Page 1 of 2 12 LastLast
Results 1 to 10 of 12

Thread: സം ആ ഹാ & മസാല റിപ്പബ്ലിക്ക്

  1. #1

    Default സം ആ ഹാ & മസാല റിപ്പബ്ലിക്ക്


    theater gvyr devaki cinemas nshow status 50%

    സംസാരം ആരോഗ്യത്തിന് ഹാനികരം തന്നെയാണ്...

    കഥാതന്തു :

    കേരള - തമിഴ്നാട് അതിർത്തിയിൽ ഉള്ള തെന്മല എന്ന ഗ്രാമത്തിൽ ഒരു അപൂർവ രോഗം പടർന്നു പിടിക്കുന്നു. ആളുകളുടെ സംസാര ശേഷി പെടുന്നനെ ഇല്ലാതാക്കുന്ന ഒരു അപൂർവ രോഗം. ആ നാട്ടിലെ ഒരു സെയില്സ് മാൻ ആണ് അരവിന്ദ്. തന്റെ സംസാരം കൊണ്ട് ആരെയും പാട്ടിലാക്കാൻ ഉള്ള കഴിവ് അരവിന്ദിന് ഉണ്ട്. ഒരു റേഡിയോ ജോക്കി ആകണം എന്നതാണ് അരവിന്ദിന്റെ ലക്*ഷ്യം. ഊമ പനി എന്ന് പേരിട്ടു വിളിച്ച ഈ രോഗം തനിക്കും പിടിപെട്ടോ എന്നറിയാൻ അരവിന്ദ് ആശുപത്രിയിൽ പോകുന്നു. അവിടെ വെച്ചു ഡോക്ടറായ അഞ്ജനയിൽ നിന്ന് താനും ഊമ പനിക്ക് അടിമയായെന്നു അരവിന്ദ് തിരിച്ചറിയുന്നു. ഊമ പനി മൂലം ആ നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, അതിൽ നിന്ന് അവർ എങ്ങനെ കരകയറുന്നു എന്നതും, അരവിന്ദ് ആ രോഗത്തെ എങ്ങനെ നേരിടുന്നു എന്നതും ഒക്കെ ആണ് ചിത്രത്തിന്റെ ആകെത്തുക.ദുല്കർ അരവിന്ദിനെയും, നസ്രിയ അന്ജനയെയും അവതരിപ്പിക്കുന്നു.സിനിമയുടെ വിശകലനം: ഒരേ സമയം രണ്ടു ഭാഷകളിൽ (തമിഴിൽ "വായി മൂടി പേസവും") പുറത്തിറങ്ങിയ ഈ ചിത്രം ആക്ഷേപ ഹാസ്യവും , ഫാന്റസിയും സമ്ന്വയിപ്പിചിരിക്കുന്നു. ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ കണ്ടാൽ ഈ ചിത്രം പുതുമയുള്ള ഒരു ആഖ്യാന ശൈലി പിന്തുടരുന്നുണ്ട്. എന്നാൽ ഒരു അര മണികൂർ നീളുന്ന ഹ്രസ്വ ചിത്രമായി അവസാനിപ്പികമായിരുന്ന ഈ ചിത്രത്തെ രണ്ടു മണികൂർ മുഴു നീള ചിത്രമായി മാറ്റിയതാണ് പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കിയത്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ഒരു മണിക്കൂറോളം നേരം ഡയലോഗ് ഒന്നും ഇല്ല. ഈ നേരം അത്രയും തികഞ്ഞ അച്ചടകത്തോടെ കണ്ടോണ്ടിരുന്ന പ്രേക്ഷകരുടെ ക്ഷമക്ക് സിനിമയുടെ അവസാനം ഒരു നന്ദി പ്രകാശിപ്പിക്കണമായിരുന്നു. ദുല്കരിന്റെ തിരഞ്ഞെടുപ്പുകളിൽ പാളിച്ച പറ്റി തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ.

    അഭിനയം, സംഗീതം, സംവിധാനം,സാങ്കേതിക വിദ്യ:

    ഈ ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും അവരുടെ വേഷങ്ങൾ മികവുറ്റതാക്കി. എന്നാലും ദുല്ഖരും, നസ്രിയയും, മധുബാലയും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. സാൻ രോൽടെന്റെ സംഗീതം ഒട്ടും തന്നെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയില്ല.തന്റെ ആദ്യ ചിത്രം ആയ "കാതലിൽ സോധപോവത് എപ്പടി " എന്ന ചിത്രത്തിൽ നിന്ന് ഒട്ടും തന്നെ ഉയരാൻ സംവിധായകാൻ ആയ ബാലാജി മോഹനു ആയിട്ടില്ല. ആദ്യ ചിത്രത്തിലെ മിക്ക സഹ താരങ്ങളെയും ഈ ചിത്രത്തിലും കാണാം. എന്നാൽ ആദ്യ ചിത്രത്തിലെ പോലെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കഥയോ, രംഗമോ ഒന്നും തന്നെ ഇല്ലാത്തതാണ് ബാലാജി മോഹന്റെയും, ഈ ചിത്രത്തിന്റെയും പരാജയം. സുന്ദരരാജന്റെ ക്യാമറ കാഴ്ചകളും ശരാശരിയിൽ ഒതുങ്ങി പോയി. സിനിമയിൽ ഉള്ള ഒരു നല്ല സന്ദേശം പോലും വേണ്ട രീതിയിൽ പ്രേക്ഷകരിൽ എത്തിക്കാൻ തിരകഥക്ക് കെൽപ്പുണ്ടായില്ല. എന്നാൽ എങ്ങനെ ഒരു പരീക്ഷണ ചിത്രം ഒരുക്കാൻ തയാറായ ബാലാജി അഭിനന്ദനം അർഹിക്കുന്നു

    വിധി എഴുത്ത്:

    ഏറിയാൽ ഒരാഴ്ച...കൂടി പോയാൽ രണ്ടാഴ്ച ..അതിനപ്പുറം ഒരു ആയുസ് ഈ ചിത്രത്തിന് ബോക്സ്* ഓഫീസിൽ ഉണ്ടാകാൻ ഇടയില്ല.നസ്രിയ - ദുല്ഖർ കൂട്ടുകെട്ട് സലാല മൊബൈൽസിന് ശേഷം വീണ്ടും കാലിടറിയിരിക്കുന്നു. താമസിയാതെ ഇവർ രാശിയില്ലാത്ത ജോഡി ആയി മാറാൻ സാധ്യത കാണുന്നുണ്ട് .കാണാൻ പോകുന്ന പ്രേക്ഷകരോട് ഒരു വാക്ക്: മാറ്റങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകൻ ആണ് നിങ്ങൾ എങ്കിൽ ഒരുപക്ഷെ നിങ്ങള്ക്ക് ഇത് ഇഷ്ടപെട്ടെക്കാം. അല്ലാത്തവർ ഈ ചിത്രം ഒഴിവാക്കുനത് തന്നെ ആണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

    വാല് കഷണം:

    പ്രിയ ദുൽഖർ സല്മാൻ..! വാപ്പ ആയിട്ട് തന്നെ നല്ല രീതിയിൽ പ്രേക്ഷകരെ വെറുപ്പിക്കുന്നുണ്ട്. ഇനി മോനും കൂടി തുടങ്ങിയാൽ ഞങ്ങൾ പാവം പ്രേക്ഷകർ എന്ത് ചെയ്യും..



    മസാല റിപ്പബ്ലിക്ക് - Film Review
    theater gvyr balakrishna matinee status 30 peru

    ആദ്യ ഷോ മുതൽക്കേ വളരെ മോശം റിപ്പോർട്ടുകൾ ഈ സിനിമയെ പറ്റി കേട്ടു തുടങ്ങിയത് കൊണ്ട് ഇത് കാണുക എന്ന സാഹസം ഒഴിവാക്കാം എന്ന് തിരുമാനിച്ചതായിരുന്നു. അപ്പോഴാണു ഫേസ്ബുക്കിൽ അഭിനവ ആഷിക്ക് അബു മഹാനായ ജൂഡ് ആന്തണി സാർ നമ്മടെ ഓംശാന്തി ഓശാനയുടെ സംവിധായകൻ ഈ സിനിമയെ പുകഴ്ത്തി കൊണ്ട് ഒരു പോസ്റ്റ് ഇട്ടത്. പ്രേക്ഷകർ ഒന്നടങ്കം മോശം എന്ന് പറയുന്ന സിനിമ അദ്ദേഹം എന്ത് കൊണ്ട് നല്ലത് അല്ലെങ്കിൽ ഒരു വ്യത്യസ്ത്ഥ അഭിപ്രായം പറഞ്ഞു എന്ന് അറിയാനുള്ള അടക്കാനാവാത്ത ത്വര കൊണ്ട് നേരെ തിയറ്ററിലേക്ക് വിട്ടു.

    കഥ

    ഒരോ സിനിമയ്ക്കും ഒരോ ഉദ്ദേശലക്ഷ്യങ്ങളുണ്ടത്രെ.. അതിപ്പോ മമ്മൂട്ടിയെ വെച്ച് ആഷിക്ക് അബു ചെയ്യുന്ന ചിത്രമാണെങ്കിലും ശരി ഷക്കീലയെ വെച്ച് എടി ജോയ് ചെയ്യുന്ന ചിത്രമാണെങ്കിലും ശരി. അങ്ങനെ നോക്കുമ്പോൾ ഈ ചിത്രം ഉന്നം വെയ്ക്കുന്നത് കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക എന്നതാവണം. കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂടിയപ്പോൾ ഇവിടെ പാൻ മസാലകളുടെ ഉപയോഗവും വർദ്ധിച്ചു. അങ്ങനെ സർക്കാർ അത് നിരോധിക്കാൻ തിരുമാനിച്ചു. നിരോധനം നടപ്പാക്കാൻ ആന്റി ഗുണ്ട്ക സ്ക്വാഡ് രൂപീകരിച്ച് അതിന്റ് നേതൃത്വം എസ് ഐ ശംഭു എന്ന സി ഐ ക്ക് നൽകി. ശംഭു വേട്ട തുടങ്ങി. പാൻ മസാല രഹസ്യമായി ചിലർ വില്പന ചെയ്യുന്നത് തടയാൻ ശംഭു ശ്രമിക്കുന്നു. ആ കണ്ണികളെ പിടികൂടിയെങ്കിലും കേരളത്തിലേയ്ക്ക് പാൻ മസാല ഇറക്കുമതി ചെയ്യുന്ന ബഡാബായിയെ പിടികൂടാൻ ശംഭുവിനു കഴിയുന്നില്ല. ഇതിനിടയ്ക്ക് അന്യസംസ്ഥാന തൊഴിലാളികൾക്കായി സംഘടനാരൂപീകരിക്കാൻ നടക്കുന്ന നേതാവും അന്യസംസ്ഥാന തൊഴിലാളികൾക്ക് പാൻ മസാല വിൽക്കാൻ സഹായിക്കുന്ന മലയാളി ചെറുപ്പക്കാരുമൊക്കെഉണ്ട്. അങ്ങനെ അങ്ങനെ അങ്ങനെ കഥ മുന്നോട്ട് പോയി ഇടവേളയും കഴിഞ്ഞ് വീണ്ടും മുന്നോട്ടങ്ങനെ മുന്നോട്ട്.... അവസാനം.. ക്ഷമിക്കുക ഈ സിനിമയ്ക്ക് അവസാനമില്ല.. അതങ്ങനെ മുന്നോട്ട് പോയി കൊണ്ടേ ഇരിക്കുകയാണു..

    വൈകൃതം

    1. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും കാർട്ടൂൺ ആണു.
    2. സീനുകളിൽ മാത്രമുള്ള ശ്രീനാഥ് ഭാസിയും സണ്ണിവെയ്നും പോസ്റ്ററുകളിൽ നിറഞ്ഞ് നിൽക്കുന്നു
    3. കഥാപാത്രങ്ങളുടെ സംസാര ശൈലി
    4. സംവിധാന മികവ്
    5. തിരകഥ രചനാ വൈഭവം

    കൂടുതൽ ഒന്നും പറഞ്ഞ് സമയം കളയുന്നില്ല.

    മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത നടനാണു ഇന്ദ്രജിത്ത്. അതു കൊണ്ട് ആ അംഗീകാരം നൽകാത്ത പ്രേക്ഷകർക്കുള്ള എട്ടിന്റെ പണിയാണോ ഈ സിനിമ എന്നും സംശയിക്കേണ്ടതുണ്ട്.

    അടിക്കുറിപ്പ്

    ജൂഡ് ആന്തണി സാറിനോട് ഇത്ര മനോഹരമായ സിനിമ കാണാൻ അവസരമൊരുക്കിയതിനു ഒരു നന്ദി പറയാം എന്ന് കരുതി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ കയറിയപ്പോൾ ദാണ്ടെ കിടക്കുന്നു അങ്ങേരുടെ വൺ ബൈ ടു എന്ന സിനിമയുടെ അഭിപ്രായം.. അതു കൂടി കണ്ടപ്പോൾ അദ്ദേഹത്തെ ഓർത്ത് കണ്ണ് നിറഞ്ഞു പോയി.. നന്ദിയുണ്ട് സാറേ... നന്ദിയുണ്ട്..
    Last edited by Aniyankuttan; 04-26-2014 at 07:55 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    arthavathaya valkashnam.....
    Thanks....

  4. #3
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Aniyankuttan..!!

  5. #4

    Default

    Thanks aniyan kuttan....
    King is always king 🤴 ...

  6. #5
    FK Regular
    Join Date
    Apr 2006
    Location
    Chalakudy
    Posts
    770

    Default

    Quote Originally Posted by Aniyankuttan View Post


    വാല് കഷണം:

    പ്രിയ ദുൽഖർ സല്മാൻ..! വാപ്പ ആയിട്ട് തന്നെ നല്ല രീതിയിൽ പ്രേക്ഷകരെ വെറുപ്പിക്കുന്നുണ്ട്. ഇനി മോനും കൂടി തുടങ്ങിയാൽ ഞങ്ങൾ പാവം പ്രേക്ഷകർ എന്ത് ചെയ്യും..




    മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത നടനാണു ഇന്ദ്രജിത്ത്. അതു കൊണ്ട് ആ അംഗീകാരം നൽകാത്ത പ്രേക്ഷകർക്കുള്ള എട്ടിന്റെ പണിയാണോ ഈ സിനിമ എന്നും സംശയിക്കേണ്ടതുണ്ട്.


    അടിക്കുറിപ്പ്

    ജൂഡ് ആന്തണി സാറിനോട് ഇത്ര മനോഹരമായ സിനിമ കാണാൻ അവസരമൊരുക്കിയതിനു ഒരു നന്ദി പറയാം എന്ന് കരുതി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ കയറിയപ്പോൾ ദാണ്ടെ കിടക്കുന്നു അങ്ങേരുടെ വൺ ബൈ ടു എന്ന സിനിമയുടെ അഭിപ്രായം.. അതു കൂടി കണ്ടപ്പോൾ അദ്ദേഹത്തെ ഓർത്ത് കണ്ണ് നിറഞ്ഞു പോയി.. നന്ദിയുണ്ട് സാറേ... നന്ദിയുണ്ട്..


    Ingerude fble 1/2 nte review kandu njanum karanju poyii...

    [/SIZE]
    Thanks for the review...Ezhuthu valare nannayitund.. keep it up...review fullum vayichupokum...
    Blogging undo bro?
    Zindagi Na Milegi Dobara...


  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    interesting review..thanks



  8. #7

    Default

    thanks for double review...repped..
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  9. #8
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    kidu ...


    Indrajithinte pani .... athu kidukki......

  10. #9

    Default

    Thanks for the reviews

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxx aniyaaaaaaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •