Page 1 of 2 12 LastLast
Results 1 to 10 of 19

Thread: ഡേനൈറ്റ് ഗെയിം റിവ്യു - Day and Night Game Review

  1. #1

    Default ഡേനൈറ്റ് ഗെയിം റിവ്യു - Day and Night Game Review


    On Story

    ഒരു ദിവസം ഒരു ഫ്രണ്ട്ിന്റെ വിളി പ്രകാരം ടൗണിൽ എത്തുന്ന നായകൻ, ടൗണിൽ വച്ചു ബാഗ് മാറിപ്പോയതു കാരണം ഒരു പെണ്ണിനെ പരിചയപ്പെടാൻ ഇടയാവുന്നു, പെണ്ണു മുഖേന ജോലി കിട്ടുന്നു. പെണ്ണുമായി പ്രേമത്തിലാവുന്നു, നായകൻ ടൗണിൽ എത്തിപ്പെടാനുണ്ടായ കാരണം എന്താ? അച്ചൻ!. അച്ചനെ കണ്ടുപിടിക്കാനായി നാട്ടിൽ നിന്നു പുറപ്പെട്ടതാണു നായകൻ, എന്തിനാണു അച്ചനെ കണ്ടുപിടിക്കുന്നത്?

    അനിയത്തിയുടെ കല്യാണത്തിനു മാറി ജീവിക്കുന്ന അച്ചനെ വിളിക്കണം എന്നു നായകനോട് അമ്മ പറയുന്നു, കുടുംബത്തെ മറന്നു ജീവിക്കുന്ന അച്ചനെ നായകനു ഇഷ്ടമല്ലെങ്ങിലും അച്ചനെ നായകൻ കല്യാണതിനു ക്ഷണിക്കുന്നു. കുടുംബം അച്ചനുമായി ഒരുമിക്കുന്നതിന്റെ സാഹചര്യം ഉണ്ടാവുന്നു. കല്യാണം ഉറപ്പിക്കുന്ന വേളയിൽ ചെക്കന്റെ വീട്ടുകാർ ചോദിക്കാതെ തന്നെ അച്ചൻ വലിയ സ്ര്തീധനം വാഗ്ദാനം ചെയ്യുന്നു. ഭാര്യയോടും മക്കളോടും ചെയ്ത തെറ്റിനു ഒരു പശ്ചാത്താപമെന്ന നിലക്കാണ് നായകനും അവന്റെ അമ്മയും ഇതിനെ കാണുന്നത്, പക്ഷേ വിവാഹത്തിന്റെ വേളയിൽ അച്ചൻ കാശ് ശരിയായില്ല എന്നു പറയുന്നു, സ്ര്തീധനം കൊടുക്കണമെങ്ങിൽ വീട് വിൽക്കേണ്ടി വരും എന്നു പറയുന്നു, വീട് വിൽക്കുന്നു. വീടിന് അഡ്വാൻസ് വാങ്ങിയ 15 ലക്ഷവും കൊണ്ട് അച്ചൻ മുങ്ങുന്നു. ഇങ്ങനെ പണം കൊണ്ട് മുങ്ങിയ അച്ചനെ കണ്ടുപിടിക്കാനാണു നായകൻ ടൗണിൽ എത്തുന്നത്.

    ടൗണിൽ ഒരു വിധം settled ആയി അനുജത്തിയെ കെട്ടിക്കാനുള്ള പണം ശരിയായി എന്ന നിലയിൽ നായകൻ എത്തുന്നു. പക്ഷെ ഈ ഘട്ടത്തിൽ വലിയ ഒരു ചതി നായകൻ തിരിച്ചറിയുന്നു.

    ഇങ്ങനെയൊക്കെയാണു കഥ..

    Opinion

    ഒരു ലക്ഷണമുള്ള സിനിമാക്കഥയാണ്. ഒരു എന്റെർറ്റൈനർ ആക്കാനുള്ള സ്*കോപ്പ് ഒക്കെ കഥയിലുണ്ടായിരുന്നു. തിരക്കഥയിലും സംവിധാനത്തിലും ഒരു പരിചയക്കുറവ് നമുക്ക് ഫീൽ ചെയ്യുമെങ്ങിലും ഒരു വിധം മോശമല്ലാതെ തന്നെ എടുത്തിട്ടുണ്ട്.

    സെക്കന്റ് ഹാഫിൽ കുറച്ചു ഇഴച്ചിൽ ഉണ്ടായിരുന്നു. കഥയുടെ കണ്ണികൾ കൂട്ടി യോജിപ്പിക്കുന്നതിലൊ അല്ലെങ്ങിൽ ചില കണ്ണികളുടെ ധൈർഘ്യത്തിലോ ചില പാളിച്ചകൾ ഉള്ളതായി തോന്നി. സെക്കന്റ് ഹാഫിൽ ചിലപ്പോഴൊക്കെ പ്രേക്ഷകനു സിനിമയുടെ ഒഴുക്കു നഷ്ടപ്പെടുന്നു...

    മക്ബൂൽ സൽമാനു തിളങ്ങാൻ പറ്റിയ ഒരു കഥാപാത്രം ആണ് കിട്ടിയത്. മക്ബൂൽ കഥയുടെ മൂഡിനു ചേരുന്ന രൂപത്തിൽ അഭിനയിച്ചിട്ടുമുണ്ട്, പക്ഷെ മക്ബൂൽ ആക്റ്റർ എന്ന നിലയിൽ ഒരുപാട് മെച്ചപ്പെടാനുണ്ട്. മെച്ചപ്പെടുമോ? കണ്ടറിയണം. ഈ നിലയിൽ B-Grade ചിത്രങ്ങളിലെ നായകനവാനുള്ള യോഗ്യതയേ മക്ബൂലിനു ഉള്ളൂ.

    ഭഗത് മാനുവൽ തന്റെ റോൾ വളരെ പക്വതയോടെ കൈകാര്യം ചെയ്തു. ഒരു മികച്ച അഭിനേതാവാണ് ഭഗത് മാനുവൽ. രൂപം അങ്ങനെയയതു കൊണ്ട് ഒരു പക്ഷെ നായകനാവാൻ കഴിയില്ലെങ്ങിലും പക്വതയുള്ള സ്വഭാവ കഥാപാത്രങ്ങൾ നല്ല രീതിയിൽ ചെയ്യാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്.

    അർച്ചന കവി മോശമാക്കിയില്ല, ശിവാജി ഗുരുവായൂർ അച്ചന്റെ വേഷം മികച്ചതാക്കി. പോലിസുകാരനായി വന്ന ആൾ ഒരു Miss-cast ആയിട്ടു തോന്നി, ഓവറാക്കി ബോറാക്കി. മറ്റുള്ളവർ നന്നായി.

    കണ്ണൂരിലാണ് പടം shoot ചെയ്തത്... ദൈവമേ, കണ്ണുരിനു ഇത്ര സൗന്ദര്യമോ? നല്ല രീതിയിൽ കണ്ണൂരിന്റെ Beauty spots കാണിക്കാൻ സിനിമക്കായി.. പയ്യാമ്പലം, ബേബി ബീച്ച്, ഗസ്റ്റ് ഹൗസ് ബീച്ച് എന്നിങ്ങനെയുള്ള എന്റെ Favourite സ്ഥലങ്ങളെല്ലാം നല്ല രീതിയിൽ കാണിച്ചിട്ടുണ്ട്..

    പോരായ്മകളുണ്ടെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന വിനോദ ചിത്രമാണ് Day Night Game. പകിട സ്*റ്റൈലിൽ ഉള്ള സിനിമയാണ്. പക്ഷെ എനിക്കു ഇതാണ് പകിടയെക്കാൾ ഇഷ്ടമായത്.

    Rating: 2.6/5
    BO Verdict: Avg.

    Theater: Payyannur Rajadhani Mini
    Status: 5-6 people
    Last edited by Joyous; 04-06-2014 at 12:18 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,158

    Default

    Nandi Joyous.

  4. Likes Joyous liked this post
  5. #3

    Default

    bhaviyil ingane oru padam undayirunnu athu aalukal kandirunnu ennthinte oke oru telivayi ee review pariganikapedum.

  6. Likes KRRISH2255, Joyous liked this post
  7. #4

    Default

    Quote Originally Posted by BangaloreaN View Post
    Nandi Joyous.
    Thanks Macha

    Quote Originally Posted by Santi View Post
    bhaviyil ingane oru padam undayirunnu athu aalukal kandirunnu ennthinte oke oru telivayi ee review pariganikapedum.
    lol.. Good joke.. Maqboolinte aaradhakanano?

  8. #5
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Good......!!!!!!

  9. Likes Joyous liked this post
  10. #6

    Default

    Quote Originally Posted by josemon17 View Post
    Good......!!!!!!
    Thanks Macha

  11. #7
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks bro...
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  12. Likes Joyous liked this post
  13. #8

    Default

    Thanks ..........

  14. Likes Joyous liked this post
  15. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxx Joyous.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  16. Likes Joyous liked this post
  17. #10
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks joyous
    FK AVENGERS

  18. Likes Joyous liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •