Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ദൃശ്യം ഒരു ആസ്വാദനക്കുറിപ്പ്

  1. #1

    Default ദൃശ്യം ഒരു ആസ്വാദനക്കുറിപ്പ്


    കാണുന്ന എല്ലാ ചിത്രങ്ങൾക്കും ഞാൻ ആസ്വാദനം എഴുതാറൂണ്ട്. ഇടയ്ക്കിടെ ഫോറം കേരളത്തിൽ വന്ന് നോക്കാറുണ്ടെങ്കിലും ഇതു വരെ ഒരു സിനമയ്ക്കും ആസ്വാദനം ഇട്ടിട്ടില്ല. ദൃശ്യം പോലൊരു ചിത്രത്തിന് ഒരു ആസ്വാദനം ഇട്ടില്ലെങ്കിൽ അതൊരു കൊടിയ അപരാധമായിപ്പോകും അതു കൊണ്ട് ഒന്നല്ല രണ്ടെണ്ണം ഇടുന്നു.തലശേരി ലിബർട്ടി പാരഡൈസ് 22/12/2013 11.30 മണി ഷോ ഹൗസ് ഫുൾആദ്യം തന്നെ പറയട്ടെ ഒരു സിനിമ യാതൊരുവിധ മുൻവിധികളും അതിനെക്കുറിച്ചുള്ള ഒരു അഭിപ്രായങ്ങളും അറിയാതെ കണ്ടാലേ പൂർണ്ണമായ ആസ്വാദനം സാധ്യമാകൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ അതിനുള്ള അവസരവും കിട്ടിയതാണ്. വ്യാഴാഴ്ച വെറുതേ ലീവെടുത്ത് വീട്ടിലിരുന്ന സമയത്ത് ഈ സിനിമ ആദ്യദിനം ആദ്യ പ്രദർശനം തന്നെ കാണാമായിരുന്നു. പക്ഷെ എന്തു ചെയ്യാം ആ അവസരം ഞാൻ തുലച്ചു.അതിൽ ഞാൻ അതിയായി ഖേദിക്കുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഒരു സിനിമയെക്കുറിച്ചും അഭിനന്ദനപരമായ അഭിപ്രായം നടത്താത്ത പഹയന്മാർ പോലും പറയും പടം കിടിലൻ ആണെന്ന് അപ്പോൾ പിന്നെ അത്യാവശ്യം തരക്കേടില്ലാതെ ചെയ്യുന്ന സിനിമകൾ ഒക്കെ ഇഷ്ടപ്പെടുന്ന ഞാൻ എന്തു പറയും എന്ന കാര്യത്തിൽ സംശയം ഉണ്ടോ.ഈ സിനിമയെക്കുറിച്ച് വിമർശനങ്ങൾ ആർക്കും പറയാം കഥയിൽ പുതുമയിൽ ആദ്യ പകുതി പോരാ അതൊക്കെ കാക്കത്തൊള്ളായിരം സിനിമകളിൽ കണ്ടു മടുത്തതാണ് ക്ലീഷെ എന്നൊക്കെ പക്ഷെ ഈ വാദങ്ങൾ ഒക്കെ സിനിമയിൽ ജോർജ് കുട്ടിയുടെ മികവിനു മുന്നിൽ പത്തിമടക്കുന്നതു പോലെ ജിത്തു ജോസഫിൻറ്റെ വൈഭവത്തിനു മുന്നിൽ തലകുനിക്കുന്നു.ശരിക്കും രണ്ടാം പകുതി ഇടയ്ക്കിടെ കൈയടിക്കാനും ചിരിക്കാനും അല്ലാതെ ആരും ശബ്ദിച്ചില്ല അത്ര നിശ്ശബ്ദരായി അച്ചടക്കമുള്ള കുട്ടികളെ പോലെയായാണ് ജിത്തു ജോസഫ് എന്ന് അധ്യാപകനു മുന്നിൽ ഒരു ഹൗസ് ഫുൾ ക്ലാസ് മിണ്ടാതിരുന്നത്. അയാൾ അവരെ അസ്വസ്ഥരാക്കി കസേരയിൽ കയറ്റി നിർത്തിച്ചു ഇരിക്കാൻ ശമ്മതിച്ചില്ല എന്തിനു അവരുടെ ശ്വാസഗതി പോലും പലപ്പോഴും തടസ്സപ്പെട്ടു.പൂർണ്ണമായും രണ്ടാം പകുതി മുഴുവൻ ഒരു പ്രേക്ഷകവൃന്ദത്തെ അടിമകളാക്കി തൻറ്റെ ദൃശ്യങ്ങൾക്കനുസൃതമായി വിവിധവികാരവിചാരങ്ങളിലൂടെ തൻറ്റെ വിരലുകൾ കൊണ്ട് വശീകരിച്ചു സമ്മോഹനാസ്ത്രം തൊടുത്തുവിട്ട് സ്തംബിപ്പിച്ചു വിജ്രംഭിപ്പിച്ചു അസ്തപ്രജ്ഞരാക്കി . അയാളുടെ തൂലികയ്ക്കും നിർദേശങ്ങൾക്കും അനുസരിച്ച് ജീവിക്കുകയായിരുന്നു ഇതിലെ അഭിനേതാക്കൾ മോഹൻലാൽ ഇതു പോലെ ഒരു സിനിമ ചെയ്താൾ മതി ഒരു അഞ്ചു വർഷം നിങ്ങൾ ഉണ്ടാക്കിയ കറകൾ ഒക്കെ കഴുകിക്കളയാൻ ഇവിടെ ഒരിടത്തും മോഹൻലാൽ കടന്നുവരാൻ ജിത്തു അനുവദിച്ചില്ല ജോർജു കുട്ടി ജോർജുകുട്ടി മാത്രം. മീന ആ രണ്ടു കുട്ടികൾ നമ്മൾ ജീവിതത്തിൽ നേരിട്ടു കാണുന്ന ഒരു കുടുംബം നമ്മുടെ സ്വന്തം എന്നു മാത്രമേ തോന്നുകയുള്ളൂ. സിദ്ദിക്ക് വേദനിക്കുന്ന സഹാനുഭൂതിയുള്ള ഒരു അച്ഛനായി ഈ ജീവിതത്തിൽ പങ്കുചേർന്നു. കലാഭവൻ ഷാജോൺ ഈ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ നിങ്ങളെ കണ്ടാൽ സത്യമായിട്ടും ചവിട്ടിക്കൂട്ടിക്കളയും. ചിലയിടങ്ങളിൽ ആശാ ശരത്തിൻറ്റെ കൊച്ചു പാളിച്ചകൾ മാത്രമാണ് ഇതൊരു സിനിമയായി തോന്നിപ്പിച്ചത്.വാക്കുകൾ കൊണ്ടു പറഞ്ഞാൽ ഒന്നും തീരില്ല വാക്കുകളേക്കാൾ ശക്തിയുണ്ട് ദൃശ്യങ്ങൾക്ക് അത് പ്രേക്ഷകരിൽ അടിച്ചേൽപ്പിച്ച് അവരെ ഭംഗിയായി പറ്റിക്കുന്ന ഏർപ്പാടാണ് സിനിമ അത് ചെയ്യേണ്ടതു പോലെ ചെയ്താൽ പ്രേക്ഷകരെ സമൂഹത്തെ ഇത്രയും സ്വാധീനിക്കാൻ കഴിയുന്ന വേറൊരു കലയില്ല. നല്ല സിനിമകളും വളരെ നല്ല സിനിമകളും ഗംഭീരൻ സിനിമകളും അതിഗംഭീരൻ സിനിമകളും ഒക്കെ ധാരാളം ഉണ്ടാകും പക്ഷേ ഇതു പോലെ അസാധാരണമായ സിനിമകൾ വളരെ അപൂർവ്വമായി സംഭവിക്കുന്നതാണ് . ക്ലാസ്മേറ്റ്സിനു ശേഷം സിനിമ കണ്ടു കഴിഞ്ഞിട്ടു പോലും പ്രേക്ഷകരെ ഇത്രയ്ക്കു വികാരവിക്ഷുഭ്ദരാക്കിയ സിനിമ ഈ അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ല. രണ്ടേമുക്കാൾ മണിക്കൂർ മനുഷ്യമനസ്സുകളേ കൈവെള്ളയിലെടുത്ത് അമ്മാനമാടിക്കൊണ്ട് കൺകെട്ടു വിദ്യ നടത്തി ജിത്തു ജോസ്ഫ് അവരെ സ്വബോധത്തിൽ തന്നെ അബോധാവസ്ഥയിലാക്കി ദൃശ്യങ്ങൾ കൊണ്ടു ഭംഗിയായി പറ്റിച്ചു വഞ്ചിച്ചു കബളിപ്പിച്ചു വിസ്മയിപ്പിച്ചു.അതു കൊണ്ടു ഞാൻ പറയുകയാണ് ജിത്തു ജോസഫ് ഈ ദൃശ്യ 'വിസ്മയം' തീർത്ത നിങ്ങൾ ഒരു മാന്ത്രികനാണ് 5 / 5
    Last edited by jishnujdas; 01-12-2014 at 08:18 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    തലശേരി ലിബർട്ടി പാരഡൈസ് 28/12/2013 11.30 മണി ഷോ
    ഇന്ന് പടം വീണ്ടും കണ്ടു നൂൺ ഷോ ഹൗസ്ഫുൾ ആണെന്ന് പ്രത്യേകം പറയണ്ടല്ലോ. ഇത്തവണ ധാരാളം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.ദൃശ്യവിസ്മയത്തിൻറ്റെ പ്രഭാവം ഇനിയും അവസാനിച്ചിട്ടില്ല പടം കണ്ടുകഴിഞ്ഞപ്പോഴേക്കും ആദ്യ കണ്ടപ്പോഴുണ്ടായ അതേ മാനസികാവസ്ഥയിൽ തന്നെയെത്തി. ജീത്തു ജോസഫ് എന്ന സംവിധായകനെ ശരിക്കും അഭിനന്ദിച്ചേ മതിയാകൂ.ഫാസ്റ്റ് കട്ട്, സ്ലോ മോഷൻ , ട്രോളി ഷോട്ട് ക്രെയിൻ ഷോട്ട് ഗ്രാഫിക്സ് എഡിറ്റിങ്ങ് ജിമ്മിക്കുകൾ തുടങ്ങി എത്രയെത്ര പുത്തൻ സങ്കേതങ്ങൾ ഉണ്ട് ഇതൊക്കെ ആവശ്യത്തിനു മാത്രം സന്ദർഭോചിതമായി മാത്രം ഉപയോഗിക്കുക ഇതാണ് ജീത്തു ചെയ്തത്. ആവശ്യത്തിനും അനാവശ്യത്തിനും ഫാസ്റ്റ് കട്ടും സ്ലോ മോഷനും ഒരു സീനിനു തന്നെ കാക്കത്തൊള്ളായിരും ഷോട്ട്സും മറ്റും എടുക്കുന്ന സംവിധായകർ കണ്ടു പഠിക്കട്ടെ.അടിപിടി വെടി പുക ചേസിങ്ങ് രംഗങ്ങൾ ഇതൊന്നുമില്ലാതെ ഒരു എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ എടുത്ത നിങ്ങൾ ശരിക്കും ഒരു അദ്ഭുതമാണ് ജീത്തു ജോസഫ്. അനാവശ്യമായ ഒരു രംഗം പോലും ഈ ചിത്രത്തിൽ ഇല്ല. ഉദാഹരണത്തിനു പറയാം.സാധാരണ മദ്യപാനരംഗങ്ങളെ സ്ഥാപനവൽക്കരിക്കുന്ന ഏർപ്പാടാണല്ലോ നമ്മൾ മലയാള സിനിമയിൽ കാണാറുള്ളത്.എന്നാൽ ഈ സിനിമയിൽ ഒരു മദ്യപാനരംഗം പോലും ഇല്ല ഒരേയൊരു ബീഡിവലി രംഗം ഉള്ളത് തികച്ചും ചിത്രത്തിൻറ്റെ കഥാഗതിയ്ക്കിണങ്ങും വിധം പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.പടം കണ്ടിറങ്ങുമ്പോൾ പുറത്തു സ്ത്രീകളുടെ വൻതിരക്ക് കൂടാതെ വൻ ട്രാഫിക്ക് ബ്ലോക്കും സമീപകാലത്തൊന്നും ഈയൊരു ദൃശ്യം കണ്ടിട്ടില്ല.തിരക്കഥയാണ് സിനിമയിലെ ശരിയായ നായകനെന്നും പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരുമാണ് സിനിമയിൽ ചരിത്രം സൃഷ്ടിക്കുന്നതുമെന്ന യാഥാർത്ഥ്യം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുകയാണ് ദൃശ്യം എന്ന ചിത്രം.

    ജിത്തു അല്ല ജീത്തുവാണ് താരം

  4. Likes AnWaR liked this post
  5. #3
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Thanks Macha...kiduu

  6. #4

    Default

    kidilan writeup....keep wiriting reviews here bhai....
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  7. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks,.....

  8. #6
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  9. #7
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Good one Jishnudas......Oru family padam ithrakku disciplined ayi youth kanunnathu njan kandittillaa..........Koovalum, bad commentsum onnum illathe...........Thangal paranja pole Jishnu hypnotised all of us with this one!

  10. #8

    Default

    Quote Originally Posted by AnWaR View Post
    kidilan writeup....keep wiriting reviews here bhai....
    നന്ദി ഞാൻ ശ്രമിക്കാം

  11. #9

    Red face

    Quote Originally Posted by yodha007 View Post
    Good one Jishnudas......Oru family padam ithrakku disciplined ayi youth kanunnathu njan kandittillaa..........Koovalum, bad commentsum onnum illathe...........Thangal paranja pole Jishnu hypnotised all of us with this one!
    ജിഷ്ണു അല്ല ജീത്തു

  12. Likes yodha007 liked this post
  13. #10

    Default

    Thanks... ......

    Thalasserykaaran aano??

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •