Page 4 of 45 FirstFirst ... 2345614 ... LastLast
Results 31 to 40 of 449

Thread: 🏕TRAVEL and TOURISM thread 🏖 സഞ്ചാരം || A Travelogue 🌄

  1. #31
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default


    Last edited by kannan; 10-30-2013 at 11:14 AM.
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #32
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Kure naal munne Kollam beachinte avastha dayaneeyamaayirunnu . . .

    The old Mahatma Gandhi park near this beach is renovated recently . . .

    Ippol cityile pradhana tourist spot aanithu.




    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. Likes B I L A L liked this post
  5. #33

    Default

    Quote Originally Posted by kannan View Post
    Kure naal munne Kollam beachinte avastha dayaneeyamaayirunnu . . .

    The old Mahatma Gandhi park near this beach is renovated recently . . .

    Ippol cityile pradhana tourist spot aanithu.




    superb photo kannan.
    nanum kurachu photos collect cheyyunnund. udan thanne athellam idam.

  6. #34
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  7. Likes B I L A L liked this post
  8. #35
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    oru 2 days family trip nu pattiya sthalam ethanu....TN,Karnataka (border) anelum ok....

  9. #36
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thenmala @ Kollam

    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  10. #37
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by B I L A L View Post
    oru 2 days family trip nu pattiya sthalam ethanu....TN,Karnataka (border) anelum ok....
    Y nt Kerala ?
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  11. #38
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    ഡ്രൈവ് ഇന്* എ ഗ്രീന്* ട്രയാംഗിള്*



    കറുത്ത പുക തുപ്പി ഒഴുകുന്ന വണ്ടികള്*.തീപ്പെട്ടിക്കൂടുകള്* പോലെ മാനം മുട്ടെ നിരന്നു നില്*ക്കുന്ന കറുപ്പം വെളുപ്പുംകലര്*ന്ന ചാരനിറത്തിലുള്ള നഗരക്കാഴ്ചകള്* .രാത്രിയും പകലുമില്ല.തിരക്കിലാവുന്ന ബാംഗ്ലൂര്* എന്ന ഐ.ടി നഗരത്തില്* എല്ലാം യാന്ത്രികമാണ്.മുന്*കൂട്ടി ഉറപ്പിച്ചുവെച്ച സമയവും ദിവസവും ജോലിയും.താക്കോല്* കൊടുത്തവിട്ട പാവകളെ പോലെ മാത്രം ചലിക്കുന്ന പ്രൊഫഷണല്* ലൈഫ്.ഇതിനിടയില്* വീണുകിട്ടുന്ന അവധി ദിനത്തില്* സിങ്കപ്പൂരിലേക്കും ശ്രീലങ്കയിലേക്കും മറ്റും ഓടിപ്പോയി തിരികെയെത്തുന്ന ടെക്കികള്*.ജീവിതം ഇങ്ങനെയൊക്കെയാണ് ഭായ്..പരാതി പറയുന്നതിനിടയിലാണ് രണ്ടു ദിവസത്തെ പൂജ അവധി മുന്നിലേക്ക് വന്നു വീണത്..

    ഗോവയും കുടജാദ്രിയുമെല്ലാം കണ്ടുമടുത്തു ഇനി എവിടെ..ചോദ്യങ്ങള്* അങ്കലാപ്പിലാവുമ്പോഴാണ് ഉദ്യാനങ്ങളുടെ നഗരത്തില്* നിന്നും ഒരു വിളി വയനാട്ടിലേക്ക് എത്തുന്നത്.വയനാട്ടിലെ കാലാവസ്ഥയെക്കുറിച്ചായിരുന്നു ടെക്കികള്* തിരക്കിയത്.ഒട്ടും മോശമല്ല എന്ന മറുപടിയില്* തൃപ്തിയാകാതെ മറുചോദ്യമെത്തി വീ നീഡ് എ സ്*പെഷ്ല്* ജേര്*ണി ,ക്യാന്* യു സജസ്ട് എ ടൂര്* റൂട്ട്..? യുവത്വം ഹരമാക്കുന്ന ടെക്കികള്* നാടുമുഴുവന്* കറങ്ങാന്* ധാരാളം പണമുള്ളവര്* ഇവര്*ക്ക് പറ്റിയൊരു ടൂര്* റൂട്ട് ആലോചനയില്* മുഴുകി നില്*ക്കുമ്പോഴാണ് ട്രൈജംഗ്ഷന്* എന്ന നീലഗിരി ബയോസ്ഫിയറിലെ ഡ്രൈവ് സര്*ക്യൂട്ട് മനസ്സില്* ഓടിയെത്തിയത്.മൂന്ന് സംസ്ഥാനങ്ങള്* അതിര്*ത്തി പങ്കിടുന്ന സര്*ക്ക്യൂട്ടിലൂടെ കാടിന്റെ കുളിര്*മ്മയും കാട്ടാറിന്റെ സംഗീതവും അതിനേക്കാള്* ഏറെ സാഹസികവുമായ ഒരു ഡ്രൈവ് ടൂര്*..



    കേട്ടതും നഗരത്തിന്റെ ഇരമ്പലില്* നിന്നും മൂന്ന് വാഹനങ്ങള്* സാറ്റലൈറ്റ് സ്റ്റാന്*ഡിനെ മറികടന്ന് മൈസൂര്* റോഡിലേക്ക് കുതിച്ചു.മാണ്ഡ്യ പിന്നിട്ട് മൈസൂരെന്ന കൊട്ടാര നഗരത്തിലത്തുമ്പോള്* തിരക്കിന്റെ മറ്റൊരു ലോകം .ഇവിടെ നിന്നും രക്ഷപ്പെട്ട് ഗുണ്ടല്*പ്പേട്ടയിലേക്ക് പാത നീണ്ടുവരുമ്പോള്* ഗ്രാമത്തിന്റെ ചിത്രങ്ങള്* തെളിയാന്* തുടങ്ങി.നഗര സംസാകാരത്തിന്റെ കാഴ്ചകളില്* നിന്നും അകന്നുള്ള തനി ഇന്ത്യന്* ഗ്രാമങ്ങള്*.അകലങ്ങളിലെ മനുഷ്യര്* എന്ന പുസ്തകത്തില്* രവീന്ദ്രന്* കുറിച്ചിട്ടതുപോലെയുള്ള ജീവിത ചിത്രങ്ങള്*.

    കാളവണ്ടിയില്* സഞ്ചരിക്കുന്ന കര്*ഷകകുടുംബങ്ങള്*.മെതിച്ചടുക്കാന്* മുത്താറിയും ചാമയും റോഡില്* നിരത്തിയിട്ടിരിക്കുന്നു.ഉയര്*ന്നു നിന്നാല്* തലമുട്ടുന്ന ചെറിയ സങ്കേതങ്ങള്* കാണാം.അതിനു ചുറ്റിലുമായി നൂറുകണക്കിന് ഏക്കര്* കൃഷി നിലങ്ങള്*.സൂര്യകാന്തിയുടെയം ചെണ്ടുമല്ലികൃഷിയുടെയും സമയം കഴിഞ്ഞിരിക്കുന്നു.കടല കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കര്*ഷകര്*.ദൂരെ അസ്തമയത്തിന്റെ ചുവന്ന കാഴ്ചകള്*ക്കൊപ്പം ഒരു തളര്*ച്ചയുമില്ലാതെ നിലം ഉഴുതി മറിക്കുന്ന ഗ്രാമീണരെകാണാം.നഗരത്തിന്റെ വിശപ്പകറ്റാന്* ജീവിതം ദാനം ചെയ്തവര്*.ഇറ്റസ് അള്*മോസ്*ററ് ഡിഫറന്റ് എക്*സിപീരിയന്*സ് യാത്രയുടെ തുടക്കം തന്നെ ഗുണ്ടല്*പ്പേട്ടയില്* നിന്നും മനോഹരമായി.



    നേരെ വാഹനങ്ങള്* നീലഗിരി റോഡിലേക്ക് തിരിഞ്ഞു.ഇതുവരെ വന്ന ദേശിയ പാത 212 വയനാടന്* അതിര്*ത്തിയിലേക്ക് വഴിപിരിഞ്ഞുപോയി. വൈകിട്ട് നാലുമണിവരെ മാത്രമാണ് താഴെ ചെക്ക് പോസ്റ്റില്* നിന്നും ഗോപാല്*സ്വാമി ബേട്ടയിലേക്ക് പ്രവേശനം അനുവദിക്കുക.പരമാവധി വേഗത്തില്* കുതിച്ചുപാഞ്ഞു.ഇടക്കിടയ്ക്ക് മലയിറങ്ങി വരുന്ന ആട്ടിന്*പറ്റവും കന്നുകാലികളും വഴിമുടക്കി നിന്നു.ഒടുവില്* നാലേമുക്കാലോടെ എന്*ട്രി പോയിന്റില്*.തടസ്സങ്ങള്* നീങ്ങി അതുവരെ ടോപ്പ്ഗിയറില്* പാഞ്ഞുവന്ന കാര്* സെക്കന്റിലേക്കും ഫസ്റ്റിലേക്കും മാറി മാറി വീണുകൊണ്ടിരിന്നു.സമതലം താഴെ ചെങ്കടല്* പോലെ പരന്നുപോയി.മറ്റെവിടെയും കാണാത്ത മനോഹരമായ കാഴ്ച.ഗോപാല്* സ്വാമി ബേട്ട സന്ദര്*ശിക്കാന്* ഏററവും ഉചിതമായ സമയം. നീലഗിരി മലനിരകള്* അതിരിടുന്ന ഗോപാല്*സ്വാമി ബേട്ട ഒരു നിഴല്* ചിത്രമായി മുന്നില്*ക്കാണാം.

    നൂലു പിടിച്ചതുപോലെയുള്ള പാതയിലൂടെ പൂപ്പാടങ്ങള്* പിന്നിട്ടാല്* ഗോപാല്*സ്വാമി അമ്പലത്തിന്റെ കവാടമായി.കര്*ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ പ്രാചീന ക്ഷേത്രത്തിന്റെ പരിസരങ്ങള്*.സമുദ്ര നിരപ്പില്*നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള മാനം തൊടുന്ന മലനിരകലിലേക്ക് ചുരം കയറി വേണമെത്താന്*. ഇരുവശത്തും മഴക്കാടുകളുണ്ട്.



    ഉയരത്തിലെത്തുമ്പോഴും താഴ് വാരങ്ങളില്* മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം.പാറക്കല്ലുകള്* പോലെ ചെറുതായി ആനക്കൂട്ടങ്ങള്* മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്*സ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്.സദാസമയവും മഞ്ഞു പുതഞ്ഞുനില്*ക്കുന്ന ക്ഷേത്രം തീര്*ത്ഥാടകരുടെ പുണ്യഭൂമിയാണ്.കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ.14ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം മഞ്ചണ്ഡ രാജവംശം പണികഴിപ്പിക്കുന്നത്.മഞ്ചണ്ഡ രാജാവ് സഹോദരായ ശത്രുക്കളില്* നിന്നും കുതിര പ്പുറത്ത് കയറി ഭയന്നോടി ഈ മലയുടെ മുകളില്* നിന്നും ചാടി ആത്മഹത്യചെയ്തു എന്ന ചരിത്രവുമുണ്ട്.മാധവ ദണ്ഡനായകന്* ഇതിന്റെ വിഷമം തീര്*ക്കാന്* കൂടിയാണ് മലമുകളില്* ദൈവ പ്രതിഷ്ഠ നടത്തിയത്.

    പ്രത്യേത പൂജകളും വഴിപാടുകളുമായി അതിരാവിലെ തന്നെ ക്ഷേത്രമുണരും.ദര്*ശനത്തിനായി വരുന്ന തീര്*ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്* മലമുകളില്* നിന്നും കാണാം.ചുട്ടുപൊള്ളുന്ന കര്*ണ്ണാകയിലെ കാലവസ്ഥയില്* നിന്നും വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം.തൊട്ടടുത്ത നീലഗിരിയില്* നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്*സ്വാമി ബേട്ടയെ കുളിരണിയിക്കുന്നത്.

    പൂന്തോട്ട നഗരമായ ബാംഗ്*ളൂരില്* നിന്നും 280 കിലോ മീറ്റര്* പിന്നിട്ടാല്* ഗുണ്ടല്*പ്പേട്ടയിലെത്താം.കൊട്ടാരങ്ങളുടെ നഗരമായ മൈസൂരില്* നിന്നും എണ്*പത് കിലോ മീറ്റര്* ദൂരം മാത്രമാണ് ഇവിടെക്കുള്ളത്.കോട മഞ്ഞിന്റെയും തനതു പ്രകൃതി സൗന്ദര്യത്തിന്റെയും നാടായ വയനാട്ടില്* നിന്നും അറുപത് കിലോമീറ്റര്* സഞ്ചരിച്ചാല്* ഇവിടെയെത്താം.ബത്തേരിയില്* നിന്നും പതിനാല് കിലോമീറ്റര്* വയനാട് വന്യജീവി സങ്കേതം വഴിയുള്ള യാത്ര ആരുടെയും മനം കവരും.കണ്ണിന് കുളിരായി ഹരിത വനങ്ങളും കാടിന്റെ വിസ്മയമായി വന്യമൃഗങ്ങളും ദൃശ്യവിരുന്നൊരുക്കും. വളരെ ചെലവു കുറഞ്ഞ രീതിയില്* എത്തിമടങ്ങാന്* പറ്റുന്ന വിനോദ കേന്ദ്രമായതിനാല്* സാധാരണക്കാരായ ടൂറിസ്റ്റുകളുടെ പ്രീയസ്ഥലം കൂടിയാണിത്.കന്നുകാലി പരിപാലനവും കൃഷിയും മാത്രം ജീവിത ലക്ഷ്യമായി കാണുന്ന ഒരു പറ്റം മനുഷ്യരുടെ ലോകം കൂടിയാണ് ഗുണ്ടല്*പ്പേട്ട എന്ന ഗ്രാമം.ഇന്ത്യന്* ഭാഷകളിലെ ഒട്ടനവധി ചലച്ചിത്രങ്ങള്*ക്കും ഈ ഗ്രാമം ലൊക്കേഷനായിട്ടുണ്ട്.നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന നിറങ്ങള്* മാറി മാറി പുതയ്ക്കുന്ന ഗുണ്ടല്*പ്പേട്ടയിലെ ഓരോ സീസണിലെ കാഴ്ചകളും സഞ്ചാരികളുടെ മനസ്സില്* വര്*ഷങ്ങളായി ഇടം തേടിയതാണ്.



    ഒന്നാം ദിനം നീലഗിരി റോഡിലെ റസ്*ററ് ഹൗസില്* തങ്ങി.പിറ്റേന്ന് ബന്ദിപ്പൂരിലേക്കായിരുന്നു യാത്ര.നഗര കേന്ദ്രീകൃതമായ വിനോദ പാര്*ക്കുകള്* കണ്ടുമടുത്തവര്*ക്ക് ബന്ദിപ്പൂരിന്റെ വശ്യതകള്* പുതുമയുള്ളതാണ്.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ആവാസ കേന്ദ്രമായി ഇതിനെ വിശേഷിപ്പിക്കാം.കര്*ണ്ണാടകയുടെ ഒട്ടുമിക്ക സ്ഥലങ്ങളും ഊഷരഭൂമിയായി നില്*ക്കുമ്പോള്* വയനാടിനോട് ചേര്*ന്ന് നില്*ക്കുന്ന ഈ കന്നഡഗ്രാമങ്ങള്* കുളിരിന്റെ കൂടാരമാണ്.തൊട്ടടുത്ത് തന്നെയുള്ള നീലഗിരിയില്* നിന്നും താഴ് വാരത്തിലേക്ക് ഊര്*ന്നിറങ്ങുന്ന മഞ്ഞും കാറ്റും ഈ നാടിനെ തൊട്ടു തലോടുന്നു.

    നിബിഡമായ കര്*ണ്ണാടക വനത്തിലാണ് ബന്ദിപ്പൂര്* പ്രൊജക്ട് ടൈഗര്* പാര്*ക്കുള്ളത്.കേരള തമിഴ്*നാട് അതിര്*ത്തികളിലേക്ക് വ്യാപിച്ചു കിടക്കുന്ന ഈ വനത്തിനുള്ളില്* കടുവകളുടെ സംരക്ഷണം അതീവ ജാഗ്രതയോടെ നടക്കുന്നു.മൂവായിരത്തിലധികം ആനകളുടെ താവളം കൂടിയാണിത്.പാതയുടെ ഇരുവശത്തും കുട ചൂടി നില്*ക്കുന്ന കാടുകളുടെ കാഴ്ചകള്* തന്നെയാണ് മുഖ്യആകര്*ഷണം.സുല്*ത്താന്* ബത്തേരിയിലെ മുത്തങ്ങയില്* നിന്നും കര്*ണ്ണാടക അതിര്*ത്തികടന്നാല്* ഗുണ്ടല്*പ്പേട്ടയിലെത്താം.അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്* നീലിഗിരി റോഡായി.ഇവിടെ നിന്നും ചാമരാജ് നഗര്* ജില്ലയിലൂടെ പതിനഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്* ബന്ദിപ്പൂര്* നാഷണല്* പാര്*ക്കായി.നൂറു ചതുരസ്ര കിലോമീറ്റര്* വിസ്തൃതിയില്* വ്യാപിച്ചുകിടക്കുന്ന ഈ കാടുകള്* അഭ്യന്തര വിനോദ സഞ്ചാരികള്*ക്ക് പോലും പ്രീയപ്പെട്ടതാണ്.കര്*ണ്ണാടക വനം ഡിവിഷനാണ് ഇവിടെ ടൂറിസം നടപ്പാക്കുന്നത്. ഒഴിഞ്ഞ റോഡരികില്* പോലും കൃാമറയുടെ നിരീക്ഷണമുള്ളതിനാല്* അതിക്രമിച്ചുള്ള കാടുകയറ്റവും വനൃജീവികളെ ശല്യപ്പെടുത്തലുമെല്ലാം പിടിക്കപ്പെടും.എന്നിരിന്നാലും നിശ്ചിത പോയിന്റുകളില്* സഞ്ചാരികള്*ക്കെല്ലാം വനംഭംഗികളുടെ ആസ്വാദനത്തിന് അവസരമുണ്ട്.



    കര്*ണ്ണാടക അതിര്*ത്തിയിലെ ഇന്ത്യയില്* ഏറ്റവും പ്രാധാന്യമര്*ഹിക്കുന്ന ദേശീയ പാര്*ക്കാണിത്.ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെ നിലനില്*ക്കുന്നത്.രാവിലെ ആറര മുതല്* ഒമ്പത് മണിവരെയും വൈകിട്ട് മൂന്നര മുതല്* ആറുമണിവരെയുമാണ് ഈ ഉദ്യാനത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുക.തുറന്ന വാഹനത്തില്* കാട്ടിലൂടെയുള്ള സഞ്ചാരത്തിനായി മാത്രം ഒട്ടേറെ ടൂറിസ്റ്റുകള്* ഇവിടെയെത്തുന്നു.ബന്ദിപ്പൂര്* ഊട്ടി റോഡിലും ബത്തേരി ഗുണ്ടല്*പ്പേട്ട റോഡിനു പുറമെ രാത്രിയാത്ര നിരോധനമുണ്ട്.രാത്രി ഒമ്പത് മണി മുതല്* രാവിലെ ആറുമണിവരെ വന്യജീവി സങ്കേതത്തിനുള്ളിലൂടെ വാഹന സഞ്ചാരം നിരോധിച്ചതോടെ മൃഗങ്ങള്*ക്ക് സൈ്വര്യവിഹാരത്തിന് സാഹചര്യമൊരുങ്ങി.ബന്ദിപ്പൂരില്* നിന്നും കെ#ാട്ടാരങ്ങളുടെ നഗരമായ മൈസൂരിലേക്ക് 80 കിലോ മീറ്റര്* ദൂരം മാത്രമാണുള്ളത്.പുലിയും കാട്ടുപോത്തും മാനുകളമാണ് ഇവിടുത്തെ മറ്റു ആകര്*ഷണങ്ങള്*.സഞ്ചാരികള്*ക്കായി നിലവാരമുള്ള റിസോര്*ട്ടുകളും ഇവിടെയുണ്ട്.ഓണ്* ലൈന്* ബുക്കിങ്ങിലൂടെ താമസ സൗകര്യങ്ങളും എളുപ്പത്തില്* ലഭിക്കും.

    കന്നഡയുടെ അതിര്*ത്തി കടന്ന് നേരെ തമിഴ്മണ്ണിലേക്ക്.മുതുമല വനൃജീവി സങ്കേതം.കര്*ണ്ണാടകയിലെ ബന്ദിപ്പൂരിനും കേരളത്തിലെ വയനാടിനും ഏറ്റവും അടുത്ത സഥലം.ദക്ഷിണേന്ത്യയില്* ആനസവാരിക്ക് ഏറ്റവും പ്രീയപ്പെട്ട സ്ഥലമാണിത്.ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.വലിയ താപ്പാനകളുടെ മുകളില്* കയറി കാടിലൂടെ ഒരു യാത്രയാകാം.321 ചതുരസ്രകിലോമീറ്റര്* വിസ്തൃതിയിലാണ് ഇവിടെ വനം വ്യാപിച്ചുകിടക്കുന്നത്.1940 ല്* മദ്രാസ് പ്രസിഡന്*സിയാണ് 62 ചതുരസ്ര കിലോമീറ്റര്* വനമേഖല ദേശിയ പാര്*ക്കായി പ്രഖ്യാപിക്കുന്നത്.ഇപ്പോള്* 108 ചതുരസ്ര കിലോമീറ്റര്* വിസ്തൃതിയിലാണ് ദേശിയ ഉദ്യാനമായി പരിഗണിച്ചിട്ടുള്ളത്. തമിഴ്*നാട്ടിലെ പ്രധാനപ്പെട്ട മോയാര്* നദിയും നീലിഗിരി മലനിരകളുമാണ് മുതുമലയ്ക്ക് അതിരിടുന്നത്.



    എന്നും തണുപ്പു പുതയുന്ന ഊട്ടിയിലേക്കുള്ള വഴിമധ്യേയാണ് മുതുമലയുള്ളത്.ഗുഡല്ലൂരില്* നിന്നും അല്*പ്പം മുന്നോട്ടുപോയാല്* ഇടതുഭാഗത്തായി മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനകാവാടം കാണാം.കാടിനുളളിലൂടെയുളള ഡ്രൈവിങ്ങിനിടയില്* കടുവയടക്കമുള്ള വന്യജീവികളെ കണ്ടുമുട്ടുന്നതും അപൂര്*വ്വമല്ല.കൂനൂര്*,ഊട്ടി ,പൈക്കാറ കോടനാട് വ്യപോയിന്റ് എന്നിവയെല്ലാം കാണുന്നതിനൊപ്പം മുതമുല കൂടി യാത്രികര്*ക്ക് പരിഗണിക്കാം.ട്രൈ ജംഗ്ഷന്* എന്നാണ് പൊതുവെ മുതുമല വന്യജീവി സങ്കേതം അറിയപ്പെടുക.മൂന്നു സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനത്തായി വ്യത്യസ്ഥ ഭാഷ ഭേദങ്ങളിലേക്ക് കൈകള്* നീട്ടുന്ന ഈ സങ്കേതത്തില്* സീസണായാല്* തമിഴ് മലയാളം കന്നഡ ടൂറിസ്റ്റകളുടെ പ്രവാഹമാണ്.

    വയനാട്ടില്* വനകേന്ദ്രീകൃതമായ ടൂറിസം തുടങ്ങുന്നതിന് പതിറ്റാണ്ടുകള്* മുമ്പേ ഈ കേന്ദ്രം ഉണര്*ന്നുകഴിഞ്ഞിരുന്നു. 800 മുതല്* 2000 മില്ലിമീറ്റര്* വരെയാണ് ഇവിടെ വര്*ഷപാതമുള്ളത്.അതുകൊണ്ടുതന്നെ പച്ചപ്പു നിറഞ്ഞ കാടുകള്* മുതുമലയുടെ പ്രത്യേകതയാണ്.നവംബര്* മുതല്* ഫെബ്രവരി വരെയാണ് ഇവിടം നല്ല തണുപ്പിന്റെ പിടിയിലമരുക.ശീതകാലത്താണ് ഏറ്റവും കൂടുതല്* സഞ്ചാരികള്* ഇവിടെയെത്തുക.

    മുതുമലയിലെ തെപ്പക്കാട് ആനക്യാമ്പ് മുഖ്യ ആകര്*ഷണമാണ്.1972 ലാണ് ഈ ആനസങ്കേതം സ്ഥാപിതമായത്.1889 മുതല്* ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനപിടുത്ത കേന്ദ്രമായി ഇത് അറിയപ്പെട്ടിരുന്നു.600 ലധികം കാട്ടാനകളെ ഇവിടെ നിന്നും കുഴിയില്* വീഴ്ത്തി പ്രത്യേക പരിശീലനം നല്*കി നാട്ടാനകളാക്കി മാറ്റിയിട്ടുണ്ട്.ഇക്കോ ടൂറിസ്റ്റ് കേന്ദ്രമെന്ന് മുതുമലെയ വിശേഷിപ്പിക്കാം.ഇത്രയധികം പ്*ളാസ്റ്റിക്ക് മാലിന്യങ്ങളുടെ നിയന്ത്രണങ്ങള്* പാതവക്കില്* ഉടനീളമുണ്ട്.പശ്ചിമഘട്ടത്തിലെ ഇനിയും മരിക്കാത്ത മഴക്കാടുകളുടെ പച്ചപ്പുകള്* തന്നെ മതിയാവും സഞ്ചാരികളുടെ മനം കവരാന്*. ഊട്ടിറോഡിലെ മസിനഗുഡിയും അഴകിന്റെ വിരുന്നായി.യൂക്കാലിമരങ്ങള്* അതിരിടുന്ന ചുരം ചുറ്റി ഗൂഡല്ലൂര്* പാട്ടവയല്* വഴി പിന്നെ യാത്ര വയനാട്ടിലെ മുത്തങ്ങയിലേക്ക്.



    സ്വഭാവിക വന സൗന്ദര്യത്തിന് പേരുകേട്ട വയനാട്ടിലെ പ്രധാന വിനോദ കേന്ദ്രം.ജില്ലാ ആസ്ഥാനമായ കല്*പ്പറ്റയില്* നിന്നും 41 കിലോമീറ്റര്* ദൂരം കോഴിക്കോട് മൈസൂര്* ദേശീയ പാതയിലൂടെ സഞ്ചരിച്ചാല്* ഇവിടെയെത്താം.വനത്തെയും വന്യജീവികളെയും അടുത്തറിയാനുള്ള യാത്രകള്*.രാവിലെ ഏഴു മുതല്* ഒമ്പതുമണിവരെയും വൈകിട്ട് മൂന്നരമുതല്* അഞ്ചുമണിവരെയുമാണ് ഇവിടുത്തേക്കുള്ള പ്രവേശനം.ജീപ്പുകളില്* സഞ്ചാരികളെ കാടിനുള്ളില്* ചുററിക്കറക്കി തിരികെയെത്തിക്കും.വേറിട്ട കാടനുഭവങ്ങള്*ക്കിടയില്* എന്നും അനഭൂതി പകരുന്നതാണ് മുത്തങ്ങയിലെ വനയാത്ര.

    മുത്തങ്ങയിലൂടെ കടന്നുപോകുന്ന കോഴിക്കോട് മൈസൂര്* ദേശീയ പാതയോരത്ത് പോലും വന്യമൃഗങ്ങളെ അടുത്തുകാണാം.നിരന്നുകിടക്കുന്ന ഭൂപ്രദേശമായതിനാല്* വന്യജീവികള്*ക്ക് യഥേഷ്ടം തീറ്റതേടി നടക്കാനുള്ള സൗകര്യം ഈ കാടിനുള്ളിലിണ്ട്.അതിനാല്* തന്നെ മൃഗങ്ങളുടെ വംശപെരുപ്പത്തില്* ഇവിടെ വര്*ദ്ധനവുണ്ട്.കടുവകളുടെ സാന്നിദ്ധ്യം കൊണ്ട് ഈ വനാന്തരങ്ങള്* ഇപ്പോള്* ആഗോള ശ്രദ്ധനേടുകയാണ്.

    മുത്തങ്ങയിലെ ആനപന്തിയും ചരിത്ര പ്രാധാന്യമുള്ളതാണ്.ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ആനപിടുത്തത്തിന്റെ സാക്ഷ്യമാണ് ഇവിടെയുള്ള മരക്കൂടുകള്*.വാരിക്കുഴിയില്* വീഴുന്ന കാട്ടാനകളെ മെരുക്കിയെടുക്കുന്നതിന് താപ്പാനകളും ഇവിടെയുണ്ടായിരുന്നു.ലക്ഷണമൊത്ത കൊമ്പനാനകളാണ് ഈ കാടിന്റെ സൗന്ദര്യം.



    ശൗര്യമടങ്ങാത്ത ഒറ്റയാന്*മാര്* ഇടയ്*ക്കൊക്കെ കാടുകുലുക്കി ഓടി വരും.സഞ്ചാരികള്* ശല്യം ചെയ്താല്* ആനക്കൂട്ടങ്ങളും വെറുതെ ഇരിക്കില്ല.ഇതൊഴിച്ചാല്* പൊതുവെ ശാന്തരാണ് പാതയോരങ്ങളിലെ കാട്ടാനക്കൂട്ടങ്ങള്*.കാടിന്റെ തണലിലെ കാട്ടാനക്കൂട്ടങ്ങളെ കാണണമെങ്കില്* വയനാട്ടിലേക്ക് വരണം.പെരുമഴയത്തും കരിമ്പാറകണക്കെ നിലയുറപ്പിക്കുന്ന സഹ്യന്റെ പുത്രന്മാര്*ക്ക് മഴക്കാലവും ആഘോഷത്തിന്റെതാണ്.കാട്ടാനകളാല്* സമ്പന്നമാണ് കബനീ തീരം.ആനത്താരകളിലൂടെ ഇവയുടെ സഞ്ചാരവും കൗതുകം നിറയ്ക്കുന്ന കാഴ്ചകളാവുകയാണ്.

    പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമായി വയനാട് ഉള്*പ്പെടുന്ന വനമേഖലകള്* മാറുന്നു.കര്*ണ്ണാടകയിലെ നാഗര്*ഹോള എന്*ബേഗൂര്* തോല്*പ്പെട്ടി ബന്ദിപ്പൂര്* മുതുമല സങ്കേതങ്ങള്* ഉള്*പ്പെട്ട വലിയൊരു ആവാസമേഖലയാണ് കാട്ടാനകളുടെ പ്രധാന താവളമായി മാറുന്നത്.ബന്ദിപ്പൂര്* നാഗര്*ഹോള മുതുമല കടുവ സങ്കേതങ്ങള്*ക്ക് നടുവിലാണ് വയനാട് വന്യജീവി സങ്കേതം.കര്*ണ്ണാടകയിലെ കൊക്കലഹണ്ടി മുതല്* നിലമ്പൂര്* കാടുകള്* വരെയും തമിഴ്*നാട്ടിലെ മസിനഗുഡി മുതല്* ദുബരെ വരെയും നീളുന്ന ആനത്താരകളില്* തലങ്ങും വിലങ്ങുമാണ് ഇവയുടെ സഞ്ചാരം.ബെന്നാര്*ഘട്ടില്* നിന്നും ആനത്താരകളിലൂടെ കൂട്ടമായി നീങ്ങുന്ന കാട്ടാനകള്* എക്കാലത്തെയും മനോഹരമായ കാഴ്ചകളാണ്.

    വയനാട്ടിലെത്തുന്ന സഞ്ചാരികള്*ക്കും കാടിന്റെ കൊമ്പന്*മാര്* കാഴ്ചയുടെ വിരുന്നു നല്കും.മുത്തങ്ങയില്* നിന്നും ഗുണ്ടല്*പേട്ട വരെയുള്ള വനപാതയിലൂടെ സഞ്ചരിക്കുന്നവര്*ക്കു പോലും കൂട്ടം കൂട്ടമായുള്ള ആനകളുടെ ഘേഷയാത്രകള്* അപൂര്*വ്വകാഴ്ചയല്ല.തോല്*പ്പെട്ടി വന്യജീവി സങ്കേതത്തിലും ആനകള്* തന്നെയാണ് പ്രധാന ആകര്*ഷണം.രണ്ടുദിവസത്തെ മൂന്ന് സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര.ഡ്രൈവിങ്ങ് ടൂറെന്ന ആശയത്തിന് ഏററവും യോജിച്ച റൂട്ട്.യാത്ര കഴിഞ്ഞ് തിരികെയത്തുമ്പോള്* എല്ലാം വിസ്മയങ്ങളുടെ ഓര്*മ്മയായി.ഒപ്പം കൂട്ടുകാര്*ക്കെല്ലാം പുതിയൊരു ട്രാവല്* റൂട്ട് പരിചയപ്പെടുത്തിയതിന്റെയും ആവേശത്തിലായിരുന്നു മനസ്സുമുഴുവനും. അവര്*ക്കിടയില്* നിന്നും ഈ റൂട്ടിന് ഒരു പേരു വീണു. ഡ്രൈവ് ഇന്* എ ഗ്രീന്* ട്രയാംഗിള്*.


    (നീലഗിരി ജൈവമണ്ഡലത്തിലൂടെ നൂലു പിടിച്ചതുപോലെ സഞ്ചാര പാതകള്* നീണ്ടുപോകുന്നു.മൂന്നു സംസ്ഥാനങ്ങളുടെ സംഗമ ഭൂമിയില്* മറ്റൊരു വിനോദ സഞ്ചാര സീസണ്* കൂടി തുടങ്ങുകയായി. തമിഴ്*നാട്ടിലെ നീലഗിരി ,കര്*ണ്ണാടകയിലെ ചാമരാജ് നഗര്*,കൂര്*ഗ്, കേരളത്തിലെ വയനാട് ജില്ലകളില്* ഉള്*പ്പെട്ട പ്രകൃതി സൗഹൃദ വിനോദ കേന്ദ്രങ്ങള്* ഉണരുകയായി. രണ്ടു ദേശിയ ഉദ്യാനങ്ങളും കടുവ സംരക്ഷണ കേന്ദ്രവും വന്യജീവി സങ്കേതങ്ങളും ചരത്ര സ്മാരകവുമുള്ള പശ്ചിമഘട്ടത്തിലെ ഈ വനമേഖലകള്* ആഗോള തലത്തില്* 'ഗ്രീന്* ട്രയാംഗിള്* 'എന്നാണ് അറിയപ്പെടുന്നത്.നൂറുകിലോമീര്* ദൂരപരിധിയില്* സന്ദര്*ശിച്ചു മടങ്ങാന്* കഴിയുന്ന ഈ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂര്* പാക്കേജുകളും ധാരാളമായുണ്ട്.)

    http://www.mathrubhumi.com/yathra/de...540/index.html
    @wayanadan, @ACME

  12. Likes ACME liked this post
  13. #39
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    @4ever.............

  14. #40
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Last month TVM mrugashaala kandirunnu...
    children's park...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •