Page 1 of 2 12 LastLast
Results 1 to 10 of 11

Thread: മോസയിലെ കുതിരമീനുകൾ - Good Attempt

  1. #1

    Default മോസയിലെ കുതിരമീനുകൾ - Good Attempt


    Gvyr jayasree matinee status 40%

    ആസിഫ് അലി നായകനാകുന്ന ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ ആ സിനിമയിൽ അതി ഭയാനകമായ അഭിനയ മുഹൂർത്തങ്ങൾ ഒന്നും ഉണ്ടാവില്ല എൻന്നും കൂടെ സണ്ണി വെയ്നും കൂടി ചേരുമ്പോൾ റിയലിസ്റ്റിക് ആക്ടിംഗിന്റെ സുവർണ്ണ നിമിഷങ്ങളാണു സമ്മാനിക്കപ്പെടുക എന്നും മലയാളി പ്രേക്ഷകർക്കറിയാം. മോസയിലെ കുതിരമീനുകൾ എന്ന സിനിമ റിലീസ് ചെയ്യപ്പെടുമ്പോൾ സാധാരണ പ്രേക്ഷകനു ആ സിനിമയെ കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടാവും ആ ധാരണകൾക്ക് വലിയ രീതിയിൽ കോട്ടം വരുത്താതിരിക്കാൻ ശ്രമിക്കുക മാത്രമേ അണിയറപ്രവർത്തകർക്ക് ചെയ്യേണ്ടതുള്ളു.

    കഥാസാരം:

    കോട്ടയത്തെ പാമ്പാടി എന്ന ഗ്രാമത്തിൽ ഒരു പ്രമുഖ നസ്രാണി കുടുംബത്തിലെ 14ത്തെ മകനായി ആണ് അലക്സിയുടെ (അസിഫ് അലി ) ജനനം. അത് കൊണ്ട് തന്നെ അലെക്സിയുടെ വിളിപേര് 14 എന്നാണു.അലക്സിക്ക് മൂന്നു വയസ്സുള്ളപ്പോൾ അമ്മ മരിക്കുന്നു. അലെക്സിയുടെ അപ്പന്റെ (നെടുമുടി വേണു) പിടിവാശികൾ മൂലം മറ്റു പതിമൂന്നു മക്കളും അവരുടെ ഭാഗം വാങ്ങി മാറി താമസിക്കുന്നു.ഒടുവിൽ ആ വല്യ വീട്ടിൽ അലക്സിയും അപ്പനും മാത്രം ആകുന്നു. അങ്ങനെ ഇരിക്കെ അലക്സിയുടെ അപ്പനും മരിക്കുന്നു. ഒടുവിൽ അലക്സി തറവാട് വീട്ടിൽ നിന്നും മാറി കൊച്ചിയിൽ താമസം ആക്കുന്നു. അവിടെ വെച്ച് ഒരു കൂട്ടുകാരന്റെ ചതിയിൽ പെട്ട്, കള്ളനോട്ടു കേസിൽ അലക്സി ജയിലിൽ അകപെടുന്നു. ജയിൽ ജീവിതം ഇഷ്ടപെടാത്ത അലക്സി ജയിൽ ചാടാൻ ശ്രമം നടത്തി പരാജയപ്പെടുന്നു. ഒടുവിൽ ഒരു വിധം അലക്സി മറ്റൊരു തടവ്* പുള്ളിയായ അക്ബർ അലിയുടെ സഹായത്താൽ ജയിൽ ചാടുന്നു. എന്നാൽ പുറത്തിറങ്ങിയപ്പോൾ അക്ബർ അലി എങ്ങോ പോയി മറഞ്ഞിരുന്നു. വീണ്ടും തനിച്ചായ അലക്സി , സ്വന്തത്ര ദിനം പ്രമാണിച്ച് ശിക്ഷയിൽ ഇളവു ലഭിച്ച തടവ്* പുള്ളികളിൽ, അക്ബറും, താനും ഉണ്ടന്ന് തിരിച്ചറിയുന്നു. അക്ബരെയും കൂട്ടി തിരികെ എത്തിയാൽ ആരും അറിയാതെ കേസ് ഒതുക്കി തീർക്കാമെന്നു ജയിൽ സൂപ്രണ്ട് വാക്ക് നല്കുന്നു. അക്ബാറെ തേടിയുള്ള അലക്സിയുടെ യാത്രയും, അതിലെ അനുഭവങ്ങളും ആണ് മോസയിലെ കുതിര മീനുകൾ.

    സിനിമയെ പറ്റി:

    ആമേൻ എന്ന ചിത്രത്തിന് ശേഷം കണ്ട ഒരു വ്യത്യസ്തത നിറഞ്ഞ നല്ല സിനിമയായി മോസയിലെ കുതിര മീനുകളെ കണക്കാക്കാം. സിനിമയിലെ കഥ നമുക്ക് സുപരിചിതം ആണെങ്കിലും, അതിന്റെ ദ്രിശ്യ ഭംഗി ഈ സിനിമയ്ക്കു മിഴിവേകുന്നു. ഇത്ര മനോഹരമായി കടലും, അതിന്റെ ഭംഗിയും ചിത്രീകരിച്ച മറ്റൊരു മലയാള സിനിമ ഇല്ല. ലക്ഷ ദീപിന്റെ ഭംഗി അതിന്റെ പൂർണതയിൽ ഒപ്പിയെടുക്കാൻ ക്യാമറ മാൻ അഭിനന്ദ് രാമനുജത്തിനു കഴിഞ്ഞു. പ്രേക്ഷകരെ പൂര്ണമായി രസിപ്പിക്കുനതല്ലെങ്കിൽ കൂടി, അവരെ മടുപ്പിക്കാതെ അവസാനം വരെ ആകാംഷയോടെ പിടിച്ചിരുത്താൻ ഉതകുന്ന നല്ലൊരു തിരകഥ സമ്മാനിക്കാൻ സംവിധായകൻ കൂടി ആയ അജിത്* പിള്ളക്ക് കഴിഞ്ഞു. സിനിമയിലെ സന്ദർഭങ്ങളോട് പൂര്ണമായും ഇഴുകി ചേർന്ന പ്രശാന്തിന്റെ ഈണങ്ങളും സിനിമയുടെ മാറ്റ് കൂട്ടുന്നു.

    അഭിനയം:

    അഭിനയത്തിൽ മുന്നിട്ടു നിന്നത് സണ്ണി വെയിൻ തന്നെ. സണ്ണി വെയ്ന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് ഈ സിനിമയിലെ അക്ബർ അലി. ആസിഫ് അലി തന്റെ റോൾ അതിഭാവുകത്വങ്ങളിലാതെ ഭംഗിയാക്കിയതാണ് ഈ ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു വസ്തുത. നായികമാരായ സ്വാതിക്കും, ജനനി അയ്യെര്ക്കും മികച്ച രംഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും , അവർ ഇരുവരും അവരുടെതായ റോളുകൾ മികച്ചതാക്കി. ബാലചന്ദ്രൻ , നെടുമുടി വേണു, നിഷാന്ത് സാഗർ തുടങ്ങിയവരും പ്രേക്ഷക പ്രീതി നേടി.

    മികച്ചു നിന്നത്:

    ഈ സിനിമയിൽ മികച്ചു നിന്നത് ക്യാമറ വർക്ക്* തന്നെ ആണ്. പിന്നെ സണ്ണി വെയ്ന്റെ കഥാപാത്രം. അക്ബർ അലി- ഇസ പ്രണയ രംഗങ്ങൾ, ഐക്ക്ബരീസ എന്ന ഗാനം , കടലിനു അടിയിലുള്ള രംഗങ്ങൾ, തിമിംഗല വേട്ട രംഗങ്ങൾ.

    പോരായ്മകൾ:

    എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചു ഇരുത്താൻ കെല്പുള്ള ഒരു എന്റെർറ്റൈനർ അല്ല ഈ സിനിമ എന്നതാണ് ഇതിന്റെ ഏറ്റവും വല്യ പോരായ്മ.

    വിധി:

    ഈ ചിത്രം യുവ പ്രേക്ഷകർ എന്തായാലും കൈവിടില്ല. വ്യത്യസ്തത ഇഷ്ടപെടുന്ന ഏതൊരാള്ക്കും ഈ ചിത്രം കാണാവുന്നതാണ്.കുടുംബ പ്രേക്ഷകരുടെ പിന്തുണ ലഭിക്കുമോ എന്നതാണ് ഈ ചിത്രത്തിന്റെ മുൻപിൽ ഉള്ള വെല്ലുവിളി. എന്തായാലും ഒരു ഹിറ്റിൽ കുറയാൻ യാതൊരു ചാൻസും കാണുനില്ല.

    വാല് കഷണം: വിഷു പടക്ക ചിത്രങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക്* ഈ കുതീര മീനുകൾ ഒരു ആശ്വാസം.

    Rating: 2.9 / 5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks aniyankuttan

  4. #3
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  5. #4

    Default

    thank you......
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. #5

    Default

    ................

  7. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Aniyankuttan...!!

  8. #7
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    thanks aniya :)
    ividetthe theater athra sugakaramalla..allel ithinu pokumayirnnu
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  9. #8
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    A.K
    Review
    Is love just a never ending dream....?

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx aniyaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Aniyankuttan ....................

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •