Murali Gopi about Prem Nazeer

1978.
ചിറയിൻകീഴിലെ (തീപെട്ട) സജ്ന തിയേറ്ററിൽ ഇരുന്നു 'രണ്ടു ലോകം' എന്ന സിനിമ കാണുമ്പോഴാണ് ഞാൻ ആ പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത്: പ്രേം നസീര് സ്ക്രീനില എത്തുംബൊഴൊക്കെ എവിടെ നിന്നോ ഒരു സുഗന്ധം! പിന്നീടു തിരുവനന്തപുരത്തെ സെൻട്രൽ തിയേറ്ററിൽ ഇരുന്നു 'മാമാങ്ക'വും 'തച്ചോളി അമ്പു' വും കാണുമ്പോഴും ഇതേ അനുഭവം. പ്രേം നസീര് വരുമ്പോൾ മാത്രം എവിടെ നിന്നോ ഒരു സുഗന്ധം. "നസീറിനു ഭംഗി മാത്രമല്ല സുഗന്ധവും ഉണ്ടോ?" അമ്മയോട് ചോദിച്ചു. അമ്മ ഒത്തിരി ചിരിച്ചു; അച്ഛനോട് ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.

1988.
അച്ഛന് അസുഖമായി കഴിഞ്ഞിരുന്നു. ചികിത്സക്കായി അമേരിക്കയിൽ പോയ സമയം. മധ്യാഹ്നം.
വീട്ടില് ഒറ്റയ്ക്ക് ഞാൻ.
കാളിംഗ് ബെല്ൽ.
വാതില തുറന്നു നോക്കുമ്പോൾ എന്റെ മുന്നില് സാക്ഷാൽ പ്രേം നസീര്!! തേജസ്സുറ്റ കണ്ണ്. പുഞ്ചിരി. വൃത്തിയായി കോതിയോതുക്കിയ സമൃദ്ധമായ മുടി. കാപ്പിപ്പൊടി നിറത്തിലുള്ള സഫാരി സ്യൂട്ട്.
വിദ്യുദ്പ്രഹരം കിട്ടിയ പോലെ ഞാൻ.
അദ്ദേഹത്തിന്റെ പിന്നിലായി മറ്റൊരു മുഖം. ദേവരാജൻ master.
താരാഘതം ഏറ്റ (starstruck!) എന്റെ അവസ്ഥ മനസ്സിലായത്* കൊണ്ടാവണം Nazir sir എന്റെ തോളത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു.
"ആ-എന്നെ മനസ്സിലായോ?" (അതെ ശബ്ദം. അതെ ശബ്ദക്രമീകരണം!!)
ഞാൻ അപ്പോഴും മിണ്ടുന്നില്ല.
"ആ-എന്റെ പേര് പ്രേം നസീര്. ആ-സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്."
ഞാൻ അപ്പോഴും പ്രതിമ.
എന്റെ മുഖഭാവം ശ്രദ്ധിച്ച ദേവരാജൻ master: "പയ്യന് അന്തം വിട്ടുപോയതാണ്. സാരമില്ല."
Nazir sir പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
"ആ-മോന് വിരോധമില്ലെങ്കിൽ ഞാൻ ഒന്ന് അകത്തേക്ക് കയറി കുറച്ചു നേരം ഇരുന്നോട്ടെ..."
ഞാൻ ഡോർ ഇളക്കി മാറ്റിയില്ല എന്നെ ഉള്ളൂ!!!
എന്റെ ആവേശം ശ്രദ്ധിച്ച അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തന്നെ അകത്തു കയറി ഇരുന്നു.
"അച്ഛന് അമേരിക്കയിൽ ആണ്" ഞാൻ ഒരു വിധം ഒപ്പിച്ചു.
"ആണോ... ശരി. അച്ഛന് വിളിക്കുമ്പോ പ്രേം നസീര് വന്നിരുന്നു എന്ന പറയണം"
ഞാൻ തലയാട്ടി.
"എന്ത് പറയും?"
എനിക്ക് വീണ്ടും മിണ്ടാട്ടമില്ല.
"മോനെ പോല്ലേ അല്ല. അച്ഛന് എന്റെ പേര് കേട്ടാൽ അറിയും."
ഒരു കാലത്ത് മലയാളക്കരയെ ആകെ മയക്കിയ ആ കുസൃതി ചിരി.
അദ്ദേഹം എഴുന്നേറ്റു, തോളിൽ തട്ടി യാത്ര പറഞ്ഞു പോയി.
ഞാൻ വാതില അടച്ചു.
ഒരു നിമിഷം.
ആ പ്രതിഭാസം വീണ്ടും.
മുറിയില ആകെ സുഗന്ധം. എവിടെ നിന്നോ.