Page 41 of 47 FirstFirst ... 313940414243 ... LastLast
Results 401 to 410 of 469

Thread: 💛💛 KERALA BLASTERS FC 💛 ISL Kochi team : മഞ്ഞപ്പട💛💛

  1. #401

    Default


    Kerala Blasters FC started their 2018-19 Hero Indian Super League (ISL) campaign on a glorious note, earning a well-deserved victory over ATK at the Vivekananda Yuba Bharati Krirangan Stadium in Kolkata on Saturday.
    • Matej Poplatnik opened the scoring for the Blasters in the 77th minute with a simple header to beat Arindam Bhattacharja.
    • Slavisla Stojanovic sealed the tie in the 86th minute with a stunning curling effort from outside the box to dash the hopes of the hosts.

  2. #402
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    Quote Originally Posted by anupkerb1 View Post
    Main thread idu
    This is Kerala Blasters official thread.
    If someone starts ISL 2018-19 season thread, we can have it in main section.
    Even ISL and i-league seasons can be in a single thread.

  3. #403
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    coach maari, kaliyum maari... great win against chennaiyin fc... atleast something good for the home crowd finally....

  4. #404
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Each season a new coach:
    2014-15: David James
    2015-16: Peter Taylor, Terry Phelan
    2016-17: Steve Coppell
    2017-18: Rene Meulensteen, David James
    2018-19: David James, Nelo Vingada
    2019-20: Eelco Schattorie
    2020-21: Kibu Vicuna

  5. #405
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  6. #406
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Over the past few days, a Belgian publication had reported that French international, Samir Nasri could be on his way to the ISL to join up with the Kerala Blasters.

  7. #407
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    strong rumors that serbian football club owners have taken over ownership of kerala blasters.

  8. #408
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    വരുമോ വിക്കൂനയുടെ ബഗാൻ ത്രയം? ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയിലാണ്!


    കിബു വിക്കൂനകൊച്ചി ∙ പുതിയ തട്ടകം തേടുന്ന പരിശീലകനൊപ്പം പഴയ പാളയത്തിലെ വിശ്വസ്തരുമുണ്ടാകുമെന്നതു ലോക ഫുട്ബോളിലെ പതിവു കാഴ്ചകളിലൊന്നാണ്. ഹോസെ മൗറീന്യോയും മൗറീഷ്യോ സാറിയും പോലുള്ള തല മുതിർന്ന തന്ത്രജ്ഞരും പലവട്ടം പിന്തുടർന്നിട്ടുള്ള സുരക്ഷിത വഴിയാണീ കൂട്ടു ചേർന്നുള്ള കൂടുമാറ്റം. പുതിയ പരിശീലകൻ കിബു വിക്കൂനയുടെ വരവിനു പിന്നാലെ ബ്ലാസ്റ്റേഴ്സിലും ചൂട് പിടിക്കുന്നുണ്ട് ഈ വഴിക്കുള്ള ചിന്തകൾ.
    ∙ ചർച്ചകളിൽ മൂവർ സംഘം
    കൊൽക്കത്ത ക്ലബ് മോഹൻ ബഗാനിൽ വിക്കൂനയുടെ തുറുപ്പുചീട്ടുകളെന്ന വിശേഷണം നേടിയ മൂന്നു താരങ്ങളെ ചുറ്റിപ്പറ്റിയാണു ബ്ലാസ്റ്റേഴ്സിലെ കൂടുമാറ്റസാധ്യതകൾ. അടുത്ത സീസണിൽ ബഗാൻ എടികെയുടെ ഭാഗമായി മാറുന്ന സാഹചര്യം ഈ സാധ്യതകൾക്കു കരുത്തു പകരുന്നു. സ്പാനിഷ് മിഡ്ഫീൽഡർമാരായ ഫ്രാൻ ഗോൺസാലെസ്, ഹോസെബ ബെയ്റ്റിയ, സെനഗലിൽ നിന്നുള്ള സെന്റർ ഫോർവേഡ് ബാബാ ഡിയവാറ എന്നിവരാണു വിക്കൂനയ്ക്കൊപ്പം ഐഎസ്എൽ പ്രവേശനം നടത്തുമെന്നു കരുതപ്പെടുന്ന വിദേശതാരങ്ങൾ. മുൻനിരയിലും മധ്യത്തിലും ഇപ്പോൾത്തന്നെ താരനിബിഡമായ എടികെയിൽ അവസരം വിരളമാകുമെന്നതും താരങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

    ∙ വിജയത്തിന്റെ ന്യൂക്ലിയസ്
    വിക്കൂനയുടെ ബഗാൻ ഐ ലീഗ് കിരീടത്തോടെ യാത്ര അവസാനിപ്പിച്ചതിൽ ഫ്രാൻ?ബെയ്റ്റിയ? ബാബ ത്രയത്തിന്റെ പങ്ക് വലുതാണ്. കളത്തിലെ പ്രകടനത്തിൽ മാത്രമല്ല, ജൂനിയർ താരങ്ങളുടെ വഴികാട്ടികളെന്ന നിലയ്ക്കു ബഗാൻ ക്യാംപിലും വിക്കൂനയുടെ പാത എളുപ്പമാക്കിയത് ഇവരുടെ പരിചയസമ്പത്താണ്. സെവിയ്യ, ലെവാന്റെ, ഗെറ്റാഫെ ക്ലബുകളിലായി ലാലിഗ പരിചയമേറെയുള്ള ഡിയവാറ ഐലീഗ് തുടങ്ങിയ ശേഷം പകരക്കാരനായാണു ബഗാനിലെത്തിയത്. സെനഗലുകാരന്റെ വരവോടെ ടീമിന്റെ രാശിയും മാറി.
    ബ്ലാസ്റ്റേഴ്സിൽ ഓഗ്ബെച്ചെയ്ക്കൊത്ത പങ്കാളിയാകാൻ പോന്ന താരമാണീ മുപ്പത്തിരണ്ടുകാരൻ. റയൽ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളർന്ന ഫ്രാൻ ഗോൺസാലെസ് സരഗോസ, ഡിപ്പോർട്ടീവോ ടീമുകളിൽ കളിച്ചാണ് ഇന്ത്യയിലെത്തിയത്. ഡിഫൻസീവ് മിഡ്ഫീൽഡറായ മുപ്പത്തിയൊന്നുകാരനു ഗോളടിയിലും മിടുക്കുണ്ട്. ഗോൺസാലെസിന്റെ ഉറ്റസുഹൃത്ത് കൂടിയായ ഹോസെബാ റയൽ സോഷ്യഡാഡിന്റെ താരമായിരുന്നു. സെൻട്രൽ മിഡ്ഫീൽഡറാണ് 29 കാരനായ ഹോസെബാ.
    വിക്കൂനയുടെ താരത്രയം ഐ ലീഗിൽ
    ∙ ഫ്രാൻ ഗോൺസാലെസ്
    മത്സരം: 16
    ഗോൾ: 10
    അസിസ്റ്റ്: 1
    ∙ ഹോസെബാ ബെയ്റ്റിയ
    മത്സരം: 16
    ഗോൾ: 3
    അസിസ്റ്റ്: 9
    ∙ ബാബാ ഡിയവാറ
    മത്സരം: 12
    ഗോൾ: 10
    അസിസ്റ്റ്: 1


  9. #409
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    എല്ലാം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ: പുറത്താക്കിയതിൽ ഷട്ടോരിയുടെ പ്രതികരണം
    HIGHLIGHTS

    • ബ്ലാസ്റ്റേഴ്സിൽനിന്ന് പുറത്താക്കിയതിനെപ്പറ്റി ഷട്ടോരി

    എൽകോ ഷട്ടോരികൊച്ചി ∙ ബ്ലാസ്റ്റേഴ്സുമായുള്ള വേർപിരിയൽ പുതിയ മാനേജ്മെന്റിന്റെ തീരുമാനമെന്നു കോച്ച് എൽകോ ഷട്ടോരി. സെർബിയയിൽനിന്നുള്ള ചിലർ കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും എത്തിയപ്പോഴും ടീമിന്റെ കാര്യങ്ങൾ ചർച്ച ചെയ്തപ്പോഴും മാറ്റത്തിന്റെ സൂചനകൾ ലഭിച്ചിരുന്നുവെന്നും ഷട്ടോരി പറഞ്ഞു.

    ?പുറത്തുനിന്നുള്ള പുതിയ ആളുകൾ എത്തുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുമ്പോൾ അവർ സ്വന്തം ഇഷ്ടമനുസരിച്ചു പരിശീലകനെ നിയമിക്കുന്നതു സ്വാഭാവികമാണ്. 25 വർഷമായി ഫുട്ബോളിൽ തുടരുന്നയാളെന്ന നിലയ്ക്ക്, അത്തരമൊരു തീരുമാനം വരുമായിരിക്കും എന്നെനിക്ക് ഊഹിക്കാൻ പറ്റുന്നുണ്ടായിരുന്നു. ഞാൻ നിരാശനാണ്. തുടങ്ങിവച്ചതു നല്ല രീതിയിൽ പൂർത്തിയാക്കണം എന്നുണ്ടായിരുന്നു. അതിനു 100 ശതമാനവും യോജിച്ചയാൾ ഞാനാണെന്നു വിശ്വസിച്ചിരുന്നു. പക്ഷേ, ബ്ലാസ്റ്റേഴ്സ് അങ്ങനെ വിശ്വസിക്കുന്നില്ല എന്നു മനസ്സിലാക്കുന്നു. വിഷമമുണ്ട്? ? ഷട്ടോരി പറഞ്ഞു.
    ?ടീം 7?ാം സ്ഥാനത്താണ് എത്തിയത്. നന്നായില്ല എന്നു പറയുന്നവരുണ്ട്. പക്ഷേ, മുഴുവൻ ചിത്രവും അതിൽ തെളിയുന്നില്ല. കുറച്ചുനാൾ മുൻപു സെർബിയയിൽ ചെന്നപ്പോൾ ടീം സംബന്ധിച്ച പ്രശ്നങ്ങളെല്ലാം ഞാൻ അവതരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും കൂട്ടായ്മയിൽ ചെയ്യണം എന്നതിനായിരുന്നു ബ്ലാസ്റ്റേഴ്സിൽ കാൽകുത്തിയ നിമിഷം മുതൽ എന്റെ മുൻഗണന. ക്ലബ് ഉടമയും സിഇഒയും കോച്ചിങ് സ്റ്റാഫും ഉൾപ്പെടെ റിക്രൂട്ട്മെന്റിൽ പങ്കാളികളാവണം എന്നതായിരുന്നു നിലപാട്.?
    ജാക്സൺ സിങ്, കെ.പി.രാഹുൽ, സാമുവൽ എന്നിവർ മിടുക്കൻമാരാണ്. ചില നേരത്ത് ഉയർന്നുവരും. മറ്റു ചിലപ്പോൾ അത്രയും വരില്ല. രാഹുൽ ?ഫന്റാസ്റ്റിക്?. രാഹുലിനെ ദീർഘകാലത്തേക്കു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
    എൽകോ ഷട്ടോരി
    ?വിമർശനങ്ങൾ അതാതു സമയത്തു പറഞ്ഞിട്ടുണ്ട്. പ്രീസീസണിലെ പ്രശ്നങ്ങൾ, പരുക്കുകൾ എന്നിവ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളുമായി പങ്കുവയ്ക്കാനാവില്ല. സിഇഒ നന്നായി സഹകരിച്ചിരുന്നു. ക്ലബ് എന്നും എന്നെ സഹായിച്ചു. സീസൺ തീർന്നു. മറ്റൊരു ദിശയിൽ നീങ്ങാനുള്ള അവകാശം ക്ലബ്ബിനുണ്ട്. അതാണു ഫുട്ബോൾ. പുതിയ നിക്ഷേപകർക്ക് അവരുടെ സ്വന്തം ആശയങ്ങൾ, പുതിയ കോച്ച് എന്നിങ്ങനെയാകുന്നതു സ്വാഭാവികം? ? ഷട്ടോരി കൂട്ടിച്ചേർത്തു.
    ∙ ഏഴിൽ 5
    വിദേശ കളിക്കാരിൽ സിഡോയും ആർക്കെസും എനിക്കു മുൻപേ **കരാറിൽ എത്തിയിരുന്നു. മറ്റ് 5 പേരെയും ഞാനും മാനേജ്മെന്റും ചേർന്നാണ് എത്തിച്ചത്. ഇന്ത്യൻ കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ എനിക്കു പങ്കില്ലായിരുന്നു എന്നതു നേരത്തേ പറഞ്ഞതാണല്ലോ.
    ∙ ആരാധകരെപ്പറ്റി ?
    ആരാധകർ ആവശ്യപ്പെട്ടതുപോലെ കളി ശൈലിയിൽ മാറ്റം വരുത്തിയെന്നു വിശ്വസിക്കുന്നു. അവർക്കു കുറെയൊക്കെ സന്തോഷം നൽകാൻ കഴിഞ്ഞെന്നും. ?ആക്രമണ ഫുട്ബോളുമായി ആധിപത്യം? എന്ന ശൈലിയായിരുന്നു. ഒരു സീസണിലെ ഏറ്റവുമധികം ഗോളുകൾ നേടാനും കഴിഞ്ഞു.
    ∙ ജിങ്കാന്റെ അഭാവം ?
    സന്ദേശ് ജിങ്കാൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ കഥ മാറിയേനേ എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ശരീരമികവും പോരാട്ടവീര്യവും മുതൽക്കൂട്ടായേനേ. പക്ഷേ, പരുക്ക് എല്ലാ പ്രതീക്ഷകളും തകർത്തു.
    ∙ വിക്കൂനയെ അറിയുമോ ?
    അദ്ദേഹത്തെ എനിക്കറിയില്ല. മറ്റൊരു പരിശീലകനെക്കുറിച്ചു പറയാനില്ല.
    ഇനിയെന്ത് ?
    ഉയർന്നതലത്തിൽ ജോലി ചെയ്യണം. യൂറോപ്പിൽ സാധ്യതകൾ നോക്കണം. ഇന്ത്യൻ ക്ലബ്ബുകളുമായി കാര്യമായ ചർച്ചകൾ ഇതുവരെയില്ല.

    (ഇന്ത്യൻ ഫുട്ബോൾ ആരാധക ചാനലായ സൂപ്പർപവർ ഫുട്ബോളുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽനിന്ന്. ഈജിപ്തുകാരിയായ ഭാര്യയ്ക്കും മകൻ ജിയാൻ ലൂക്കയ്ക്കുമൊപ്പം ഒമാനിലാണ് ഇപ്പോൾ എൽകോ)


  10. #410
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ആരാണു ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമ? അഭ്യൂഹങ്ങളുടെ പൂരം




    ഇവിത്സ തോൻചേവ്കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് ഒരു പൂരപ്പറമ്പാണിപ്പോൾ. മാറ്റങ്ങളുടെ, അഭ്യൂഹങ്ങളുടെ പൂരം. ഏറ്റവും കിടിലൻ അമിട്ട് ഇതാണ്: ആരാണു ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമ?
    തുടക്കം ഇങ്ങനെ: കോച്ച് എൽകോ ഷട്ടോരി പുറത്ത്. ആരാധകരുടെ ചങ്കുകലക്കിയ അമിട്ട്. പുതിയ മാനേജ്മെന്റാണ് പുറത്താക്കിയതെന്ന് ഒമാനിൽനിന്നു ഷട്ടോരിയുടെ വിശദീകരണം. പൂരപ്പറമ്പിൽ എല്ലാവരും കാത്തുനിൽക്കുന്ന അമിട്ടിലേക്കു വീണ്ടും. ആ പുതിയ മാനേജ്മെന്റ് ആരാണ്, എവിടെനിന്ന്?
    സാധ്യതാ ഉത്തരം: പുതിയ ബോസ് സെർബിയയിൽനിന്ന്. രണ്ടു മൂന്നു സീസണുകളിലായി കേൾക്കുന്നതു റെഡ്സ്റ്റാർ ബൽഗ്രേഡ് എന്ന പേരാണ്. അവരല്ല, മറ്റൊരു ക്ലബ് എന്നു പുത്തൻ അഭ്യൂഹം.
    ഒന്നു തീർച്ച. ബ്ലാസ്റ്റേഴ്സിൽ സെർബിയയിൽനിന്നു നിക്ഷേപം എത്തുന്നു. അതു ഷട്ടോരിയുടെ വാക്കുകളിലുണ്ട്. കരോളിസ് സ്കിൻകിസ് എന്ന സ്പോർടിങ് ഡയറക്ടറെ നിയമിച്ച തീരുമാനവും പുതിയ ബോസിന്റേതാണ്.
    എവിടെ ബോസ്?
    റെഡ് സ്റ്റാർ ബൽഗ്രേഡ് സെർബിയയിലെ മുൻനിര ക്ലബ്ബാണ്. ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചർച്ചകൾ ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷേ ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുന്നത് റെഡ്സ്റ്റാർ ആണെന്നതിനു സ്ഥിരീകരണമില്ല.
    സെർബിയയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവ് ഇവിത്സ തോൻചേവ് ആണു പുതിയ ഉടമകളിൽ പ്രധാനി എന്നാണു റിപ്പോർട്ടുകൾ. അതിനും സ്ഥിരീകരണമായിട്ടില്ല.
    ചോദ്യങ്ങൾ ഇനിയുമുണ്ട്: ഫ്രഞ്ച് താരം സമീർ നസ്രി എത്തുമോ? 13 കോടി രൂപയാണു വില. യൂറോപ്യൻ മാധ്യമങ്ങളിൽ ?ന*സ്രി ബ്ലാസ്റ്റേഴ്സിലേക്ക്? എന്നു വാർത്ത വരുന്നുണ്ട്. ഇതിനും ഇവിടെ സ്ഥിരീകരണമില്ല.
    മാറുമോ കുപ്പായം?
    സെർബിയയിലെ ക്ലബ് ഉടമസ്ഥാവകാശം ഏറ്റെടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ?കൊമ്പൻ? മുദ്ര മാറ്റാനിടയില്ല. പക്ഷേ മഞ്ഞക്കുപ്പായത്തിൽ ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടേക്കും എന്നു കരുതുന്നവരുണ്ട്. റെഡ്സ്റ്റാറിന്റെയും റാഡ്നിക്കിയുടെയും നിറം ചുവപ്പാണ്. അവരുടെ സാന്നിധ്യം ചുവപ്പു നിറത്തിലൂടെ മഞ്ഞക്കുപ്പായത്തിൽ പ്രതിഫലിച്ചേക്കാം.
    എന്തുകൊണ്ടു സെർബിയ?
    യൂറോപ്യൻ ക്ലബ്ബുകൾക്ക് ഏഷ്യയിൽ കച്ചവടക്കണ്ണുകളുണ്ട്. ലക്ഷ്യങ്ങൾ: ഏഷ്യയിലെ ആരാധകവൃന്ദം വർധിപ്പിക്കുക, യൂറോപ്പിൽ സീസൺ അല്ലാത്തപ്പോൾ ലെജൻഡ്സ് ടീം (വെറ്ററൻമാർ ഉൾപ്പെടെ) ഏഷ്യൻ രാജ്യങ്ങളിൽവന്നു കളിക്കുക, ടിവി സംപ്രേഷണം ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നു പരസ്യവരുമാന വർധന, മൊത്തത്തിലുളള വ്യാപനം എന്നിവ കൈവരിക്കുക.
    ഇവിത്സ തോൻചേവ് (51)
    ഉപപ്രധാനമന്ത്രി ഉൾപ്പെടെ പല മന്ത്രിമാരുടെയും ഉപദേശകൻ. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടാം വട്ടം എംപി.
    റെഡ് സ്റ്റാർ ബൽഗ്രേഡിന്റെ മുൻ വൈസ് പ്രസിഡന്റ്. 3 വർഷമായി എഫ്കെ റാഡ്നിക്കി നിസ് ക്ലബ്ബിന്റെ പ്രസിഡന്റ്. സർക്കാരിൽ ഭരണപരമായ പദവി വഹിക്കുന്നതിനാൽ ക്ലബ് അധ്യക്ഷപദത്തിൽ സജീവമല്ലെന്നു പറയുന്നു. ബൽഗ്രേഡിലും ഓസ്ട്രിയയിലെ വിയന്നയിലുമായി താമസം.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •