Results 1 to 7 of 7

Thread: Ring master / റിംഗ് മാസ്റ്റർ My review

  1. #1

    Default Ring master / റിംഗ് മാസ്റ്റർ My review


    trissur ravikrishan sunday noon show status 70%

    2010 മുതലിങ്ങോട്ട് തുടർച്ചയായി എല്ലാ വർഷങ്ങളിലും ഹിറ്റുകളും മെഗാഹിറ്റുകളും ഉണ്ടാക്കുന്ന നടനാണു ദിലീപ്. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന ഏറ്റവും കൂടുതൽ സാറ്റലൈറ്റ് റൈറ്റ് ഉള്ള നടനായിട്ട് പോലും നല്ല സിനിമകളിൽ അഭിനയിക്കുന്നില്ല എന്ന വിമർശനം ദിലീപിനു നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ കഥയിലോ കാമ്പിലോ അല്ല പടം തിയറ്ററിൽ വിജയിക്കുന്നുണ്ടോ ആളുകൾ കാണുന്നുണ്ടോ എന്നതിലാണു കാര്യം. അതിൽ നമ്പർ വൺ ദിലീപ് തന്നെയാണു

    റിംഗ് മാസ്റ്റർ എന്ന സിനിമ പറയുന്നത് ഡയാന എന്ന പ്രശസ്ത സിനിമ നടിയായ ഒരു പട്ടിയുടെയും ആ പട്ടിയുടെ ട്രെയ്നർ ആയ പ്രിൻസിന്റെയും കഥയാണു. എങ്കിൽ എന്തിനു ഈ റിംഗ് മാസ്റ്റർ എന്ന പേരു ?? എന്ന് സംശയം തോന്നാം. ശരിയാണു ഡോഗ് ട്രെയ്നർ എന്ന പേരാണു സിനിമയ് ക്ക് യോജിച്ചത്. പക്ഷെ പ്രിൻസിന്റെ അപ്പൻ സർക്കസിലെ ഒരു റിംഗ് മാസറ്റർ ആയിരുന്നത് കൊണ്ട് അപ്പൻ വഴിയുള്ള ഒരു ബന്ധം സിനിമയ്ക്കും പേരിനുമുണ്ട്. പ്രിൻസും ഡയാനയും ഇന്ന് സിനിമ ലോകത്ത് പ്രശസ്തരായ പട്ടിയും പട്ടി ട്രെയ്നരും ആണെങ്കിലും പ്രിൻസിന്റെ ഭൂതകാലത്തിനു കരളലിയിപ്പിക്കുന്ന ഒരു കദന കഥ പറയാനുണ്ട്. ചെറുപ്പത്തിൽ തന്റെ ഗ്രാമത്തിലെ ഒരു പിച്ചക്കാരന്റെ മകളായ സരസ്സമയെ പ്രിൻസ് പ്രേമിക്കുകയും സരസുവിനെ ഒരു സിനിമ നടി ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്റെ വീട് പോലും വിൽക്കുകയും ചെയ്യുന്നു. അങ്ങനെ ഫിലിം ഫീൽഡിൽ എത്തുന്ന സരസു പ്രശസ്തയാവുന്നതോടെ ഡയാന എന്ന പേരു മാറ്റുകയും പ്രിൻസിനെ തഴയുകയും ചെയ്യുന്നു. പിന്നീടാണു പ്രിൻസിന്റെ ജീവിതത്തിലേയ്ക്ക് ലിസ കടന്നു വരുന്നത്. ലിസ എന്നാൽ അതി സുന്ദരിയായ ഒരു പട്ടി. ഈ പട്ടിയും തൊട്ടപ്പുറത്തെ വീട്ടിലെ അന്ധയായ കാർത്തികയുടെ നായയുമായ ഡോബിയും തമ്മിൽ സ്നേഹം പങ്കുവെയ്ക്കുകയും ലിസ ഗർഭിണിയാവുകയും ചെയ്യുന്നു. പ്രസവത്തോടെ ലിസ മരിയ്ക്കുന്നു. നാലു പട്ടികുഞ്ഞുങളെ പ്രസവിച്ചെങ്കിലും ആകെ ഒരു കുഞ്ഞു മാത്രമേ ജീവിച്ചുള്ളു. പ്രിൻസ് ആ പട്ടിയെ ഡയാന എന്ന പേരിട്ട് വിളിക്കുന്നു. പ്രിൻസിന്റെ സുഹൃത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ ഡയാന പട്ടി അഭിനയിക്കുന്നു. പടം സൂപ്പർ ഹിറ്റ്. പട്ടി ഡയാനയും സൂപ്പർ സ്റ്റാർ. ഇനി ശരിക്കുള്ള ഡയാനയും പട്ടി ഡയാനയും ഒന്നിക്കുന്ന ഒരു സിനിമ സംവിധായകൻ പാമ്പ് രവി പ്ലാൻ ചെയ്യുന്നു. അവിടെ വെച്ച് പ്രിൻസും ഡയാനയും കണ്ട് മുട്ടുന്നു. പിന്നീടങ്ങോട്ട് ചിരി ചിരി കൂട്ട ചിരി. സ്ക്രീനിൽ..!!!


    പോസിറ്റീവ്സ്


    ദിലീപ്
    സുരാജ്
    ഷാജോൺ
    ഡബിൾ മീനീംഗ് കോമഡികൾ ഇല്ല


    നെഗറ്റീവ്സ്


    കോമഡികൾ കുറവാണു
    നായികമാർക്ക് ഒന്നും ചെയ്യാനില്ല


    വെർഡിക്റ്റ്: ലൗവ് ഇൻ സിംഗപ്പൂരിനും ചൈനടൗണിനും മേലെ നിൽക്കുന്ന ഒരു സിനിമ.

  2. Likes Film Freak, firecrown, hakkimp, sirius liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    aniyankuttan
    FK AVENGERS

  5. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Aniyankuttan ................

  6. #4
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. ......

  7. #5

    Default

    thanks aniyan
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Aniyankuttan..!!

  9. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Aniyankutta..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •