും. ടയർ ഉറഞ്ഞുപോകും. ഷാസിയും ബോഡിയും തുരുമ്പെടുക്കും. ബസിനെ ആശ്രയിച്ചു കഴിയുന്ന മൂന്നോ നാലോ പേരുടെ വീടു പട്ടിണിയാവും. അതിനാൽ ബസ് ഒാടിച്ചേ പറ്റൂ.


  11. #130
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    bus karyam valare mosham aanu.. pala bus pakuthi salaryk aanu pokunathuuu . ipozhum katta purathu orupadu bus kidakunathu ee oru reason karnam aanuu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •