Page 1382 of 1382 FirstFirst ... 382882128213321372138013811382
Results 13,811 to 13,812 of 13812

Thread: ◀●DRISHYAM●▶ 3 6 3 6 3+1 Shows in Kerala! 60 Cr+ World Wide! Record Home Video Sales!

  1. #13811
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,528

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #13812
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    കോവിഡ്​ പ്രതിരോധം ജോർജ്​കുട്ടി മോഡൽ

    1. അരുതാത്തത് ഒന്ന് നമ്മുടെ രാജ്യത്ത് സംഭവിച്ചു കഴിഞ്ഞു. നമ്മുടെ മുന്നിൽ രണ്ട് മാർഗങ്ങളേ ഉള്ളൂ. ശക്തമായി പ്രതിരോധിക്കുക, അല്ലെങ്കിൽ നിരുപാധികം കീഴടങ്ങുക. നമ്മൾ മനസാക്ഷിക്ക് മുന്നിൽ തെറ്റൊന്നും ചെയ്തിട്ടില്ലാത്തത് കൊണ്ട് അങ്ങനെ വെറുതെ കീഴടങ്ങാൻ പാടില്ല. ഒറ്റക്കെട്ടായി പ്രതിരോധിക്കുക.

    2. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കി ചെലവ് ചുരുക്കി ജീവിക്കുക.

    3. ഹാൻഡ് വാഷിങി​​​െൻറ ആവശ്യകതയും, സോഷ്യൽ ഡിസ്റ്റൻസിങും വീണ്ടും വീണ്ടും പറഞ്ഞു ആളുകളിൽ അടിച്ചേല്പിക്കുക.

    4. ഭയവും ടെൻഷനും നമ്മളെ കുഴപ്പത്തിൽ ചാടിക്കും. അത് ഒഴിവാക്കുക.

    5. ആൾക്കൂട്ടം ഉണ്ടാകുന്ന ധ്യാനം പോലെയുള്ള പരിപാടികൾക്ക് പങ്കെടുക്കുന്നത് ഒഴിവാക്കി, ധ്യാനത്തി​​​െൻറ സിഡി വാങ്ങി കാര്യങ്ങൾ കണ്ടു മനസിലാക്കുക.

    6. വിഷുവും, ഈസ്റ്ററും, റംസാനും എല്ലാം റീക്രിയേറ്റു ചെയ്യുക. പ്രശ്നങ്ങൾ എല്ലാം ഒഴിവായ ശേഷം വേറൊരു ദിവസം ആഘോഷിക്കുക.

    7. കൊറോണ വൈറസ് പോയിട്ടില്ല. വീണ്ടും വന്നേക്കും. ആ വരവ് എത്ര താമസിപ്പിക്കാൻ കഴിയുന്നോ, അത്രയും നല്ലത്.

    8. കൊറോണ, മുഖത്തു തൊടാൻ നമ്മളെ പ്രലോഭിപ്പിക്കും, പുറത്തിറങ്ങി കറങ്ങി നടക്കാൻ കൊതി തോന്നിപ്പിക്കും. കാരണം കൊറോണയുടെ കയ്യിൽ ഉള്ള ഒരേ ഒരു മാർഗം നമ്മളെ സമ്പർക്കത്തിൽ കൊണ്ടുവരിക എന്നുള്ളതാണ്.

    10. തിയേറ്ററിൽ പോകേണ്ട അത്യാവശ്യം വന്നാൽ ആൾക്കൂട്ടം ഇല്ലാത്ത പ്രൊജക്ടർ റൂമിൽ ഇരുന്നു സിനിമ കാണുക.

    11. പുറത്ത് ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കി, കഴിയുന്നത്ര നേരം ടിവി കാഴ്ച പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുക.

    12. ഷോപ്പിങും, ഔട്ടിങ്ങും ആറു മാസത്തിൽ ഒരിക്കലായി ചുരുക്കുക.

    13. മഹീന്ദ്ര ജീപ്പ് പോലെയുള്ള തുറന്ന എസി ഇല്ലാത്ത വാഹനങ്ങൾ അത്യാവശ്യ യാത്രകൾക്ക് ഉപയോഗിക്കുക.

    14. സാധനം വാങ്ങുന്ന ബില്ലുകളും, ടിക്കറ്റുകളും സൂക്ഷിച്ചു വെയ്ക്കുക. ആവശ്യം വന്നാൽ ഭാവിയിൽ നമ്മൾ എവിടെയൊക്കെ പോയി എന്ന് ട്രേസ് ചെയ്യാൻ ഉപകരിക്കും.

    15. നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന, നമ്മുടെ ജീവിതം ശിഥിലമാക്കാൻ ശേഷിയുള്ള അതിഥിയെ ഇനിയൊരിക്കലും മടങ്ങി വരില്ല എന്ന ഉറപ്പോടെ മടക്കി അയയ്ക്കുക.

  4. Likes Oruvan1 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •