Page 29 of 38 FirstFirst ... 192728293031 ... LastLast
Results 281 to 290 of 371

Thread: Prem nazir - ormmakal marikkumo?

  1. #281
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default



  2. Likes Devarajan Master liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #282

    Default

    കാടുപിടിച്ചു കിടക്കുന്ന ഈ ഖബർസ്ഥാനിലുറങ്ങുന്നത് ദശകങ്ങളോളം മലയാള സിനിമയിൽ ജ്വലിച്ചു നിന്ന ഒരു താരമാണ്. ഇത്രയ്ക്കേയുള്ളൂ മനുഷ്യൻ....



    ollathano?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. Likes Devarajan Master liked this post
  6. #283

    Default


    • Mammootty and Mohanlal to release book on late actor Prem Nazir

      The book, titled ?Nithyaharitham?, will be released at a special event to be held at TDM Hall in Kochi on Sunday.




    • Prem Nazir was the icon of the Malayalam film industry before the era of Mammootty and Mohanlal began. Now, the two stars are going to release a book on the legendary actor. The book, titled Nithyaharitham, will be released by Mammootty and Mohanlal at a special event to be held at TDM Hall in Kochi at 6 pm on Sunday. The event will be attended by the state culture minister AK Balan, along with a long list of film celebrities such as Kunchacko Boban, Jayaram, Kamal, TN Krishnankutty and Sibi Malayail. A special cultural programme has also been planned at the event.

    • G Suresh Kumar, chairman of the Prem Nazir Foundation, revealed that the team has been working on the venture for the past 18 months. Initially, it was planned as a 200-page book but in the end it turned out to be around 1,000 pages after Prem Nazir?s family, friends and colleagues shared several interesting details about him.

      Prem Nazir was born on 7 April, 1926 and lived until 16 January, 1989. He is one of the finest actors the Malayalam film industry has produced. The star was often referred to as Nithyaharitha Nayakan, which means ?Evergreen Hero?, and interestingly the book on him is aptly titled Nithyaharitham. He began his career as a stage actor and made his film debut with the 1952 film Marumakal, but he took the stage name Prem Nazir only during the making of his second film Visappinte Vili in 1952. Prem Nazir rose to stardom during the 1950s and was the biggest superstar of the Malayalam film industry until his death in 1989.

      Prem Nazir won the Kerala State Film Award in 1981 and went on to win the Filmfare Special Award ? South] for numerous films in 1976. He was awarded the Padma Bhushan in 1983.


      (Content provided by Digital Native)

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  7. Likes Devarajan Master liked this post
  8. #284

    Default

    Quote Originally Posted by firecrown View Post

    • Mammootty and Mohanlal to release book on late actor Prem Nazir

      The book, titled ?Nithyaharitham?, will be released at a special event to be held at TDM Hall in Kochi on Sunday.



    • Prem Nazir was the icon of the Malayalam film industry before the era of Mammootty and Mohanlal began. Now, the two stars are going to release a book on the legendary actor. The book, titled Nithyaharitham, will be released by Mammootty and Mohanlal at a special event to be held at TDM Hall in Kochi at 6 pm on Sunday. The event will be attended by the state culture minister AK Balan, along with a long list of film celebrities such as Kunchacko Boban, Jayaram, Kamal, TN Krishnankutty and Sibi Malayail. A special cultural programme has also been planned at the event.

    • G Suresh Kumar, chairman of the Prem Nazir Foundation, revealed that the team has been working on the venture for the past 18 months. Initially, it was planned as a 200-page book but in the end it turned out to be around 1,000 pages after Prem Nazir?s family, friends and colleagues shared several interesting details about him.

      Prem Nazir was born on 7 April, 1926 and lived until 16 January, 1989. He is one of the finest actors the Malayalam film industry has produced. The star was often referred to as Nithyaharitha Nayakan, which means ?Evergreen Hero?, and interestingly the book on him is aptly titled Nithyaharitham. He began his career as a stage actor and made his film debut with the 1952 film Marumakal, but he took the stage name Prem Nazir only during the making of his second film Visappinte Vili in 1952. Prem Nazir rose to stardom during the 1950s and was the biggest superstar of the Malayalam film industry until his death in 1989.

      Prem Nazir won the Kerala State Film Award in 1981 and went on to win the Filmfare Special Award ? South] for numerous films in 1976. He was awarded the Padma Bhushan in 1983.


      (Content provided by Digital Native)

    Thanks Firecrown.
    Any news about this book? Couldn't get it from book shops.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  9. #285

    Default

    Quote Originally Posted by Devarajan Master View Post
    Thanks Firecrown.
    Any news about this book? Couldn't get it from book shops.
    not yet in any online shop either....publisher prem nazir foundation aanu headed by g. sureshkumar....may have to contact him
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #286
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  11. #287
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  12. #288
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    LEGENDS OF SOUTH INDIAN FILM INDUSTRY IN 1 FRAME


  13. #289
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ?സാറിന്റെ ഇഷ്ടനായിക ആരാണ്?; മൂസയോട് ആ പേര് പ്രേംനസീർ വെളിപ്പെടുത്തി



    പ്രേംനസീറിന്റെ ചിത്രത്തിനരികിൽ എം.കെ. മൂസ ( ചിത്രം: റസൽ ഷാഹുൽ)

    കോഴിക്കോട്∙ ?പ്രേംനസീറിനു മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടി ആരാണ്? ?ഒരിക്കൽ എം.കെ. മൂസ ചോദിച്ചു. സ്വതസിദ്ധമായ ശൈലിയിൽ പ്രേംനസീർ കൈകൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: ? ഞാൻ ഷീലയുടെയോ ജയഭാരതിയുടെയോ പേര് പറയുമെന്നല്ലേ മൂസേ, തന്റെ മനസിലിരിപ്പ്. ജലജയാണ് എനിക്കിഷ്ടപ്പെട്ട നടി. എത്ര സ്വാഭാവികമായാണ് ജലജ അഭിനയിക്കുന്നത്!?
    പ്രേംനസീറിന്റെ സന്തതസഹചാരിയും സുഹൃത്തുമാണ് നിഷി ട്രാവൽസ് ഉടമ കരുവിശ്ശേരി ?ഫൗസി?ൽ എം.കെ. മൂസ. കഴി*ഞ്ഞ ജന്മത്തിൽ തങ്ങൾ സഹോദരങ്ങളായിരുന്നുവെന്നാണ് പ്രേംനസീർ ഒരിക്കൽ മൂസയെക്കുറിച്ച് പറഞ്ഞത്. ഷാനവാസിനു തുല്യമായി ഒരു മകനെപ്പോലെയാണ് മൂസയെ അദ്ദേഹം കരുതിയിരുന്നതെന്ന് നസീർ പലരോടും പറഞ്ഞിട്ടുണ്ട്.
    പ്രേം നസീർ എന്ന നടന്റെ കടുത്ത ആരാധകനാണ് മൂസ. എന്നാൽ പ്രേംനസീർ എന്ന മനുഷ്യന്റെ ജീവിതത്തിലെ ഒരുപാടൊരുപാട് സംഭവങ്ങളാണ് മൂസയെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. സൗന്ദര്യവും അതിനൊത്ത ശുദ്ധമനസും ദൈവമാണ് നസീറിനു സമ്മാനിച്ചതെന്ന് ശിവാജി ഗണേശൻ ഒരിക്കൽ മൂസയോട് പറഞ്ഞിട്ടുണ്ട്.
    പ്രേംനസീർ ഓർമയായിട്ട് ഇന്ന് (16) 31 വർഷം തികയുന്നു. അദ്ദേഹത്തിന്റെ സന്തതസഹചാരിയും സുഹൃത്തുമായിരുന്ന കരുവിശ്ശേരി സ്വദേശി എം.കെ.മൂസ പ്രേംനസീറിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു.
    ∙ സൗഹൃദത്തിന്റെ തുടക്കം
    ഭാർഗവീനിലയത്തിന്റെ ചിത്രീകരണത്തിനായി പ്രേംനസീർ തലശ്ശേരിയിലെ മൂസയുടെ തറവാട്ടുവീട്ടിൽ എത്തിയിരുന്നു. അന്നാണ് അദ്ദേഹത്തെ പരിചയപ്പെട്ടതും പതിയെ പതിയെ സുഹൃത്തുക്കളായതും. പിൽക്കാലത്ത് ബന്ധുക്കളായി മാറുകയും ചെയ്തു.
    പാളയത്ത് അമീന ക്ലോത്ത് മാർട്ട് എന്ന തുണിക്കട മൂസയുടെ പിതാവിന്റേതായിരുന്നു. കടയിലേക്കുള്ള തുണികളെടുക്കാൻ മദിരാശിയിൽ പോവുമ്പോഴെല്ലാം നസീറും അദ്ദേഹത്തിന്റെ മകൻ ഷാനവാസുമായുള്ള സൗഹൃദം പുതുക്കുകയും പതിവായി.
    നസീർ കൊച്ചിയിലോ കോഴിക്കോട്ടോ കണ്ണൂരോ വരുമ്പോഴെല്ലാം സന്തതസഹചാരിയായി മൂസയും കൂടെയുണ്ടാവും. രണ്ടു മാസത്തിലൊരിക്കലെങ്കിലും ഇരുവരും കണ്ടുമുട്ടാറുണ്ടായിരുന്നു.
    ∙ നന്മയുടെ നസീർ സ്റ്റൈൽ
    1976ൽ മാവൂർ ഗ്വാളിയോർ റയോൺസ് പരിസരത്ത് സുജാതയുടെ ചിത്രീകരണം നടക്കുകയാണ്. പിന്നീട് കേന്ദ്രമന്ത്രിയായ ഇ.അഹമ്മദ് തലശ്ശേരിക്കാരനാണ്. അദ്ദേഹം കണ്ണൂരിൽ ഒരു സ്റ്റാർ നൈറ്റ് ഉദ്ഘാടനം ചെയ്യാൻ നസീറിനെ ക്ഷണിച്ചു. അടുത്ത ശനിയാഴ്ച കണ്ണൂരിലെ പരിപാടിയ്ക്ക് മൂസയും നസീറും ഒരു ടാക്സിക്കാറിലാണ് പോയത്. പരിപാടി കഴിഞ്ഞ് രാത്രി വൈകിയാണ് തിരികെ പുറപ്പെട്ടത്. കണ്ണൂർ ചൊവ്വയിൽ അന്നു റെയിൽവേ പാലം നിർമിച്ചിട്ടില്ല. ലവൽക്രോസിൽ കാർ നിർത്തിയപ്പോഴാണ് റോഡരികിൽ ഓല മേഞ്ഞ കെട്ടിടം കണ്ടത്.
    ?മൂസ്സേ, ഇതേതാ സ്ഥലം, ആ തീയറ്ററേതാ?? എന്ന് നസീർ ചോദിച്ചു. ചൊവ്വ കൃഷ്ണാ ടാക്കീസ് ആണെന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ? ആ തീയറ്ററിന്റെ ഉടമ എന്റെയൊരു സിനിമ നിർമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടെവിടെയാണ് എന്നൊന്നു ചോദിക്കാമോ??
    മൂസ കാറിൽനിന്നിറങ്ങി തീയറ്ററിലെത്തി. സെക്കൻഡ്ഷോ തീരാറായ സമയമാണ്. തീയറ്റർ ജീവനക്കാരൻ ഇടവഴിക്കപ്പുറത്തെ വീട് ചൂണ്ടിക്കാണിച്ചു. മൂസ വീട്ടിൽചെന്നു. ഏറെ പ്രായമുള്ള തീയറ്റർ ഉടമ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുന്നുണ്ട്. പ്രേംനസീർ താങ്കളെ കാണാൻ വരുന്നുണ്ടെന്നു അറിയിച്ചു. ഇരുട്ടിൽ ആ ഇടവഴിയിലൂടെ നസീർ തീയറ്റർ ഉടമയെ കാണാനെത്തി.
    നസീറിന്റെ കണ്ട അദ്ദേഹം ചാടിയെഴുന്നേറ്റ് കാൽക്കൽ വീണു. ?സാറെന്റെ ദൈവമാണ്? എന്ന് കണ്ണീരോടെ പറഞ്ഞു. നസീറിനെ നായകനാക്കി അദ്ദേഹം നിർമിച്ച സിനിമ വൻപരാജയമായിരുന്നുവത്രേ. തുടർന്ന് നസീർ താൻ വാങ്ങിയ പ്രതിഫലത്തുക മുഴുവൻ ഒരു ദൂതന്റെ കൈവശം ഉടമയെ തിരിച്ചേൽപ്പിച്ചിരുന്നു. തകർന്നുപോവുമായിരുന്ന ജീവിതത്തിൽ അങ്ങനെ നസീറാണ് കൈത്താങ്ങായതെന്നും തീയറ്റർ ഉടമ പറഞ്ഞു.
    ∙ആദ്യത്തെ ?പിക്ക്പോക്കറ്റ്?
    ജീവിതത്തിൽ ആദ്യമായി പ്രേംനസീറിന്റെ പോക്കറ്റടിച്ച് ഏതോ കോഴിക്കോട്ടുകാരനാണെന്നു മൂസ പറഞ്ഞു. മൂസയുടെ വിവാഹസമയത്ത് നസീർ ?മിനിമോൾ? എന്ന സിനിമയുടെ ചിത്രീകരത്തിലായിരുന്നു. ഹൽവബസാറിൽ വധുവിന്റെ വീട്ടിൽ സൽക്കാരം തൊട്ടടുത്ത ഞായറാഴ്ചയാണ്. അന്ന് വധൂവരൻമാരെ കണ്ട് ആശംസകളറിയിക്കാൻ നസീർ എത്തുമെന്നറിയിച്ചു.
    ഇ.വി. ഉസ്മാൻ കോയ ആവശ്യപ്പെട്ടതുപ്രകാരം അതേദിവസം കുറ്റിച്ചിറയിലെ യുവഭാവന എന്ന സംഘടന ഉദ്ഘാടനം ചെയ്യാൻ നസീറിനെക്കൊണ്ട് സമ്മതിപ്പിച്ചു. തുടർന്ന് വീട്ടിൽനിന്ന് മൂസയുടെ കാറിൽ നസീർ കുറ്റിച്ചിറയിലെത്തി. നസീർ കാറിൽനിന്നിറങ്ങി വേദിയിലേക്കുപോയി. കാർ പാർക്കുചെയ്ത് മൂസ പിറകെയെത്തി. പരിപാടി കഴിഞ്ഞശേഷം നസീറിനെ മകൾ ലൈലയുടെ വീട്ടിലെത്തിച്ചു. തന്റെ സഫാരി സ്യൂട്ടിന്റെ പോക്കറ്റിൽ കയ്യിട്ട ശേഷം ചെറുചിരിയോടെയാണ് നസീർ അക്കാര്യം അവതരിപ്പിച്ചത്. പരിപാടിത്തിരക്കിനിടയിൽ നൂറിന്റെ അഞ്ചുനോട്ടുകൾ ആരോ മോഷ്ടിച്ചു. കോഴിക്കോടുംകോഴിക്കോട്ടുകാരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് പറയുന്ന നസീർ ആദ്യം പോക്കറ്റടിക്കപ്പെട്ടതും കോഴിക്കോട്ടുവച്ചാണെന്ന് തമാശരൂപേണ പറയാറുണ്ട്.
    ∙ അന്ത്യയാത്രയ്ക്കും സാക്ഷി
    നസീർ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞഅ രാത്രി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ മൂസ യാത്രതിരിച്ചു. പകുതി വഴിയിലെത്തിയപ്പോഴാണ് നസീർ മരിച്ച വിവരം അറിഞ്ഞത്. തുടർ*ന്ന് വിമാനത്താവളത്തിൽനിന്ന് മൃതദേഹവുമായി ചിറയിൻകീഴിലെ വീട്ടിലേക്ക് പോയി. ചിറയിൻകീഴിലെ വീട്ടിൽ മൃതദേഹം കുളിപ്പിക്കാനുള്ളത്ര വലുപ്പം കുളിമുറിക്കുണ്ടായിരുന്നില്ല. തുടർന്ന് ഒരു കിടപ്പുമുറിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കിയത് മൂസയുടെ നേതൃത്വത്തിലാണ്. ഷാനവാസിനൊപ്പം ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.
    എല്ലാ ജനുവരി 16നും എം.കെ. മൂസ ചിറയിൻകീഴിലെത്താറുണ്ട്. താൻ ആജീവനാന്തഅംഗമായ തിരുവനന്തപുരം പ്രേംനസീർ ഫൗണ്ടഷന്റെ അനുസ്മരണ ചടങ്ങിലും പങ്കെടുത്താണ് മൂസ മടങ്ങുക.








  14. Likes kandahassan liked this post
  15. #290
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ?പ്രേംനസീർ എന്ത് കൊണ്ട് തഴയപ്പെട്ടു ? ഈ ചോദ്യം എന്റേതു മാത്രമല്ലായിരുന്നു?


    നിത്യഹരിത നായകന്* പ്രേം നസീറിന്റെ 31-ാംചരമവാര്*ഷികത്തില്* ഓർമകൾ പങ്കുവച്ച് സംവിധായകൻ എം.എ. നിഷാദ്.ജാതിക്കും മതത്തിനുമതീതനായിരുന്നു പ്രേംസീറിനെന്നും ആ കാലത്തെപ്രേംനസീർ കാലം എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുവെന്നും നിഷാദ് പറയുന്നു.

    എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം:
    നായകൻ, അങ്ങനെയാണ് എന്നും പ്രേം നസീറിനെ വിശേഷിപ്പിക്കുന്നത്..അത് ശരിയുമാണ്, അദ്ദേഹം നായകൻ തന്നെയാണ് വെളളിത്തിരയിലും ജീവിതത്തിലും. എന്റെ പിതാവിന്റെ സുഹൃത്തും ബന്ധുവും എന്നതിലുമുപരി പ്രേം നസീർ എനിക്കെന്നും ഒരു വിസ്മയമാണ്...ഞാനാദ്യം നേരിട്ട് കാണുന്ന സിനിമാ താരം/നടൻ...അദ്ദേഹത്തെ കണ്ട ആ ദിവസം ഒരിക്കലും മായാത്ത ഒരു ദീപ്തമായ ഓർമ്മയായി ഇന്നും എന്റ്റെ മനസ്സിലുണ്ട്...
    എന്തൊരു ചൈതന്യമായിരുന്നു അദ്ദേഹത്തിന്, റോസാപ്പൂവീന്റെ നിറം, പുഞ്ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന, താര ജാഡകളില്ലാതെ, വലുപ്പ ചെറുപ്പമില്ലാതെ,എല്ലാവരേയും ഒരുപോലെ കാണുന്ന പ്രേം നസീർ....അദ്ദേഹത്തിന്റെ അത്രയും സൗന്ദര്യമുളള (ബാഹ്യവും ആന്തരികവും) ഒരു നടനും ഈ ഭൂമി മലയാളത്തിൽ ജനിച്ചിട്ടില്ല..അതൊരു യുഗ പിറവിയാണ്...പ്രേം നസീർ എന്ന വ്യക്തിയേ പറ്റി അദ്ദേഹത്തിന്റെ നന്മകളെ പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്...നിർമാതാക്കളെയും,സഹ താരങ്ങളേയും,ദുരിതമനുഭവിക്കുന്ന സാധാരണക്കാരേയുമൊക്കെ സഹായിച്ചിരുന്ന പ്രേം നസീറിനെ...
    ജാതിക്കും മതത്തിനുമതീതനായിരുന്നു അദ്ദേഹം..ശാർക്കര ക്ഷേത്രത്തിൽ ആനയേ സംഭാവന ചെയ്ത അബ്ദുൾ ഖാദർ എന്ന പ്രേംനസീറിനെതിരെ ആരും തിട്ടൂരം ഇറക്കിയില്ല...ആ കാലത്തെ പ്രേംനസീർ കാലം എന്ന് വിളിക്കാൻ ഞാനാഗ്രഹിക്കുന്നു..അതായിരുന്നു നമ്മുടെ നാട്,അങ്ങനെയായിരുന്നു നമ്മുടെ നാട്...ഹിന്ദുവും, മുസൽമാനും,ക്രിസ്ത്യാനിയും ഒരു കുടക്കീഴിൽ അണിനിരന്ന പ്രേംനസീർ കാലം...
    ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനമാണ്..പ്രേംനസീർ എന്ന വ്യക്തിയെ പറ്റി ആർക്കും ഒരെതിരഭിപ്രായവുമുണ്ടാകില്ല, എന്നാൽ അദ്ദേഹത്തിലെ നടനെ വിമർശിക്കുന്നവരുണ്ടാകും....എന്നാൽ പ്രേംനസീർ ഒരു മികച്ച നടനാണ് ....അതാണ് എന്റെ അഭിപ്രായം ...അതിനെനിക്ക് എന്രേതായ കാരണങ്ങളുമുണ്ട്...മരം ചുറ്റി പ്രേമിച്ച് നടക്കുന്ന പ്രേംനസീറിനെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരുടെ നെറ്റി ചുളിയുമെന്നെനിക്കറിയാം,അദ്ദേഹത്തിലെ നടനെ കണ്ടെത്തിയവരിൽ പ്രതിഭാധനരായ കലാകാരന്മാരുണ്ടെന്ന വസ്തുത നാം മറക്കാൻ പാടില്ല...പി. ഭാസ്ക്കരൻ,എം.ടി. വാസുദേവൻ നായർ തുടങ്ങി ഭരതേട്ടനും ലെനിൻ സാറുമുൾപ്പടെയുളളവർ അദ്ദേഹത്തിലെ കലാകാരനെ തിരിച്ചറിഞ്ഞവരാണ്...
    ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ,അസുരവിത്തിലെ ഗോവിന്ദൻ കുട്ടി,അടിമകളിലെ പൊട്ടൻ രാഘവൻ,പടയോട്ടത്തിലെ തമ്പി,കാര്യം നിസ്സാരത്തിലെ റിട്ട.ജഡ്ജി,വിട പറയും മുമ്പേയിലെ കാർക്കശ്യക്കാരനായ ഓഫിസർ,ഭരതേട്ടന്റെ ഒഴിവ് കാലത്തെ കഥാപാത്രം മുതൽ അവസാനം അഭിനയിച്ച ധ്വനി യിലെ ജഡ്ജിയായി സ്ക്രീനിൽ എത്തിയ കഥാപാത്രങ്ങളിലൊന്നും നമ്മുക്ക് പ്രേം നസീറിനെ കാണാൻ കഴിയില്ല...ആ കഥാപാത്രങ്ങളൊക്കെയായി പ്രേംനസീറെന്ന നടൻ മാറുകയായിരുന്നു....
    സ്വഭാവികാഭിനയം നസീറിന് വഴങ്ങില്ല എന്ന് പുച്ഛത്തോടെ വിമർശിച്ചിരുന്നവരുടെ നാവടക്കുന്ന പ്രകടനമായിരുന്നു ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹം കാഴ്ച്ചവെച്ചത്...
    നസീറെന്ന നടനേയും നസീറെന്ന മനുഷ്യസ്നേഹിയേയും ചലച്ചിത്ര ലോകം മറക്കാൻ പാടില്ല...അത് നന്ദികേടാകും...അദ്ദേഹത്തോടുളള അനാദരവും...ഈ കഴിഞ്ഞ ചലച്ചിത്രോത്സവത്തിൽ അക്കാഡമിയുടെ നേതൃത്വത്തിൽ ഒരു പുസ്തക സ്റ്റാളുണ്ടായിരുന്നു,പ്രേംനസീറൊഴിച്ചുളള മൺമറഞ്ഞ ഒട്ടുമിക്ക കലാകാരന്മാരേയും കുറിച്ചുളള പുസ്തകങ്ങൾ അവിടെയുണ്ടായിരുന്നു...പ്രേംനസീർ എന്ത് കൊണ്ട് തഴയപ്പെട്ടു ? ഈ ചോദ്യം എന്റേതു മാത്രമല്ലായിരുന്നു,സിനിമയേ സ്നേഹിക്കുന്ന എല്ലാവരുടെ മനസ്സിലും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അതവശേഷിക്കുന്നു...
    രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച പ്രേംനസീർ എന്ന അതുല്യ കലാകാരന് അർഹതപ്പെട്ട ആദരവ് നാം നൽകിയേ പറ്റു...സിനിമ എന്ന മായാലോകത്തെ,നന്ദി കേടിന്റ്റെ കാഴ്ച്ചയായി അതവശേഷിക്കാതിരിക്കട്ടെ...പ്രേംനസീറിന്റെ ഈ ഓർമ്മ ദിനത്തിൽ...ഒരു പ്രേംനസീർ കാലത്തിനായി ആഗ്രഹിക്കുന്നു...അതൊരു ആഗ്രഹം മാത്രമാണെന്ന് അറിയാമെങ്കിലും...








  16. Likes kandahassan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •