thanks janapriyan.......
"പുണ്യാളന്* അഗര്‍*ബത്തീസ്" കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം.
ഇന്നത്തെ കാലത്ത് കുടുംബസമേതം തന്നെ പോയി കാണാന്‍* കഴിയുന്ന ഒരു നല്ല കുടുംബചിത്രമെടുത്ത ജയേട്ടനും രഞ്ജിത്ത് ശങ്കറിനും ആദ്യമേ ഒരു നന്ദി പറഞ്ഞു കൊള്ളട്ടെ....
സന്ദര്*ഭാനുസരണമായ തമാശകള്‍* കൊണ്ട് നിറഞ്ഞ ഒരു "feel good family entertainer" അതാണ് "പുണ്യാളന്* അഗര്‍*ബത്തീസ്" ആദ്യം മുതല്‍* അവസാനം വരെ മനസ്സ് നിറഞ്ഞു ആസ്വദിക്കാന്‍* പറ്റി.
ജോയ് താക്കോല്‍*ക്കാരന്* ആയി ജയേട്ടന്* തകര്*ത്താടി. സത്യം പറഞ്ഞാല്‍* പുള്ളിയുടെ ആ കഥാപാത്രം തന്നെയാണ് നമ്മളെ തിയേറ്ററില്‍* പിടിച്ചിരുത്തുന്നത്.
ആനപ്പിണ്ടം കൊണ്ട് ചന്ദനത്തിരി ഉണ്ടാക്കുന്ന ബിസിനെസ്സ് നടത്താന്‍* ഒത്തിരി പാടുപെടുന്ന പുള്ളിയുടെ കഥാപാത്രമാണ് സിനിമയിലെ മുഖ്യ ആകര്*ഷണം.
പണ്ടൊക്കെ ലാലേട്ടന്* മിഥുനത്തില്* ചെയ്തത് പോലെ ഉള്ള ഒരു കഥാപാത്രം പോലെ തോന്നി. തൃശൂര്‍* ഭാഷയും കൊണ്ട് ജയേട്ടന്* തകര്*ത്താടി. പുള്ളിയുടെ
സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല ഒരു വേഷം. അദ്ദേഹം പാടിയ പാട്ടും നന്നായിരുന്നു. കേരളത്തിലെ അനാവശ്യ ഹര്*ത്താലിനെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം
ഉഗ്രന്‍* ആയിരുന്നു. നമുക്കും ഏറ്റു പറയാന്‍* തോന്നുന്ന കാര്യങ്ങള്‍*..... ഈ സിനിമയിലെ കോടതി സീനുകളൊക്കെ നല്ല രസമായിരുന്നു കണ്ടിരിക്കാന്‍*.
സിനിമയുടെ തുടക്കത്തിലെ തൃശ്ശിവപേരൂര്‍* പാട്ടും മനോഹരമായിരുന്നു.
അജു വര്*ഗ്ഗീസ്, ശ്രീജിത്ത്* രവി, ടി.ജി. രവി എന്നിവരും നന്നായി. ഇന്നസെന്*റ് ചേട്ടന്റെ കഥാപാത്രം വളരെ കുറവായിരുന്നു എന്ന ഒരു കുറവ് തോന്നി.
കൂട്ടത്തില്‍* ശ്രീജിത്ത്* രവി വ്യത്യസ്തമായ ഒരു വേഷം ചെയ്തു കയ്യടി വാങ്ങി. ജയേട്ടന്* കഴിഞ്ഞാല്‍* പിന്നെ
സിനിമയിലെ ഏറ്റവും ചിരിപിച്ച കഥാപാത്രം ശ്രീജിത്ത്* രവിയുടെത് തന്നെ. "തുത്തുരു തുത്തുരു" ആയി പുള്ളിയും കസറി. നയല ഉഷ തരക്കേടില്ലാതെ തന്നെ അഭിനയിച്ചിട്ടുണ്ട്.
ചായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം, പശ്ചാത്തല സംഗീതം എല്ലാം സിനിമയ്ക്കു യോജിച്ചു തന്നെ നിന്നു. പാസഞ്ചര്‍* കഴിഞ്ഞാല്‍* ഞാന്‍* ഇഷ്ടപെടുന്ന മറ്റൊരു രഞ്ജിത്ത് ശങ്കര്‍*
ചിത്രം ഇതാണെന്ന് ഇനി പറയാം. പുള്ളി ഈ പടം നന്നായി തന്നെ എടുത്തു. അവസാനം ഒരിച്ചിരി ബോര്* അടിച്ചു എന്നേ ഉള്ളു അതൊരു പ്രശ്നമേ അല്ല.
എസ്കേപ് ഫ്രം ഉഗാണ്ട, ബൈസിക്കിള്‍* തീവ്സ് ഈ സിനിമകള്‍* ഞാന്‍* കണ്ടിരുന്നു. സത്യം പറഞ്ഞാല്‍* രണ്ടു സിനിമകളും
എനിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് റിവ്യൂ ഇടാത്തതും കൂട്ടത്തില്‍* ഏറ്റവും ആശ്വാസം തരുന്നത് മ്മളെ ഗഡിയാണ് ട്ടാ..... ഇനി കൂടുതലൊന്നും പറയാനില്ല.
ആദ്യം പറഞ്ഞ പോലെ കുടുംബസമേതം പോയി കാണാന്‍* പറ്റിയ ഒരു കുടുംബചിത്രം... ധൈര്യായിട്ട് പോയി കണ്ടോട്ടാ... പുണ്യാളന്* ആളൊരു സംഭവാണ്*ട്ടാ.... നല്ല രസോള്ള ഒരു സംഭവം......
ന്*റെ റേറ്റിംഗ് 3.5/5
Last edited by JANAPRIYANAYAKAN; 12-01-2013 at 06:38 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks Janapriyan....
"I am an actor but also a human being. At the end of the day, I live my life, I have my family and my privacy."- Prithviraj Sukumaran
thanxx janapriyaaaaaaaaaa
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........