Page 1 of 2 12 LastLast
Results 1 to 10 of 19

Thread: ലോ പോയിന്റ് - ഒരു നിർഗുണ ചിത്രം.

  1. #1

    Default ലോ പോയിന്റ് - ഒരു നിർഗുണ ചിത്രം.

    gvyr balakrishna fdfs status 50%

    ഫ്രൈഡെ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ലിജിൻ ജോസ് അണിയിച്ചൊരുക്കിയ ചിത്രമാണു ലോ പോയിന്റ്. ഇടക്കാലത്ത് മിനിമം ഗ്യാരണ്ടി നടൻ എന്ന പദവി നേടിയെങ്കിലും തുടർച്ചയായ പരാജയങ്ങൾ കുഞ്ചാക്കോ ബോബൻ സിനിമകളെ പ്രേക്ഷകരിൽ നിന്ന് അകറ്റി നിർത്തികൊണ്ടിരിക്കുന്ന കാലഘട്ടത്തിലും ഡേവിഡ് കാച്ചപ്പിളിയെ പോലെയൊരു നിർമ്മാതാവ് കുഞ്ചാക്കോയെ വെച്ച് വെറുതെ ഒരു സിനിമ എടുക്കില്ല എന്ന വിശ്വാസമായിരുന്നു ഈ ആദ്യ ഷോ തന്നെ കണ്ടതിന്റെ പിന്നിലുള്ള ചേതോവികാരം.

    കഥ

    പ്രശസ്തനായ ഒരു വക്കീലാണു അഡ്വക്കേറ്റ് സത്യ. കൊലപാതികകളെയും കള്ളക്കടത്തുകാരെയും റേപ്പിസ്റ്റുകളെയുമൊക്കെ കോടതിയിൽ നിന്ന് രക്ഷിക്കലാണു പുള്ളിയുടെ പ്രധാന ജോലി.ഇത് തന്റെ ജോലി ആണു അതു കൊണ്ട് തന്നെ കുറ്റബോധത്തിന്റെ ആവശ്യമില്ല എന്നതാണു സത്യയുടെ നിലപാട്. സത്യയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ദൈവത്തിനു ഒരു കോടതി ഉണ്ടെങ്കിൽ അവിടെ നിന്ന് സാത്താനെ വരെ രക്ഷിച്ചെടുത്ത് കൊണ്ട് പോരാൻ കഴിവുള്ളവനാണു സത്യ. അങ്ങനെ ഇരിക്കെ സത്യയെ കാണാൻ ഒരാൾ എത്തുന്നു. രാമകൃഷ്ണൻ എന്ന കോടീശ്വരൻ. തന്റെ മകൻ അഭയുമായി സ്നേഹത്തിലായിരുന്ന മായ എന്ന പെൺകുട്ടി അഭയ് വഞ്ചിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അത് പോലീസിൽ ആറിയിക്കുകയും ചെയ്യുന്നു. പോലീസ് ഇൻസ്പെക്ടർ തന്റെ അളിയനായത് കൊണ്ട് തൽക്കാലം കേസ് എടുത്തിട്ടില്ല എന്നും ഈ കേസിൽ നിന്ന് എങ്ങനെയെങ്കിലും തന്റെ മകനെ രക്ഷിക്കണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കാമെങ്കിൽ ഈ കേസ് ഒത്തു തീർപ്പാക്കാം എന്ന് സത്യ പറയുന്നു. രാമകൃഷ്ണൻ കാശ് കൊടുക്കാം എന്ന് സമ്മതിച്ചതിൻ പ്രകാരം സത്യ മായയെ കാണുന്നു. തന്നെ ചതിച്ച അഭയ്ക്ക് തക്കതായ ശിക്ഷ കിട്ടണം അതു കൊണ്ട് യാതൊരു വിധ ഒത്തു തീർപ്പിനും താൻ തയ്യാറല്ല എന്ന് മായ സത്യയോട് പറയുന്നു. തന്നോടൊപ്പം ഒന്നു ഡ്രൈവിനു പോയി വരാൻ സത്യ മായയോട് ആവശ്യപ്പെടുന്നു. അവരൊരുമിച്ചുള്ള യാത്രയ്ക്കിടയിൽ മായ തന്റെ പ്രണയ നൈരാശ്യത്തിന്റെ കഥ സത്യയുമായി പങ്ക് വെയ്ക്കുന്നു. അതിനിടയിൽ അവരുടെ കാർ കേടാവുകയും അവിടെ വെച്ച് ചാർളിച്ചായനെയും ത്രേസ്യാചേടത്തിയെയും പരിചയപ്പെടുന്നു. അവരുടെ മുൻപിൽ ഭാര്യ ഭർത്താക്കന്മാരായി അവർ അഭിനയിക്കുന്നു. മായയുടെ ആത്മഹത്യാമനോഭാവം മാറ്റിയെടുക്കാൻ തന്റെ സ്വന്താനുഭവങ്ങൾ ത്രേസ്യാചേടത്തി പങ്ക് വെയ്ക്കുന്നു. കാർ നന്നാക്കി യാത്ര തുടരുന്നതിനിടയിൽ ആത്മഹത്യയെ പറ്റി ഒരുവട്ടമെങ്കിലും ചിന്തിക്കാത്ത ഒരാളും ഭൂമിയിൽ ഉണ്ടാവില്ല എന്ന മായയുടെ വാചകം സത്യയെ അസ്വസ്ഥനാക്കുന്നു. താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്ന സത്യ തനിയ്ക്കുണ്ടായ ദുരന്തങ്ങൾ മായയുമായി പങ്ക് വെയ്ക്കുന്നു. അപ്പോൾ ഇന്റർവെൽ ബ്രേക്ക് പോയിന്റ്.

    പോസിറ്റീവ്സ്

    1. വളരെ സിമ്പിൾ ആയി തോന്നുന്ന കഥ നല്ല രീതിയിൽ പറഞ്ഞ് അവസാനിപ്പിച്ചിരിക്കുന്നു.
    2. ആദ്യ പകുതി കഴിഞ്ഞ് എഴുന്നേറ്റ് പോയില്ല എങ്കിൽ രണ്ടാം പകുതിയിൽ കാത്തിരിക്കുന്ന ട്വിസ്റ്റുകൾ.
    3. കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവരുടെ പ്രകടനം
    4. ഫ്രൈഡേയിൽ നിന്നും ലോ പോയിന്റേലേയ്ക്ക് എത്തുമ്പോൾ ലിജിൻ ജോസ് സംവിധായകൻ എന്ന് നിലയ്ക്ക് കുറച്ച് കൂടി പക്വതയാർജിച്ചിരിക്കുന്നു.
    5. ആദ്യ പകുതി എന്തിനു വേണ്ടി എന്ന് തോന്നിപ്പിക്കുമെങ്കിലും രണ്ടാം പകുതിയിൽ ആ ചോദ്യങ്ങൾക്കുള്ള മറുപടികൾ നൽകി തിരകഥയൊരുക്കാൻ നവാഗതനായ ദേവദാസിനു കഴിഞ്ഞിട്ടുണ്ട്.
    6. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ചിത്രത്തിനു കാര്യമായി പരുക്കുകൾ വരുത്തിയിട്ടില്ല.
    7. ദൈർഘ്യം വെറും 1 മണിക്കൂർ 48 മിനുറ്റ് മാത്രം.

    നെഗറ്റീവ്സ്

    ചൂണ്ടിക്കാണിക്കാൻ മാത്രം വലിയ ന്യൂനതകൾ ഒന്നും ചിത്രത്തിനില്ല. ആദ്യ പകുതി അന്തം വിട്ട പോലെ പോകുന്നത് ഈ ചിത്രം ആവശ്യപ്പെടുന്നത് അത്തരമൊരു ശൈലി ആണെന്നുള്ളത് കൊണ്ട് സാധൂകരിക്കപ്പെടുന്നു.

    പ്രേക്ഷകപ്രതികരണം

    കാര്യമായ ആവേശമൊന്നും ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരിൽ ഉണ്ടായില്ല.

    ബോക്സോഫീസ് സാധ്യത

    അമിത പ്രതീക്ഷകളും മുൻ ധാരണകളും വെച്ച് പുലർത്താതെ പ്രേക്ഷകർ ഈ സിനിമയെ സമീപിക്കുകയാണെങ്കിൽ കുഞ്ചാക്കോ ബോബനു ഒരു ആശ്വാസ വിജയം ലഭിക്കും..

    അടിക്കുറിപ്പ്: യാതൊരു ദോഷവുമില്ലെങ്കിലും ഒട്ടും തന്നെ മേന്മയും ഇല്ല എന്നതാണു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കുഞ്ചാക്കോയുടെ പഴയ ചില കഥാപാത്രങ്ങളുടെ സ്വഭാവം പോലെ തന്നെ ഒരു നിർഗുണ ചിത്രം.

    റേറ്റിംഗ് : 2.75 / 5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Aniyankuttan...!!

  4. #3
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  5. #4

    Default

    Thanks.. Good review machu
    Everyone wants a Bhagat Singh to be born, but not in their house!

  6. #5
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

  7. #6
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    തുടർച്ചയായ പരാജയങ്ങൾ കുഞ്ചാക്കോ ബോബൻ സിനിമകളെ പ്രേക്ഷകരിൽ നിന്ന് അകറ്റി നിർത്തികൊണ്ടിരിക്കുന്ന കാലഘട്ടത്തിലും....... etra mahathaya kandupidutham. KB abhinayichu ennathintey peril ee aduthakalathu oru cinemayum polinjittilla. padam flop aayittundu illennu parayunilla but athintey reasons verey palathum aanu... Athu bakkiyulla nadanmarudey karyathilum badakamalley..

  8. #7
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks aniyankuttan

  9. #8

    Default

    Thanks .............

  10. #9
    FK Regular thecinemalover's Avatar
    Join Date
    Mar 2014
    Location
    kerala
    Posts
    681

    Default

    padam appol pottana chance alle

  11. #10
    FK Addict Suneer's Avatar
    Join Date
    Nov 2011
    Location
    Ente naattil
    Posts
    1,951

    Default

    Quote Originally Posted by Aniyankuttan View Post
    gvyr balakrishna fdfs status 50%

    ഫ്രൈഡെ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ലിജിൻ ജോസ് അണിയിച്ചൊരുക്കിയ ചിത്രമാണു ലോ പോയിന്റ്. ഇടക്കാലത്ത് മിനിമം ഗ്യാരണ്ടി നടൻ എന്ന പദവി നേടിയെങ്കിലും തുടർച്ചയായ പരാജയങ്ങൾ കുഞ്ചാക്കോ ബോബൻ സിനിമകളെ പ്രേക്ഷകരിൽ നിന്ന് അകറ്റി നിർത്തികൊണ്ടിരിക്കുന്ന കാലഘട്ടത്തിലും ഡേവിഡ് കാച്ചപ്പിളിയെ പോലെയൊരു നിർമ്മാതാവ് കുഞ്ചാക്കോയെ വെച്ച് വെറുതെ ഒരു സിനിമ എടുക്കില്ല എന്ന വിശ്വാസമായിരുന്നു ഈ ആദ്യ ഷോ തന്നെ കണ്ടതിന്റെ പിന്നിലുള്ള ചേതോവികാരം.

    കഥ

    പ്രശസ്തനായ ഒരു വക്കീലാണു അഡ്വക്കേറ്റ് സത്യ. കൊലപാതികകളെയും കള്ളക്കടത്തുകാരെയും റേപ്പിസ്റ്റുകളെയുമൊക്കെ കോടതിയിൽ നിന്ന് രക്ഷിക്കലാണു പുള്ളിയുടെ പ്രധാന ജോലി.ഇത് തന്റെ ജോലി ആണു അതു കൊണ്ട് തന്നെ കുറ്റബോധത്തിന്റെ ആവശ്യമില്ല എന്നതാണു സത്യയുടെ നിലപാട്. സത്യയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ദൈവത്തിനു ഒരു കോടതി ഉണ്ടെങ്കിൽ അവിടെ നിന്ന് സാത്താനെ വരെ രക്ഷിച്ചെടുത്ത് കൊണ്ട് പോരാൻ കഴിവുള്ളവനാണു സത്യ. അങ്ങനെ ഇരിക്കെ സത്യയെ കാണാൻ ഒരാൾ എത്തുന്നു. രാമകൃഷ്ണൻ എന്ന കോടീശ്വരൻ. തന്റെ മകൻ അഭയുമായി സ്നേഹത്തിലായിരുന്ന മായ എന്ന പെൺകുട്ടി അഭയ് വഞ്ചിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അത് പോലീസിൽ ആറിയിക്കുകയും ചെയ്യുന്നു. പോലീസ് ഇൻസ്പെക്ടർ തന്റെ അളിയനായത് കൊണ്ട് തൽക്കാലം കേസ് എടുത്തിട്ടില്ല എന്നും ഈ കേസിൽ നിന്ന് എങ്ങനെയെങ്കിലും തന്റെ മകനെ രക്ഷിക്കണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കാമെങ്കിൽ ഈ കേസ് ഒത്തു തീർപ്പാക്കാം എന്ന് സത്യ പറയുന്നു. രാമകൃഷ്ണൻ കാശ് കൊടുക്കാം എന്ന് സമ്മതിച്ചതിൻ പ്രകാരം സത്യ മായയെ കാണുന്നു. തന്നെ ചതിച്ച അഭയ്ക്ക് തക്കതായ ശിക്ഷ കിട്ടണം അതു കൊണ്ട് യാതൊരു വിധ ഒത്തു തീർപ്പിനും താൻ തയ്യാറല്ല എന്ന് മായ സത്യയോട് പറയുന്നു. തന്നോടൊപ്പം ഒന്നു ഡ്രൈവിനു പോയി വരാൻ സത്യ മായയോട് ആവശ്യപ്പെടുന്നു. അവരൊരുമിച്ചുള്ള യാത്രയ്ക്കിടയിൽ മായ തന്റെ പ്രണയ നൈരാശ്യത്തിന്റെ കഥ സത്യയുമായി പങ്ക് വെയ്ക്കുന്നു. അതിനിടയിൽ അവരുടെ കാർ കേടാവുകയും അവിടെ വെച്ച് ചാർളിച്ചായനെയും ത്രേസ്യാചേടത്തിയെയും പരിചയപ്പെടുന്നു. അവരുടെ മുൻപിൽ ഭാര്യ ഭർത്താക്കന്മാരായി അവർ അഭിനയിക്കുന്നു. മായയുടെ ആത്മഹത്യാമനോഭാവം മാറ്റിയെടുക്കാൻ തന്റെ സ്വന്താനുഭവങ്ങൾ ത്രേസ്യാചേടത്തി പങ്ക് വെയ്ക്കുന്നു. കാർ നന്നാക്കി യാത്ര തുടരുന്നതിനിടയിൽ ആത്മഹത്യയെ പറ്റി ഒരുവട്ടമെങ്കിലും ചിന്തിക്കാത്ത ഒരാളും ഭൂമിയിൽ ഉണ്ടാവില്ല എന്ന മായയുടെ വാചകം സത്യയെ അസ്വസ്ഥനാക്കുന്നു. താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്ന സത്യ തനിയ്ക്കുണ്ടായ ദുരന്തങ്ങൾ മായയുമായി പങ്ക് വെയ്ക്കുന്നു. അപ്പോൾ ഇന്റർവെൽ ബ്രേക്ക് പോയിന്റ്.

    പോസിറ്റീവ്സ്

    1. വളരെ സിമ്പിൾ ആയി തോന്നുന്ന കഥ നല്ല രീതിയിൽ പറഞ്ഞ് അവസാനിപ്പിച്ചിരിക്കുന്നു.
    2. ആദ്യ പകുതി കഴിഞ്ഞ് എഴുന്നേറ്റ് പോയില്ല എങ്കിൽ രണ്ടാം പകുതിയിൽ കാത്തിരിക്കുന്ന ട്വിസ്റ്റുകൾ.
    3. കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവരുടെ പ്രകടനം
    4. ഫ്രൈഡേയിൽ നിന്നും ലോ പോയിന്റേലേയ്ക്ക് എത്തുമ്പോൾ ലിജിൻ ജോസ് സംവിധായകൻ എന്ന് നിലയ്ക്ക് കുറച്ച് കൂടി പക്വതയാർജിച്ചിരിക്കുന്നു.
    5. ആദ്യ പകുതി എന്തിനു വേണ്ടി എന്ന് തോന്നിപ്പിക്കുമെങ്കിലും രണ്ടാം പകുതിയിൽ ആ ചോദ്യങ്ങൾക്കുള്ള മറുപടികൾ നൽകി തിരകഥയൊരുക്കാൻ നവാഗതനായ ദേവദാസിനു കഴിഞ്ഞിട്ടുണ്ട്.
    6. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ചിത്രത്തിനു കാര്യമായി പരുക്കുകൾ വരുത്തിയിട്ടില്ല.
    7. ദൈർഘ്യം വെറും 1 മണിക്കൂർ 48 മിനുറ്റ് മാത്രം.

    നെഗറ്റീവ്സ്

    ചൂണ്ടിക്കാണിക്കാൻ മാത്രം വലിയ ന്യൂനതകൾ ഒന്നും ചിത്രത്തിനില്ല. ആദ്യ പകുതി അന്തം വിട്ട പോലെ പോകുന്നത് ഈ ചിത്രം ആവശ്യപ്പെടുന്നത് അത്തരമൊരു ശൈലി ആണെന്നുള്ളത് കൊണ്ട് സാധൂകരിക്കപ്പെടുന്നു.

    പ്രേക്ഷകപ്രതികരണം

    കാര്യമായ ആവേശമൊന്നും ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരിൽ ഉണ്ടായില്ല.

    ബോക്സോഫീസ് സാധ്യത

    അമിത പ്രതീക്ഷകളും മുൻ ധാരണകളും വെച്ച് പുലർത്താതെ പ്രേക്ഷകർ ഈ സിനിമയെ സമീപിക്കുകയാണെങ്കിൽ കുഞ്ചാക്കോ ബോബനു ഒരു ആശ്വാസ വിജയം ലഭിക്കും..

    അടിക്കുറിപ്പ്: യാതൊരു ദോഷവുമില്ലെങ്കിലും ഒട്ടും തന്നെ മേന്മയും ഇല്ല എന്നതാണു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കുഞ്ചാക്കോയുടെ പഴയ ചില കഥാപാത്രങ്ങളുടെ സ്വഭാവം പോലെ തന്നെ ഒരു നിർഗുണ ചിത്രം.

    റേറ്റിംഗ് : 2.75 / 5
    twistum storiyude pokkum ippozhe oohichu
    https://scontent-lhr3-1.xx.fbcdn.net/v/t1.0-9/17862018_1127632484032650_6422146883916079791_n.jp  g?oh=fcfd5fe6c6af6040a42dae2a7994486a&oe=5984E84F

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •