Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്ന"

  1. #1

    Default ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്ന"


    തലശേരി ചിത്രവാണി 8/2/2014 11 മണി ഷോ ബാൽക്കണി-???? ഫസ്റ്റ് ക്ലാസ്- 50%


    1983 കപിലിൻറ്റെ ചെകുത്താന്മാർ ലോകകപ്പ് നേടിയ വർഷം.അന്നു തൊട്ടിങ്ങോട്ട് ക്രിക്കറ്റ് ഇന്ത്യക്കാരുടെ ഒരു വികാരമായി മാറുകയായിരുന്നു. ഗ്രാമനഗരഭേദമന്യേ ഒരു ജനസാമാന്യത്തിൻറ്റെ കളിയായി ക്രിക്കറ്റ് വളർന്നു. ഇന്ത്യയലെവിടെ നോക്കിയാലും ഒരു മൈതാനത്തിൽ മൂന്നു കുറ്റിയും കുത്തി മരത്തിൻറ്റെയോ മടലിൻറ്റെയോ ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. പക്ഷേ അവർ അവിടെ നിന്ന് വളരുന്നില്ല കേവലം ടെന്നീസ് ബോൾ ക്രിക്കറ്റിൽ നിന്ന് ഗലി ക്രിക്കറ്റിൽ നിന്ന് അന്താരാഷ്ട്രതലത്തിലേക്ക് ഉയർന്നവർ ഉണ്ട്. പക്ഷേ പരാജിതർ ആണ് കൂടുതലും. അവരുടെ കഥയാണ് ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്ന്.


    ഇത് രമേശൻറ്റെയും കൂട്ടുകാരുടെയും മാത്രം കഥയല്ല നമ്മുടെയൊക്കെ കുട്ടിക്കാലത്തിൻറ്റെ കൂടി കഥയാണ്. കേരളത്തിലേ ഓരോ ആൺകുട്ടിയും അവൻറ്റെ ബാല്യകൗമാരങ്ങളിൽ അനുഭവിച്ചത് തന്നെയാണ് നമുക്ക് ഈ ചിത്രത്തിൽ കാണാൻ കഴിയുക അതു കൊണ്ട് വളരെ പെട്ടെന്നു തന്നെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ നമുക്ക് കഴിയും. ഒരു ക്രിക്കർ കളി ഉള്ള ദിവസം ഒരു പന്ത് പോലും നഷ്ട്പ്പെടാതെ ഇടവേളയ്ക്കു മാത്രം കുളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന പരസ്യം വരുമ്പോൾ മാത്രം മൂത്രം ഒഴിക്കാൻ പോയിരുന്ന ടി.വി യുടെ മുന്നിൽ തപസ്സനുഷ്ഠിഛിരുന്ന ഒരു കാലം ഇന്ത്യ തോൽക്കുമ്പോൾ വിഷമിക്കുകയും 2003 ലോകകപ്പ് ഫൈനലിൽ തോറ്റപ്പോൾ പൊട്ടിക്കരയുകയും ചെയ്ത ഒരു കാലം കേരളത്തിലെ ബഹുഭൂരിപക്ഷം ആൺകുട്ടികളും ഈ വികാരവിചാരങ്ങളിലൂടെ കടന്നുപോയവരാണ്. ഒരു കാലഘട്ടത്തിൽ ഭാവിയിൽ ആരാകണമെന്ന് ചോദിച്ചാൽ ക്രിക്കറ്റ് കളിക്കാരനാകണമെന്നായിരുന്നു പലരുടേയും ഉത്തരം.
    ഇങ്ങനെയുള്ള നമ്മുടെ കഥ പറയുന്നതു കൊണ്ടു തന്നെ ഈ കഥ നമുക്ക് പ്രിയപ്പെട്ടതാകും നമ്മളെ വികാരഭരിതരാക്കും.


    എബ്രിഡ് ഷൈൻ ഒരു നവാഗതസംവിധായകൻ എന്നു തോന്നിപ്പിക്കാത്തവിധം അതിഗംഭീര അരങ്ങേറ്റമാണ് ഈ ചിത്രത്തിലൂടെ നടത്തിയിട്ടുള്ളത്. എബ്രിഡ് ഷൈനും ബിപിൻ ചന്ദ്രനും ചേർന്നെഴുതിയ തിരക്കഥ അത്ര ശക്തവും കെട്ടുറപ്പുള്ളതുമല്ല എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ഒരു സ്ഥിരത പുലർത്താൻ കഴിഞ്ഞിട്ടുണ്ട് ക്രിക്കറ്റ് എന്ന വികാരത്തിലൂടെ മനോഹരമായി ഒട്ടും മുഷിപ്പിക്കാതെ കഥ പറയാൻ കഴിഞ്ഞതിലാണ് അവരുടെ വിജയം.സംഭാഷണങ്ങളുടെ മികവ് എടുത്തു പറയേണ്ടതാണ്.


    നിവിൻ പോളി രമേനെ അതിമനോഹരമാക്കി ഡയലോഗ് ഡെലിവറി ഒക്കെ ഗംഭീരം ആയിരുന്നു സൈജു കുറുപ്പും മ്റ്റു കൂട്ടുകാരും അനൂപ് മേനോനും ജോയ് മാത്യുവും ഒക്കെ വളരെ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ഷ്രിൻഡ് അഹാബിൻറ്റെ പ്രകടനം എടുത്തു പറയേണ്ടതാണ് ഗംഭീരമായിരുന്നു.


    ഗോപി സുന്ദർ സംഗീതം നൽകിയവയിൽ 'ഓലഞ്ഞാലിക്കുരുവി' അതിമനോഹരമായിരുന്നു.മറ്റു ഗാനങ്ങളും ചിത്രത്തിൻറ്റെ സ്വഭാവത്തിനു യോജിച്ചവ തന്നെ. ഛായാഗ്രഹണം അതിമനോഹരമായിരുന്നു, നമ്മുടെ നാട് എത്ര സുന്ദരം മനോഹരം എന്നു ഒരിക്കൽക്കുടി ഓർമ്മിപ്പുക്കുന്ന ദൃശ്യങ്ങൾ.


    ചുരുക്കത്തിൽ ഓരോ ക്രിക്കറ്റ് പ്രേമിയും കണ്ടിരിക്കേണ്ട ഒരു മനോഹരചിത്രം



    എന്ന് ഒരു പഴയ ക്രിക്കറ്റ് ഭ്രാന്തൻ




    3.75 / 5

  2. Likes adarshpp, Film Freak, kevin, pnikhil007 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

  5. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review.................

  6. #4
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,603

    Default

    Thanks......

  7. #5

    Default

    thanks jishnu............
    King is always king 🤴 ...

  8. #6
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks Bhai...

  9. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  10. #8
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Bhai..

  11. #9
    FK Lover adarshpp's Avatar
    Join Date
    Mar 2012
    Location
    thrissur,kodungallur
    Posts
    2,220

    Default

    thanks jishnu...........

  12. #10
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Hmm...thanx maan!FC 50% indalle...ee padam odanam ennath oru aagrahamaanu!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •