Page 1 of 7 123 ... LastLast
Results 1 to 10 of 68

Thread: OLIPPORU - My RevieW

  1. #1

    Default OLIPPORU - My RevieW


    കാലിക്കറ്റ് ഫിലിം സിറ്റി | 10 am | പടം തുടങ്ങുമ്പോൾ 37 പേർ .. ഇടയ്ക്കിടയ്ക്കായി പലരും ഇറങ്ങി ഇറങ്ങി അവസാനം ആയപ്പോൾ 27 പേർ .. ങാ ..


    പടത്തെ കുറിച്ച് :


    ഒളിപ്പോരാളി എന്ന പേരിൽ ബ്ലോഗുകൾ എഴുതുന്ന അജയൻ (ഫഹദ്) എന്നയാളുടെ ജീവിതം, മരണം തുടങ്ങിയവ..


    ആദ്യ പകുതി: ഒളിപ്പോരാളി ബൈക്കിൽ യാത്ര ചെയ്യവേ അപകടത്തിൽ പെടുന്നു.. മറ്റു ചില ബ്ലോഗ്ഗർമാരുമായി (ക്ലച് , ബ്രേക്ക് ഇങ്ങനെയൊക്കെയാണ് അവരുടെ പേരുകൾ ) ചേർന്ന് ഒരു ഷോ സംഘടിപ്പിക്കാനിരിക്കെയാണ് അപകടം പറ്റുന്നത്.. അപകടം പറ്റി ഐ സി യു വിൽ അഡ്മിറ്റ് ചെയ്യപെടുന്നു.. ബോധമില്ലാതെ കിടക്കുകയാണെങ്കിലും ഒളിപ്പോരാളിയുടെ അന്തരാത്മാവ് തനിക്ക് അപകടം പറ്റിയെന്നും മറ്റും തന്റെ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുന്നു.. (ങേ ??? ങാ.. ).. മറ്റു ബ്ലോഗ്ഗർമാർ ഇത് കണ്ടു സങ്കടപെടുന്നെങ്കിലും അവർ ഷോ എങ്ങനെയും നടത്താൻ വേണ്ടി ഒരുങ്ങിയിറങ്ങുന്നു..


    പടം അതിനെ കുറിച്ചാണെന്ന് കരുതിയെങ്കിൽ തെറ്റി..


    ഒളിപ്പോരാളിയുടെ ജീവിതത്തെ കുറിച്ചുള്ള അന്തരാത്മാവിന്റെ സാഹിത്യത്തിലും കവിതയിലും ചാലിച്ച വർണനകൾ ആണ് ആദ്യ പകുതി.. ശ, ഷ, സ എന്നീ വാക്കുകൾ എപ്പോഴും മാറി പോകുമായിരുന്നു നുമ്മടെ അജയന്.. ഡോക്ടർ ആകാൻ പഠിക്കുമ്പോൾ പോലും ഇങ്ങനെ ശ , ഷ , സ മാറിപോകുമായിരുന്ന അജയന് ഈ വൈക്ലബ്യം മാറിയത് അക്ഷരങ്ങളുടെ ലോകത്ത് ചേക്കേറിയപ്പോഴാണ് .. (ങേ ?? ങാ..)


    ആദ്യ പകുതിയുടെ മോടി കൂട്ടാൻ ഒന്ന് രണ്ട് "വണ്* ലൈനേര്സ്* " ഉമായി കുമാരേട്ടൻ (കലാഭവൻ മണി) രംഗത്തുണ്ട്.. അജയന്റെ സാഹിത്യ പുരാണം കേട്ട് ബോറടിക്കുമ്പോ അത് മാറ്റാനെന്ന വണ്ണം നമ്മെ ചിരിപ്പിച്ചു കൊണ്ട് കുമാരേട്ടൻ പല ഭാവങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും അജയന്റെ പിറകെ നടക്കുന്നുണ്ട്..


    രണ്ടാം പകുതി: സംവിധായകൻ രണ്ടാം പകുതി കൂടുതലായി മാറ്റി വെച്ചിരിക്കുന്നത് വാണി (സുഭിക്ഷ) യുടെയും അജയന്റെയും പ്രണയത്തിന് വേണ്ടിയാണ്.ഇവിടെ രണ്ട് പേരും പ്രേക്ഷകരെ അക്ഷരങ്ങൾ കൊണ്ട് തേജോവധം ചെയ്യുമ്പോൾ അതിന് മറുമരുന്നായി സംവിധായകൻ നായകനടന്റെ ഇഷ്ട വിനോദമായ ബെഡ് റൂം സീൻ അതി വിദഗ്ദ്ധമായി സിനിമയിലേക്ക് ഇഴ ചേർത്തിട്ടുണ്ട്.. കൂടാതെ ന്യായികയുടെ അൽപ വസ്ത്രധാരണത്തിലും ഇവിടെയൊക്കെ അതീവ ശ്രദ്ധ കൊടുത്തിട്ടുണ്ട്..


    ഇതിനെല്ലാം ഇടയിലുടെ മറ്റു ബ്ലോഗ്ഗർമാരുടെ തട്ടുപൊളിപ്പൻ റോക്ക് കവിതാ ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.. പിന്നെ കുറച്ച് നേരം കഥ കുമാരേട്ടന്റെ ജീവിതമാണ്.. എല്ലാവരുടെ ജീവിതവും കഴിഞ്ഞു വീണ്ടും ഒരു കവിത.. എന്റെ കൊല നിങ്ങൾ കൂട്ട ആത്മഹത്യയാക്കി.. അതോടെ കർട്ടൻ വീഴുകയാണ് സുഹൃത്തുക്കളെ, കർട്ടൻ വീഴുകയാണ്..


    സംവിധായകന്റെ പേര് എഴുതിക്കാണിക്കുമ്പോൾ ചില അരസികന്മാർ കൂവി.. ത്ഫൂ..


    നല്ലത്:


    ടൈറ്റിൽസ് കാണിച്ച രീതി നന്നായിരുന്നു..
    ചില കവിതകളും സാഹിത്യ വാക്കുകളും..


    മോശം:


    മോശം പറയാൻ ഇന്നതെന്നൊന്നുമില്ല.. അല്ല ഒന്നുമില്ല.. എല്ലാം നല്ലത് തന്നെ..


    റേറ്റിംഗ് - 1/10 (എന്റെ മഹാമനസ്കത)


    മൊത്തത്തിൽ പറഞ്ഞാൽ കിളി പോയ ഒരു തിരക്കഥാകൃത്ത് കിളി പോയൊരു സംവിധായകനെ കൂട്ട് പിടിച്ച് കിളി പോയ ഒരു നിർമ്മാതാവിനെ കൊണ്ട് പടച്ച് ഉണ്ടാക്കി വിട്ട കിളി പോയ ഒരു സിനിമ അഥവാ ഡോക്യുമെന്ററി /അഥവാ സാഹിത്യോപനിഷത്ത് .. അതാണ്* ഒളിപ്പോര്.. എന്തായാലും അവരുടെ ശ്രമം ഫലം കണ്ടു.. കണ്ട പ്രേക്ഷകരുടെയും കിളി പോയി.. ങാ..


    വാല്: പടം കാണാൻ പടത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ (ഷാജി) ഉണ്ടായിരുന്നു.. പകുതിയായപ്പോൾ സംവിധായകനെ അദ്ദേഹം ഫോണിൽ വിളിച്ചു..
    സം: എങ്ങനെയുണ്ട് പടം?? പ്രൊ: എന്റെ അഭിപ്രായം ഞാൻ നേരിട്ട് കാണുമ്പോൾ പറഞ്ഞു തരാം.. ഇവിടെ പിള്ളേരൊക്കെ നല്ല കൂവലാ..


    എന്തായിരിക്കുമാവോ നേരിട്ട് കണ്ടു പറയാൻ പോകുന്നത്??



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Ajin

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    ‘functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

  4. Likes AjinKrishna liked this post
  5. #3
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Ha...ha...thanks ajin

  6. Likes AjinKrishna liked this post
  7. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Thanks AjiN.

  8. Likes AjinKrishna liked this post
  9. #5
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    ....nalla assalu padam ..thanks anna

  10. Likes AjinKrishna liked this post
  11. #6
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    വിഷവാതകം ശ്വസിച്ച അവസ്ഥ , വായിക്കുന്നവര്*ക്ക് കിട്ടാനുള്ള ശ്രമം...

  12. Likes AjinKrishna liked this post
  13. #7

    Default

    thakarthalloo... good writing... nalla vyakaranam... ini nigade kadha onnu vayichu nokkatte....

    അതോടെ കർട്ടൻ വീഴുകയാണ് സുഹൃത്തുക്കളെ, കർട്ടൻ വീഴുകയാണ്..


  14. Likes AjinKrishna, KARNAN liked this post
  15. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks krishnankutty...

    ini vayichu nokatte...

  16. Likes AjinKrishna liked this post
  17. #9
    FK Citizen JOYEL BAI's Avatar
    Join Date
    Oct 2010
    Location
    Philadelphia
    Posts
    11,570

    Default

    indiavision 4/5 kodukkum athurappa thanks macha for review

  18. Likes AjinKrishna liked this post
  19. #10
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Ajin

  20. Likes AjinKrishna liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •