Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: Memories = Prithviraj - HARIKRISHNANS views

  1. #1

    Default Memories = Prithviraj - HARIKRISHNANS views


    ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം മെമ്മറീസ് എന്നാ ചിത്രം കാണുവാനായി . ഷാർജ മെഗാ മാളിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച 12. 10 am ഷോ ആണ് കണ്ടത് . ഏകദേശം അഞ്ചു പ്രദർശനങ്ങൾക്ക് ടിക്കറ്റ്* ലഭിക്കതിരുന്നിട്ടാണ് അവസാനം ടിക്കറ്റ്* കിട്ടിയത് . ആ ഷോയും ഹൌസ് ഫുൾ ആയിരുന്നു .

    സിനിമ ഇറങ്ങി ഇത്രയും താമസിച്ചു ഒരു റിവ്യൂ എഴുതുന്നതിലെ ഔചിത്യം എത്രത്തോളം ഉണ്ടെന്നു അറിയില്ല .എങ്കിലും മലയാള സിനിമയിൽ ഒരു നടൻ നടത്തുന്ന നിശബ്ദ വിപ്ലവത്തിന് നേരെ കണ്ണടക്കുന്നത് ശരിയല്ല എന്നാ തോന്നലാണ് ഈ റിവ്യൂ വിനു ആധാരം. ഒരു സിനിമയുടെ റിവ്യൂ എന്നതിനേക്കാൾ പ്രിത്വിരാജ് എന്നെ എങ്ങനെ സ്വാധീനിച്ചു എന്നും അയാളോടുള്ള എന്റെ കാഴ്ചപ്പാട് എങ്ങനെ മാറിയെന്നും വ്യക്തമാക്കാൻ ഞാൻ എഴുതുകയാണ്
    .
    ഭൂരിഭാഗം മലയാളികളെയും പോലെ പ്രിത്വിരാജ് എന്നെയും ഏറെ നിരാശപ്പെടുത്തിയ നടനായിരുന്നു . ഒരു കൊടുങ്കാറ്റു പോലെ മലയാള സിനിമയിലേക്ക് വന്നു എന്നാൽ ഒരു ഘട്ടത്തിൽ ദിശാബോധം നഷ്ടപ്പെട്ടുപോയ നടന . മുഖമുഖങ്ങളിലൂടെ മലയാളികളുടെ എതിര്പ്പ് ഏറ്റവും കൂടുതൽ വാങ്ങികൂട്ടിയ ആൾ . പറയുന്ന വാക്കും ചെയ്യുന്ന പ്രവര്ത്തിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാതെ പെരുമാറിയിരുന്ന ആൾ . സൂപ്പർ താര ആധിപത്യത്തെ വെല്ലുവിളിക്കുകയും എന്നാൽ അതെ ജനുസ്സില്പെട്ട ചിത്രങ്ങൾ വാരി വലിച്ചു ചെയ്യാനും സൂപ്പർ താര മോഹം വല്ലാതെ പിടികൂടുകയും ചെയ്ത ആൾ .പല ചിത്രങ്ങളുടെയും നിലവരമില്ലയ്മയെ പഴിച്ചിട്ട് അതിലും നീലവരം കുറഞ്ഞ ചിത്രങ്ങളില അഭിനയിച്ചു വിലകളഞ്ഞ ആൾ .ഇങ്ങനെ നിരവധി ആരോപണങ്ങൾ നേരിട്ടു എവിടെയും എതത്തെ തീരുമോ എന്ന് ഭയപ്പെട്ടിരുന്നു .


    പക്ഷെ ഇന്ന് തുടര്ച്ചയായ നാല് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ഏറ്റവും ജ്വലിക്കുന്ന നക്ഷത്രമായി നില്ക്കുന്നു പ്രിത്വിരാജ് .തുറന്നു പറയട്ടെ മനസുകൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു പ്രിത്വിയെ . അനാവശ്യമായ അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കുവാനും മാധ്യമ കുബുദ്ധികൾ തൊടുക്കുന്ന ചൂണ്ടയിൽ കൊത്താതെ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറുവാനുമുള്ള തീരുമാനം എന്തുകൊണ്ട് നന്നായി .


    അയാളും ഞാനും തമ്മിൽ എന്നാ ചിത്രത്തോടെ പ്രിത്വിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി .സെല്ലുലോയിഡു പ്രിത്വിയുടെ നിലവാരം തന്നെ മാറ്റൊരു തലത്തിൽ എത്തിച്ചു . പക്ഷെ പ്രിത്വി എന്നാ നടനെ നമിച്ചു പോയത് അടുത്ത ചിത്രത്തിലായിരുന്നു .കുറഞ്ഞ പക്ഷം തെന്നിന്ത്യൻ സിനിമയിൽ എങ്കിലും ആരും ഏറ്റെടുക്കാൻ മടിക്കുന്ന കഥാപാത്രമാണ് പ്രിത്വി ധൈര്യപൂര്വം ഏറ്റെടുത്തത് .മുംബൈ പോലീസ് .ഗംഭീരം ആയിരുന്നു സിനിമയും പ്രിത്വിയും .ആദ്യമായി പ്രിത്വി പറഞ്ഞ വാക്കുകള്ക്ക് അനുസരിച്ച് തന്റെ സിനിമ ജീവിതം നയിക്കുന്നു എന്ന് തോന്നിയ സമയം . ഏറ്റെടുത്ത ചില ചിത്രങ്ങൾ പൂർത്തിയാക്കിയാൽ തന്റെ സിനിമ തിരെഞ്ഞെടുപ്പ് രീതികല്ക്ക് മാറ്റം വരുമെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത് അക്ഷരം പ്രതി ശരി വച്ചുകൊണ്ടായിരുന്നു പ്രിത്വിയുടെ അടുത്തുള്ള ചിത്രങ്ങൾ എല്ലാം .


    മെമ്മറീസ് അതെ ജനുസ്സിൽ പെടുത്താവുന്ന ചിത്രമാണ്* . മലയാളം സിനിമ കണ്ട മികച്ച ത്രില്ലെർ ചിത്രങ്ങളില ഒന്ന് . അസാമാന്യമായ പക്വതയോടെ പ്രിത്വി പകര്ന്നടിയിരിക്കുന്നു . ആന്റണി മോസ്സെസ് എന്നാ പോലീസെ ഓഫീസർ രിൽ നിന്നും സാം അലക്സ്* ലേക്ക് വല്ലാത്ത ഒരുതരം പകർന്നാട്ടം .ആദ്യമായി പ്രിത്വി കഥാപാത്രങ്ങൾ ആയി മാറുന്നു എന്ന് തോന്നുന്ന കാലഘട്ടം . രവി തരകാൻ , ഡാനിയേൽ , ആന്റണി മോസ്സെസ് ഇപ്പോൾ സം അലക്സ്* .ഏതൊരു നടനും അഭിമാനം കൊണ്ട് അഹങ്കരിക്കാവുന്ന നേട്ടം .


    മെമ്മറീസ് നെ മികച്ചതാക്കുന്ന ഏറ്റവും മികച്ച ഘടകം പ്രിത്വി തന്നെ ആണ് . കൂടെ ജിത്തു ജോസഫ്* ന്റെ അസാമാന്യമായ കയ്യടക്കം .കുറച്ചൊന്നു പാളിയിരുന്നെങ്കിൽ വെറും കുട്ടിക്കളിയായി മാറി പരിഹസിക്കപ്പെടുമായിരുന്ന സിനിമയാണ് ഇവര ഒരു മികച്ച അനുഭവം ആക്കിതീർത്തത്* .


    ഛായഗ്രഹണം , ബാക്ക് ഗ്രൌണ്ട് സ്കോർ , എഡിറ്റിംഗ് , സഹതാരങ്ങളുടെ പ്രകടനം ഇവയെല്ലാം എടുത്തു പറയേണ്ട ഘടകങ്ങളാണ് . പക്ഷെ ഇവയെല്ലാം തന്നെ നമ്മൾ ഒരു പരിധിയിൽ കൂടുതൽ പരാമര്ഷിക്കാതെ പോകുന്നത് വിസ്മയിപ്പിക്കുന്ന കയ്യടക്കത്തോടെ പ്രിത്വി നടത്തിയ പ്രകടനം കാരണമാണ് . മറ്റൊന്നിനും അതിന്റെ മുന്നില് സ്ഥാനം ഉണ്ടെന്നു തോന്നുന്നില്ല . താന്തോന്നി എന്നാ ചിത്രത്തിലെ മദ്യപന സീൻ അവതരിപ്പിച്ച ആൾ എവിടെ മേമ്മരീസിലെ മുങ്ങിയ സാം അലെക്സിനെ അവതരിപ്പിച്ച ആളെ എവിടെ . അവിശ്വസനീയമായ പക്വതയാണ് ഒരു അഭിനേതാവെന്ന നിലയില പ്രിത്വി കൈവരിച്ചിരിക്കുന്നത് . മദ്യത്തിൽ മുങ്ങി കേസ് അന്വേഷിക്കുന്ന സാം അലെക്സും ,മദ്യത്തിൽ നിന്ന് അല്പൽപ്പമായി വിടുത്തൽ നേടി വരുന്ന സാം അലെക്സും തമ്മിലുള്ള വ്യത്യാസം മനോഹരമായി പ്രിത്വി അവതരിപ്പിച്ചു . സൂക്ഷ്മഭിനയതിന്റെ മനോഹരമായ അനുഭവം . മദ്യത്തിൽ നിന്ന് മുക്തനായി വരുന്ന സാമിന്റെ ചോദ്യങ്ങള്ക്ക് കരുത്ത് കൂടുതൽ ഉണ്ടായിരുന്നു , ശരീര ഭാഷ ശക്തമായിരുന്നു , ഉറച്ചതായിരുന്നു . അഭിനന്ദങ്ങൾ പ്രിത്വി .


    ഇതേ തീരുമാനങ്ങളോടെ മുന്നോട്ടു പോയാല നമ്മള്ക്ക് ധൈര്യമായി പറയാം മലയാള സിനിമയുടെ ദീപശിഖ ഈ കൈകളിൽ ഭദ്രമാണ് .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    thankz .

    kananillallo..be active....

  4. #3
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    thanx bhai....

  5. #4

    Default

    Good write up...Prithviraj nte improvement..No words..

  6. #5

    Default

    thanks bhai , muzhuvan vayichu kazhinjilla

    btw kure naal aayello kandittu

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    ‘functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

  7. #6

    Default

    Adipoli Review Thankss Bhaiii!!!!

  8. #7

    Default

    welcome bhai ...valare apoorvamanu ippol login cheyyaru ..vannu news and activities okke nokki pokaranu pathivu ...oru samayathu vallathe addict aayathu pole thonniyirunnu ..atha alpam dettached aayi ninnathu ...

    Quote Originally Posted by guru View Post
    thankz .

    kananillallo..be active....

  9. #8
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Harikrishnans..........super review.........thanks..repped
    Last edited by Ravi Tharagan; 09-30-2013 at 06:14 PM.

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  10. #9

    Default

    Quote Originally Posted by B I L A L View Post
    thanx bhai....
    thanks bilal bhai ..sukhamalle...

  11. #10

    Default

    Quote Originally Posted by UoB View Post
    thanks bhai , muzhuvan vayichu kazhinjilla

    btw kure naal aayello kandittu
    welcome bhai ...kurachayi onnu login cheythittu ...vannu news and activities okke nokki pokaranu pathivu ...oru samayathu vallathe addict aayathu pole thonniyirunnu ..atha alpam dettached aayi ninnathu ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •