Page 1 of 2 12 LastLast
Results 1 to 10 of 14

Thread: മാന്നാർ മത്തായി സ്പീക്കിങ്ങ് 2 ബോറടിപ്പി

  1. #1

    Default മാന്നാർ മത്തായി സ്പീക്കിങ്ങ് 2 ബോറടിപ്പി


    തലശേരി ലിബർട്ടി സ്യൂട്ട് ആദ്യ ദിനം ആദ്യ പ്രദർശനം 90% മമ്മാസിൻറ്റെ ആദ്യ ചിത്രമായ പാപ്പി അപ്പച്ചാ നല്ല ഒന്നാന്തരം വഷളൻ ചിത്രമായിരുന്നു. സിനിമാ കമ്പനി ഞാൻ കണ്ടിട്ടില്ല. പിന്നെ സമീപകാലത്തു വന്ന സീക്വലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ വെറുപ്പിച്ചു ഒരു പരുവത്തിലാക്കിയിട്ടുണ്ട് മിക്ക ചിത്രങ്ങളും അത്തരമൊരു തട്ടിക്കൂട്ട് ചിത്രമാണോ എന്നൊരു സംശയം ഈ ചിത്രത്തെക്കുറിച്ച് ഉണ്ടായിരുന്നു. പക്ഷേ റാംജിറാവു സ്പീക്കിങ്ങ് മാന്നാർമത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങൾ എനിക്കു വളരെ ഇഷ്ടമാണ്. മാത്രമല്ല ഒരു പടം ആദ്യ ദിനം ആദ്യ പ്രദർശനം കണ്ടിട്ടു കുറേ നാളായി റോമൻസായിരുന്നു അവസാനം അങ്ങനെ കണ്ടത്. അതു കൊണ്ട് തന്നെ മുൻഗാമികളുടെ നിലവാരം പുലർത്തില്ല എന്നു അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ചിത്രം കാണാൻ പോയത്. പടം ഹോൾഡ് ഓവറായറിക്കും എന്നാണ് ഞാൻ കരുതിയത് പക്ഷെ ചെന്നപ്പോഴേ നല്ല തിരക്ക് ഉണ്ടായിരുന്നു. റാംജിറാവു സ്പീക്കിങ്ങ് മാന്നാർമത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങൾ പ്രേക്ഷകർ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിൻറ്റെ തെളിവു തന്നെയണ് ഇത്. ചിത്രത്തെക്ക്രിച്ചു പറയുകയാണെങ്കിൽ വെറുപ്പിച്ചില്ല എന്നു മാത്രമല്ല ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നിലവാരം പുലർത്തുകയും ചെയ്തു. കുറേ ചളികൾ ഉണ്ടെങ്കിലും അത്യാവശ്യം നന്നായി ചിരിപ്പിച്ച കോമഡികൾ ഉണ്ട്. രണ്ടാം പകുതി ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് ചിത്രം പോകുന്നു. എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ ഒന്നുമല്ലെങ്കിലും നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്. പടം മൊത്തത്തിൽ തുടക്കം മുതൽ ഒടുക്കം വരെ സ്ഥിരതയോടേ ഒരേ നിലവാരം പുലർത്തുന്നു.ഗംഭീരം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും അത്യാവശ്യം നല്ല എൻറ്റർടെയിനർ തന്നെയാണ്. അഭിനേതാക്കളിൽ ഇന്നസെൻറ്റ്, മുകേഷ്, സായികുമാർ എന്നിവർ കലക്കി ഇവരുടെ മികച്ച പ്രകടനമാണ് പല കോമഡികളും ആസ്വാദ്യകരമാക്കിത്തീർത്തത്. ബിജു മേനോനും വിജയരാഘവനും തകർത്തു. മമ്മാസ് സംവിധായകൻ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും തൻറ്റെ ജോലി ഭംഗിയാക്കിയിട്ടുണ്ട് നല്ല രീതിയിൽ പോകുന്ന തിരക്കഥ പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ അവസാനം വരെ പിടിച്ചിരുത്തുന്ന രീതിയിൽ പടം ഒരുക്കാൻ മമ്മാസിനു കഴിഞ്ഞിട്ടുണ്ട് പാപ്പി അപ്പച്ചായിലെ വെറുപ്പിക്കലിനു ശേഷം ഈ ചിത്രം ഇങ്ങനെ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എ രാഹുൽ രാജ് മ്യൂസിക്കൽ എന്നൊക്കെ എഴുതിക്കാണിക്കുന്നുണ്ട് അതിനുമാത്രം ഒന്നും കണ്ടില്ല പാട്ടുകൾ ശരാശരി പശ്ചാത്തലസംഗീതം തരക്കേടില്ല.ഗോപീ സുന്ദർ ആയിരുന്നെങ്കിൽ കുറച്ചുകൂടി ത്രില്ലിങ്ങ് ആകുമായിരുന്നു എന്നു തോന്നി. മൊത്തത്തിൽ റാംജിറാവു സ്പീക്കിങ്ങ് മാന്നാർമത്തായി സ്പീക്കിങ്ങ് എന്നെ ചിത്രങ്ങളുടെ അടുത്തൊന്നും എത്തില്ലെങ്കിലും ഒട്ടും ബോറടിപ്പിക്കാത്ത വെറുപ്പിക്കാത്ത അത്യവശ്യം നന്നായി രസിപ്പിക്കുന്ന ഒരു ചിത്രം എന്നു പറയാം. സമീപകാല സീക്വലുകളിലെ വൻവിജയമായ 2 ഹരിഹർ നഗറിനേക്കാൾ എനിക്കു ഇഷ്ട്മായി തീരെ പ്രതീക്ഷകൾ ഇല്ലാത്തതു കൊണ്ടായിരിക്കും ചിലപ്പോൾ എനിക്കു പടം ഇഷ്ടമായത് വലിയ പ്രതീക്ഷകളുമായി ആരും പോകണ്ട. പിന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം പടം ആരെയും വെറുപ്പിക്കല്ല ബോറടിപ്പിക്കുകയുമില്ല 3.5 / 5
    Last edited by jishnujdas; 01-24-2014 at 05:08 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    thanks......

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  5. #4

    Default

    കുറേ നേരമായി നോക്കുന്നു സ്പേസ് ഒന്നും ഇടാൻ പറ്റുന്നില്ല

  6. #5
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    thanks jishnu.nice review,
    repped

  7. #6
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks jishnu

  8. #7
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Jishnu

  9. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review ...

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas ............

  11. #10

    Default

    thaNKS JISNU..................
    King is always king 🤴 ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •