Yes
No
enthayi enthayi mala theerarayo ??
innum ille?
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
we can't wait any longer. the suspense is killing us all.
അദ്ധ്യായം 4
ഈ കൊട്ടാരത്തോടും തമ്പുരാനോടും തനിക്കു വർഷങ്ങളായുള്ള ബന്ധമുണ്ട്. കൊട്ടാരത്തിലെ പല കർമ്മങ്ങളും
താൻ തന്നെയാണ് നടത്തി കൊടുത്തിട്ടുള്ളത്. ജഗന്നാഥ തമ്പുരാന്റെ പ്രിയ പത്നി സരോജ ഭായി തമ്പുരാട്ടി ഇളയ മകളുടെ ജനനത്തോടെ
മരിച്ചു പോയതാണ് . എന്നിട്ടും ഈ മക്കളെയെല്ലാം അദ്ദേഹം പൊന്നു പോലെ വളർത്തി. മറ്റൊരു വിവാഹത്തെ പറ്റി പോലും അദ്ദേഹം
ചിന്തിച്ചില്ല . എല്ലാവർക്കും നല്ലതു മാത്രം ചെയ്ത തന്റെ പ്രിയ തമ്പുരാൻ ഒരു കൊച്ചു കുട്ടിയെ പോലെ കരയുന്നത് കണ്ടപ്പോൾ ഭട്ടതിരിയുടെ
കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.ഭട്ടതിരിയുടെ ആവശ്യപ്രകാരം ഉപേന്ദ്രൻ തമ്പുരാനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി .
അതുവരെ ഉണ്ടായ കാര്യങ്ങളെല്ലാം ഉപേന്ദ്രൻ ഭട്ടതിരിയെ അറിയിച്ചു .
ഭട്ടതിരിപ്പാട് : ഇത്രയും നാളും ഇല്ലാതിരുന്ന ഒരു ശത്രു ???
ജഗന്നാഥ വർമ്മ : അറിഞ്ഞു കൊണ്ടു ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ല ..എന്നിട്ടും എനിക്കു ഒരു ശത്രു ജനിച്ചിരിക്കുന്നു ..എന്റെ രണ്ടു മക്കൾ എന്നെ വിട്ടു പോയി .ഇനിയും ഒരു ദുരന്തം കാണാനുള്ള കെൽപ്പു എനിക്കില്ല .
ഭട്ടതിരിപ്പാട് : ഈ കുടുംബത്തിനിപ്പോൾ ദോഷകാലമാണ്..എന്താണ് ദോഷമെന്ന് കണ്ടെത്തിയാൽ അതിനൊരു മറുമരുന്നു കൊടുക്കാൻ എനിക്കു കഴിയും .ഇപ്പോൾ ഇവിടത്തെ ചടങ്ങുകൾ ഒക്കെ അതിന്റെ മുറയ്ക്ക് നടക്കട്ടെ
എന്നിട്ടു ഞാൻ എന്റെ ജോലി തുടങ്ങാം ..
മൂന്ന് ദിവസങ്ങൾക്കു ശേഷം കൊട്ടാരത്തിന്റെ നടുത്തളത്തിൽ കുടുംബംഗങ്ങൾ എല്ലാവരും നിരന്നു നിൽക്കുന്നു.ഒത്ത നടുവിലായി
ഭട്ടതിരിപാട് കവടി നിരത്തി പ്രശ്നം വക്കാൻ പോകുന്നു . എന്നാൽ ഭാട്ടതിരിപ്പടിനെ ഞെട്ടിച്ചു കൊണ്ടു കവടികൾ പറക്കാൻ തുടങ്ങി .
അവിശ്വസനീയമായ ഈ കാഴ്ച കണ്ടു വിശ്വസിക്കാനാവാതെ കൊട്ടാരത്തിലെ ജനങ്ങളെല്ലാം പരസ്പരം ഭീതിയോടെ നോക്കുന്നു
ഇതേസമയം ഇളംബ്രക്കോട് ടൌണിൽ ഒരു ബസ്സ് വന്നു നിന്നു..ബസ്സിൽ നിന്നും കൊട്ടാരത്തെ ലക്ഷ്യമാക്കി ഒരു യുവാവ്* നീങ്ങി തുടങ്ങി ...
തുടരും.....
Last edited by kandahassan; 07-20-2013 at 12:48 PM.