Page 1 of 2 12 LastLast
Results 1 to 10 of 19

Thread: ഗാംഗ്സ്റ്റർ /Gangster Review

  1. #1

    Default ഗാംഗ്സ്റ്റർ /Gangster Review


    PVR lulu fdfs

    അക്ബറാണു അവൻ തിരിച്ചു വരും...!! ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു വരുന്ന മമ്മൂട്ടി ആരാധകരുടെ മൂന്നു വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കുമൊടുവിൽ അത് സംഭവിക്കും. നീണ്ട 21 പരാജയങ്ങൾക്ക് ശേഷം ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു തകർപ്പൻ സിനിമയുമായി മെഗാസ്റ്റാർ മമ്മൂട്ടി തിരിച്ചു വരും എന്നാൽ പിന്നെ ആ വരവൊന്ന് കണ്ട് കളയാം എന്ന് കരുതിയാണു ഗാംഗ്സ്റ്റർ എന്ന സിനിമയുടെ ആദ്യ ഷോയ്ക്ക് തന്നെ വെച്ച് പിടിച്ചത്.

    കഥ

    പേരു സൂചിപ്പിക്കുന്നത് പോലെ ഗാംഗ്സ്റ്റർ അധോലോകത്തിന്റെ കഥയാണു. (അല്ലെങ്കിലും ഗാംഗ്സ്റ്റർ എന്ന പേരിട്ടിട്ട് മീൻ കച്ചവടക്കാരന്റെ കഥ പറയാൻ പറ്റില്ലല്ലോ.) സാധരണ അധോലോക കഥകൾക്ക് പശ്ചാത്തലമാവുന്ന ബോബെ, കൊച്ചി എന്നീ സ്ഥലങ്ങളെ വിട്ട് മംഗലാപുരത്താണു ഈ കഥ നടക്കുന്നത്. അക്ബർ എന്ന ഗാംഗ്സറ്ററിന്റെ കൈയ്യിലാണു മംഗലാപുരം ഇന്ന്. അക്ബറിനു കൂട്ടായി മണിമേനോൻ അങ്കിൾ സാം എന്നീ രണ്ട് പഴയ ഡോണുകളും. ഇവർ മൂന്നു പേരും പരസ്പരം സന്ധിചെയ്ത് സമാധാനമായി മുന്നോട്ട് പോകുന്നതിനിടയിലേയ്ക്കാണു അങ്കിൾ സാമിന്റെ ചെറുമകൻ ആന്റോ കടന്നു വരുന്നത്. 600 കോടി ലാഭം കിട്ടുന്ന ഒരു മരുന്നു ബിസിനസ്സിന്റെ പ്രൊപ്പോസൽ ആന്റോ ഇവർക്ക് മുന്നിൽ വെയ്ക്കുന്നു. എന്നാൽ അക്ബർ അതിനു സമ്മതിക്കുന്നില്ല എന്ന് മാത്രമല്ല ആന്റൊയ്ക്ക് അതിനുള്ള അനുമതിയും നിഷേധിക്കുന്നു. അതിനു പ്രതികാരമായി ആന്റോ അക്ബറിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു. അതിൽ അക്ബരിന്റെ ഭാര്യ കൊല്ലപ്പെടുന്നു. സാരമായി പരുക്കേറ്റ അക്ബറിനെ മണിമേനോനും അങ്കിൾ സാമും കൈവിടുന്നു. ആന്റോ വീണ്ടും അക്ബറിനെ അപായപ്പെടുത്താൻ ശ്രമിക്കുന്നു പക്ഷെ അവിടെ നിന്ന് അക്ബറിനെ ഹാജിക്ക രക്ഷിക്കുന്നു. ഇനിയെന്താണു സംഭവിക്കുക എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഊഹിക്കാം എന്നുള്ളത് കൊണ്ട് തൽക്കാലം ഇവിടെ നിർത്തുന്നു.

    നല്ലത് കണ്ടത്

    1. നല്ല ദൃശ്യഭംഗിയുള്ള സ്ഥലങ്ങൾ
    2. അക്ബറിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗ്രാഫിക്സ് രീതി
    3. ക്ലൈമാക്സ് ഫൈറ്റ്

    തരക്കേടില്ലാത്തത്

    1. മമ്മൂട്ടിയുടെ അക്ബർ എന്ന നായകവേഷം
    2. മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ്സ്
    3. മമ്മൂട്ടിയുടെ ജാക്കറ്റ്
    4. മമ്മൂട്ടിയുടെ കാർ
    5. ശേഖർ മേനോന്റെ വില്ലൻ വേഷം

    മോശം

    1. കഥ, തിരകഥ
    2. സംഭാഷണത്തെ മോശം പറയാൻ പറ്റില്ല കാരണം ആകെ കൂടി ഏഴും മൂന്നും പത്തും നാലും പതിനാലു ഡയലോഗുകളെ ചിത്രത്തിലുള്ളു
    3. ഇതാരാണു സംവിധാനിച്ചത് എന്ന് കണ്ണു പൊട്ടനെകൊണ്ട് പോലും ചോദിപ്പിക്കുന്ന സംവിധാന ശൈലി.
    4. യാതൊരു ആവശ്യവുമില്ലാത്തെ കുത്തി നിറച്ച സന്ദർഭങ്ങളും കഥാപാത്രങ്ങളും
    5. പേരിനോട് നീതി പുലർത്താനുള്ള രംഗങ്ങളുടെ അപര്യാപ്തത

    കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ സിനിമ അന്താരാഷ്ട്രനിലവാരത്തിലുള്ള ഒന്നാണു. അത്തരമൊരു നിലവാരം കാണുന്ന നമ്മുക്കില്ലാത്തത് കൊണ്ടാണു ഇത് ഇഷ്ടപ്പെടാത്തത് എന്നൊക്കെ പറഞ്ഞ് ആരെങ്കിലും വരാൻ സാധ്യതയുണ്ട്. അവരോട് രാജമാണിക്യത്തിന്റെ മറുപടിയെ പറയാൻ ഉള്ളു. ഒന്നെങ്കിൽ നമ്മൾ നിങ്ങടെ അത്ര ഉയരണം അല്ലെങ്കിൽ നിങ്ങൾ നമ്മടെയത്രെ താഴണം ഇത് രണ്ടും നടക്കാത്തിടത്തോളം കാലം സത്യസന്ധമായി ഈ സിനിമ നല്ലതാണു എന്ന് പറയാൻ സാധിക്കില്ല.

    ആഷിക്ക് അബു സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ. മലയാള സിനിമയിൽ രഹസ്യസ്വഭാവത്തോടെ ചിത്രീകരണം നടത്തി ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട ആദ്യ സിനിമ. സോഷ്യൽ മീഡിയായുടെ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി പബ്ലിസിറ്റി ഉണ്ടാക്കിയ ചിത്രം. അങ്ങനെ ഗാംഗ്സ്റ്ററിനു വിശേഷണങ്ങൾ ഏറെയാണു. പക്ഷെ ഒരു സിനിമ നന്നാവണമെങ്കിൽ ഇത്തരത്തിലുള്ള ഒരു കൊട്ടി ഘോഷിക്കലുകളുടെയും ആവശ്യമില്ല. നല്ല തിരകഥ, നല്ല സംവിധാനം നല്ല അഭിനയം ഇത്രയും മതി. ഇത് മനസ്സിലാക്കാൻ ആഷിക്ക് അബുവിനു ഇനിയും എത്ര സിനിമകൾ എടുത്ത് പഠിക്കണമോ ആവോ...!!

    പ്രേക്ഷകാഭിപ്രായം : പ്രതീക്ഷകളുടെ അങ്ങേയറ്റത്ത് നിന്ന് പടം കണ്ടവർ നീണ്ട കൂവലുകളുടെ അകമ്പടിയോടെ പുറത്തിറങ്ങി.

    ബോക്സോഫീസ് സാധ്യത:
    വിഷു പടക്കം മമ്മൂട്ടി വക

    റേറ്റിംഗ് : 2/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks bhaiii....

  4. #3
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx bhai..

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxx bhaiii
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. ....

  7. #6
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,000

    Default

    rasikan review.....

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Aniyankuttan ................

  9. #8
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks macha.....

  10. #9

    Default

    thanks ak.....

  11. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •