Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: Memories Review - Slow Start, But Steady Thriller

  1. #1
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default Memories Review - Slow Start, But Steady Thriller


    ചാലക്കുടി ഐനിക്കല്*
    തിയതി & സമയം : ആഗസ്റ്റ്* 9 , ഉച്ചക്ക് 12 മണി
    സ്റ്റാറ്റസ് : ബാല്കണി 50% ആയി കാണും.


    സംവിധായകന്* ജീത്തു ജോസെഫിന്റെ കഴിഞ്ഞ 3 സിനിമകളും വ്യത്യസ്ഥ ശ്രേണിയില്* പെട്ടവയായിരുന്നു. സംവിധാന ശൈലിയിലെ പുരോഗതി ഓരോ ചിത്രം കഴിയും തോറും കാണാന്* സാധിക്കും. മെമ്മറീസ് അദ്ധേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമാണ്*. ഭാര്യയും മകളും മരിച്ച ദുഃഖത്തില്* കഴിയുന്ന സാം അലക്സ്* എന്ന പോലീസ് ഉദ്യോഗസ്ഥന്* മുഴുക്കുടിയനാണ്. ചില കൊലപാതക പരമ്പരകള്* അരങ്ങേറുകയും അതിന്റെ അന്വേഷണ ചുമതല സാം ഏറ്റെടുക്കുകയും ചെയ്യുന്നതാണ്* ഈ ചിത്രത്തിന്റെ മൂലകഥ.

    നന്നായി ഇഴഞ്ഞു തുടങ്ങുന്ന ചിത്രം ഇടവേളയോട് അടുക്കുമ്പോള്* ഉഷാറാകുന്നു. പിന്നീടങ്ങോട്ട് ഉദ്വേഗജനകമായി മുന്നേറുന്ന ചിത്രം മികച്ച രീതിയില്* അവസാനിപ്പിച്ചിരിക്കുന്നു. കൊലപാതകിക്ക് ഒന്നാം പകുതിയില്* കാര്യമായ സ്ക്രീന്* പ്രസന്*സ് ഇല്ലാത്തതു കൊണ്ട് പ്രേക്ഷകന്* ഊഹിച്ചു ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. പക്ഷെ അതിനെല്ലാം ഉപരി അയാളുടെ ലക്*ഷ്യം , അന്വേഷണ രീതി എന്നിവയെല്ലാം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. ഇതിന്റെ തിരക്കഥ കൂടെ എഴുതിയ സംവിധായകന്* പ്രത്യേക അഭിനന്ദനം അര്*ഹിക്കുന്നു. മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും കാണിക്കുന്നതിലും തിരക്കഥയില്* ശ്രദ്ധ ചെലുത്തിയട്ടുണ്ട്. നാടകീയത നിറഞ്ഞു നില്*ക്കുന്ന ഒന്നാം പകുതിയിലെ ഇഴച്ചില്* കുറക്കാന്* ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്* കുറച്ചു കൂടെ നന്നായേനെ. പാളി പോകാമായിരുന്ന അവസാനഭാഗം അച്ചടക്കത്തോടെ അവതരിപ്പിക്കാന്* കഴിഞ്ഞതും നേട്ടമായി. 2 പഴയ മോഹന്*ലാല്* ചിത്രങ്ങളുടെ കഥയുമായി ചെറിയ സാദ്രിശ്യം തോന്നിയേക്കാം. (ഗ്രന്റ്മാസ്റ്റര്* അല്ല)

    ഒന്നാം പകുതിയില്* ചിലയിടത്ത് ചിത്രസംയോജനം അത്ര നന്നായില്ല. പിന്നണി സംഗീതത്തിലും ചില പ്രശ്നം തോന്നി. ഇതെല്ലാം പരിഹരിച്ചു കൊണ്ട് വ്യക്തമായ മറുപടി രണ്ടാം പകുതി നല്*കുന്നുണ്ട്. സുജിത് മാധവ് ചിത്രീകരിച്ച ദ്രിശ്യങ്ങള്* കൊള്ളാം. ഗ്രാഫിക്സ്’ന്റെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചില ഉഗ്രന്* ദ്രിശ്യങ്ങളും ഉണ്ട്. നായകന്റെ ഓര്*മകളിലൂടെ കടന്നു പോകുന്ന ഒരു പാട്ട് ആവശ്യമില്ലായിരുന്നെങ്കിലും മുഷിപ്പിക്കുന്നില്ല.

    പ്രിത്വിരാജിന്റെ മറ്റൊരു ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കും സാം അലക്സ്*. പക്ഷെ കഴിഞ്ഞ 3 ചിത്രങ്ങളിലെ പോലെ അഭിനയിക്കാനുള്ള അവസരം തിരക്കഥ കൊടുത്തില്ല. സ്ത്രീ കഥാപാത്രങ്ങളായ മേഘ്ന, മിയ എന്നിവര്*ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. വനിത കൃഷ്ണചന്ദ്രന്*, രാഹുല്* മാധവ്, വിജയരാഘവന്*, നെടുമുടി വേണു, സുരേഷ് കൃഷ്ണ എന്നിവര്* വളരെ നന്നായി.

    മെമ്മറീസ് എന്ന ശീര്*ഷകം ഒന്നാം പകുതിക്ക് മാത്രമാണോ യോജിക്കുന്നത് എന്ന് എനിക്ക് ആദ്യം തോന്നി. പക്ഷെ യഥാര്*ത്ഥത്തില്* അങ്ങനെയല്ല. കൊലപാതകിയുടെ ഓര്*മകളാണ് രണ്ടാം പകുതി പറയുന്നത്. വേണ്ടപ്പെട്ടവരുടെ മരണം നായകനെ അമിതമദ്യപാനി ആക്കിയെങ്കില്* അത് പ്രതിനായകനെ ഭ്രാന്തനായ പ്രതികാരദാഹിയാക്കി മാറ്റുന്നു. നായകന് മുമ്പ് കടന്നു പോയതിനു സമാനമായ അനവസരത്തിലൂടെ പ്രതിനായകന്റെ മുമ്പിലൂടെ വീണ്ടും കടന്നു പോകേണ്ടി വരുമ്പോള്* ഉദ്വേഗം ജനിപ്പിക്കുന്ന പര്യവസാനത്തില്* എത്തി ചേരുന്നു.

    ഗൌരവമേറിയ കുറ്റാന്വേഷണ സിനിമകള്* ഇഷ്ടപ്പെടുന്നവര്*ക്ക് ഈ ചിത്രം തീര്*ച്ചയായും കാണാം.

    പ്രേക്ഷക പ്രതികരണം : ആദ്യദിനം തന്നെ സ്ത്രീകളും കുട്ടികളും കുടുംബ പ്രേക്ഷകരും. അവധി ആയതു കൊണ്ടാകാം. പ്രിത്വിയെ ആദ്യം കാണിച്ചപ്പോലും ഇടവേളക്കും അവസാനഭാഗത്തും നിറഞ്ഞ കയ്യടി. 1-2 മദ്യപാന സംബന്ധമായ തമാശകള്*ക്കും നല്ല കയ്യടി. കഴിഞ്ഞപ്പോള്* വളരെ നല്ല പൊതു സംസാരം. പതുക്കെ കേറി കൊളുത്തുമെന്ന് തോന്നുന്നു.


    Last edited by Jithu; 08-09-2013 at 09:38 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Dec 2010
    Location
    Calicut/Kanjirappally
    Posts
    7,815

    Default

    thanks bhai...

  4. Likes Jithu liked this post
  5. #3

    Default

    thnanx jithu bhai
    FK LOVER

  6. Likes Jithu liked this post
  7. #4

    Default

    Gud review

  8. Likes Jithu liked this post
  9. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  10. Likes Jithu liked this post
  11. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks jithu
    .

  12. Likes Jithu liked this post
  13. #7
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks jithu. Families und alle?

  14. Likes Jithu liked this post
  15. #8

    Default

    പക്ഷെ കഴിഞ്ഞ 3 ചിത്രങ്ങളിലെ പോലെ അഭിനയിക്കാനുള്ള അവസരം തിരക്കഥ കൊടുത്തില്ല.

    thanks jithu, ithentha sambhavam ???


  16. Likes Jithu liked this post
  17. #9
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks jithu

  18. Likes Jithu liked this post
  19. #10
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks jithu
    FK AVENGERS

  20. Likes Jithu liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •