Page 1 of 2 12 LastLast
Results 1 to 10 of 18

Thread: ഉമ്മിണി നല്ല സിനിമ

  1. #1

    Default ഉമ്മിണി നല്ല സിനിമ


    തലശേരി ലിബർട്ടി മിനി പാരഡൈസ് നൂൺ ഷോ ഒരു 50 പേർ കാണും

    ഏതൊരു പ്രശസ്തമായ നോവലും സിനിമയാക്കപ്പെടുമ്പോൾ കേൾക്കാറുള്ള ഒരു സ്ഥിരം പല്ലവിയാണ് നോവലിൻറ്റെയത്ര പോരാ നോവലിൻറ്റെയത്ര വന്നില്ല എന്നൊക്കെ. നോവലും സിനിമയും തികച്ചും വിഭിന്നമായ രണ്ടു മാധ്യമങ്ങളായിരിക്കേ അങ്ങനെയൊരു താരതമ്യം അനാവശ്യവും അപ്രസക്തവുമാണ്. ഒരു സാഹിത്യകൃതിയെ പോലെ ആയിരിക്കില്ല ആകരുത് അതിനെ അവലംബിച്ചുള്ള ചലച്ചിത്രം. ഇവിടെ ബഷീറിൻറ്റെ ബാല്യകാലസഖി എന്ന വിഖ്യാതമായ കൃതിയെ സിനിമയാക്കാനുള്ള ശ്രമകരമായ ദൗത്യമാണ് സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ് പയ്യന്നൂർ ഏറ്റെടുത്തിരിക്കുന്നത്. അതിൽ അദ്ദേഹം ഒരു 70% വരെ വിജയിച്ചു എന്നു പറയാം.പ്രത്യേകിച്ചും ചിത്രത്തിൻറ്റെ ഒന്നാം പകുതി മജീദിൻറ്റെയും സുഹറയുടെയും ബാല്യകാലം ഒക്കെ അതിമനോഹരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.പക്ഷേ രണ്ടാം പകുതി ഒരു ശരാശരി നിലവാരമേ പുലർത്തിയുള്ളൂ. കഥാന്ത്യവും അത്ര മികച്ചരീതിയിൽ കാണിക്കാൻ കഴിഞ്ഞിട്ടില്ല.സെൻസർ സർട്ടിഫിക്കറ്റിൽ 120 മിനുറ്റ് എന്നു കാണിക്കുന്നുണ്ടെംകിലും ചിത്രം 100 മിനുറ്റ് മാത്രമേയുള്ളൂ. മുറിച്ചു മാറ്റപ്പെട്ട ഈ ഭാഗങ്ങൾ(എന്തിനാണെന്നറിയില്ല) ചിത്രത്തിൻറ്റെ കഥാഗതിയെ തുടർച്ചയെ ബാധിച്ചു എന്ന് ഊഹിക്കാം.


    മജീദായും മജീദിൻറ്റെ ബാപ്പയായും വേഷമിട്ട മമ്മൂട്ടി തൻറ്റെ വേഷങ്ങൾ അവിസ്മരണീയമാക്കി. മജീദിൻറ്റെ ഉമ്മയായി മീനയും മികച്ച പ്രകടനം കാഴ്ച വച്ചു, മജീദിൻറ്റെയും സുഹറയുടെയും ബാല്യകാലം അവതരിപ്പിച്ച
    കുട്ടികളും നന്നായിരുന്നു. സുഹറ എന്ന കഥാപാത്രത്തിനു ഒട്ടു അനുയോജ്യയായ നടി ആയിരുന്നില്ല ഇഷ തൽവാർ. അഭിനയിച്ചു കുളമാക്കാൻ അവർക്ക് അധികം സമയവും സന്ദർഭവും ഇല്ലായിരുന്നു എന്നത്
    അശ്വാസകരം. പക്ഷേ സുഹറ ഒതുക്കപ്പെട്ടത് ചിത്രത്തെ ബാധിച്ചു. ഈ വേഷം ചെയ്തിരുന്നത് മീനയായിരുന്നെങ്കിൽ ചിത്രം ഇതിലും മികച്ചതാകുമായിരുന്നു.


    ഈ സിനിമയിലെ പാട്ടുകൾ ഒക്കെ അതിമനോഹരമായിരുന്നു. ചിത്രത്തിൽ ഏറ്റവും മികവു പുലർത്തിയതും സംഗീതവിഭാഗമാണെന്നു നിസ്സംശയം പറയാം. ഒ.എൻ.വി, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, കെ ടി മുഹമ്മദ്, പ്രമോദ് പയ്യന്നൂർ എന്നിവരുടെ വരികൾക്ക് രാഘവൻ മാസ്റ്ററും ഷഹബാസ് അമനും നൽകിയ് സംഗീതം എങ്ങനെ നന്നാകാതിരിക്കും. ബിജിപാലിൻറ്റെ പശ്ചാത്തലസംഗീതവും വളരെ മികച്ചതായിരുന്നു.ഹരി നായരുടെ ഛായാഗ്രഹണമികവും ചിത്രത്തിനു മിഴിവേകി

    സാധാരണ ഇത്തരം ജനുസ്സിൽപെട്ട സിനിമളികലെ അമിതമായ നിശ്ശബ്ദത വിരസത തുടങ്ങിയ ബുദ്ധിജീവി-അവാർഡു സിനിമാനാട്യങ്ങളൊന്നും ഇല്ലാതെ ഏതൊരു പ്രേക്ഷകനും അവൻറ്റെ ക്ഷമയെ പരീക്ഷിക്കാത്ത വിധത്തിൽ ആസ്വാദ്യകരമായി ഈ ചിത്രം ഒരുക്കിയ പ്രമോദ് പയ്യന്നൂർ അഭിനന്ദനം അർഹിക്കുന്നു.


    നോവലും സിനിമയും തമ്മിൽ ഒരു താരതമ്യത്തിനു പ്രസക്തി ഇല്ലെങ്കിലും ബാല്യകാലസഖി എന്ന നോവൽ എംപിപോൾവിശേഷിപ്പച്ചതുപോലെജീവിതത്തിൽനിന്നുംചീന്തിയെടുത്തഒരേടുതന്നെയാണ്. മാത്രമല്ലസൂക്ഷിച്ചുനോക്കിയാൽ* വാക്കുകളുടെവക്കിൽ* ചോരപൊടിയുന്നതുംകാണാം.അങ്ങനെയൊരു വൈകാരികാംശം ഒന്നും നൽകാൻ സിനിമയ്ക്കു കഴിഞ്ഞിട്ടില്ല, ഉമ്മിണി ബല്ല്യ ഒരു നോവലിൻറ്റെ ഉമ്മിണി നല്ല ഒരു ചലച്ചിത്രാവിഷ്കാരം എന്നു പറയാം

    3.5 / 5



    Last edited by jishnujdas; 02-20-2014 at 08:38 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Good review
    thanks

  4. #3

    Default

    Thanksssssssssss
    #BanMe

  5. #4
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  6. #5
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks machaa.........
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #6
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Good one . . Thanks
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  8. #7

    Default

    Thanks...

  9. #8
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    THnx for the review......

  10. #9
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review....

  11. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •