Page 43 of 45 FirstFirst ... 334142434445 LastLast
Results 421 to 430 of 448

Thread: 🏕TRAVEL and TOURISM thread 🏖 സഞ്ചാരം || A Travelogue 🌄

  1. #421
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    Quote Originally Posted by twist369 View Post
    Ee article nte link undo?

    Sent from my SM-M205F using Tapatalk
    https://www.manoramaonline.com/trave...t-holders.html

  2. Sponsored Links ::::::::::::::::::::Remove adverts
  3. #422
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും കടന്ന് 90 കിലോമീറ്റർ യാത്ര! ചാലക്കുടി? മലക്കപ്പാറ റോഡ് ട്രിപ്പ് അനുഭവം




    പതിവില്ലാതെ രാവിലെ ?കുളിപ്പിച്ച് കുട്ടപ്പനാക്കി? എടുത്തപ്പോൾ ആ മുഖത്ത് ആകെപാടെയൊരു സംശയം. നെറ്റിയിൽ ചാർത്തിയ സ്ഥലവിവരങ്ങളടങ്ങിയ ബോർഡ് ഒളികണ്ണിട്ടൊന്ന് നോക്കിവച്ചു. തന്റെ തൊട്ടടുത്ത് ക്യാമറ തൂക്കി നിൽക്കുന്ന ഫൊട്ടോഗ്രഫറെ കണ്ടതും ഇന്നത്തെ ?സ്പെഷൽ കുളിപ്പിക്കലി?ന്റെ കാരണം ആനവണ്ടിയ്ക്ക് മനസ്സിലായി. അതുകൊണ്ടാകണം തൃശൂർകാരൻ ഡ്രൈവർ ബെന്നറ്റ് ചേട്ടൻ ക്ലച്ച് ചവിട്ടി താക്കോൽ തിരിച്ചതും ആനവണ്ടി മൊത്തത്തിൽ കുലുങ്ങിയങ്ങ് ചിരിച്ചത്. ചാലക്കുടി ? മലക്കപ്പാറ കെഎസ്ആർടിസി ബസ് അഥവാ നമ്മുടെ ആനവണ്ടിയിൽ യാത്രക്കാരെല്ലാം കയറിയിരിക്കുന്നു.




    സമയം രാവിലെ കൃത്യം 7.50. കണ്ടക്ടർ അനിലിന്റെ വിസിലടിശബ്ദം കേട്ടതും ഡ്രൈവർ ബെന്നറ്റ് ചേട്ടൻ ബസിനോട് അനുവാദം ചോദിച്ചു, ന്നാ പിന്നെ പോകല്ലേ ഗഡീ... ഹോൺ മുഴക്കി സമ്മതം അറിയിച്ച് യാത്ര തുടങ്ങി, ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റ് എന്ന ആനത്താവളത്തിൽ നിന്ന് മലക്കപ്പാറയിലേക്ക്. എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും തേയിലത്തോട്ടങ്ങളും കടന്ന് പോകുന്ന മനോഹരമായ 90 കിലോമീറ്റർ. കേരളത്തിലെ സുന്ദരമായ റോഡ് ട്രിപ്പുകളിൽ ഒന്ന്, ചാലക്കുടി ? മലക്കപ്പാറ യാത്ര. ആളും ബഹളവും കാഴ്ചകളും ഓർമകളും ഒരേ താളത്തിൽ ഒഴുകുന്ന അനുഭവം കിട്ടാൻ മലയാളികൾക്ക് യമണ്ടൻ* കാറോ എസിയുടെ തണുപ്പോ കട്ടയ്ക്ക് പാട്ടോ ഒന്നും വേണ്ട. ആരും ശല്യപ്പെടുത്താത്ത, കെഎസ്ആർടിസി ബസ്സിന്റെ വിൻഡോ സൈഡ് സീറ്റ് മാത്രം മതി.




    നാട് കടന്ന് കാട്ടിലേക്ക്...
    ചാലക്കുടി? മലക്കപ്പാറ റൂട്ടിലോടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിന് ആനവണ്ടി എന്ന വിശേഷണം ശരിക്കും യോജിക്കും. കാടുകുലുക്കി ഓടുന്ന കൊമ്പനല്ലെങ്കിലും കാട് കടന്ന് പോകാൻ കൊമ്പനെ തോൽപ്പിക്കുന്ന ചങ്കൂറ്റം ആനവണ്ടിക്കും ഡ്രൈവർക്കും വേണം. ചാലക്കുടി സ്റ്റാന്റിൽ നിന്ന് ഇറങ്ങുന്ന ബസ് പ്രൈവറ്റ് സ്റ്റാൻഡിലേക്കാണ് ആദ്യം പോകുന്നത്. അവിടം കയറി ഇറങ്ങുമ്പോഴേക്കും ബസിൽ ആളുകളുടെ തിരക്കാകും. മലക്കപ്പാറയ്ക്കുള്ള വിനോദസഞ്ചാരികൾ മാത്രമല്ല, പോകുന്ന വഴിയിൽ പലയിടത്തായുള്ള പ്രദേശവാസികളും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും ബസിലുണ്ട്. പതിവുയാത്രക്കാർ പരസ്പരം വിശേഷങ്ങളിൽ മുഴുകുമ്പോൾ വിനോദസഞ്ചാരികൾ മൗനം നിറച്ച് അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു.




    ടൗൺ പിന്നിട്ടുള്ള ആദ്യ കാഴ്ച കേന്ദ്രം തുമ്പൂർമുഴി ശലഭോദ്യാനമാണ്. ജനൽ വഴി ഒന്ന് കണ്ണോടിയ്ക്കാനുള്ള സമയം അത്രമാത്രം അനുവദിച്ച് ബസ് ഉദ്യാനം പിന്നിട്ടു. കുറച്ചു ദൂരം കഴിഞ്ഞതേയുള്ളൂ, റോഡിന് ഇരുഭാഗത്തും പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടങ്ങൾ. കടുംപച്ച ഇലകള്* വിരിച്ച് വെയിലിനെ ഭൂമിയിൽ തൊടാൻ സമ്മതിക്കാതെ പോലെ നിൽക്കുന്ന പനയുടെ കൂട്ടം. അടുത്ത േസ്റ്റാപ്പ് അതിരപ്പിള്ളി വെള്ളച്ചാട്ടമാണ്. അതിരപ്പിള്ളിയിലേക്കുള്ള യാത്രയിൽ തന്നെ കുത്തിയൊഴുകുന്ന ചാലിയാർ പുഴ കാണാം. അതിരപ്പിള്ളി കവാടം കടന്നപ്പോൾ സമയം ഒമ്പതു മണി. യാത്രക്കാർക്ക് വെള്ളച്ചാട്ടം വ്യക്തമായി കാണാൻ വ്യൂ പോയന്റിന് ഓരം ചേർന്ന് ബെന്നറ്റ് ചേട്ടൻ ബസ്സൊന്ന് സ്ലോ ആക്കികൊടുത്തു. ജനലുകൾ വഴി കുറേ തലകൾ പുറത്തേക്ക് നീണ്ടു, മഴ തൊട്ടുതലോടി പോയതിനാൽ വെള്ളച്ചാട്ടം അതിന്റെ ചേലിൽ തന്നെ താഴേക്ക് പതിയ്ക്കുന്നു.




    മരങ്ങളിൽ ചാടി കളിക്കുന്ന മലയണ്ണാൻ പെട്ടെന്നൊരു ദർശനം തന്ന് ഓടി മറഞ്ഞു. വാ...പോകാം, കാട് കുറേ കയറാനുള്ളതാ എന്ന മട്ടിൽ ആനവണ്ടിയൊന്ന് ദേഷ്യത്തോടെ മുരണ്ടു. വെള്ളച്ചാട്ടത്തിന്റെ മാസ്മരികസൗന്ദര്യത്തിൽ വീണുപോയ സഞ്ചാരികളിൽ കുറേപേർ അതിരപ്പിള്ളിയിൽ ഇറങ്ങി. ബസിലെ വലിയ തിരക്കിന് ആശ്വാസമായി. യാത്രക്കാർക്ക് വെള്ളച്ചാട്ടം കാണിച്ചുകൊടുത്ത സന്തോഷത്തിൽ ആനവണ്ടിയും ഒന്നു ചാർജായി, സ്പീഡ് കൂടി. വഴിയോരത്തെ കടകളെല്ലാം തുറക്കുന്നേയുള്ളൂ. ?ഇടയ്ക്കിടെ യാത്രക്കാർക്ക് കാഴ്ചകാണാൻ ബസ് സ്ലോ ആക്കി കൊടുത്തുന്ന സമയത്തെ തോൽപ്പിച്ച് വേണം മലക്കപ്പാറയിലെത്താനുള്ള സമയം ക്രമീകരിക്കാൻ. അതിനിടെ ലഘുഭക്ഷണം എന്തേലും കഴിക്കാനുള്ള േസ്റ്റാപ്പിലും അഞ്ചുമിനിട്ട് നിർത്തുന്നുണ്ട്. ഡ്രൈവർ ബെന്നറ്റ് പറഞ്ഞു.




    ബസ് ചാർപ്പ വെള്ളച്ചാട്ടം കടന്നുവരുന്ന ചിത്രം പകർത്താൻ ഫൊട്ടോഗ്രഫർ ബസിനു മുന്നേ ഇറങ്ങിയോടി. ചെറിയൊരു ടൈമിങ് വ്യത്യാസത്തിൽ ചിത്രം കിട്ടാതെ പോയി. സാരമില്ല, തിരിച്ചുവരുമ്പോൾ നമുക്ക് റെഡിയാക്കാം, കണ്ടക്ടർ അനിൽ വാക്കുകൊടുത്തു.ചാർപ്പ വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലം കടന്ന് വാഴച്ചാലിന്റെ വഴിയെ ബസ് കുതിച്ചു. മഞ്ഞയും ചുവപ്പും നിറമുള്ള ആനവണ്ടി പച്ചപ്പിനിടയിൽ കൂടി പോകുന്നത് കാണാൻ തന്നെ എന്തൊരഴകാണ്. ചാലക്കുടിപ്പുഴയ്ക്ക് ചുറ്റുമുള്ള കാട് കേരളത്തിൽ അവശേഷിക്കുന്ന ഏക പുഴയോരക്കാടാണ്. അതിനാൽ തന്നെ പ്ലാസ്റ്റിക്, മദ്യം, മനുഷ്യന്റെ ഇടപെടൽ എന്നിവയ്ക്കെല്ലാം കൃത്യമായ നിയന്ത്രണങ്ങളുണ്ട്. കർശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്വകാര്യവാഹനങ്ങളെ ചെക്ക്പോസ്റ്റ് കടത്തിവിടാറുള്ളൂ.




    കാടു കയറാനൊരുങ്ങി ആനവണ്ടി
    ഇനി പറഞ്ഞുവരുന്നത് യഥാർഥ ആനകളുടെ കാര്യമാണ്. പറമ്പിക്കുളം മേഖലയിൽ നിന്ന് പൂയ്യംകുട്ടി വനത്തിലേക്കുള്ള ആനകളുടെ പ്രധാനസഞ്ചാരമാർഗമാണ് വാഴച്ചാൽ മുതൽ വാച്ചുമരം വരെയുള്ള പ്രദേശം. അതുകൊണ്ടുതന്നെ ഈ വഴിയിൽ പലയിടത്തായി ആനത്താരകളുണ്ട്. കാടിനുള്ളിലൂടെ വാഹനങ്ങൾ സ്പീഡ് നിയന്ത്രിച്ച് വേണം പോകാൻ. ആനയുൾപ്പെടെയുള്ള മൃഗങ്ങൾ റോഡ് മുറിച്ച് കടക്കാൻ സാധ്യതയുള്ളതിനാൽ ഏതുനിമിഷവും ജാഗരൂകരായിരിക്കണമെന്ന് ചുരുക്കം. ഇങ്ങനെയുള്ള നിരവധി നിർദ്ദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്ന് മുന്നോട്ടു പോകാൻ വനംവകുപ്പിന്റെ അനുവാദം ലഭിക്കൂ. പതിവു സന്ദർശകനായതിനാൽ നമ്മുടെ ആനവണ്ടിയെ ചെക്ക്പോസ്റ്റ് തടഞ്ഞില്ല.




    വാഴച്ചാൽ കടന്ന് ബസ് കാടിനുള്ളിലേക്ക് കടന്നു. പേരറിയാത്ത എന്തൊക്കെയോ പക്ഷികളുടെ, ജീവികളുടെ ശബ്ദങ്ങളിൽ ബസിന്റെ ഇരമ്പൽ മുങ്ങിപ്പോയി. കാടിനെ തഴുകി വരുന്ന ഇളംകാറ്റ് മനസ്സും ശരീരവും തണുപ്പിച്ചു. ഏതു സമയവും ആനവണ്ടിയ്ക്ക് കുറുകെ ആനവരാൻ സാധ്യതയുണ്ടെന്ന ഡ്രൈവർ ചേട്ടന്റെ പ്രവചനം കഴിഞ്ഞതും മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ഊഞ്ഞാലാടുന്ന കുരങ്ങന്മാരുടെ കൂട്ടം കാടിളക്കി മനസ്സിൽ ഭീതി നിറച്ചു. പെരിങ്ങൽകുത്ത് ഡാമിന്റെ അടുത്തുള്ള േസ്റ്റാപ്പിൽ ബസ് നിർത്തി. ഒരു സ്ട്രോങ് ചായ കുടിച്ചിട്ടാകാം മുന്നോട്ടുള്ള യാത്ര കണ്ടക്ടർ അനിൽ പറഞ്ഞു. മൂന്നോ നാലോ ചെറിയകടകളുള്ള ജംഗ്ഷൻ. ഇവിടം വിട്ടാൽ പിന്നെ വല്ലതും കഴിക്കണമെങ്കിൽ മലക്കപ്പാറയെത്തണം. അത്രനേരം കാഴ്ചകളിൽ മുങ്ങി ഏതൊക്കെയോ ഓർമകളിലായിരുന്ന യാത്രക്കാർ ചായകുടിക്കാനായി ബസ് ഇറങ്ങി. കാട് വിട്ട് വന്നൊരു മ്ലാവ് അന്നേരം യാത്രക്കാരോട് കൂട്ടുകൂടാനെത്തി. കൂടെ നിന്ന് സെൽഫി എടുത്തും അതിനെ തൊട്ട് തലോടിയും എല്ലാവരും കൂടി ആഘോഷമാക്കി.




    ചെറിയൊരു ഇടവേളയ്ക്ക് ശേഷം യാത്ര വീണ്ടും തുടർന്നു. ഇത്രദൂരം മുളങ്കാടുകളും കുറ്റിച്ചെടികളും നിറഞ്ഞ കാടായിരുന്നു കാഴ്ചയിലെങ്കിൽ ഇനിയത് വൻമരങ്ങളും കാട്ടുവള്ളികളും തീർക്കുന്ന കൊടുങ്കാടാകാൻ പോകുകയാണെന്ന് സ്ഥിരം യാത്രക്കാരിലൊരാൾ സൂചിപ്പിച്ചു. ശ്രദ്ധയോടെ നിന്നാൽ കാട് പല അദ്ഭുതങ്ങളും കാണിച്ച് തരുമെന്ന് അയാൾ ഓർമപ്പെടുത്തി. ചാലക്കുടിപ്പുഴയിൽ മറ്റെങ്ങും കിട്ടാത്തത്ര മത്സ്യവിഭവങ്ങളുണ്ട്. അത് വലയിട്ട് പിടിച്ച് തൊട്ടടുത്തുള്ള വനശ്രീ യൂണിറ്റിൽ വിറ്റ് മഴക്കാലത്ത് ഉപജീവനം നടത്തുന്ന കാടിന്റെ മക്കൾ, അതിലൊരാളാണ് ചാമി. ഒരാൾക്ക് ഒറ്റയ്ക്ക് എടുത്തുപൊക്കാൻ കഴിയാത്തത്ര വലിപ്പമുള്ള പുഴമീനാണ് ചാമി വനശ്രീയിൽ വിറ്റത്. വനശ്രീ എന്ന ഫോറസ്റ്റ് ഡിപാർട്മെന്റിന്റെ സംരംഭത്തിൽ നിന്നും കാടിന് പുറത്തുള്ള നാട്ടുകാർ ചെക്ക്പോസ്റ്റിൽ നിന്ന് പ്രത്യേക ടോക്കൻ എടുത്ത് വന്ന് പുഴമീൻ മേടിക്കും. പത്തും പതിനഞ്ചും കിലോമീനാണ് ഓരോരുത്തരും മേടിച്ച് പോകുന്നത്.




    ദേ, ഒരു കാട്ടാന
    കാടിന്റെ ഇരുട്ട് കൂടി കൂടി വന്നു. പലതരം ശബ്ദങ്ങൾ ചെവിയിലും കാട്ടാനപ്പിണ്ടത്തിന്റെയും ആനയുടെയും ചൂര് മൂക്കിലും തങ്ങിനിൽക്കുന്നുണ്ട്. പല തട്ടുകളായി വളഞ്ഞുപുളഞ്ഞിരിക്കുന്ന റോഡ്. മഹാപ്രളയത്തിന്റെ ഭാഗമായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാർന്നെടുത്ത മലയുടെ ഭാഗങ്ങൾ അവശേഷിപ്പെന്നോണം ചിലയിടത്ത് കാണാം. പലതും പുതുക്കി പണിത് വരുന്നേയുള്ളൂ.




    മുന്നോട്ട് പോകും തോറും റോഡിന് വീതി കുറഞ്ഞുവരുന്ന പോലെ. ചുറ്റും കണ്ണോടിച്ച് ശ്രദ്ധയോടെ പോയിക്കൊണ്ടിരുന്ന ആനവണ്ടി പെട്ടെന്ന് നിർത്തി. മുന്നിൽ മരം വീണു കിടക്കുന്നുണ്ട്. വഴി തടസ്സമെങ്കിലും ബെന്നറ്റ് ചേട്ടന്റെ സാഹസിക ഡ്രൈവിങ്ങിൽ അപ്പുറം കടന്നു. ?മരം വീഴൽ ഈ കാട്ടുപാതയിൽ സ്വാഭാവിക കാഴ്ചയാണ്. ചെറിയ മരങ്ങളാണെങ്കിൽ ഇതുപോലെ ഭാഗ്യം കൊണ്ട് രക്ഷപ്പെടും. വലിയ മരം വല്ലതും വീണാൽ അന്നത്തെ ദിവസം പോയികിട്ടും, ഫോറസ്റ്റ് ഉദ്യോഗസ്ഥര്* വന്ന് മുറിച്ച് മാറ്റിയാലേ യാത്ര തുടരാനൊക്കൂ. ൈവകിട്ടുള്ള ട്രിപ്പെങ്ങാനും ആണെങ്കിൽ കാട്ടിൽ അകപ്പെട്ട് പോകും. ഇത്രയും ദുർഘടമായ പാതയിലും ഓടിക്കാൻ ഇതുപോലെ പഴയ ഏതെങ്കിലും വണ്ടിയേ ഞങ്ങൾക്ക് തരൂ. വഴിയിൽ വച്ച് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാല്* മെക്കാനിക് ചാലക്കുടിയിൽ നിന്ന് കാടിനുള്ളിൽ എത്തുന്ന വരെ കാത്തിരിക്കണം. ഫോണിന് റെയ്ഞ്ച് കിട്ടാനില്ലാത്തതിനാൽ ആ വിളിയും ഒരു ഭാഗ്യ പരീക്ഷണം തന്നെ.? ബെന്നറ്റ് പറയുന്നു.




    പൊകലപ്പാറയും വാച്ചുമരവും ആനക്കയവും അവിടുത്തെ കോളനിയും പിന്നിട്ടിരിക്കുന്നു. ആനകൾ വെള്ളം കുടിക്കാനെത്തുന്ന ചെറിയൊരു തടാകം കാടിനോരം ചേർന്ന ഒരു പുൽപ്രദേശത്തായി കാണാം. ഇവിടമാണ് ആനക്കയം. ആനക്കയത്തോട് ചേർന്ന് ആദിവാസികളുടെ താമസം ഉണ്ടായിരുന്നു. പ്രളയത്തിന് ശേഷം പലരും സ്ഥലമൊഴിഞ്ഞ് പോയി. ഷോളയാർ പവർഹൗസും അമ്പലപ്പാറയും പിന്നിട്ട് ബസ് മുന്നോട്ട് നീങ്ങുകയാണ്. യാത്രക്കാരെല്ലാം കാട് എന്ന വികാരത്തെ പൂർണമായും മനസ്സിലേക്ക് ആവാഹിക്കുകയാണെന്ന് തോന്നുന്നു, ബസിനുള്ളിൽ പൂർണ നിശബ്ദത. അമ്പലപ്പാറ കഴിഞ്ഞാൽ പിന്നെ ഷോളയാർ ഡാമിന്റെ പുൽമേട് നിറഞ്ഞ വൃഷ്ടി പ്രദേശമാണ്. പലഭാഗത്തായി ചിതറി കിടക്കുന്ന ഒറ്റപ്പെട്ട മരങ്ങൾ. ദേ...ആന. ദൂരെയുള്ള മലയുടെ നേരെ കൈചൂണ്ടി ബസിനുള്ളിലിരുന്ന് ആരോ വിളിച്ച് പറഞ്ഞു. ആനവണ്ടി സഡൻബ്രേക്കിട്ടു. ഒരൊറ്റ നിമിഷം ഭയം മനസ്സിനെ കീഴടക്കിയിരിക്കുന്നു, പെട്ടെന്ന് തന്നെ ബസ്സിനുള്ളിൽ നിന്ന് വലിയൊരു പൊട്ടിച്ചിരിയുയർന്നു. പുൽമേടിന് സമീപത്തായുള്ള വലിയൊരു കറുത്തപ്പാറയെ ആനയെന്ന് തെറ്റിദ്ധരിച്ച് പോയതാണ് പാവം യാത്രക്കാരൻ. ആനവണ്ടി പിന്നെയും ഓടിത്തുടങ്ങി. പലതവണയായി ഒളിഞ്ഞും തെളിഞ്ഞും മലയണ്ണാൻ ദർശനം തരുന്നുണ്ട്.




    കാട്, മഴ, ആനവണ്ടി
    പെരുമ്പാറ കഴിഞ്ഞതു മുതൽ കാട് പിന്നെയും അതിന്റെ പഴയരൂപത്തിലേക്ക് മാറി. പുൽമേടുകൾ കാടിന്റെ ഇരുട്ടിന് വഴിമാറി. ഏതോ പക്ഷിയുടെ നിരന്തരമായുള്ള പേടിപ്പെടുത്തുന്ന ശബ്ദം. ആ ശബ്ദം നിലച്ചതും കാടിനുള്ളിൽ ആർത്തുപെയ്യുന്ന മഴ. സ്വപ്നലോകത്തായിരുന്ന ജനലരികിലെ യാത്രക്കാരെല്ലാം പെട്ടെന്ന് ബസിന്റെ വിൻഡോ ഷട്ടറുകൾ വലിച്ചടച്ചു. മുന്നോട്ടുള്ള കാഴ്ച തേടി ബെന്നറ്റ് ചേട്ടൻ മഞ്ഞവെളിച്ചം തെളിച്ചു. മഴ ബസിനു മേൽ താളം പിടിക്കുകയാണ്. റോപ്പാമട്ടം കഴിയും വരെ മഴ പെയ്തു. അതിനിടെ പിന്നെയും ഒരു ചെക്പോസ്റ്റ് കവാടം ആനവണ്ടിയ്ക്ക് മുന്നിൽ തുറക്കപ്പെട്ടിരുന്നു. തേയിലത്തോട്ടങ്ങളാണ് ചുറ്റും. മലക്കപ്പാറ എത്തിയിരിക്കുന്നു. നേരത്തെ പെയ്ത മഴയുടെ അടയാളങ്ങളെ പോലും മായ്ച്ച് കളയുന്ന വെയിൽ. കേരളം ഇവിടെ അവസാനിക്കുകയാണ്. മുന്നിലുള്ള ചെക്ക് പോസ്റ്റ് കടന്നാൽ തമിഴ്നാടാണ്.




    വാൽപ്പാറിലേക്കും പൊള്ളാച്ചിയിലേക്കും ഊട്ടിയിലേക്കുമുള്ള കിലോമീറ്ററുകൾ രേഖപ്പെടുത്തിയ ബോർഡ് കാണാം. യാത്രക്കാരെ ഇറക്കിയ ശേഷം ബെന്നറ്റ് ചേട്ടൻ ?ആനവണ്ടിയെ തളച്ച്? ഒരു ചായ കുടിക്കാനായി ഇറങ്ങി. സമയം 12 കഴിഞ്ഞിരിക്കുന്നു. 12.20 നാണ് മടക്കം. താൽപര്യമുള്ളവർക്ക് ഇതിൽ തന്നെ മടങ്ങാം. അല്ലാത്തവർക്ക് കാഴ്ചകളൊക്കെ കണ്ട് വൈകിട്ട് അഞ്ചിനുള്ള ?വെള്ള ആനവണ്ടി?യിൽ പോകാം. കൃഷ്ണേട്ടന്റെ കടയിൽ ഉച്ചയൂണിന്റെ തിരക്ക് തുടങ്ങി. ഊണ് കഴിഞ്ഞ് ഒരു ചെറിയ കറക്കത്തിനു ശേഷം അതേ വണ്ടിയിൽ മടക്കം. ഇത്തവണ ഫൊട്ടോഗ്രഫർ ടൈമിങ് തെറ്റിക്കാതെ ചാർപ്പ വെള്ളച്ചാട്ടത്തിനു കുറുകെയുള്ള പാലം കടന്നു പോകുന്ന ?ആനവണ്ടി?യെ കൃത്യമായി ക്യാമറയിൽ പകർത്തി. അതിരപ്പിള്ളി വ്യൂ പോയന്റിൽ ഞങ്ങളെ ഇറക്കിവിട്ട ശേഷം ഹോണടിച്ചൊന്ന് കുലുങ്ങിച്ചിരിച്ച് ആനവണ്ടി ചാലക്കുടി ലക്ഷ്യമാക്കി യാത്ര തുടർന്നു.







  4. #423
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാൽ നനയ്ക്കാം, മീൻ പിടിക്കാം ദ്വീപിലേക്കു സ്വാഗതം





    അറബിക്കടലിന്റെ കൂട്ടുകാരി അഷ്ടമുടിക്കായൽ തൊട്ടരികിൽ ചേർത്തു വയ്ക്കുന്നൊരു ഗ്രാമം- സാമ്പ്രാണിക്കോടി. പ്രകൃതിയുടെ മനോഹാരിത കൊണ്ടു വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന തീരം. അറബിക്കടലിലെ തിരമാലകളും അഷ്ടമുടിയിലെ ഓളങ്ങളും ഗ്രാമത്തിന്റെ മുഖശ്രീയെങ്കിൽ, അധികൃതരുടെ ശ്രദ്ധ അത്രമേൽ പതിയാത്ത നാട്ടിൻപുറമെന്ന ദുഃഖവും ഇവിടത്തെ ജനതയ്ക്കുണ്ട്.




    തൃക്കരുവ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡാണു സാമ്പ്രാണിക്കോടി. പ്രാക്കുളത്തിന്റെ തെക്കേ മുനമ്പ്. പണ്ടു കാലത്ത്, ചെറുകപ്പലുകൾ ചരുക്കു കയറ്റാനും ഇറക്കാനും നങ്കൂരമിട്ടിരുന്ന തീരം. അക്കാലത്ത് ഇവിടെ വന്നിരുന്ന ചൈനീസ് ചെറുകപ്പലുകളുടെ വിളിപ്പേരത്രെ ചാമ്പ്രാണി. അങ്ങനെ സാമ്പ്രാണിക്കോടി എന്നു പേരു വന്നുവെന്നു വായ്മൊഴി. സാമ്പ്രാണി എന്ന മരം ഉണ്ടായിരുന്ന കോണിനു സാമ്പ്രാണി എന്നു പേരു വന്നെന്നു വേറൊരു മൊഴി. എന്തായാലും, സാമ്പ്രാണിയുടെ സൗന്ദര്യം ഗംഭീരം തന്നെ.




    മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിനു വിനോദസഞ്ചാരികളാണു കാഴ്ചകൾ കാണാനെത്തുന്നത്. റോഡിലൂടെയും കായലിലൂടെയും ഇവിടെയെത്താം. അഞ്ചാലുംമൂട്ടിൽനിന്നു സാമ്പ്രാണിക്കോടിയിലെത്തുമ്പോൾ ആദ്യം കാണുക സാമ്പ്രാണിക്കോടി മത്സ്യലേല ഹാളാണ്. കായൽ മത്സ്യങ്ങളുടെ കലവറയാകും പുലർച്ചെ ലേലഹാൾ. രാവിലെ 6 ന തുടങ്ങും. ഒരു മണിക്കൂറിനകം വിറ്റഴിയും. ധാരാളം മത്സ്യത്തൊഴിലാളികൾ ഇവിടെ വരുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറവ്.




    ജലഗതാഗത വകുപ്പിന്റെ കൊല്ലം- സാമ്പ്രാണിക്കോടി ബോട്ടിലും വഞ്ചിവീടുകളിലും കാറുകളിലുമായി നൂറുകണക്കിനു വിദേശ- ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഒരു ശുചിമുറി പോലും ഇവിടെ നിർമിച്ചിട്ടില്ല. ശുചിമുറി നിർമിക്കാൻ ടൂറിസം വകുപ്പ് 7 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്തി നൽകാൻ ഗ്രാമപഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. പ്രാഥമികാവശ്യങ്ങൾക്കു സൗകര്യമില്ലാതെ നട്ടം തിരിയുന്ന വിനോദസഞ്ചാരികൾക്ക് ആശ്രയം തൊട്ടടുത്തുള്ള കായൽത്തീരം റസ്റ്ററന്റ് ആണ്.
    ഡിടിപിസി കരാർ നൽകിയിരിക്കുന്നതാണ് ഈ കെട്ടിടം. രുചികരമായ കായൽവിഭവങ്ങൾ തേടി ഈ റസ്റ്ററന്റിൽ യാത്രികർ എത്താറുണ്ട്. മൺറോത്തുരുത്ത് കേന്ദ്രീകരിച്ചു വികസിക്കുന്ന കായൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാവുന്ന ഗ്രാമമാണിത്. പക്ഷേ, അധികൃതർക്ക് അതിന്റെ പൊരുളും സാധ്യതയും ഇന്നും മനസ്സിലായിട്ടില്ല. രാത്രി അതിൽ പ്രകാശം പരക്കും. രണ്ടേക്കറോളം വരുന്ന ദ്വീപാണിത്. ദേശീയ ജലപാതയ്ക്കു വേണ്ടി കായൽ ഡ്രജ് ചെയ്തെടുത്ത മണ്ണ് കൂട്ടിയിട്ടപ്പോൾ അതൊരു ദ്വീപായി. വേലിയേറ്റ സമയത്തുപോലും ഇവിടെ മുട്ടിനു താഴെ വെള്ളമേ കാണൂ. വേലിയിറക്ക സമയത്തു കരഭൂമി തെളിഞ്ഞു നിൽക്കും. നിത്യേന ധാരാളം വിനോദസഞ്ചാരികളാണ് ഈ ദ്വീപിലെത്തുന്നത്. ഡിടിപിസി തയാറാക്കിയ ഫ്ലോട്ടിങ് ബോട്ടുജെട്ടിയിൽ ഇറങ്ങിയാൽ ദ്വീപിൽ കാൽ നനച്ചു ചുറ്റി നടക്കാം. കക്കയും ചിപ്പിയും പെറുക്കി നടക്കാം. ചുറ്റുപാടും അഷ്ടമുടിയുടെ വിശാല സൗന്ദര്യം.




    തൊട്ടപ്പുറത്ത് അറബിക്കടൽ. മൺറോത്തുരുത്തിലേക്കുള്ള വഞ്ചിവീടുകൾ കടന്നുപോകുന്ന പ്രധാന പോയിന്റ് കൂടിയാണ് ഈ ദ്വീപ്. മഞ്ഞ കണ്ടൽ ഉൾപ്പെടെ 9 ഇനം അപൂർവ കണ്ടൽച്ചെടികൾ ഇവിടെ തഴച്ചു വളരുന്നു. പുതിയ ബൈപാസ് റോഡിലെ കുരീപ്പുഴ പാലത്തിൽ നിന്നു നോക്കിയാൽ ദ്വീപിന്റെ ആകാശക്കാഴ്ച കാണാം. ദ്വീപ് ഇപ്പോൾ ഡിടിപിസി യുടെ നിയന്ത്രണത്തിലാണ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇവിടേക്കു വള്ളത്തിൽ വരാം. സന്ധ്യയ്ക്കു മുൻപു മടങ്ങണം. സൂര്യാസ്തമയം കാണാൻ പറ്റിയ സ്ഥലം. കടലും കായലും കൺകുളിർക്കെ കണ്ട്, നല്ല കാറ്റേറ്റ് കുറച്ചു നേരം ചെലവിടാൻ നാട്ടുകാർ വിനോദസഞ്ചാരികളെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
    അരികെ മറുകര, പാലം അകലെ
    ഒരു പാലം വന്നാൽ ഈ ഗ്രാമത്തിന്റെ മുഖച്ഛായയാകെ മാറും. സാമ്പ്രാണിക്കോടി മേലേമുക്കിൽനിന്ന് അക്കരെ കുരീപ്പുഴ കടവിലേക്കു 330 മീറ്റർ നീളത്തിൽ പാലം നിർമിച്ചാൽ നാട്ടുകാർ ഇങ്ങനെ ചുറ്റിക്കറങ്ങേണ്ടി വരില്ലായിരുന്നു. കാവനാട്, ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിലേക്കു ഇവിടെ നിന്നു ധാരാളം പേർ തൊഴിലിനായും മറ്റും പോകുന്നുണ്ട്. അര കിലോമീറ്ററിൽ താഴെ ദൂരെയുള്ള സ്ഥലത്തേക്കു പത്തു പതിനഞ്ചു കിലോമീറ്റർ ചുറ്റിക്കറങ്ങാനാണു നാട്ടുകാരുടെ വിധി. പുതിയ കൊല്ലം ബൈപാസ് റോഡ് വഴി കുരീപ്പുഴയിലെത്തണം. ബൈപാസ് വരുന്നതിനു മുൻപ് അതിലും ദൂരം ചുറ്റിക്കറങ്ങണമായിരുന്നു.




    തൃക്കരുവ വികസന സമിതി നേരത്തെ പാലം ആവശ്യപ്പെട്ട് എം. മുകേഷ് എംഎൽഎയ്ക്കു നിവേദനം നൽകിയിരുന്നു. പാലം പ്രതീക്ഷിച്ചു കാത്തിരിപ്പാണു ഗ്രാമവും ഗ്രാമവാസികളും. തൃക്കരുവ ഗ്രാമപഞ്ചായത്തിനാകെ ഗുണം ചെയ്യുന്നതാകും ഇത്. അഞ്ചാലുംമൂട് ജംക്*ഷനിലെ ഗതാഗതക്കുരുക്കിനും കുറച്ചു പരിഹാരമാകും. ദീർഘദൂര യാത്രക്കാർക്കു ബൈപാസിലൂടെ ഈ പാലം കടന്നും സാമ്പ്രാണിക്കോടിയിലെത്താം.
    അകന്നുപോയ ജങ്കാർ
    കാവനാട് കണിയാംകടവിൽനിന്നു സാമ്പ്രാണിക്കോടിയിലേക്കുള്ള ജങ്കാർ സർവീസിന്റെ കഥ കേട്ടാൽ മതി, അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയ്ക്കു തെളിവായി. 2015 മേയ് മാസത്തിൽ ജങ്കാർ സർവീസ് തുടങ്ങി. മാസങ്ങൾക്കകം അതു നിലച്ചു. കായലിൽ സർവീസ് നടത്താനുള്ള ജങ്കാർ അല്ലായിരുന്നുവത്രെ എത്തിച്ചത്.നഷ്ടമാണെന്നു പറഞ്ഞു കരാറുകാരൻ ഇട്ടിട്ടു പോയി.
    നീണ്ടകര തുറമുഖത്തുനിന്നു മീനെടുക്കാൻ പോകുന്ന മത്സ്യവിൽപനക്കാർക്കും യാത്രക്കാർക്കും പ്രയോജനമായിരുന്നു ജങ്കാർ. ഇത് ഇല്ലാതായതോടെ അവർ അഞ്ചാലുംമൂട് വഴി ചുറ്റിക്കറങ്ങിപ്പോകുന്നു. 40 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ജങ്കാർ ജെട്ടി നോക്കുകുത്തിയായി നിൽക്കുന്നു.
    ബസ് സ്റ്റാൻഡുണ്ട്, അങ്ങു ദൂരെ..
    കെഎസ്ആർടിസി - സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ബസ് സ്റ്റാൻഡ് എന്ന നാട്ടുകാരുടെ ആവശ്യം ഇന്നും സ്വപ്നമായി തുടരുന്നു. സാമ്പ്രാണി കടവിൽ നിന്ന് 200 മീറ്റർ ദൂരെയാണ് ഇപ്പോൾ ബസുകൾ നിർത്തിയിടുന്നത്. അവിടെ വരെയേ സർവീസ് ഉള്ളൂ. ഇത്തിരി കൂടി മാറി കടവിനടുത്തു സ്ഥലം കണ്ടെത്തിയാൽ സ്റ്റാൻഡ് നിർമിക്കാവുന്നതേയുള്ളൂ. ബോട്ടിറങ്ങി വരുന്നവർക്കും ബോട്ടു കയറാൻ വരുന്നവർക്കും വിനോദസഞ്ചാരികൾക്കും അത് ഏറെ പ്രയോജനപ്രദമാകുമായിരുന്നു.








  5. #424

    Default

    Famous youtube traveller Sujith Bhakthan trapped in Morocco due to lockdown

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. #425
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഗുല്*മോഹര്* പൂക്കൾ കൊണ്ട് മൂടിയ റെയിൽ**വേ സ്റ്റേഷൻ; അറിയാം മേലാറ്റൂരിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ

    പുസ്തകളിലും സീനറികളിലും കാണുന്ന ചിത്രം പോലെയാണിപ്പോൾ ഷൊര്*ണൂര്*-നിലമ്പൂര്* പാതയിലെ മേലാറ്റൂര്*സ്റ്റേഷൻ. ദൃശ്യവിരുന്നൊരുക്കിരിക്കുകയാണ് ഗുൽമോഹർ പൂക്കള്*. ചുവന്ന പട്ടുവിരിച്ചപോലെ ഗുല്*മോഹര്* പൂക്കൾ വിതറിയിരിക്കുകയാണ് മേലാറ്റൂര്* പ്ലാറ്റ്ഫോമിലും റെയില്*പാതയിലും. നയനമനോഹരമാണ് ഇൗ കാഴ്ച. ചുവപ്പണിഞ്ഞ മേലാറ്റൂര്*സ്റ്റേഷന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ.
    മലപ്പുറം ജില്ല കലക്ടറിന്റെ ഒൗദ്യോഗിക ഫേസ്ബുക് പേജിലും ഗുൽമോഹർ പൂക്കൾ വിരിച്ച മേലാറ്റൂര്*സ്റ്റേഷന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വേനൽക്കാലത്ത്* പൂക്കുകയും വസന്തം കഴിയുന്നതോടെ പൊഴിയുകയും ചെയ്യുന്നതാണ്* ഗുൽമോഹർ. പൊഴിഞ്ഞുവീഴുന്ന പൂക്കൾ വഴികളെ വർണാഭമാക്കുന്നതും ഗുൽമോഹറിനെ ഏറെ പ്രിയങ്കരിയാക്കുന്നു.കൊറോണ ഭീതിയെ തുടർന്ന് ലോക്ഡൗൺ ആയതോടെ ഈ റെയിൽ പാതയിൽ ട്രെയിൻ ഗതാഗതം നിലച്ചിട്ട് നാളുകളായി. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്​സപ്രസും ഷൊർണൂർ-നിലമ്പൂർ പാസഞ്ചറുകളുമാണ്​ ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. കേരളത്തിലെ മനോഹരമായ റെയിൽവേ റൂട്ടുകളിലൊന്നാണ് ഷൊർണൂർ-നിലമ്പൂർ പാത. ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്ക് സർവീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സഞ്ചരിക്കുന്നത് തേക്കിൻ തോട്ടത്തിനു നടുവിലൂടെയുള്ള പാളത്തിലൂടെയാണ്.

    ഷൊർണൂർ നിലമ്പൂർ ട്രെയിൻ യാത്ര
    നാല് പുഴകളാണ് പോകും വഴി ഉള്ളത്. കുലുക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴ, പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള വെള്ളിയാർ പുഴ, മേലാറ്റൂരിനും തുവ്വൂരിനും ഇടയിലുള്ള ഒലിപ്പുഴ, വാണിയമ്പലത്തിനും നിലമ്പൂർ റോഡിനും ഇടയിലുള്ള കുതിരപ്പുഴ. അങ്ങാടിപ്പുറമാണ് കൂട്ടത്തിലെ ഒരു പ്രധാന സ്റ്റേഷൻ. ഒരുപാട് സിനിമകളുടെ ലൊക്കേഷൻ. കൃഷ്ണഗുഡി എന്ന് പറഞ്ഞാൽ പെട്ടന്ന് മനസ്സിലാവും.

    സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് നിലമ്പൂർ. പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിൽ തണുപ്പുതോന്നിപ്പിക്കുന്ന പട്ടണമാണ് നിലമ്പൂർ. തേക്കുതോട്ടങ്ങൾക്കുള്ളിലൂടെ ഇരുളിമയാർന്ന റോഡും നീലഗിരിയുടെ ഇങ്ങേച്ചെരുവിലെ ഇടതൂർന്ന കാടുകളും ആരെയും ആകർഷിക്കും. തേക്ക് മ്യൂസിയത്തിന്റെ കുളിരാണ് നിലമ്പൂരിന്റെ പ്രധാന ആകർഷണം. ഇവിടെത്തന്നെയുള്ള ബയോ റിസോഴ്സ് പാർക്ക് ചിത്രശലഭങ്ങളുടെ മേടാണ്.നിലമ്പൂരിൽ നിന്നു 18 കിലോമീറ്റർ യാത്ര ചെയ്താൽ നെടുങ്കയത്ത് എത്താം. മഴക്കാടുകൾക്കു പ്രശസ്തമാണ് നെടുങ്കയം. ഇവിടെ നിന്ന് ഏറെ അകലെയല്ല ആഡ്യൻപാറ വെള്ളച്ചാട്ടം. വേനൽക്കാലത്ത് നീരൊഴുക്കു കുറയുമെങ്കിലും ആഢ്യൻപാറയുടെ ഭംഗി കുറയുന്നില്ല. സമീപകാലത്ത് പ്രശസ്തിയാർജിച്ച കേരളക്കുണ്ട് നിലമ്പൂരിനു സമീപത്തെ പുത്തൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.നിലമ്പൂരിൽ നിന്ന് തേക്കും ഈട്ടിയും കടത്താൻ 1921ലാണ് ബ്രിട്ടീഷുകാർ ഷൊർണുർ നിലമ്പൂർ പാത പണിതത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ഏക്കറു കണക്കിന് തേക്ക് മുറിച്ചു കടത്തി. പിന്നീട് യുദ്ധത്തിൽ ഇരുമ്പ് അവശ്യം വന്നപ്പോൾ അവർ തന്നെ പാളം മുറിച്ചു കൊണ്ടുപോയി. പിന്നീട് 1954ൽ പുനഃസ്ഥാപിച്ചു. ഷൊർണുറിനും നിലമ്പൂരിനും ഇടയിൽ 14 ട്രെയിൻ സർവീസുകൾ ഉണ്ട്. 50 കിലോമീറ്റർ യാത്രയിൽ 50 ദിവസങ്ങളുടെ അനുഭവം നൽകുന്നു ഷൊർണൂർ നിലമ്പൂർ ട്രെയിൻ യാത്ര.


  7. #426
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മരണം കാത്തൊരു വ്യവസായം ; മഹാമാരി ഇല്ലാതാക്കിയ ആഢംബര കപ്പല്* വ്യവസായം


    ലോകം നിശ്ചലമായ വേളയില്* ഇല്ലാതായ വ്യവസായങ്ങളില്* ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ആഢംബര ക്രൂയിസ് കപ്പലുകള്*. കൊവിഡ് 19 രോഗാണുവിന്*റെ വ്യാപനം ശക്തമാകുന്ന കാലത്ത് തന്നെ ആഢംബര ക്രൂയിസ് കപ്പലുകളെ കുറിച്ച് വാര്*ത്തകള്* പുറത്ത് വന്നിരുന്നു. ആഢംബര ക്രൂയിസ് കപ്പലുകളിലെ യാത്രക്കാര്*ക്ക് കൊവിഡ് രോഗാണു ബാധ സ്ഥിരീകരിച്ചതിനെ തുടര്*ന്ന് അമേരിക്കയും യൂറോപ്പിലുമുള്ള ഒന്നാം ലോകരാജ്യങ്ങള്* പലതും ഇത്തരത്തിലുള്ള യാത്രാ കപ്പലുകളെ തങ്ങളുടെ തുറമുഖത്ത് അടുപ്പിക്കുന്നതില്* നിന്നും പിന്തിരിപ്പിച്ചു. മാസങ്ങളോളം തുറമുഖത്ത് നങ്കൂരമിടാനാകാതെ കടലില്* ഒഴുകി നടക്കേണ്ടിവന്ന കപ്പലുകളേ കുറിച്ചുള്ള വാര്*ത്തകളായിരുന്നു അന്ന്. ഒടുവില്* ജപ്പാനാണ് കൊവിഡ് 19 രോഗാണുബാധയുള്ള ആഢംബര ക്രൂയിസ് കപ്പലിലേക്ക് ആദ്യമായി മരുന്നും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്* തയ്യാറായത്. മാസങ്ങള്* പിന്നെയും കടന്ന് പോയി. ഇന്ന് ക്രൂയിസ് കപ്പലുകള്* അവയുടെ നല്ലകാലത്തെ ഓര്*ത്ത് മരണം കാത്ത് കിടക്കുകയാണെന്നാണ് വാര്*ത്തകള്*.



    മഹാമാരിയുടെ പിടിയില്* ലോകമമര്*ന്നപ്പോള്* പല വ്യവസായങ്ങളും നിശ്ചലമായി. ഇതില്* ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് ക്രൂയിസ് കപ്പല്* വിപണി. ലോകം മുഴുവനും മാസങ്ങളോളം കറങ്ങി നടക്കുന്ന ക്രൂയിസ് കപ്പലുകള്* ഇന്ന് ആളില്ലാതെ, അനക്കമില്ലാതെ കിടക്കുന്നു.

    മഹാമാരിയുടെ പിടിയില്* ലോകമമര്*ന്നപ്പോള്* പല വ്യവസായങ്ങളും നിശ്ചലമായി. ഇതില്* ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് ക്രൂയിസ് കപ്പല്* വിപണി. ലോകം മുഴുവനും മാസങ്ങളോളം കറങ്ങി നടക്കുന്ന ക്രൂയിസ് കപ്പലുകള്* ഇന്ന് ആളില്ലാതെ, അനക്കമില്ലാതെ കിടക്കുന്നു.




    വ്യവസായം തകര്*ന്നതോടെ കപ്പലുകളുടെ സംരക്ഷണം കമ്പനികള്*ക്ക് വലിയ ബാധ്യതയായി തീര്*ന്നു. ഇന്ന് പല ക്രൂയിസ് കപ്പലുകളും ആക്രിവിലയ്ക്ക് വില്*ക്കാന്* ശ്രമിക്കുകയാണ് കമ്പനികള്*

    വ്യവസായം തകര്*ന്നതോടെ കപ്പലുകളുടെ സംരക്ഷണം കമ്പനികള്*ക്ക് വലിയ ബാധ്യതയായി തീര്*ന്നു. ഇന്ന് പല ക്രൂയിസ് കപ്പലുകളും ആക്രിവിലയ്ക്ക് വില്*ക്കാന്* ശ്രമിക്കുകയാണ് കമ്പനികള്*.







    കൊവിഡ് കാലത്തിന് മുമ്പ് പുതുക്കിപ്പണിത കാർണിവൽ ഫാന്*റസി കപ്പല്*, അടുത്തിടെ കാർണിവൽ ക്രൂയിസ് ലൈൻ വിറ്റു. പ്രതിസന്ധിയെ അവസരമായി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് കപ്പൽ റീസൈക്ലിംഗ് ഇൻഡസ്ട്രിയൽസ് അസോസിയേഷൻ ചെയർമാൻ കമിൽ ഓണൽ റോയിട്ടേഴ്സിനോട് പറഞ്ഞത്.

    കൊവിഡ് കാലത്തിന് മുമ്പ് പുതുക്കിപ്പണിത കാർണിവൽ ഫാന്*റസി കപ്പല്*, അടുത്തിടെ കാർണിവൽ ക്രൂയിസ് ലൈൻ വിറ്റു. പ്രതിസന്ധിയെ അവസരമായി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് കപ്പൽ റീസൈക്ലിംഗ് ഇൻഡസ്ട്രിയൽസ് അസോസിയേഷൻ ചെയർമാൻ കമിൽ ഓണൽ റോയിട്ടേഴ്സിനോട് പറഞ്ഞത്.




    മഹാമാരി പടര്*ന്ന് പിടിക്കാന്* തുടങ്ങിയതോടെ കപ്പല്* ഗതാഗതത്തിന് ഏറെ ഇടിവ് സംഭവിച്ചു. പ്രത്യേകിച്ചും ആഡംബര കപ്പല്* ഗതാഗതത്തിന്. ഇതോടെ ഇവയുടെ സംരക്ഷണവും കമ്പനികള്*ക്ക് ബാധ്യതയായിമായി. ഇതിനെ തുടര്*ന്നാണ് ഇത്തരം കപ്പലുകള്* ആക്രി വിലയ്ക്ക് വില്*ക്കാന്* കമ്പനികള്* തീരുമാനിച്ചത്.

    മഹാമാരി പടര്*ന്ന് പിടിക്കാന്* തുടങ്ങിയതോടെ കപ്പല്* ഗതാഗതത്തിന് ഏറെ ഇടിവ് സംഭവിച്ചു. പ്രത്യേകിച്ചും ആഡംബര കപ്പല്* ഗതാഗതത്തിന്. ഇതോടെ ഇവയുടെ സംരക്ഷണവും കമ്പനികള്*ക്ക് ബാധ്യതയായിമായി. ഇതിനെ തുടര്*ന്നാണ് ഇത്തരം കപ്പലുകള്* ആക്രി വിലയ്ക്ക് വില്*ക്കാന്* കമ്പനികള്* തീരുമാനിച്ചത്.







    ഇന്ന് ബ്രിട്ടീഷ്, അമേരിക്കൻ, ഇറ്റാലിയൻ ക്രൂയിസ് കപ്പലുകൾ തുർക്കിയിലെ ഒരു കടൽത്തീരത്ത് പൊളിച്ചുനീക്കാനായി കാത്ത് കിടക്കുകയാണ്. തുർക്കി നഗരമായ ഇസ്മിറിന് 30 മൈൽ വടക്ക് അലിയാഗ തുറമുഖത്ത് സ്ക്രാപ്പ് മെറ്റലിനായി അഞ്ച് ഹൾക്കിംഗ് ക്രൂയിസ് കപ്പലുകളാണ് നിര്*ത്തിയിട്ടിരിക്കുന്നത്.

    ഇന്ന് ബ്രിട്ടീഷ്, അമേരിക്കൻ, ഇറ്റാലിയൻ ക്രൂയിസ് കപ്പലുകൾ തുർക്കിയിലെ ഒരു കടൽത്തീരത്ത് പൊളിച്ചുനീക്കാനായി കാത്ത് കിടക്കുകയാണ്. തുർക്കി നഗരമായ ഇസ്മിറിന് 30 മൈൽ വടക്ക് അലിയാഗ തുറമുഖത്ത് സ്ക്രാപ്പ് മെറ്റലിനായി അഞ്ച് ഹൾക്കിംഗ് ക്രൂയിസ് കപ്പലുകളാണ് നിര്*ത്തിയിട്ടിരിക്കുന്നത്.





    2020 ല്* ഏതാണ്ട് 4.4 ബില്യൺ ഡോളർ നഷ്ടമുണ്ടായതായി കാർണിവൽ ക്രൂയിസ് ലൈൻ പറയുന്നു. വില്*പ്പന വേഗത്തിലാക്കാന്* ഇത് ആക്കം കൂട്ടി. അടുത്തിയെ പുതുക്കിപ്പണിത ക്രൂയിസ് കപ്പലായ കാർണിവൽ ഫാന്*റസിയടക്കം പൊളിച്ച് വില്*ക്കാന്* വച്ചിരിക്കുകയാണ്.

    2020 ല്* ഏതാണ്ട് 4.4 ബില്യൺ ഡോളർ നഷ്ടമുണ്ടായതായി കാർണിവൽ ക്രൂയിസ് ലൈൻ പറയുന്നു. വില്*പ്പന വേഗത്തിലാക്കാന്* ഇത് ആക്കം കൂട്ടി. അടുത്തിയെ പുതുക്കിപ്പണിത ക്രൂയിസ് കപ്പലായ കാർണിവൽ ഫാന്*റസിയടക്കം പൊളിച്ച് വില്*ക്കാന്* വച്ചിരിക്കുകയാണ്.







    കാർണിവൽ ഫാന്*റസിയെ കൂടാതെ കമ്പനിയുടെ മറ്റ് മൂന്ന് ക്രൂയിസ് കപ്പലുകൾ കൂടി പൊളിക്കാനായി ഊഴം കാത്ത് നില്*ക്കുകയാണ്. ആക്രി വിൽപ്പനയ്ക്കായി അഞ്ച് ക്രൂയിസ് കപ്പലുകൾ വേർപെടുത്താൻ 2,500 ഓളം തൊഴിലാളികളാണ് ഇന്ന് പ്രവർത്തിക്കുന്നത്.

    കാർണിവൽ ഫാന്*റസിയെ കൂടാതെ കമ്പനിയുടെ മറ്റ് മൂന്ന് ക്രൂയിസ് കപ്പലുകൾ കൂടി പൊളിക്കാനായി ഊഴം കാത്ത് നില്*ക്കുകയാണ്. ആക്രി വിൽപ്പനയ്ക്കായി അഞ്ച് ക്രൂയിസ് കപ്പലുകൾ വേർപെടുത്താൻ 2,500 ഓളം തൊഴിലാളികളാണ് ഇന്ന് പ്രവർത്തിക്കുന്നത്.




    ഒരു കപ്പൽ റീസൈക്ലിംഗ് ഇൻഡസ്ട്രിയൽസ് അസോസിയേഷൻ ചെയർമാനായ കാമിൽ ഓണൽ പറയുന്നത് ' പകർച്ചവ്യാധിയെത്തുടർന്ന് ക്രൂയിസ് കപ്പലുകൾക്ക് അളിയാഗയിലേക്കുള്ള വഴി പെട്ടെന്ന് മനസിലാകുന്നുവെന്നാണ്.' കൂടുതല്* കപ്പലുകള്* പൊളിക്കാനായി അളിയാഗയിലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

    ഒരു കപ്പൽ റീസൈക്ലിംഗ് ഇൻഡസ്ട്രിയൽസ് അസോസിയേഷൻ ചെയർമാനായ കാമിൽ ഓണൽ പറയുന്നത് ' പകർച്ചവ്യാധിയെത്തുടർന്ന് ക്രൂയിസ് കപ്പലുകൾക്ക് അളിയാഗയിലേക്കുള്ള വഴി പെട്ടെന്ന് മനസിലാകുന്നുവെന്നാണ്.' കൂടുതല്* കപ്പലുകള്* പൊളിക്കാനായി അളിയാഗയിലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.







    "കൊവിഡ് പ്രതിസന്ധി കാരണം ഈ മേഖലയിൽ വളർച്ചയുണ്ടായി. കപ്പലുകൾക്ക് ജോലി കണ്ടെത്താൻ കഴിയാത്തപ്പോൾ അവ പൊളിച്ചുമാറ്റുന്നതിലേക്ക് തിരിഞ്ഞു." കപ്പലുകൾ പൊളിച്ചുമാറ്റുന്നതിനും ചുമരുകള്*, ജനാലകൾ, റെയിലിംഗുകൾ എന്നിവ നീക്കം ചെയ്യുന്നതിനും 2,500 ഓളം തൊഴിലാളികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഓണൽ പറയുന്നു.

    "കൊവിഡ് പ്രതിസന്ധി കാരണം ഈ മേഖലയിൽ വളർച്ചയുണ്ടായി. കപ്പലുകൾക്ക് ജോലി കണ്ടെത്താൻ കഴിയാത്തപ്പോൾ അവ പൊളിച്ചുമാറ്റുന്നതിലേക്ക് തിരിഞ്ഞു." കപ്പലുകൾ പൊളിച്ചുമാറ്റുന്നതിനും ചുമരുകള്*, ജനാലകൾ, റെയിലിംഗുകൾ എന്നിവ നീക്കം ചെയ്യുന്നതിനും 2,500 ഓളം തൊഴിലാളികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഓണൽ പറയുന്നു.




    ഒരു സമ്പൂർണ്ണ യാത്രാ കപ്പൽ വേർപെടുത്താൻ ഏകദേശം ആറുമാസമെടുക്കും. ആഡംബര കപ്പലിലെ ലോഹേതര ആഡംബര സാധനങ്ങള്* ശേഖരിക്കാൻ ഹോട്ടൽ ഓപ്പറേറ്റർമാരും സൈറ്റ് സന്ദർശിച്ചിട്ടുണ്ട്. അതിനാൽ അവ പാഴായിപ്പോകില്ലെന്നും പുതിയ വിപണി കണ്ടെത്തുമെന്നും  ഓണൽ പറഞ്ഞു.

    ഒരു സമ്പൂർണ്ണ യാത്രാ കപ്പൽ വേർപെടുത്താൻ ഏകദേശം ആറുമാസമെടുക്കും. ആഡംബര കപ്പലിലെ ലോഹേതര ആഡംബര സാധനങ്ങള്* ശേഖരിക്കാൻ ഹോട്ടൽ ഓപ്പറേറ്റർമാരും സൈറ്റ് സന്ദർശിച്ചിട്ടുണ്ട്. അതിനാൽ അവ പാഴായിപ്പോകില്ലെന്നും പുതിയ വിപണി കണ്ടെത്തുമെന്നും ഓണൽ പറഞ്ഞു.







    തുർക്കി കപ്പൽശാല ജനുവരിയിൽ 7,00,000 ടണ്ണിൽ നിന്ന് 1.1 ദശലക്ഷം ടണ്ണായി ഉയർത്താൻ ശ്രമിക്കുകയാണ്. "പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

    തുർക്കി കപ്പൽശാല ജനുവരിയിൽ 7,00,000 ടണ്ണിൽ നിന്ന് 1.1 ദശലക്ഷം ടണ്ണായി ഉയർത്താൻ ശ്രമിക്കുകയാണ്. "പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," ഓണൽ പറഞ്ഞു.




    മാർച്ച് 25 ഓടെ ക്രൂയിസ് കപ്പൽ വ്യവസായത്തെയും കൊറോണ വൈറസ് ബാധിച്ചിരുന്നു. ബിസിനസ് ഇൻ*സൈഡർ റിപ്പോർട്ട് ചെയ്തതനുസരിച്ച് 36 ക്രൂയിസ് കപ്പലുകളിൽ വൈറസ് ബാധ റിപ്പോര്*ട്ട് ചെയ്യപ്പെട്ടു.

    മാർച്ച് 25 ഓടെ ക്രൂയിസ് കപ്പൽ വ്യവസായത്തെയും കൊറോണ വൈറസ് ബാധിച്ചിരുന്നു. ബിസിനസ് ഇൻ*സൈഡർ റിപ്പോർട്ട് ചെയ്തതനുസരിച്ച് 36 ക്രൂയിസ് കപ്പലുകളിൽ വൈറസ് ബാധ റിപ്പോര്*ട്ട് ചെയ്യപ്പെട്ടു.







    കൂടെ യാത്രാ നിരോധനവും സാമൂഹിക അകലം പാലിക്കൽ നിയമങ്ങളും ഉൾപ്പെടെയുള്ള നിലവിലുള്ള മഹാമാരി നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്, ഇത് ക്രൂയിസ് കപ്പലുകളുടെ സഞ്ചാരത്തെ തടയുന്നു.

    കൂടെ യാത്രാ നിരോധനവും സാമൂഹിക അകലം പാലിക്കൽ നിയമങ്ങളും ഉൾപ്പെടെയുള്ള നിലവിലുള്ള മഹാമാരി നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്, ഇത് ക്രൂയിസ് കപ്പലുകളുടെ സഞ്ചാരത്തെ തടയുന്നു.




    ഇതേതുടര്*ന്ന് തീരങ്ങളിൽ നങ്കൂരമിട്ട് കിടക്കേണ്ട അവസ്ഥയിലാണ് ഇന്ന് ആഡംബര കപ്പലുകള്*.  പി & ഒ, പ്രിൻസസ് ക്രൂയിസ്, കുനാർഡ് എന്നിവ ഉൾപ്പെടുന്ന കാർണിവൽ ക്രൂയിസുകൾ തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു കഴിഞ്ഞു.

    ഇതേതുടര്*ന്ന് തീരങ്ങളിൽ നങ്കൂരമിട്ട് കിടക്കേണ്ട അവസ്ഥയിലാണ് ഇന്ന് ആഡംബര കപ്പലുകള്*. പി & ഒ, പ്രിൻസസ് ക്രൂയിസ്, കുനാർഡ് എന്നിവ ഉൾപ്പെടുന്ന കാർണിവൽ ക്രൂയിസുകൾ തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു കഴിഞ്ഞു.







    നോർവീജിയൻ ക്രൂയിസ് കപ്പലുകള്* വരുമാനത്തിലുണ്ടായ ഭീമമായ ഇടിവ് മൂലം തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്* തീരുമാനിച്ചെന്നും വാര്*ത്തകളുണ്ട്.

    നോർവീജിയൻ ക്രൂയിസ് കപ്പലുകള്* വരുമാനത്തിലുണ്ടായ ഭീമമായ ഇടിവ് മൂലം തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്* തീരുമാനിച്ചെന്നും വാര്*ത്തകളുണ്ട്.




    ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്* നിന്നുള്ളവരാണ് ഇത്തരം ആഡംബര കപ്പലുകളിലെ തൊഴിലാളികള്*. ഇവര്* പ്രധാനമായും ഭക്ഷണ, ശുചീകരണ മേഖലകളിലാണ് ജോലി ചെയ്തിരുന്നത്.

    ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്* നിന്നുള്ളവരാണ് ഇത്തരം ആഡംബര കപ്പലുകളിലെ തൊഴിലാളികള്*. ഇവര്* പ്രധാനമായും ഭക്ഷണ, ശുചീകരണ മേഖലകളിലാണ് ജോലി ചെയ്തിരുന്നത്.




    മഹാമാരി വ്യാപകമായതോടെ യാത്രാക്കപ്പലുകള്* യാത്രകള്* നിര്*ത്തിവച്ചു. ഇതോടെ ഈ മേഖലയില്* ജോലി നോക്കിയിരുന്നവര്*ക്ക് ജോലി നഷ്ടമായി.

    മഹാമാരി വ്യാപകമായതോടെ യാത്രാക്കപ്പലുകള്* യാത്രകള്* നിര്*ത്തിവച്ചു. ഇതോടെ ഈ മേഖലയില്* ജോലി നോക്കിയിരുന്നവര്*ക്ക് ജോലി നഷ്ടമായി.






    Last edited by BangaloreaN; 10-05-2020 at 01:57 PM.

  8. #427
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    'ബ്ലൂ ഫ്ലാഗ്' സമ്മാനിക്കപ്പെട്ട ഇന്ത്യയിലെ എട്ട് തീരങ്ങളെ അറിയാം


    ആദ്യമായി എട്ട് ഇന്ത്യൻ കടല്*ത്തീരങ്ങള്*ക്ക് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചു. ഡെൻമാർക്കിലെ ഫൌണ്ടേഷൻ ഫോർ എൻവയോൺമെന്*റ് എഡ്യൂക്കേഷന്* ആഗോളതലത്തില്* സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. പാരിസ്ഥിതിക വിദ്യാഭ്യാസം, വിവരങ്ങൾ, കുളിക്കുന്ന ജലത്തിന്*റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെന്*റ്, തീര സംരക്ഷണം, തീരത്തെ സുരക്ഷ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന നാല് പ്രധാന തലങ്ങളിൽ 33 കർശന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സർട്ടിഫിക്കേഷന്* നല്*കുന്നത്. ഉയർന്ന പാരിസ്ഥിതിക, ഗുണനിലവാര നിലവാരത്തെ അടിസ്ഥാനമാക്കി ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളായി കണക്കാക്കുന്നു. ഗുജറാത്തിലെ ശിവരാജ്പൂർ, ഡിയുവിലെ ഘോഗ്ല, കസാർകോഡ്, കർണാടകയിലെ പദുബിദ്രി, കേരളത്തിലെ കാപ്പാട്, ആന്ധ്രാപ്രദേശിലെ റുഷികോണ്ട, ഒഡീഷയിലെ ഗോൾഡൻ, ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലെ രാധനഗർ എന്നിവയാണ് ഇന്ത്യയില്* നിന്ന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ബീച്ചുകൾ. സംരക്ഷണത്തിനും സുസ്ഥിര വികസന ശ്രമങ്ങൾക്കുമുള്ള രാജ്യത്തിന്*റെ ശ്രമങ്ങളുടെ ആഗോള അംഗീകാരമാണ് അവാര്*ഡെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാദവേക്കര്* പറഞ്ഞു. പരിജയപ്പെടാം ഇന്ത്യയിലെ ആ നീല തീരങ്ങളെ...




    ശിവ്*രാജ്*പ്പൂര്* (ദ്വാരക, ഗുജറാത്ത്)
    പോര്*ബന്തറിന് 111 കിലോ മീറ്റര്* വടക്കാണ് ശിവപ്പൂര്* കടല്*ത്തീരം. ഗള്*ഫ് ഓഫ് കച്ചിലേക്ക് കയറുന്നതിന് മുമ്പുള്ള തെക്കന്* തീരമാണ് ശിവപ്പൂര്*. പഞ്ചാരമണലിന് പേരുകേട്ട ഗുജറാത്തിലെ തീരങ്ങളിലൊന്ന്.  കാര്യമായ വികസനം ഈ തീരത്തെത്തിയിട്ടില്ല. സംസ്ഥാന ഹൈവേ 6 A ശിവപ്പൂര്* വഴി കടന്നുപോകുന്ന റോഡാണ്. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്* തീരമാണ് ശിവ്*രാജ്പ്പൂര്* ബിച്ച്.

    ശിവ്*രാജ്*പ്പൂര്* (ദ്വാരക, ഗുജറാത്ത്)


    പോര്*ബന്തറിന് 111 കിലോ മീറ്റര്* വടക്കാണ് ശിവപ്പൂര്* കടല്*ത്തീരം. ഗള്*ഫ് ഓഫ് കച്ചിലേക്ക് കയറുന്നതിന് മുമ്പുള്ള തെക്കന്* തീരമാണ് ശിവപ്പൂര്*. പഞ്ചാരമണലിന് പേരുകേട്ട ഗുജറാത്തിലെ തീരങ്ങളിലൊന്ന്. കാര്യമായ വികസനം ഈ തീരത്തെത്തിയിട്ടില്ല. സംസ്ഥാന ഹൈവേ 6 A ശിവപ്പൂര്* വഴി കടന്നുപോകുന്ന റോഡാണ്. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്* തീരമാണ് ശിവ്*രാജ്പ്പൂര്* ബിച്ച്.




    ഘോഗ്ല (ഡിയു, ദാമൻ, ഡിയു)
    ശിവപ്പൂര്* ബീച്ചിന് 313 കിലോമീറ്റര്* തെക്ക് മാറിയാണ് ഘോഗ്*ല ബീച്ച്. ദാമന്* ദ്യുവിലെ രണ്ട് കടല്*ത്തീരങ്ങളിലെന്നാണ് ഘോഗ്ല ബീച്ച്. അരിവാളിന്*റെ ആകൃതിയില്* വളരെ മനോഹരമായ ബീച്ചിന് തൊട്ട് മുകളിലാണ് ദിയു വിമാനത്താവളം.


    ഘോഗ്ല (ഡിയു, ദാമൻ, ഡിയു)


    ശിവപ്പൂര്* ബീച്ചിന് 313 കിലോമീറ്റര്* തെക്ക് മാറിയാണ് ഘോഗ്*ല ബീച്ച്. ദാമന്* ദ്യുവിലെ രണ്ട് കടല്*ത്തീരങ്ങളിലെന്നാണ് ഘോഗ്ല ബീച്ച്. അരിവാളിന്*റെ ആകൃതിയില്* വളരെ മനോഹരമായ ബീച്ചിന് തൊട്ട് മുകളിലാണ് ദിയു വിമാനത്താവളം.



    കസാർകോഡ് (കാർവാർ, കർണാടക)
    ശരാവതി നദി സൃഷ്ടിച്ച തീരമാണ് കര്*ണ്ണാടകയിലെ കസര്*കോഡാ കടല്*ത്തീരം. അപ്സര്*കൊണ്ട ക്ലിഫ് മുതല്* കസര്*കോഡാ തീരം വരെ കിടക്കുന്ന നീണ്ട് വിശാലമായ കടല്*ത്തീരം പ്രകൃതിദത്ത ഇന്ത്യന്* കടല്*ത്തീരങ്ങളുടെ പട്ടികയില്* പ്രഥമസ്ഥാനത്താണ്.


    കസാർകോഡ് (കാർവാർ, കർണാടക)


    ശരാവതി നദി സൃഷ്ടിച്ച തീരമാണ് കര്*ണ്ണാടകയിലെ കസര്*കോഡാ കടല്*ത്തീരം. അപ്സര്*കൊണ്ട ക്ലിഫ് മുതല്* കസര്*കോഡാ തീരം വരെ കിടക്കുന്ന നീണ്ട് വിശാലമായ കടല്*ത്തീരം പ്രകൃതിദത്ത ഇന്ത്യന്* കടല്*ത്തീരങ്ങളുടെ പട്ടികയില്* പ്രഥമസ്ഥാനത്താണ്.



    പദുബിദ്രി (ഉഡുപ്പി, കർണാടക)
    കേരളത്തിന്*റെ അതിര്*ത്തി നഗരമായ മംഗളൂരുവില്* (മംഗലാപുരം) നിന്ന് 30 കിലോമീറ്റര്* വടക്ക് മാറിയാണ് ഉഡുപ്പി ജില്ലയിലെ പദുബിദ്രി ബീച്ച്. കര്*ണ്ണാടകയിലെ മറ്റ് തീരങ്ങളെ പോലെ നീണ്ട് വിശാലമാണ് പദുബിദ്രി ബീച്ച്.


    പദുബിദ്രി (ഉഡുപ്പി, കർണാടക)


    കേരളത്തിന്*റെ അതിര്*ത്തി നഗരമായ മംഗളൂരുവില്* (മംഗലാപുരം) നിന്ന് 30 കിലോമീറ്റര്* വടക്ക് മാറിയാണ് ഉഡുപ്പി ജില്ലയിലെ പദുബിദ്രി ബീച്ച്. കര്*ണ്ണാടകയിലെ മറ്റ് തീരങ്ങളെ പോലെ നീണ്ട് വിശാലമാണ് പദുബിദ്രി ബീച്ച്.



    കാപ്പാട് (കോഴിക്കോട്, കേരളം)ഇന്ത്യയില്* ആദ്യമായി കപ്പലിറങ്ങിയ പോര്*ച്ചുഗീസ് നാവീകന്* വാസ്ഗോഡ ഗാമയോളം പ്രസിദ്ധമാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് കടല്*ത്തീരം. തീരത്തിന്*റെ സൌന്ദര്യത്തില്* ഇന്ന് കേരളത്തിനും അഭിമാനിക്കാം.
    കാപ്പാട് (കോഴിക്കോട്, കേരളം)

    ഇന്ത്യയില്* ആദ്യമായി കപ്പലിറങ്ങിയ പോര്*ച്ചുഗീസ് നാവീകന്* വാസ്ഗോഡ ഗാമയോളം പ്രസിദ്ധമാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് കടല്*ത്തീരം. തീരത്തിന്*റെ സൌന്ദര്യത്തില്* ഇന്ന് കേരളത്തിനും അഭിമാനിക്കാം.




    റുഷികോണ്ട (വിശാഖപട്ടണം, ആന്ധ്രപ്രദേശ്)
    ആന്ധ്രാപ്രദേശിലെ റുഷികോണ്ട കുന്നിന്*റെ പകുതി ഭാഗങ്ങളെയും ചുറ്റിപോകുന്ന മനോഹരമായ ബീച്ചാണ് റുഷികോണ്ട ബീച്ച്. ബീച്ചിന് വടക്ക് പടിഞ്ഞാറായി കംബലകൊണ്ട ഇക്കോ പാര്*ക്കും കംബലകൊണ്ട വൈല്*ഡ് ലൈഫ് സാങ്ച്വറിയും സ്ഥിതി ചെയ്യുന്നു.


    റുഷികോണ്ട (വിശാഖപട്ടണം, ആന്ധ്രപ്രദേശ്)


    ആന്ധ്രാപ്രദേശിലെ റുഷികോണ്ട കുന്നിന്*റെ പകുതി ഭാഗങ്ങളെയും ചുറ്റിപോകുന്ന മനോഹരമായ ബീച്ചാണ് റുഷികോണ്ട ബീച്ച്. ബീച്ചിന് വടക്ക് പടിഞ്ഞാറായി കംബലകൊണ്ട ഇക്കോ പാര്*ക്കും കംബലകൊണ്ട വൈല്*ഡ് ലൈഫ് സാങ്ച്വറിയും സ്ഥിതി ചെയ്യുന്നു.



    സുവര്*ണ്ണ തീരം (പുരി, ഒറീസ)
    ഒറീസയിലെ പുരി ജില്ലയിലെ, പേര് പോലെതന്നെ മനോഹരമായ കടല്*ത്തീരമാണ് ഗോള്*ഡന്* ബീച്ച്. ബംഗാള്* ഉള്*ക്കടലിലെ ഈ കടല്*ത്തീരത്തെ മണലിന് സ്വര്*ണ്ണനിറമായതിനാലാണ് ഈ പേര് വരാന്* കാരണം. എല്ലാ വര്*ഷവും നവംബര്* മാസത്തില്* സംഘടിപ്പിക്കുന്ന പുരി ബീച്ച് ഫെസ്റ്റിവല്ലില്* ലക്ഷകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. അതിവിശാലമായ തീരദേശമാണ് പുരി ഗോള്*ഡന്* ബീച്ചിന്*റെ മറ്റൊരു പ്രത്യേകത.


    സുവര്*ണ്ണ തീരം (പുരി, ഒറീസ)


    ഒറീസയിലെ പുരി ജില്ലയിലെ, പേര് പോലെതന്നെ മനോഹരമായ കടല്*ത്തീരമാണ് ഗോള്*ഡന്* ബീച്ച്. ബംഗാള്* ഉള്*ക്കടലിലെ ഈ കടല്*ത്തീരത്തെ മണലിന് സ്വര്*ണ്ണനിറമായതിനാലാണ് ഈ പേര് വരാന്* കാരണം. എല്ലാ വര്*ഷവും നവംബര്* മാസത്തില്* സംഘടിപ്പിക്കുന്ന പുരി ബീച്ച് ഫെസ്റ്റിവല്ലില്* ലക്ഷകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. അതിവിശാലമായ തീരദേശമാണ് പുരി ഗോള്*ഡന്* ബീച്ചിന്*റെ മറ്റൊരു പ്രത്യേകത.



    രാധനഗർ (പോർട്ട് ബ്ലെയർ, ആൻഡമാൻ & നിക്കോബാർ)
    ബംഗാള്* ഉള്*ക്കടലില്* നൂറ് കണക്കിന് ദ്വീപു സമൂഹങ്ങള്* ചേര്*ന്ന  ആന്*ഡമാന്* നിക്കോബാര്* ദ്വീപു സമൂഹങ്ങളിലെ പ്രധാനപ്പെട്ട ദ്വീപുകളിലൊന്നായ സ്വരാജ് ദ്വീപിലെ കടല്*ത്തീരത്തിനും ഇത്തവണ ബ്ലൂ ടാഗ് അവാര്*ഡ് ലഭിച്ചു. മനോഹരമായ പഞ്ചാര മണലും ഇളം നീല കടലുമാണ് രാധനഗർ  തീരത്തിന്*റെ പ്രത്യേകത.


    രാധനഗർ (പോർട്ട് ബ്ലെയർ, ആൻഡമാൻ & നിക്കോബാർ)


    ബംഗാള്* ഉള്*ക്കടലില്* നൂറ് കണക്കിന് ദ്വീപു സമൂഹങ്ങള്* ചേര്*ന്ന ആന്*ഡമാന്* നിക്കോബാര്* ദ്വീപു സമൂഹങ്ങളിലെ പ്രധാനപ്പെട്ട ദ്വീപുകളിലൊന്നായ സ്വരാജ് ദ്വീപിലെ കടല്*ത്തീരത്തിനും ഇത്തവണ ബ്ലൂ ടാഗ് അവാര്*ഡ് ലഭിച്ചു. മനോഹരമായ പഞ്ചാര മണലും ഇളം നീല കടലുമാണ് രാധനഗർ തീരത്തിന്*റെ പ്രത്യേകത.


    Last edited by BangaloreaN; 10-14-2020 at 11:29 AM.

  9. #428
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബെംഗളൂരുവിൽ നിന്ന് ഡ്രൈവ് ചെയ്യാനിതാ അടിപൊളി റൂട്ടുകൾ





    റോഡ്* ട്രിപ്പുകള്* എല്ലാ കാലത്തും ക്ലാസിക് തന്നെയാണ് എന്ന് എല്ലാവരും കണ്ണുംപൂട്ടി സമ്മതിക്കും. ഒരു ബുള്ളറ്റ് കൂടിയുണ്ടെങ്കില്* പിന്നെ പറയുകയും വേണ്ട! സഞ്ചാരപ്രിയരെ സംബന്ധിച്ചിടത്തോളം അതൊരു പ്രത്യേക അനുഭവമാണ്. കാറിലും ബൈക്കിലും എന്തിനേറെ, സൈക്കിളില്*പ്പോലും വന്*കരകള്* താണ്ടുന്ന നിരവധി സഞ്ചാരികള്* നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയെപ്പോലെ സാംസ്കാരികമായും പ്രകൃതിപരമായും വൈവിദ്ധ്യം നിറഞ്ഞു നില്*ക്കുന്ന ഒരു രാജ്യത്തു കൂടിയുള്ള റോഡ്* യാത്രകള്* നല്*കുന്ന അനുഭൂതി വാക്കുകള്* കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. ആ അനുഭവത്തിന്*റെ മാസ്മരികത തേടി പുറം രാജ്യങ്ങളില്* നിന്നുപോലും നിരവധി യാത്രികര്* വര്*ഷംതോറും ഇന്ത്യയിലെത്താറുണ്ട്.
    പശ്ചിമഘട്ടത്തിന്*റെ തുണ്ടുകള്* അതിരിടുന്ന തെക്കേ ഇന്ത്യയുടെ ഭാഗങ്ങളിലൂടെ മഞ്ഞും മഴയും ഇളംകാറ്റുമേറ്റ് പോകാന്* ഇഷ്ടമാണോ? വര്*ഷം മുഴുവന്* സുന്ദരമായ കാലാവസ്ഥയും ചരിത്രനിര്*മിതികളും ഒപ്പം നാഗരികത നല്*കുന്ന എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയ ബെംഗളൂരു നഗരത്തില്* നിന്നും തുടങ്ങുന്ന റോഡ്* ട്രിപ്പുകള്*ക്ക് തയാറാണെങ്കില്*, ബൈക്കിലും കാറിലുമൊക്കെ പോകാന്* നിരവധി ഇടങ്ങള്* നഗരത്തിനു ചുറ്റുമുണ്ട്. കൂട്ടുകാര്*ക്കും പ്രിയപ്പെട്ടവര്*ക്കുമൊപ്പം യാത്ര ചെയ്യാന്* അത്തരത്തിലുള്ള ചില മനോഹര റോഡ്* ട്രിപ്പ്* റൂട്ടുകള്* പരിചയപ്പെട്ടോളൂ.

    1. മഞ്ചനബെല്ലെ
    ബെംഗളൂരു നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള രാമനഗര ജില്ലയിലെ മഗടി താലൂക്കിലുള്ള ഒരു മനോഹര ഗ്രാമമാണ് മഞ്ചനബെല്ലെ. ട്രെക്കിങ് ലൊക്കേഷനായ ഇവിടെ കയാക്കിങ് മുതലായ സാഹസിക വിനോദങ്ങള്*ക്കുള്ള സൗകര്യവും ഉണ്ട്. അർക്കാവതി നദിക്ക് കുറുകെ നിർമിച്ച മഞ്ചനബെല്ലെ അണക്കെട്ട് ഇവിടെയാണ്* ഉള്ളത്. അണക്കെട്ടിൽ നിന്ന് ഇടയ്ക്കിടെ വെള്ളം തുറന്നു വിടുന്നതിനാല്* ഇവിടം യാത്രികര്*ക്ക് അത്ര സുരക്ഷിതമായ സ്ഥലമല്ല. ഇന്നുവരെ ഏകദേശം ഇരുന്നൂറോളം സന്ദര്*ശകര്*ക്ക് ഈ പ്രദേശത്തുണ്ടായ വിവിധ അപകടങ്ങളില്*പ്പെട്ടു ജീവന്* നഷ്ടമായതായാണ് കണക്ക്. ബെംഗളൂരു നിന്നും ഷോര്*ട്ട് ട്രിപ്പ് പോകുന്ന ആളുകള്* അല്*പ്പം ജാഗ്രത പുലര്*ത്തേണ്ടതുണ്ട്.




    2. രാമനഗരം
    ബെംഗളൂരു നഗരത്തില്* നിന്നും ഏകദേശം 50 കിലോമീറ്റര്* ദൂരമാണ് രാമനഗരത്തിലേക്കുള്ളത്. പ്രശസ്ത ബോളിവുഡ് ചിത്രം 'ഷോലെ' ചിത്രീകരിച്ചത് ഇവിടെയാണ്*. ട്രെക്കിങ്, റോക്ക് ക്ലൈമ്പിങ്ങ് മുതലായ സാഹസിക വിനോദങ്ങളില്* ഇവിടെ സഞ്ചാരികള്*ക്ക് പങ്കെടുക്കാം. ബെംഗളൂരു നിന്നുള്ള യാത്രികര്*ക്ക് ബൈക്ക് ട്രിപ്പ് പോകാന്* പറ്റിയ റൂട്ടാണ് ഇത്.




    3. സാവന്*ദുര്*ഗ
    ബെംഗളൂരു നിന്നും ഏകദേശം 33 കിലോമീറ്റര്* യാത്ര ചെയ്താല്* സാവന്*ദുര്*ഗയിലെത്താം. ട്രെക്കിങ് നടത്താന്* ഏറ്റവും മികച്ച ഇടമാണ് ഇവിടം. പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്*ക്കുന്ന സാവന്*ദുര്*ഗയിലെ കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരുള്ള രണ്ടു കുന്നുകളും മലയടിവാരത്തിലുള്ള വീരഭദ്രേശ്വര സ്വാമി ക്ഷേത്രവും നരസിംഹ സ്വാമി ക്ഷേത്രവും അത്യപൂര്**വ സസ്യജാലങ്ങളുമെല്ലാം സഞ്ചാരികളെ ആകര്*ഷിക്കുന്ന കാര്യങ്ങളാണ്.




    കൂടാതെ സയ്യിദ് ഗുലാം ക്വാദ്രീയുടെ ശവകുടീരം, തിപ്പഹൊണ്ടനഹള്ളി റിസര്*വ്വോയര്* എന്നിവയും ഈ പ്രദേശത്താണ്. ബെംഗളൂരു നിന്നും മാഗഡി റോഡിലൂടെ വണ്ടിയോടിച്ചു പോയാല്* സാവന്*ദുര്*ഗയിലെത്താം.
    4. സ്കന്ദഗിരി
    ജോലിത്തിരക്കുകൾ ഒഴിയുന്ന, ആഴ്ചാവസാനങ്ങളില്*, കാടും പുഴയും മലകളും താണ്ടി, ഉയരങ്ങളിലേക്കുള്ള യാത്ര ആഗ്രഹിക്കുന്നവര്*ക്ക് ഏറ്റവും മികച്ച ഒരു ടൂറിസ്റ്റ് സ്പോട്ടാണ് സ്കന്ദഗിരി. ഉദയാസ്തമയങ്ങളില്* സൂര്യന്*റെ മാറുന്ന മുഖങ്ങള്* കണ്ട് സംതൃപ്തിയടയാന്* ഇതിലും മികച്ച ഒരു സ്ഥലം വേറെയില്ല. ബാംഗ്ലൂര്* നഗരത്തിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയായാണ് സ്കന്ദഗിരി സ്ഥിതി ചെയ്യുന്നത്.
    സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1350 മീറ്റർ ഉയരമുള്ള സ്കന്ദഗിരിയുടെ ഉച്ചിയിലേക്ക്, മഞ്ഞിന്*റെ തലോടലേറ്റ് രണ്ടര മണിക്കൂറോളം നീളുന്ന പുലര്*കാല ട്രെക്കിങ് ആണ് ഇവിടുത്തെ ഹൈലൈറ്റ്. ടിപ്പുവിന്*റെ ആയുധപ്പുരയും ചരിത്രമുറങ്ങുന്ന ഇരുഗുഹകളും ഇവിടത്തെ മറ്റു ചില ആകര്*ഷണങ്ങളാണ്.




    5. മന്ദാരഗിരി
    ബെംഗളൂരുവിനടുത്ത് തുമകുരു ജില്ലയിലാണ് മന്ദാര ഗിരി ഹിൽ അഥവാ മന്ദാര ഗിരി ബെട്ട സ്ഥിതി ചെയ്യുന്നത്. നഗരത്തില്* നിന്നും ഏകദേശം 65 കിലോമീറ്റര്* ദൂരമാണ് ഇവിടേക്കുള്ളത്. പടികള്* കയറി മുകളിലേക്കെത്താവുന്ന രീതിയിലുള്ള ഒരു ചെറിയ കുന്നാണിത്. മയില്*പ്പീലികളുടെ ഡിസൈന്* നല്*കിയ മനോഹരമായ ഒരു ദിഗംബർ ജെയിൻ മെഡിറ്റേഷന്* ഹാൾ ഇതിനു മുകളില്* കാണാം. 'പീകോക്ക് ടെമ്പിള്*' എന്നാണു ഇതിന്*റെ പേര്. ഒപ്പം ഗോമാതേശ്വരന്*റെ പ്രതിമയുമുണ്ട്.
    6. ദേവരായനദുര്*ഗ്ഗ
    'ദൈവത്തിന്*റെ കോട്ട' എന്നാണ് ദേവരായനദുര്*ഗ എന്ന വാക്കിനര്*ത്ഥം. പേര് പോലെ തന്നെ ബെംഗളൂരുവിനടുത്തായി തുംകുരു ജില്ലയില്* സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്ര ഗ്രാമമാണിത്*. വനങ്ങള്* അതിരിടുന്ന പാറക്കെട്ടുകളും യോഗനരസിംഹ, ഭോഗനരസിംഹ ക്ഷേത്രങ്ങള്* ഉള്*പ്പെടെയുള്ള ക്ഷേത്രങ്ങളും ഇവിടെ കാണാം. ഏകദേശം 1204 മീറ്റർ ഉയരത്തില്* സ്ഥിതിചെയ്യുന്ന ഇവിടം സഞ്ചാരികള്*ക്ക് ഏറെ പ്രിയപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം. ബെംഗളൂരു നഗരത്തില്* നിന്നും ഏകദേശം 73 കിലോമീറ്റര്* ദൂരമാണ് ഇവിടേക്കുള്ളത്.



  10. #429
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കൈയിൽ 400 രൂപയുണ്ടോ ? എങ്കിൽ ആഡംബര ബോട്ട് യാത്രയ്ക്ക് തയാറായിക്കൊള്ളൂ



    ആഡംബര ബോട്ടിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി ഷിപ്പിംഗ് ഇൻലാൻജ് നാവിഗേഷൻ കോർപറേഷൻ.
    കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേക്കാണ് ആഡംബര ബോട്ട് യാത്ര പോകുക.


    ക്ലിയോപാട്ര എന്ന ആഡംബര ബോട്ടിലൂടെ രണ്ട് മണിക്കൂർ കടലിൽ ചുറ്റിയടിക്കാൻ 400 രൂപയാണ് നിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. കോളജ്, സ്*കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്റ്റുഡന്റ് ക്രൂസ് പാക്കേജുമുണ്ട്. മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസ്.
    രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6:30 വരെയാണ് ബോട്ടിംഗ് സമയം. നൂറ് പേർക്ക് യാത്ര ചെയ്യാം. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട് ജട്ടിയിൽ നിന്ന് തുടങ്ങുന്ന യാത്ര സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽ തിരിച്ചെത്തും. എ.സി, നോൺ എ.സി എന്നിങ്ങനെ ഇരിപ്പിട സംവിധാനമുണ്ട്. ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ ആഡംബര കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ബോട്ടിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്.


  11. #430
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    ഞാൻ അലാസ്*കയിൽ പോയപ്പോൾ എടുത്ത വീഡിയോസ് ആണ്
    https://youtu.be/p7vn-wDAmXE
    https://youtu.be/7sBmJzv_0hw


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •