സമ്പന്നനായ ഭാസ്കർ,
വെട്ടൊന്ന് മുറി രണ്ട്. അതാണ്* ഭാസ്കറിന്റെ പ്രകൃതം. വളരെ സമ്പന്നനായ ബാങ്കർ ശങ്കർനാരായണന്റെ ഏക പുത്രനാണ് ഭാസ്കർ. സമ്പത്തും പ്രതാപവും നിറഞ്ഞ കുടുംബമാണെങ്കിലും ഭാസ്കറിന് അതിന്റെ ഗുണങ്ങൾ ഒന്നുമില്ല. വിദ്യാഭാസം വെറും പത്താം ക്ലാസ്. കൈയിലിരിപ്പും സ്വഭാവവും ഒന്നും കുടുംബത്തിനു ചേർന്നതുമല്ല. ഭാസ്കറിന്റെ ഒപ്പം ഇപ്പോഴും മൂന്നു ഉറ്റ ചങ്ങാതിമാർ ഉണ്ടാകും.സ്റ്റെൻ സെലാവോസ്, അബ്ദുൾ റസാഖ്, വിക്രമൻ.
തന്റെ സ്വഭാവത്തിന്റെ നേരെ വിപരീത സ്വഭാവമുള്ള ഒരു പെണ്*കുട്ടിയുമായി ഭാസ്കറിന് പരിചയപ്പെടേണ്ടി വരുന്നു. ഇത് അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റമാണ് സിദ്ധിഖ്, മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഭാസ്കർ ദി റാസ്കൽ' എന്ന ചിത്രത്തിൽ കാണിക്കുന്നത്.
നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജനാർദ്ദനൻ ബാങ്കർ ശങ്കരനാരായണൻ ആകുമ്പോൾ ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോണ്*, സാജു നവോദയ തുടങ്ങിയവർ യഥാക്രമം മമ്മൂക്ക അവതരിപ്പിക്കുന്ന സുഹൃത്തുക്കളുടെ വേഷങ്ങളിൽ എത്തുന്നു.
കൊച്ചിയിൽ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന 'ഭാസ്കർ ദി റാസ്കൽ' നിർമ്മിക്കുന്നത് ആന്റോ ജോസഫ്* ആണ്. ഈ മുഴുനീള ഹാസ്യ ചിത്രം വിഷുവിന് പ്രദർശനത്തിനെത്തും
ithaano main plot ? vandi evde......aah kitti....
