Page 1 of 6 123 ... LastLast
Results 1 to 10 of 57

Thread: kunjananthante katha -review

  1. #1

    Default kunjananthante katha -review


    കുഞ്ഞനന്തൻ എന്നു മലയാളത്തിൽ എഴുതാൻ തന്നെ ഒരു അവാർഡ് പടം എടുക്കണ അധ്വാനം ആണ​*്. എന്നാലും ഒന്നു ശ്രമിക്കാം.

    കുഞ്ഞനന്തൻ ആണ​*് നമ്മുടെ കഥാപാത്രം . midlife crisis പോലെ എന്തോ ഒന്ന് അഭിമുഖീകരിക്കുന്ന ദാമ്പത്യം . ഭാര്യടെ കൂടെ ഇരിക്കാനുള്ള മടി കൊണ്ട് full time forum ത്തിൽ ചിലവഴിക്കണ ചില മെംബർമാരുടെ മാതിരി full time കടയുടെ ഉള്ളിലേക്ക് ചുരുങ്ങിയ ജീവിതം ആണ​*് മൂപ്പരുടേത്. ആളൊരു യാഥാസ്ഥിതിക പിന്തിരിപ്പൻ മൂരാച്ചിയാണ​*് . ഫേസ്ബുക്ക് ഐഡി ഉള്ള ചിന്താവിഷ്ടയായ ശ്യാമള ആൺ​*് നായിക. ശ്യാമളയോടൊപ്പം എലിപ്പത്തായം ആയും ചില ഉള്ളടക്ക സാദ്യശ്യങ്ങൾ ഉള്ളത്തിന്റെ കടപ്പാടായാവും കടയുടെ ഉത്തരത്തിൽ ഒരു എലിയും ഉണ്ട്.


    കടയുടെ ജന്മിയായ നമ്പ്യാർ(സിദ്ധിഖ്) കുഞ്ഞനന്തനെ ഒഴിപ്പിക്കാൻ തീരുമാനിക്കുന്നു. കുഞ്ഞനന്തൻ ചെറൂത്ത് നില്ക്കുന്നു. ഇതാണ​*് പടത്തിന്റെ ഒറ്റവരി . ഈ ഒറ്റവരി കൊണ്ട് സലിം അഹമ്മദ് ഈരിഴ തോർത്ത് കൊണ്ട് സ്രാവിനെ പിടിക്കാൻ പോയ മുണ്ടക്കൽ ശേഖരന്റെ മാതിരി 2 മണിക്കൂർ തന്നാലാവും വിധം പ്രയത്നിക്കുന്നുമുണ്ട് അതിൽ ഒരു പരിധിയോളം വിജയിക്കുന്നുമുണ്ട്. ആ പരിധി ഏകദേശം ഇടവേള കൊണ്ട് കഴിയുന്നുമുണ്ട് . അതോടെ പ്രേക്ഷകർ പരിധി വിട്ട് കൂവാനും തുടങ്ങുന്നുമുണ്ട്. എന്നിരുന്നാലും ഇതിന്റെ Targeted audience എന്ന് പറയുന്നത് ഒരിക്കലും ഇത്തരം പ്രേക്ഷകർ അല്ല എന്നതു കൊണ്ടു തന്നെ അതൊരു ന്യൂനത ആയി ഒരിക്കലും കണക്കാക്കേണ്ട കാര്യവും ഇല്ല. അവാർഡ് കമ്മിറ്റികൾ ഈ പടത്തേയും ആദമിന്റെ മകനെപോലെ വാരിപൂണർന്നേക്കാം . മമ്മുട്ടിക്കും നായികക്കും സംവിധായകനും അംഗീകാരങ്ങൾ കിട്ടി എന്നും വരാം . ആത്യന്തികമായി ഈ പടം കൊണ്ടു ഉദ്ദേശിച്ചതും അതു തന്നെ ആയതിനാൽ ഈ കൊല്ലത്തെ അവാർഡ് നിർണ്ണയം കഴിയുന്നവരെ ഇതിന്റെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ അർഥമില്ല.


    തീർച്ചയായും ഒരു സാമൂഹിക പ്രസ്കതി ഉള്ള ഒരു വിഷയം ആണ​*് ഈ സില്മ കൈകാര്യം ചെയ്യുന്നത് . എന്നിരുന്നാലും റോഡ് വികസനത്തിനായി സ്വന്തം ജീവിതോപാധി ആയ കട വിട്ടു കൊടുക്കാത്ത ഒരു ബി.പി.എൽ കച്ചവടക്കാരനെ മാനസികരോഗിയായി ചിത്രീകരിക്കുന്നത് ഒരു പക്വമായ രാഷ്ട്രീയമാണെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് കേരളത്തിലെ നിലവിലെ സാഹചര്യങ്ങളിൽ തന്നെ വ്യക്തമായ പുനരധിവാസ പദ്ധതികളോ അർഹമായ നഷ്ടപരിഹാരമോ ലഭിക്കാതെ വികസനം എന്ന ഒറ്റ ഉമ്മാക്കി കാണിച്ച് പലരേയും റോഡിലിറിക്കിയ അനുഭവങ്ങൾ കണ്മുൻപിൽ ഉള്ളപ്പോൾ. ലോകബാങ്ക് റോഡിന​*് കിലോമീറ്റർന​*് 20 കോടി കറാരുകാരന​*് കൊടുക്കുംബോൾ കുഞ്ഞനന്തന്മാർക്ക് കിട്ടൂന്നത് പടത്തിൽ പറയണ പോലെ ആയിരങ്ങളാണ​*് .സംവിധായകൻ പറയണ പോലെ സ്ഥലം പോണ എല്ലാരെയും ഇടുങ്ങിയ ചിന്താഗതിക്കാരും മാനസികറോഗികളൂം ആക്കാൻ പറ്റില്ല എന്ന് സാരം. (രാഷ്ട്രീയത്തിലേക്ക് കൂടുതൽ കടന്ന് പടം പോലെ റിവ്യുവും അവാർഡ് ആക്കാൻ പത്രാധിപർ ആഗ്രഹിക്കുന്നില്ല.)


    മമ്മുട്ടിയുടേയും നായികയുടേയും ഉജ്ജ്വല പ്രകടനങ്ങൾ കഴിഞ്ഞാൽ പിന്നെ പൂക്കുട്ടി റസൂൽ ആണ​*് പടത്തിൽ നിറഞ്ഞു നില്ക്കണ താരം. ഒരു വിധം എല്ലാ സീനിലും ഉണ്ട് പണ്ടത്തെ യുവജനോൽസവ വേദികളിലെ മിമിക്രിയെ ഓർമ്മിപ്പിക്കും വിധം പൈപ്പ് മുറിക്കുന്നതിന്റേയും വെൽഡിംഗ് മെഷിന്റേയും ഒക്കെ ശബ്ദം. അത് വളരെ തന്മയത്തതോടെ രേഖപ്പെടുത്തിയിരിക്കുന്നു.. എന്നാലും പാർട്ടി സിക്രട്ടറിയെ പാറമടയിൽ ഇരുത്തിയത് കൊറച്ചു കടന്ന കൈ ആയിപ്പോയി. മധു അമ്പാട്ടിന്റെ പടം പിടുത്തവും നന്നായിട്ടുണ്ട് . ഒരു നല്ല പാട്ടും ഉണ്ട്.

    മൊത്തത്തിൽ അവാർഡ് കമ്മിറ്റിക്കാരെ ഹഠാദാകർഷിക്കുന്ന ഒരു പെരുന്നാൾ പീസ് ആണ​*് കുഞ്ഞനന്തന്റെ കട.


    അപ്സര കൊട്ടക
    മാറ്റിനി : ഒരു 50% പോളിംഗ് : അസ്വാദക പ്രതികരണം : തിരുവാതിര ഞാറ്റുവേലക്കാലത്തെ മഴ പോലെ ഇടവിട്ടൂള്ള കൂവൽ ,ചില സംഭാഷണങ്ങൾക്ക് കൈയടി .അവസാനം വീണ്ടും കൂവൽ.
    അങ്ങാടി നിലവാരം : 2.5/5


    വാല്മാക്രി : crass comedy fans പോലെ crass tragedy fans എന്ന് പറഞ്ഞ് ഒരു വിഭാഗം ഉണ്ടോ ? ആദ്യം പറഞ്ഞ വിഭാഗം തലയിൽ അരിപ്പൊടി വീഴുന്നതും പഴത്തൊലി ചവിട്ടി വീഴുന്നതും കണ്ട് ആസ്വദിക്കണ പോലെ കഥാപാത്രങ്ങൾ തൂങ്ങിചാവുന്നതും ക്യാൻസർ വന്ന് മരിക്കുന്നതും കണ്ട് ആസ്വദിക്കാൻ തിയറ്ററിലേക്ക് പോവുന്ന ഒരു വിഭാഗം ??

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Thank u ...nannayitundu .
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. #3

    Default

    Thanks.

    Ningal aalu chillara kaaran alla. ....
    Veruthe irikuaanel, messi um neymaarum orumichu panthu thatti kalikanathu kando...

  5. #4
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thankssssssss

  6. #5

  7. #6
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    he he, kidukkan review
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  9. #8

    Default

    kollaam santi..malayalathil koodi aayathu porichu..

  10. #9
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai................

  11. #10
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •