Page 1 of 6 123 ... LastLast
Results 1 to 10 of 52

Thread: 'ബാല്യകാല സഖി' - My Views

  1. #1

    Default 'ബാല്യകാല സഖി' - My Views


    പച്ചയായ ജീവിത സാഹചര്യങ്ങളുടെ മഷി കൊണ്ട് ബേപ്പൂർ സുൽത്താൻ വായാനക്കാരന്റെ ഹൃദയത്തിൽ എഴുതി ചേർത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ദുരന്ത പ്രണയ കഥ. 'ബാല്യകാല സഖി' യിലൂടെ ബഷീർ പകർത്തിയ മജീദിന്റെയും സുഹറയുടെയും പ്രണയ വഴികളിലെ നൊമ്പരങ്ങൾ എക്കാലവും മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. ഈ അനശ്വര പ്രണയ കഥയ്ക്ക് നാടക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രമോദ് പയ്യന്നൂർ നല്കിയ ചലച്ചിത്ര ഭാഷ്യം എല്ലാ അർത്ഥത്തിലും ബഷീർ കൃതിയോട് നീതി പുലർത്തുന്ന ഒന്നായി. തികച്ചും വ്യത്യസ്തമാർന്ന സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്ന കഥയെ വെള്ളിത്തിരയിൽ പുനരവതരിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഉദ്യമം തന്നെ. പ്രേക്ഷകാഭിരുചികളിൽ കാതലായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വർത്തമാന കാലത്ത് ഇത്തരം ഒരു പ്രമേയം കൈകാര്യം ചെയ്യുക എന്നത് ഒരു പുതുമുഖ സംവിധായകന് അത്ര അനായാസമായ ഒന്നല്ല.

    'ബാല്യ കാല സഖി' യുടെ ആത്മാവ് ഒട്ടും ചോരാതെ, പുതിയ കാലത്തെ പ്രേക്ഷകനും തികച്ചും ആസ്വാദ്യകരമായ രീതിയിൽ തിരക്കഥ ഒരുക്കാൻ പ്രമോദ് പയ്യന്നൂരിന് കഴിഞ്ഞു എന്നതാണ് 'ബാല്യകാല സഖി' എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.പ്രേക്ഷകന് മജീദിന്റെയും സുഹറയുടേയും ഹൃദയ വിചാരങ്ങൾക്കൊപ്പം സഞ്ചരിക്കാനും പോയ കാലത്തെ ചില പൊള്ളുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ തൊട്ടറിയാനും കഴിയുന്ന തരത്തിൽ തിരക്കഥ ഒരുക്കാൻ പ്രമോദിന് കഴിഞ്ഞു. നാടക രംഗത്തെ അനുഭവ പരിചയങ്ങൾ മുതൽക്കൂട്ടായുള്ള അദ്ദേഹം തികഞ്ഞ കയ്യടക്കത്തോടെ ഈ ചിത്രം പ്രേക്ഷക സമക്ഷം എത്തിച്ചിരിക്കുന്നു. കഥാ സന്ദർഭങ്ങളോട് പൂർണമായും ചേർന്ന് നിൽക്കുന്ന മനോഹര ഗാനങ്ങൾ ചിത്രത്തിന് ഏറെ മുതൽക്കൂട്ടാകുന്നു. മരണമില്ലാത്ത ഗാനങ്ങൾ കൈരളിക്ക്* സംഭാവന ചെയ്ത അനശ്വര സംഗീത സംവിധായകൻ രാഘവൻ മാസ്റർ അവസാനാമായി ഈണമിട്ട 'താമര പൂങ്കാവനത്തിൽ..' , 'കാലം പറക്കണ..' എന്നീ ഗാനങ്ങൾ കഥയുടെ ആത്മാവുമായി ചേർന്ന് നിൽക്കുന്നു. അതി മനോഹരമായ പാശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.

    മലയാളത്തിന്റെ മഹാ നടൻ മജീദിന്റെയും ബാപ്പയുടെയും വേഷങ്ങൾ അതിമനോഹരം ആക്കി ഒരിക്കൽ കൂടി നമ്മെ വിസ്മയിപ്പിക്കുന്നു. മജീദിന്റെ കഥാപാത്രം നേരിടുന്ന ആത്മ സംഘർഷങ്ങൾ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതോടൊപ്പം ബാപ്പയുടെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവ തലങ്ങളെ മികവുറ്റതാക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞു. മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ മഹാ നടന്മാർ നമുക്കുണ്ട്. എന്നാൽ തന്നിലെ നടനെ സ്വയം നവീകരിക്കുവാനും പുതുമ നിറഞ്ഞ വേഷപ്പകർച്ചകളിലൂടെ സിനിമാ ആസ്വാദകരെ വിസ്മയിപ്പിക്കുവാനും മമ്മൂട്ടിയോളം വിജയം വരിച്ച മറ്റൊരു നടൻ ഇല്ല. 'ബാല്യകാല സഖി' യിലൂടെ ഒരിക്കൽ കൂടി മമ്മൂട്ടി ഇതിനു അടിവരയിടുന്നു. മഹാ നടന്മാരുടെ ശ്രേണിയിൽ തലയെടുപ്പോടെ, കാലം ഇനിയും തനിക്കായി മാത്രം കരുതി വെച്ചിരിക്കുന്ന കഥാപാത്രങ്ങളെ തേടി അഭിനയ യാത്ര തുടരുന്നു.

    ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന നടീ നടന്മാർ എല്ലാം മികച്ച അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്. പ്രേക്ഷക മനസ്സിൽ സുഖമുള്ള നൊമ്പരമായി മജീദും സുഹറയും നിറഞ്ഞു നിൽക്കുമ്പോൾ കഥയുടെ സുൽത്താന് പ്രമോദ് പയ്യന്നൂരും കൂട്ടരും നല്കിയ ആദരമായി 'ബാല്യകാല സഖി' എന്ന ചിത്രത്തെ കാലം അടയാളപ്പെടുത്തും.വിമർശകരുടെ കണ്ണട ധരിക്കാതെ, ആർട്ട് -കൊമേർഷ്യൽ വക ഭേദങ്ങളുടെ ആകുലതകൾ ഇല്ലാതെ തെളിഞ്ഞ മനസ്സോടെ കാണാൻ ശ്രമിച്ചാൽ എല്ലാത്തരം പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കുവാനും മനസ്സിൽ സൂക്ഷിക്കുവാനും കഴിയുന്ന ചിത്രം തന്നെയാണ് 'ബാല്യകാല സഖി'

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thankssss
    #BanMe

  4. #3
    FK Citizen abcdmachan's Avatar
    Join Date
    Jan 2009
    Location
    My Home
    Posts
    29,789

    Default

    Thanx Lakku...
    Theatre, Status ellaam mention cheythekku...

  5. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  6. #5
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks machaa........
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    supermodaa.....

  8. #7
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default

    HALF MAN HALF LION

  9. #8

    Default

    Thanks Lakkoo.
    Inspiring indeed.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  10. #9

    Default

    Thanks Lakkooran

    Sent from my GT-I9300 using Tapatalk

  11. #10
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Ith thaandaa review... super...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •