Page 1 of 4 123 ... LastLast
Results 1 to 10 of 37

Thread: ദൃശ്യം നല്കുന്ന തിരിച്ചറിവുകൾ

  1. #1

    Default ദൃശ്യം നല്കുന്ന തിരിച്ചറിവുകൾ


    ദ്രിശ്യ വിസ്മയം

    ദൃശ്യം എന്നാ സിനിമ കണ്ടിട്ട ഒരുമാസത്തോളം കഴിഞ്ഞു പല വിധ തിരക്കുകൾ കാരണം ഒരു കാഴ്ചാനുഭവം എഴുതുന്നതിൽ താമസം നേരിട്ടു . പിന്നീടു എഴുതാൻ ഇരുന്നപ്പോഴെല്ലാം ഇനിയെന്തെഴുതും എന്നാ സംശയമായി . അത്രത്തോളം എഴുതപ്പെട്ടു കഴിഞ്ഞു ഈ അത്ഭുതത്തെ കുറിച്ച് , അത്രത്തോളം ചര്ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു ഈ പ്രതിഭാസത്തെ കുറിച്ച് . പുതുതായി എന്താണ് എഴുതുക എന്നതിൽ കുടുങ്ങി ഇത്ര നാളും കഴിഞ്ഞു . പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് എന്തെങ്കിലും എഴുതിയില്ലെങ്കിൽ ഒരു മോഹൻലാൽ ആരാധകൻ , ഒരു മലയാള സിനിമ പ്രേമി എന്നാ നിലയിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ കുറ്റം ആവുമെന്നു തോന്നി .


    മലയാള സിനിമ കണ്ട ഏറ്റവും മഹാ വിജയമായിരിക്കുകയാണ് ദൃശ്യം . ഈ ചിത്രവുമായി ബന്ധപ്പെട്ട ആരും തന്നെ ഇങ്ങനൊരു വിജയം പ്രതീക്ഷിചിരിക്കൻ വഴിയില്ല .ഒരു വിജയം ആകുമെന്ന് തോന്നിയിരിക്കാം പക്ഷെ ഒരു തരംഗം ആകുമെന്ന് തീർച്ചയായും കരുതുവാൻ സാധ്യത ഇല്ല .കാരണം മലയാള സിനിമയുടെ ഇന്നേവരെ ഉള്ള മഹാവിജയങ്ങളുടെ പാതകളൊന്നും തന്നെ ദൃശ്യം പിന്തുടരുന്നില്ല . ഇതൊരു മാസ്സ് ചിത്രമല്ല , ആദ്യവസാന കോമഡി നിറഞ്ഞ തട്ടുപൊളിപ്പൻ എന്റെർറ്റൈനെർ അല്ല , ഒരു ചരിത്ര സിനിമയല്ല അങ്ങനെ അങ്ങനെ ബ്രഹത് വിജയ ചിത്രങ്ങളുടെ യാതൊരു ചേരുവകളും ഇല്ല . പിന്നെ എന്താണ് ദൃശ്യം നേടുന്ന അഭൂതപൂർവമായ വിജയത്തിന് കാരണം . നിരവധി കാരണങ്ങൾ ഉണ്ടാവാം പക്ഷെ എല്ലാത്തിലും ഉപരിയായി ഞാൻ കാണുന്നത് ഒന്നാണ് . ഈ സിനിമയിൽ ഉൾപ്പെട്ട എല്ലാവരും ഒരേ മനസോടെ കാണിച്ച ആത്മർതത , Involvement സിനിമ എന്നാ മാധ്യമത്തിനെ അതിന്റെ എല്ലാ വിധ സത്യസന്ധതയോടെയും സമീപിച്ചതിന്റെ ഫലം.സംവിധായകനും , അഭിനേതാക്കളും , സാങ്കേതിക പ്രവർത്തകരും മുതൽ ലൈറ്റ് ബോയ്സ് വരെ ഒരേ മനസ്സോടെ പ്രവര്തിച്ചതിന്റെ ഫലം .


    ഈ ചിത്രത്തിന്റെ നേട്ടം പ്രധാനമായും ചില വ്യക്തികളുടെ / വിഭാഗങ്ങളുടെ BRILLIANCE ന്റെ പ്രതിഫലനം കൂടിയാണ് .


    സുജിത് വാസുദേവ് - ഇന്നിന്റെ സിനിമകളിൽ ക്യാമറമാൻ കാണിക്കുന്ന കസർത്തുകൾ അവരുടെ മികവിന്റെ അളവുകോലായി കണക്കാക്കപ്പെടുന്നു . സിനിമയ്ക്കു മുകളിൽ നില്ക്കുന്ന വിഷ്വലുകൾ പലപ്പോഴും ക്യാമറയെ പ്രേക്ഷകനിൽ അനുഭവിപ്പിക്കുന്നു . സിനിമയെ അല്ല . അവിടെയാണ് സുജിത് വ്യത്യസ്തൻ ആകുന്നതു . ഒരു ക്യാമറമാന് അഴിഞ്ഞാടാനുള്ള നിരവധി അവസരങ്ങൾ വേണ്ടെന്നു വച്ച് അദ്ദേഹം സിനിമയ്ക്കു ഒപ്പം സഞ്ചരിക്കുന്നു . ഒരു ക്യാമറ നമ്മളെ നയിക്കുന്നതായി അനുഭവപ്പെടുന്നതെയില്ല . ദൃശ്യം ആസ്വദ്യമാക്കിയതിൽ സുജിത്തിന്റെ പങ്കു വലുതാണ് .


    ആയുബ് ഖാൻ / എഡിറ്റിംഗ് - അനാവശ്യം എന്ന് തോന്നുന്ന സീനുകൾ അത്ഭുതപ്പെടുത്തും വിധം കഥയ്ക്ക് അത്യാവശ്യമായി വരുന്ന മാന്ത്രികത . സിനിമയുടെ പ്രത്യേക ഘട്ടത്തിൽ മാത്രം പ്രേക്ഷകൻ തിരിച്ചറിയുന്നു കഴിഞ്ഞു പോയ രംഗങ്ങളുടെ പ്രാധാന്യം , അത്ഭുതപ്പെടുന്നു ക്രമപരമായ കലാപരമായ ആ അടുക്കിവയ്ക്കലുകൾ ഓർത്തു . ദ്രിശ്യത്തെ ഒരു ദ്രിശ്യനുഭവം ആക്കി മാറ്റിയത് അതിന്റെ വേഗത്തിന്റെ കയറ്റിറക്കങ്ങൾ ആയിരുന്നു . മെല്ലെ ചലിച്ചും ഒന്ന് നിന്നും വേഗത്തിൽ ഓടിയും എല്ലാം ദൃശ്യം നമ്മെ ഞെട്ടിച്ചു . ഓരോ രംഗവും ഓരോ ചോദ്യം പ്രേക്ഷകന് മുന്നിലേക്കിട്ടു തുടര് രംഗങ്ങൾ അതിനുള്ള ഉത്തരങ്ങൾ തന്നു . എഡിറ്റിംഗ് വിഭാഗത്തിന് അഭിമാനിക്കാം .


    ആശ ശരത് - സിദ്ദിഖ് - ഈ ജോഡി പ്രത്യേകിച്ച് ആശ ശരത് നല്കിയ ഭാവപകർച്ച ചിത്രത്തിന് നല്കിയ കരുത്തു പറഞ്ഞരിയിക്കാനവതതാണ് . ദ്രിശ്യത്തിന്റെ വഴിത്തിരിവുകൾ ആശ വിവരിക്കുന്ന രംഗങ്ങൾ ചിത്രത്തിന് മുതൽകൂട്ടായി . നിരാശയും വേദനയും അധികാരവും നിസ്സഹായതയും എല്ലാം കൂടി കുഴഞ്ഞ വേഷം ആശ ഭംഗിയാക്കി . സിദ്ദിഖ് നല്കിയ പിന്തുണയും മികച്ചു നിന്നു .


    മീന - കുട്ടികൾ - ജോർജ് കുട്ടിയും റാണിയും കുട്ടികളും ഒരു കുടുംബം അല്ല എന്ന് നമ്മൾ സിനിമയുടെ ഒരു ഘട്ടത്തിലും വിചാരിക്കില്ല . അത്ര ഇഴയടുപ്പം ആയിരുന്നു അവർ തമ്മിൽ . ആദ്യ പകുതിയിലെ കുടുംബരംഗങ്ങൾ നമ്മളെ ഒരു സന്തുഷ്ട കുടുംബത്തിന്റെ കുളിർമയിലേക്ക് കൊണ്ട് പോകും . രണ്ടാം പകുതിയിലെ രംഗങ്ങൾ അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ വ്യക്തമാക്കിതരും . സിനിമയാണെന്ന് പോലും മറന്നു നമ്മൾ ആ കുടുംബത്തിന്റെ കൂടെ സഞ്ചരിക്കും . മീനയുടെ അഭിനയ പരിചയം കുറച്ചൊന്നുമല്ല ഈ രംഗങ്ങളെ സഹായിച്ചത് . മോഹൻലാലും ആയുള്ള സ്ക്രീൻ കെമിസ്ട്രി മുൻപ് പലതവണ തെളിയിക്കപ്പെട്ടതാണ് . ഒരു കുടുംബം എന്നാ നിലയിൽ വളരെ അനായാസമായി ആധികാരികമായി നമ്മളുടെ ഉള്ളിലേക്ക് നടന്നു കയറുവാൻ അവര്ക്ക് കഴിഞ്ഞു . കുട്ടികളുടെ പ്രത്യേകിച്ച് എസ്തേറിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്* .


    ഷാജോണ്* - ചില സിനിമകൾ ചില അഭിനേതാക്കൾക്ക് അങ്ങനെയാണ് . അതവര്ക്ക് വേണ്ടി കാത്തിരുന്ന പോലെ . ഒരു ദിവസം കൊണ്ട് അവരുടെ ജാതകം തന്നെ മാറ്റിക്കളയും . ഷാജോണ്* ദ്രിശ്യത്തെ അല്ലെങ്കിൽ നേരെ തിരിച്ചു സഹായിക്കുന്നത് ഒരു അവിശ്വസനീയതയോടെയെ കണ്ടു നില്ക്കാൻ ആവൂ . അടുത്ത കാലത്തൊന്നും ഒരു നെഗറ്റീവ് കഥാപാത്രത്തെ ഇത്ര വെറുത്തിട്ടില്ല . തീയറ്ററിൽ എണീറ്റ്* നിന്ന് രണ്ടു ചീത്ത വിളിച്ചാലോ എന്നാലോചിച്ചു പോയ പല രംഗങ്ങൾ ഉണ്ട് . ഗംഭീരം !!! എന്ന് പറയുന്നത് കുറഞ്ഞു പോകും . ഷാജോണ്* , ദൃശ്യം നിങ്ങളുടെ കൂടി സിനിമയാണ് .


    ആന്റണി പെരുമ്പാവൂർ - ഒരു പക്ഷെ ദൃശ്യം എന്നാ സിനിമയുടെ ഗംഭീര വിജയത്തിൽ പല സ്ഥലത്തും മറന്നു പോയ ഒരു പേര് .പലപ്പൊഴു ഒരു പരിഹാസ രൂപേണ മാത്രം പലരും ഉപയോഗിക്കുന്ന പേര് . ചില വിഭാഗങ്ങൾക്ക് ഒരു തരാം വെറുക്കപ്പെട്ടവൻ എന്നാ ലെവലിൽ ഉള്ള പേര് . എന്തിനു ഈ സിനിമയുടെ തുടക്കത്തില ആന്റണി വരുന്ന രംഗങ്ങൾ പോലും ഒരു തരാം കളിയാക്കലോടെ പറയാനേ പലരും ശ്രമിച്ചിട്ടുള്ളൂ . പക്ഷെ ദൃശ്യം എന്നാ സിനിമയുടെ വിജയത്തിന്റെ ഒരു വലിയ പങ്കു ആന്റണി ക്ക് അവകാശപ്പെട്ടതാണ് . ഒരു പക്ഷെ ആന്റണി കാലത്തിനോടോ കാലം ആന്റണി യോടോ ചെയ്ത ഒരു നീതി . അതാണ് ദൃശ്യം . കാരണം കുറച്ചൊന്നുമല്ല ആന്റണി പഴി കേട്ടിട്ടുള്ളത് .മോഹൻലാലിനെ നശിപ്പിക്കുന്നു എന്നാ പേരിൽ . മുൻപിൽ നിന്ന് പഴി കേള്ക്കാൻ വിധിക്കപ്പെട്ടവനായി മാത്രം കുറെ നാളായി ആന്റണി നില്ക്കുന്നു ,പരാതിയില്ലാതെ പരിഭവങ്ങൾ ഇല്ലാതെ . ദൃശ്യം എന്നാ സിനിമ സംഭവിക്കാൻ പ്രധാന കാരണക്കാരൻ ആന്റണി ആണ് എന്ന് മനസിലാകുമ്പോൾ പല ആരോപണങ്ങളുടെ മുനകൾ ആണ് ഒടിയുന്നത്* .


    പക്ഷെ ദ്രിശ്യത്തിലെ ആന്റണി യുടെ മികവു കേവലം ഇതിനു കാരണക്കാരൻ എന്നാ നിലയില മാത്രമല്ല . മലയാള സിനിമ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങൾ ആന്റണി ഉപയോഗിച്ച് . റിലീസ് ചെയ്തു അറുപതു ദിനങ്ങൾ ആകുമ്പോഴും ദൃശ്യം നമ്മുടെ മീഡിയകളിൽ സജീവമായി നില്ക്കുന്നു . വളരെ ശ്രദ്ധ പൂർവമായ ഒരു അലക്ഷ്യ മാർക്കറ്റിംഗ് തന്ത്രം എനിക്ക് ദ്രിഷ്യതിൽ ഫീൽ ചെയ്തു . മാർക്കറ്റ്* ചെയ്യപ്പെടുന്നു എന്ന് തൊന്നിക്കതെ തന്നെ ചിത്രം ചർച്ചാ വിഷയമാകുന്നു . വളരെ ബുദ്ധിപരമായ തീയറ്റർ ചാർട്ടിങ്ങ് , വിതരണ തന്ത്രങ്ങൾ എന്നിവയിലെല്ലാം ആന്റണി തന്റെ പരിചയ സമ്പന്നതയും സ്വാധീനവും മുഴുവൻ എടുത്തു പ്രയോഗിച്ചു ഈ ചിത്രത്തിന് വേണ്ടി . ഒരു നല്ല ചിത്രത്തെ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കാം എങ്ങനെ സജീവമായി മുഖ്യധാരയിൽ നിലനിർത്താം എന്നിവക്കുള്ള ഉധഹരനമനു ദൃശ്യം . അഭിനന്ദനങൾ ആന്റണി പെരുമ്പാവൂർ !!!


    ജീത്തു ജോസഫ്* - ജീത്തുവിനെ കുറിച്ച് എഴുതുവാൻ വാക്കുകള ഇല്ല . BRILLIANT !!! എന്ന് പറയാവുന്ന സ്ക്രിപ്ടിങ്ങും സംവിധാനവും . ഒരു സിനിമ വെറുതെ പോയി ചെയ്യുകയില്ല എന്ന് ധൈര്യപൂർവ്വം തീരുമാനിക്കാനുള്ള ജീത്തുവിന്റെ ചങ്കൂറ്റം ഇവിടെ നമ്മുടെ സീനിയർ സംവിധായകർ പോലും കാണിക്കാറില്ല .സിനിമ ആക്കുവാൻ തന്റെ കയ്യിലുള്ള ത്രെഡ് , അത് വികസിപ്പിക്കാനും ഒരു പരിപൂർണ തിരക്കഥ ആക്കാനും പല പുനര് വായനകളിലൂടെ അതിനെ ഒരു കുറ്റമറ്റ, പഴുതുകളില്ലാത്ത CINEMA MATERIAL ആയി മാറ്റിയിരിക്കുന്നു . സിനിമ ഒരുക്കുന്നതിൽ മാത്രമല്ല ജീത്തു തന്റെ ബ്രില്ല്യൻസ് കാണിച്ചത് . അതിനെ ജനങ്ങളിലേക്ക് പ്രെസെന്റ് ചെയ്തതും ബുദ്ധിപൂർവ്വം ആയിരുന്നു . നിര്മ്മാനത്തിന്റെ ഒരു ഘട്ടത്തിലും ഇതിലെ സർപ്രൈസ് എലെമെന്റ് ചോര്ന്നു പോകാതിരിക്കാൻ ശ്രദ്ധിച്ചു . ട്രൈലെർ , പ്രോമോഷൻസ് എന്നിവയിലൊന്നും ചിത്രത്തിന്റെ സ്വഭാവം കടന്നു വരാതിരിക്കാൻ ശ്രദ്ധിച്ചു , ചിത്രത്തിന്റെ ആദ്യ പകുതി വേഗം കുറച്ചു പ്രേക്ഷകരെ ഒന്ന് ഉൾവലിയാൻ പ്രേരിപ്പിച്ചു , എന്നിട്ട് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് മറ്റൊരു തലത്തിലേക്ക് സിനിമയെ ഉയർത്തിവിട്ടു , തികച്ചും പെർഫെക്റ്റ്* എന്ന് വിളിക്കാവുന്ന കാസ്റ്റിംഗ് , അഭിനേതാക്കളെ പ്രത്യേകിച്ച് മോഹൻലാലിനെ മനുഷ്യനായി പെരുമാറാൻ അനുവദിച്ചു അങ്ങനെ അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് ജീത്തു ഈ വിജയത്തിന് എല്ലാം കൊണ്ട് അർഹാനവുകയാണ് .ഹൃദയം നിറഞ്ഞ നന്ദി ജീത്തു ഒപ്പം ഒരായിരം അഭിനന്ദനങ്ങളും .


    മോഹൻലാൽ - എന്ത് കൊണ്ട് ഈ സിനിമയുടെ അമരക്കാരനായ ജീത്തുവിനു മുകളിൽ മോഹൻലാലിനു പ്രാധാന്യം എന്ന് സംശയിക്കുന്നവരുണ്ടാകം . ഞാൻ ഒരു മോഹൻലാൽ ആരധകാൻ ആയതു കൊണ്ട് മാത്രം അല്ല അത് . ദൃശ്യം നേടുന്ന അഭൂതപൂർവമായ വിജയം ആത്യന്തികമായി വിരൽ ചൂണ്ടുന്നത് ഈ അതുല്യ കലാകാരന് നേരെ തന്നെയാണ് . ഈ അടുത്ത് ഒരു ഇന്റർവ്യൂ ൽ ലാൽ തന്നെ പറയുന്നുണ്ടായിരുന്നു ആരഭിനയിച്ചാലും ദൃശ്യം ഒരു ഹിറ്റ്* ആകുമെന്ന് എന്നാൽ അതെത്രത്തോളം വലിയ വിജയം എന്ന് പറയാനാവില്ല എന്നും . വളരെ കൃത്യമായ ഒരു നിരീക്ഷണം ആണ് അത് . ദ്രിശ്യതിന്റെ അണിയറക്കാരിൽ ഒന്നാം സ്ഥാനം മോഹൻലാലിനു കൊടുക്കുന്നത് അത് കൊണ്ടാണ് . ഈ വിജയം എല്ലാവരുടെതും ആണ് എന്നാൽ ഈ മഹാവിജയം മോഹൻലാലിന്റെതാണ് . കാരണം ഒരു നല്ല ചിത്രത്തിൽ നല്ല റോളിൽ ഒരു പച്ച മനുഷ്യനായി മോഹൻലാലിനെ കണ്ടതിലുള്ള ആഹ്ലാദം ആണ് തീയറ്ററുകളിൽ നുരഞ്ഞൊഴുകുന്നതു . സിനിമ കണ്ട ഭൂരിപക്ഷം പറയുന്ന ഒരു അഭിപ്രായമുണ്ട് ലാലിനെ തിരിച്ചു കിട്ടി എന്ന് . തിരിച്ചു കിട്ടാൻ ലാൽ എങ്ങും പോയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ . പക്ഷെ ലാലിൽ അടുത്തെങ്ങും കാണാത്ത ഒരു ഉന്മേഷം ഉണ്ട് ,കണ്ണുകളിൽ തിളക്കമുണ്ട് , സംഭാഷണങ്ങളിൽ സത്യസന്ധതയുണ്ട് .മുപ്പത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം മോഹൻലാൽ എന്നാ അഭിനയ പ്രതിഭയുടെ മാറ്റുരച്ചു നോക്കേണ്ട ആവശ്യം ഉണ്ടെന്നു ഞാൻ കരുതുന്നില്ല . എത്ര കണ്ണടച്ചാലും , എത്ര അവഗണിച്ചാലും , എത്ര തള്ളി പറഞ്ഞാലും ലാൽ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണെന്നുള്ളത്* പകല പോലെ സത്യമാണ് .


    തന്റെ അഭിനയ പരിചയം ലാൽ എടുത്തു പ്രയോഗിക്കുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട് ഇതിൽ . ആദ്യ പകുതിയിലെ ചിത്രത്തിന്റെ പതിഞ്ഞ താളം ഒരു ബാധ്യതയായി മാറാതെ തങ്ങി നിർത്തുന്നത് മോഹൻലാൽ എന്നാ അതുല്യ പ്രതിഭയാണ് . വളരെ സാധാരണമായ പല രംഗങ്ങളും ലാൽ തന്റെ മികവു കൊണ്ട് രസകരമാക്കി . ജോർജ് കുട്ടി യുടെ ഓരോ ചലനങ്ങളും ലാലിൻറെ കയ്യില ഭദ്രമായിരുന്നു . ഇതൊരു ത്രില്ലെർ സിനിമ ആയതു കൊണ്ട് എടുത്തു പറയണം എന്ന് തോന്നുന്ന പല രംഗങ്ങളും പറയുന്നില്ല .


    മോഹൻലാലിനെ നായകനാക്കി സിനിമ എടുക്കുന്ന സംവിധായകരും കഥാകൃത്തുകളും മോഹൻലാൽ തന്നെയും മനസിരുത്തി കാണേണ്ട സിനിമ ആണ് ദൃശ്യം . ഈ സിനിമ നേടുന്ന വിജയം അവർക്കുള്ള സന്ദേശമാണ് . നല്ല സിനിമകൾ ,ജനങ്ങളെ രസിപ്പിക്കുന്ന ( അത് ഇതു രീതിയിലുമാവം , ആക്ഷൻ കോമഡി , ഫാമിലി , ത്രില്ലെർ അങ്ങനെ ഏതും ) അത് സത്യസന്ധതയോടെ അവതരിപ്പികുക എന്നത് . അല്ലാതെ ഞങ്ങൾ പിക്നിക് മൂഡിൽ ചെയ്ത ഫിലിം , സാറ്റ്ലൈറ്റ് റേറ്റ് കണ്ടെടുത്ത പടം അങ്ങനെ ഉള്ള വച്ച് കെട്ടലുകളും , തരികിടകളുമായി എത്തരുത് എന്നാ സന്ദേശം .


    ദൃശ്യം നേടുന്ന വിജയം ഒരു നല്ല ചിത്രം എന്നത് മാത്രമല്ല , അത് മോഹൻലാലിൻറെ നല്ല ചിത്രത്തിനുള്ള അംഗീകാരം ആണ് , ബോധവും വിവരവുമുള്ള സിനിമാക്കാർ അത് കണ്ണ് തുറന്നു കാണട്ടെ .


    പ്രിയപ്പെട്ട ലാലേട്ടാ , മലയാള സിനിമയിൽ എത്ര വലിയ പ്രൊജക്റ്റ്* ,എത്ര നല്ല പ്രൊജക്റ്റ്* വേണമെങ്കിലും ഉണ്ടാക്കാൻ കഴിയുന്ന ഏറ്റവും പറ്റിയ ആൾ ആണ് താങ്കൾ . അങ്ങനെ ഉള്ള താങ്കൾ പ്രേക്ഷകനെയും , സിനിമയുടെ അന്തസതയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള സിനിമകൾ ദയവായി ചെയ്യരുത് . സിനിമകൾ വിജയിക്കാം പരാജയപ്പെടാം , പക്ഷെ കേവലം സ്വാർത്ഥ ലാഭത്തിനായി ഒരുക്കപ്പെടുന്ന പേക്കൂത്തുകൾ ക്ക് തല വച്ച് കൊടുക്കനുള്ളതല്ല അങ്ങയുടെ കഴിവും പ്രതിഭയും . ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വിസ്മയാതാരം കേവലം സാറ്റ്ലൈറ്റ് റേറ്റ് നേടുവാനുള്ള ഉപാധിയായി മാത്രം മാറ്റപ്പെടരുത് .ദൃശ്യം താങ്കൾക്കുമുള്ള നല്ല തിരിച്ചറിവാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....കാരണം താങ്കളോടുള്ള സ്നേഹം , ആരാധന ,ആവേശം ഒക്കെയാണ് ആ കാണുന്നത് ...താങ്കൾ ഒരു നല്ല ചിത്രത്തിൽ എത്തി എന്നറിഞ്ഞ പ്രേക്ഷകർ (കേവലം ആരാധകർ മാത്രമല്ല ) ഒഴുകിയെത്തുകയാണ് ആ വിസ്മയം വീണ്ടും വീണ്ടും കാണുവാൻ ....അത് ഒരു അത്ഭുതമായി ആവേശമായി മലയാള സിനിമയെ ആഹ്ലാദത്തിൽ ആറാടിക്കുകയാണ് . മനസിലാക്കുക ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    enthaa sambhavam,,,

  4. Likes HARIKRISHNANS liked this post
  5. #3
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Machan kidukki...superb write-up...sums up everything

  6. Likes HARIKRISHNANS liked this post
  7. #4

    Default

    Best review ever I seen

  8. Likes HARIKRISHNANS liked this post
  9. #5
    Banned
    Join Date
    Jan 2011
    Location
    cochin
    Posts
    15,854

    Default

    great

  10. Likes HARIKRISHNANS liked this post
  11. #6

    Default

    nice write up....... ningal oru nalla ezhuthu kaaranaaanu..

    chilayidathu viyojippukal undu.. enkilum vaayikaan thonikunna language.... keep writing...

  12. Likes HARIKRISHNANS liked this post
  13. #7

    Default

    super review machaa
    Everyone wants a Bhagat Singh to be born, but not in their house!

  14. Likes HARIKRISHNANS liked this post
  15. #8

    Default

    superb writing... keep it up...

  16. Likes HARIKRISHNANS liked this post
  17. #9
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,075

    Default

    thanks bhai...
    .

  18. Likes HARIKRISHNANS liked this post
  19. #10
    FK Citizen babichan's Avatar
    Join Date
    Feb 2010
    Location
    muvattupuzha
    Posts
    9,965

    Default

    thanks bhai.....kidu...

  20. Likes HARIKRISHNANS liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •