narrowly missed 4-0...
still sweet victory ...
england...
KP you superstar
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
ആഷസ് വിജയം; ഓവല്‍* പിച്ചില്‍* ഇംഗ്ലീഷ് താരങ്ങളുടെ മൂത്രാഭിഷേകം
Posted on: 27 Aug 2013
ലണ്ടന്‍* : ഓസ്*ട്രേലിയയ്*ക്കെതിരായ ആഷസ് ക്രിക്കറ്റ് പരമ്പര നേട്ടം ഇംഗ്ലണ്ട് താരങ്ങള്‍* ആഘോഷിച്ചത് അവസാന മത്സരത്തിന് വേദിയായ ഓവലിലെ പിച്ചില്‍* മൂത്രമൊഴിച്ച്. വെളിച്ചക്കുറവുകാരണം നേരത്തേ നിര്*ത്തിയ മത്സരത്തിനുശേഷം നടന്ന മദ്യസല്‍*ക്കാരത്തിനൊടുവിലാണ് ഇംഗ്ലണ്ട് താരങ്ങള്‍* പിച്ചില്‍* മൂത്രമൊഴിച്ച് വിജയമാഘോഷിച്ചത്. ക്രിക്കറ്റ് താരങ്ങള്‍* വളരെ പവിത്രമായി കാണുന്ന പിച്ചിലാണ് ഇംഗ്ലീഷ് താരങ്ങളുടെ നാണംകെട്ട നടപടി.
കെവിന്* പീറ്റേഴ്*സണ്‍*, ജയിംസ് ആന്‍*ഡേഴ്*സണ്‍*, സ്റ്റ്യുവര്*ട്ട് ബ്രോഡ് തുടങ്ങിയവരാണ് പിച്ചില്‍* മൂത്രമൊഴിച്ചതെന്ന് ഓസ്*ട്രേലിയയില്‍*നിന്നെത്തിയ മാധ്യമപ്രവര്*ത്തകരിലൊരാള്* റിപ്പോര്*ട്ട് ചെയ്തു. അഞ്ചുമണിക്കൂറോളം നീണ്ട ഡ്രസ്സിങ് റൂം പാര്*ട്ടിക്കുശേഷം ഗ്രൗണ്ടിലേക്ക് നീങ്ങിയ താരങ്ങള്‍* അവിടെയും ആഘോഷം തുടര്‍*ന്നു. അതിനുശേഷമായിരുന്നു ഈ നാണക്കേട്.
പീറ്റേഴ്*സണും ആന്‍*ഡേഴ്*സണും ബ്രോഡും ഓരോരുത്തരായി വന്ന് പിച്ചില്‍* മൂത്രമൊഴിച്ചപ്പോള്‍* മറ്റ് താരങ്ങള്‍* അതിനെ കൈയടിയോടെ പ്രോത്സാഹിപ്പിച്ചതായും സംഭവം നടക്കുമ്പോള്‍* പ്രസ് ബോക്*സിലുണ്ടായിരുന്ന ഹെറാള്*ഡ് സണ്‍* റിപ്പോര്*ട്ടര്* മാല്*ക്കം കോണ്‍* റിപ്പോര്*ട്ട് ചെയ്തു. ഈ സംഭവം നടക്കുമ്പോഴും ക്യുറേറ്ററും മറ്റ് ഗ്രൗണ്ട് സ്റ്റാഫും സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഗ്രൗണ്ടില്‍* ഇരുട്ടായിരുന്നെങ്കിലും ഗാലറിയിലെ ലൈറ്റുകള്‍* തെളിഞ്ഞിരുന്നതിനാല്‍*, എന്താണ് സംഭവിക്കുന്നതെന്ന് പുറത്തുനിന്ന് നോക്കുന്നവര്‍*ക്ക് വ്യക്തമായി കാണാനാവുമായിരുന്നെന്നും അദ്ദേഹം എഴുതി.
അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റില്‍* വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിന് വെളിച്ചക്കുറവ് തടസ്സമായി.