Page 1 of 5 123 ... LastLast
Results 1 to 10 of 46

Thread: +++Ente, ningalude, nammude ...swantham Cleetus...! [Review]++

  1. #1
    FK Citizen kunjumon's Avatar
    Join Date
    Aug 2010
    Location
    Trivandrum
    Posts
    16,425

    Smile +++Ente, ningalude, nammude ...swantham Cleetus...! [Review]++


    മമ്മൂട്ടി ....നമ്മുടെ മമ്മുക്ക
    62 വയസ്സ് , ഈ വയസ്സ് തികഞ്ഞ അല്ലെങ്കിൽ തികയാൻ പോകുന്ന മറ്റു മനുഷ്യന്മാരുടെ കാര്യം ആലോചിച്ചു നോക്കിയാൽ മനസ്സിലാവും ഈ വയസ്സിൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന്. മറ്റു നടന്മാർ അല്ലെങ്കിൽ സൂപ്പർ താരങ്ങൾ, എന്തിനേറെ 10 വയസ്സ് കുറവുള്ള മലയാളത്തിന്റെ രണ്ടാമത്തെ സൂപ്പർ താരത്തിന്റെ കാര്യമായാലും മതി.
    ഇവിടെ പക്ഷെ വേറൊരു മനുഷ്യൻ കഴിഞ്ഞ 33 വര്ഷമായിട്ടു വിസ്മയിപ്പിചിക്കൊണ്ടേ ഇരിക്കുന്നു, രൂപത്തിലും, ഭാവത്തിലും, വേഷത്തിലും, ശബ്ദത്തിലും,പ്രകടനത്തിലും എല്ലാം. 85 വയസ്സുള്ള എന്റെ അപ്പുപ്പനും ഈ മനുഷ്യന്റെ ആരാധകനായിരുന്നു, 53 വയസ്സുള്ള എന്റെ അച്ഛനും , ഇപ്പൊ ദാ 22 വയസ്സുള്ള ഞാനും , എന്തിനേറെ ഞങ്ങളുടെ കുടുംബത്തിലെ എളിയ സന്തതി , 7 വയസ്സുള്ള എന്റെ അനിയന്റെ ആരാധനാ പാത്രവും ഈ മനുഷ്യൻ തന്നെ.
    എന്തിനു, എങ്ങനെ എന്നൊക്കെയുള്ള ചോദ്യത്തിനുള്ള ഒരു കുഞ്ഞു ഉത്തരമാണ് ഇന്നലെ ഇറങ്ങിയ, കനത്ത മഴ പോലും വകവെക്കാതെ ഞാൻ കണ്ട ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്.

    തുടക്കത്തിലേ ഒരു 10-15 മിനിറ്റ് ബോർ തന്നെയായിരുന്നു, ഇക്കയുടെ ഇന്ട്രോയും പ്രതീക്ഷച്ചത്ര സംഭവമൊന്നുമല്ല. പക്ഷെ നിമിഷങ്ങള്കകം സീൻ മാറി. 1-2 വര്ഷമായി നമ്മൾ കാണാനാഗ്രഹിച്ച ഇക്ക സ്*ക്രീനിൽ നിറഞ്ഞാടുകായിരുന്നു. ഇന്റെർവൽ ആകുമ്പോഴേക്കും നമ്മൾ ആഗ്രഹിച്ചതിൽ പലതും നമുക്ക് കാണാൻ കഴിയും. ഇനി അഥവാ അതിൽ കൂടുതൽ ഈ ചിത്രത്തിൽ നിന്ന് ആഗ്രഹിചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.
    രണ്ടാം പകുതിയിലും ഒട്ടും മോശമല്ല. ഫ്ലാഷ്ബാക്കിനും കഥാപാത്രങ്ങൾക്കും കഥക്കുമൊന്നും വ്യക്തത പോരെങ്കിലും ഒരു ഗംഭീര ക്ലൈമാക്സിലൂടെ ചിത്രം അവസാനിപ്പിക്കുന്നുണ്ട്. ഒരു എന്റർറ്റൈനെർ പ്രതീക്ഷിച്ചു പോകുന്നവന് ഇതൊക്കെ തന്നെ ധാരാളമാണ്. ഇക്കയുടെ ഗംഭീര പ്രകടനവും കൂടി ആവുമ്പോൾ പിന്നെ പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ.

    മാര്ത്താണ്ടൻ കുഴപ്പമില്ലാതെ തന്നെ ചെയ്തിട്ടുണ്ട്, മികച്ചത് എന്ന് പറയാനാകില്ലെങ്കിലും. ബെന്നിയും മോശമാക്കിയിട്ടില്ല.

    ഇനി എന്റെ പ്രിയ ഇക്ക ഫാന്സിനോട് , നിങ്ങളാരും മറ്റൊരു പോക്കിരിയോ ചട്ടമ്പിയോ പ്രതീക്ഷിച്ചു പോകരുത്. ഇത് ക്ലീറ്റസ് ആണ്. മാസ്സും ആക്ഷനുമൊക്കെ കുറവാണെങ്കിലും നിങ്ങളെ ത്രിപ്തിപ്പെടുത്താനാവശ്യമായ ചേരുവകളൊക്കെ ഇതിലുണ്ട്. ബാക്കി ഉള്ളവ കുടുംബ പ്രെക്ഷകർക്കാണു . ഫാൻസ്* മാത്രം ആരാധിക്കുന്ന ഒരാളുടെ പടമല്ലല്ലോ ഇത്.

    അത്യാവശ്യം പ്രൊമോഷൻ മാത്രം മതി ഇത് കൊളുത്താൻ.
    പ്രത്യാശയോടെ...
    നന്ദി


    theatre : TVM അഞ്ജലി
    status : 60%



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    okke sammathichu..ninakku 22 vayasso

  4. #3
    Banned
    Join Date
    Apr 2012
    Posts
    1,434

    Default

    Good Review

  5. #4
    FK Citizen kunjumon's Avatar
    Join Date
    Aug 2010
    Location
    Trivandrum
    Posts
    16,425

    Default

    Quote Originally Posted by MHP369 View Post
    okke sammathichu..ninakku 22 vayasso

  6. #5

  7. #6
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks bhai

  8. #7
    FK Regular : Raaz :'s Avatar
    Join Date
    Jul 2007
    Location
    Kuwait
    Posts
    985

    Default

    vry good review..... thanxx kunjumon...

  9. #8
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Thanks 22 vayassukaaraa....
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  10. #9
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks kunjumon...

  11. #10

    Default

    thanks kunjumon

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •