കേരളത്തിൽ പോലീസ് രാജ് നേരത്തെയും ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപും പിമ്പുമായിട്ടു കമ്മ്യൂണിസ്റ്റുകളെ ഓടിച്ചിട്ടു ആക്രമിച്ച കാലം. പിന്നെ, എമർജൻസി കാലം. ഈ രണ്ടു അവസരങ്ങളിലും കൂട്ടം കൂടാൻ പാടില്ല, സമരം പാടില്ല, എന്നൊക്കെ പറഞ്ഞു ഭീകരാവസ്ഥയാണ് പോലീസ് സൃഷ്ടിച്ചത്. ഈ കോറോണയുടെ കാലത്തു കൂട്ടം കൂടരുത്, സമരം പാടില്ല എന്നൊക്കെ പറയുന്നത് പോലീസ് രാജ് ആണെന്നും ഭീകരാവസ്ഥ സൃഷ്ടിക്കാൻ ആണെന്നും പ്രതിപക്ഷ നേതാവ് തന്നെ പറയുന്നത് അസ്ഥാനത്തായിപ്പോയി.