Results 1 to 3 of 3

Thread: മലൈക്കോട്ടൈ വാലിബൻ : ആമേൻ....

  1. #1
    FK Visitor anoopm84's Avatar
    Join Date
    Oct 2019
    Location
    Trivandrum
    Posts
    188

    Default മലൈക്കോട്ടൈ വാലിബൻ : ആമേൻ....


    Theatre : Trivandrum,New (10 AM Show)

    Status : Almost Full


    ലിജോ ജോസ് പെല്ലിശ്ശേരിയും ലാലേട്ടനും ആദ്യമായി ഒന്നിക്കുന്ന ചിത്രം..
    പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്ന് പറഞ്ഞു ആഘോഷിച്ച ചിത്രം..
    ഏതൊരു സിനിമ പ്രേക്ഷകനും EXCITED ആകാൻ മേൽപ്പറഞ്ഞ പേരുകൾ ധാരാളം..


    ആ ഒരു EXCITEMENT -ൽ ചിത്രം കണ്ട എനിക്ക് സമ്മാനിച്ചത് നിരാശ മാത്രം..


    ലിജോയും ലാലേട്ടനും അവർക്കു ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു വയ്ച്ചിട്ടുണ്ട്.പക്ഷെ ഈ ഒരു കോമ്പൊയിൽ നിന്നും നല്ലൊരു ചിത്രം പ്രേക്ഷകർ പ്രതീക്ഷിച്ചാൽ അതിനു തെറ്റ് പറഞ്ഞിട്ട് കാര്യമില്ലല്ലോ..


    ലിജോയുടെ എല്ലാ ചിത്രങ്ങളും എനിക്കിഷ്ടമാണ്..അദ്ദേഹത്തിന്റെ മോശം വർക്ക് എന്നവകാശപ്പെടുന്ന ഡബിൾ ബാരൽ ഒരു എന്റെർറ്റൈനെർ എന്ന രീതിയിൽ കണ്ടിരിക്കാൻ കഴിഞ്ഞ ചിത്രമാണ്..അദ്ദേഹത്തിന്റേതായ ഒരു എന്റർടൈൻമെന്റ് എല്ലാ ചിത്രങ്ങളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്..ഇവിടെ മിസ്സ് ആയി തോന്നിയത് ആ ഒരു എന്റർടൈൻമെന്റ് ആണ്..


    ആദ്യ അര മണിക്കൂർ നല്ല Visuals ആയി മുന്നോട്ട് പോയി..ആക്ഷൻ രംഗങ്ങൾ പേരിനു മാത്രമായി ഒതുങ്ങി..അധികം താമസിക്കാതെ പടം വീണു..പിന്നെ എണീറ്റിട്ടില്ല..ഏറ്റവും മോശമായി തോന്നിയത് രണ്ടാം പകുതി ആണ്..പൊതുവേ പതിഞ്ഞ താളത്തിൽ പോകുന്ന ചിത്രത്തിൽ നാടകീയ സംഭാഷണങ്ങൾ കല്ലുകടിയായി..അതിനിടയിൽ വരുന്ന ആക്ഷൻ രംഗങ്ങൾ സ്ലോ മോഷൻ കൂടി ആകുമ്പോ ബഡെ ഭേഷ്..


    രണ്ടാം പകുതിയിൽ പഴയ പ്രിയദർശൻ ചിത്രങ്ങളെ ഓർമിപ്പിക്കും വിധം ആക്ഷൻ രംഗങ്ങൾ ഉണ്ട്..പൊതുവേ ഫാസ്റ്റ് ആവേണ്ട ഈ സ്ഥലങ്ങൾ സ്ലോ മോഷൻ ഇട്ടു അലമ്പാക്കിയിട്ടുണ്ട്..ഒരു വെടി ഒരാൾക്ക് നേരെ വിട്ടാൽ,ഏകദേശം അഞ്ചു മിനിറ്റ് എങ്കിലും എടുക്കും ഒന്ന് കൊള്ളാൻ..അതിനിടയിൽ അയാൾക്കൊരു ചായ കുടിച്ചു വരാനുള്ള ടൈം ഉണ്ട്..ചിരിച്ചു ചിരിച്ചു...
    ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുപ്പിച്ചു മഞ്ഞ നിറം കൊണ്ട് അഭിഷേകം ആണ്..ഓണകിറ്റിൽ കേരള സർക്കാർ കൊടുക്കാൻ ബാക്കി വച്ച മഞ്ഞൾ പൊടി മൊത്തം എടുത്തു വിതറീട്ടുണ്ട്*..


    ഒന്ന് തീർന്നെങ്കിൽ ഇറങ്ങി ഓടാം എന്ന് വിചാരിച്ചിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് രണ്ടാം ഭാഗം കൂടെ ഉണ്ടെന്നു എഴുതി കാണിച്ചപ്പോൾ കേട്ട ചീത്തവിളി ചുരുളി യെ വെല്ലുന്നതായിരുന്നു..




    3/10
    Last edited by anoopm84; 01-25-2024 at 10:15 PM.

  2. Likes Malik, Arya, Ali Bhai liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Ayoo🙄

    Thanks for the review 👍

  5. Likes anoopm84 liked this post
  6. #3

    Default

    Thanks for the review

  7. Likes anoopm84 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •