Page 1 of 2 12 LastLast
Results 1 to 10 of 14

Thread: പോളിടെക്നിക്ക് My review

  1. #1

    Default പോളിടെക്നിക്ക് My review



    gvyr jayasree
    fdss 80%


    ഓർഡിനറി എന്ന മെഗാഹിറ്റ് സിനിമയുടെ തിരകഥാകൃത്ത് ആയ നിഷാദ് കോയയും വാസ്തവം, ശിക്കാർ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ എം പത്മകൂമാറും കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ചിത്രമാണു പോളിടെക്നിക്ക്. കുഞ്ചാക്കോ,ഭാവന, വിജയരാഘവൻ, അജു വർഗീസ്, നിയാസ് ബക്കർ എന്നിവരാണു ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

    കഥാസാരം

    പോളിടെക്നിക്ക് പോളിയുടെ ടെക്നിക്കുകളുടെ കഥയാണു. നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റ് ആയ സുകുമാരൻ നായരോടുള്ള പക പോളിയ്ക്ക് ചെറുപ്പത്തിലേ തുടങ്ങിയതാണു. അയാളുടെ മകൾ അശ്വതിയ്ക്ക് പ്രേമലേഖനം കൊടുത്തതിനു പോളിയെ ഹെഡ്മാസ്റ്റർ കൊണ്ട് തല്ലിച്ചതിന്റെ പ്രതികാരം പോളി വീട്ടിയത് സുകുമാരൻ നായരുടെ വേലിച്ചാട്ടം നാട്ടുകാരെ കൊണ്ട് പിടിപ്പിച്ചാണു. അങ്ങനെ മുതിർന്നപ്പോൾ പോളി കമ്മ്യൂണിസ്റ്റുകാരനായി. സുകുമാരൻ നായരുടെ എതിർപാട്ടികാരനായി. അശ്വതി ഇപ്പോൾ നാട്ടിലെ പോലീസ് എസ് ഐ ആണു. പോളിയ്ക്ക് കൂട്ടായി പോളിയുടെ ഒപ്പം സന്തത സഹചാരി ബക്കറും മുരുകനുമൊക്കെയുണ്ട്. അങ്ങനെയിരിക്കുമ്പോൾ പട്ടാളത്തിലായിരുന്ന പോളിയുടെ അപ്പച്ചൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. അപ്പച്ചന്റെ മരണത്തിനു കിട്ടിയ 30 ലക്ഷം രൂപ കൊണ്ട് പോളി പൂട്ടി കിടക്കുന്ന ഒരു ഫാക്ടറി വാങ്ങിച്ച് അവിടെ കർഷകരുടെ വിളകൾ വാങ്ങി സൂക്ഷിക്കാനുള്ള ഒരു സെറ്റപ്പ് തുടങ്ങാൻ ഉദ്ദേശിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരൻ അതു സത്യസന്ധമായി മാത്രം ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരാൾ ഒരു മുതലാളി ആയി മാറുമ്പോൾ നമ്മുടെ നാട്ടിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടെയും ഒരു നേർക്കാഴ്ച്ചയാണു പോളിടെക്ക്നിക്കിലൂടെ പറയുന്നത്.

    മറുചിന്ത

    ദാക്ഷായണി ബിസ്കറ്റ് ഫാക്ടറി എന്ന പൂട്ടികിടക്കുന്ന സ്ഥാപനം വാങ്ങി പുതിയ കമ്പനി തുടങ്ങാൻ ശ്രമിക്കുന്ന പോളി, മിഥുനത്തിലെ മോഹൻലാലിനെയും പുണ്യാളൻ അഗർബത്തീസിലെ ജയസൂര്യയുടെയും മറ്റൊരു പതിപ്പാണു. ഒരു നാൾ വരും പോലെയുള്ള സിനിമകളിൽ കണ്ടിട്ടുള്ള കൈക്കൂലിക്കാരെ അകത്താക്കുന്ന ടെക്നിക്കുകളും ചിത്രത്തിലുണ്ട്. മറ്റൊരു ഓർഡിനറി ആവർത്തിക്കാനുള്ള എല്ലാ വിധ ആത്മാർഥമായ ശ്രമങ്ങളും തിരകഥാകൃത്തിൽ നിന്നു ഉണ്ടായിട്ടുണ്ട്. പക്ഷെ അത് ചില അതീവ രസകരമായ വൺലൈനുകളിൽ മാത്രം ഒതുങ്ങിയതും ഒരു പൊളിറ്റിക്കൽ സറ്റയർ എന്ന രീതിയിൽ ചിത്രം വർക്ക് ഔട്ട് ആവാഞ്ഞതും പോളിടെക്ക്നിക്കിനു തിരിച്ചടിയായി. കുറച്ച് നല്ല കഥാസന്ദർഭങ്ങളും കുഞ്ചാക്കോ ബോബന്റെ പ്രകടനവും അജുവർഗീസ്, നിയാസ് , സുരാജ് എന്നിവരുടെ തമാശ പ്രകടനങ്ങളും ഹരീഷ് പാറാടിയുടെ ചില്ലറ വില്ലത്തരങ്ങളും വിജയരാഘവന്റെ കോമാളിത്തരവും ഭാവനയുടെ പോലീസ് യൂണിഫോമിലുള്ള ആ നടപ്പുമെല്ലാം കൂടി ഒരു ശരാശരി നിലവാരത്തിലെങ്കിലും ഈ ചിത്രം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എത്തിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ വിഷുക്കാലത്ത് എല്ലാത്തരം പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള കരുത്തൊന്നും ഈ കഷ്ടപ്പാടിനില്ല.

    ഒരു കമ്മ്യൂണിസ്റ്റുകാരൻ മുതലാളിയായി സമൂഹത്തിലെ കൈക്കൂലി സമ്പ്രദായത്തിനെതിരെ തന്റെ ടെക്നിക്കുകൾ ഉപയോഗിച്ച് പടപൊരുതി വിജയം വരിക്കുന്ന ഈ കഥ ഒരു നല്ല എഴുത്തുകാരന്റെ കൈകളിൽ എത്തിയിരുന്നുവെങ്കിൽ ഇതിലും എത്രയോ ഭേദപ്പെട്ട ഒരു സിനിമ ആയി മാറിയേനെ. ഇവിടെ പക്ഷെ ഓർഡിനറിയുടെ ബാധ എഴുത്തുകാരനെ പിന്തുടരുന്നുണ്ട്. അതിൽ നിന്നും മോചിപ്പിക്കാനുള്ള വിവരം സംവിധായകനുണ്ടായിരുന്നെങ്കിൽ പത്മകുമാറൊക്കെ ഇന്ന് ആരായെനേ.. ഗാനങ്ങൾ കഥയുമായി ഒത്തു ചേർന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത് കാരണം കുഞ്ചാക്കോ ബോബന്റെയും ഭാവനയുടെയും ഒത്തു ചേർന്നുള്ള ഡാൻസ് ചുവടുകൾ ആസ്വദിക്കാനുള്ള ഭാഗ്യം ആരാധകർക്ക് ഇല്ലാതെ പോയി. കുറച്ച് നാളുകൾക്ക് ശേഷം സുന്ദരിയായ ഭാവനയെ സ്ക്രീനിൽ കാണാം. ആർത്ത് ചിരിക്കാൻ കഴിയുന്ന കുറച്ച് കോമഡികളും കാണാം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഈ ചിത്രം നൽകുന്നില്ല. എങ്കിൽ പോലും വിഷുവിനു ഏതെങ്കിലും ചിത്രം കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടിയില്ല എങ്കിൽ കുടുബസമേതം ഈ ചിത്രം കാണാം. വിഷുവിനു ഇറങ്ങിയ നാലു സിനിമകളിൽ എന്ത് കൊണ്ടും രണ്ടാമത്തെ ഓപ്ഷൻ പോളിടെക്നിക്ക് തന്നെയാണു.

    പ്രേക്ഷകാഭിപ്രായം: കുഞ്ചാക്കോ ബോബൻ - പത്മകുമാർ ടീമിൽ നിന്ന് മഹാത്ഭുതങ്ങൾ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ലല്ലോ

    ബോക്സോഫീസ് പ്രകടനം : വിഷുവിനു ആരവങ്ങളോടെ ഇറങ്ങിയ വമ്പൻ ചിത്രങ്ങളിൽ പലതും മൂക്കും കുത്തി വീണതിനാൽ ഈ ചിത്രത്തിനു തിയറ്ററുകളിൽ കുറച്ച് കാലം ആയുസ്സ് ലഭിക്കും

    റേറ്റിംഗ് 2.5 /5

  2. Likes KSHERU, Hari, jeeva, Naradhan, MalluSingh liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thankss Bhaiii!!!!!!!!!!

  5. #3
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Thanks .... BTW ... First option ethaanu ...?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #4

    Default

    Quote Originally Posted by Naradhan View Post
    Thanks .... BTW ... First option ethaanu ...?
    its up to you. rm or 7th day for me its 7th day.

  7. #5
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by Aniyankuttan View Post
    its up to you. rm or 7th day for me its 7th day.
    7th day aanu nallathennu thonnunnu .... Thanks ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #6
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

  9. #7
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  10. #8
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  11. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. ...

  12. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Aniyankuttan .............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •