ഷോര്*സ് ബ്ലാസ്*റ്റേഴ്*സ്* സഹപരിശീലകൻ
കൊച്ചി
കേരള ബ്ലാസ്*റ്റേഴ്*സിന്റെ സഹപരിശീലകനെയും ഫിസിക്കൽ ട്രെയിനറെയും പ്രഖ്യാപിച്ചു. തോമസ്* ഷോർസാണ്* പുതിയ സഹപരിശീലകൻ. പോളിയസ്* റഗോക്*സിനസ്* ഫിസിക്കൽ ട്രെയിനറാകും.
എൽകോ ഷട്ടോരിയെ മാറ്റി കിബു വികുനയെ ബ്ലാസ്*റ്റേഴ്*സ്* പുതിയ പരിശീലകനായി നിയമിച്ചിരുന്നു. മോഹൻ ബഗാൻ ടീമിൽ വികുനയ്*ക്കൊപ്പമായിരുന്നു ഷോർസും റഗോക്*സിനസും. ബഗാനെ ഐ ലീഗ്* ജേതാക്കളാക്കുന്നതിൽ വികുനയ്*ക്ക്* ഇരുവരും സഹായമായി.
പോളണ്ടുകാരനാണ്* ഷോർസ്*. ലിത്വാനിയക്കാരനാണ്* ഇരുപത്തൊമ്പതുകാരനായ റഗോക്*സിനസ്*. സ്*പോർടിങ് ഡയറക്ടർ കരോലിൻ സ്*കിൻകിസും ലിത്വാനിയക്കാരനാണ്*. ഡേവിഡ് ഒച്ചോവയാണ് ടാക്*റ്റിക്കൽ ആൻഡ് അനലിറ്റിക്കൽ കോച്ച്.