Page 1 of 3 123 LastLast
Results 1 to 10 of 23

Thread: ഗോഡ്സ് ഓൺ കണ്ട്രി / Gods Own Country - My Review

  1. #1

    Default ഗോഡ്സ് ഓൺ കണ്ട്രി / Gods Own Country - My Review


    gvyr devika fdfs status 40%

    സംവിധായകനായ വാസുദേവ് സനൽ ഫഹദ്, ശ്രീനിവാസൻ, ലാൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഒരുക്കിയ ചിത്രമായ ഗോഡ്സ് ഓൺ കണ്ട്രി. റെഡ് - റെയർ ഇമോഷണൽ ഡേ എന്ന പേരിൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമ പിന്നീട് ഈ പേരിൽ തിയറ്റെറുകളിലെത്തുകയായിരുന്നു. 2013 ല് ഏറ്റവുമധികം സിനിമകളിൽ നായകനാവുകയും ഏറ്റവുമധികം സിനിമകൾ പരാജയപ്പെടുകയും ഏറ്റവും നല്ല നടന്റെ സംസ്ഥാന അവാർഡ് നേടുകയും ചെയ്ത ഫഫദിന്റെ 2014 ലെ രണ്ടാമത്തെ ചിത്രമാണു ഇത്. ഈയിടയായി ഫഹദ് എന്ന പേരിൽ ഒരു പ്രതീക്ഷ ഇല്ലെങ്കിലും ശ്രീനിവാസനും ലാലും ചതിക്കുമായിരിക്കില്ല എന്ന വിശ്വാസമാണു ഈ സിനിമ കാണാം എന്ന തിരുമാനത്തിന്റെ പിന്നിൽ..!

    കഥ

    3 വ്യത്യസ്ഥ കഥകളാണു ഗോഡ്സ് ഓൺ കണ്ട്രി എന്ന ഈ സിനിമയിൽ പറഞ്ഞു പോകുന്നത്. ഈ മൂന്നു കഥകളും ഒരു ദിവസം കൊച്ചിയിൽ രാവിലെ 6 മുതൽ രാത്രി 10 വരെ നടക്കുന്നതാണു. ചില കഥാപാത്രങ്ങൾ മൂന്നു കഥകളിലും ബന്ധപ്പെടുന്നുണ്ട് എന്നതൊഴിച്ചാൽ ഈ കഥകൾ തമ്മിൽ ഒരിക്കൽ പോലും കൂടികലരുന്നില്ല എന്നതാണു ചിത്രത്തിന്റെ പ്രത്യേകത.

    കഥ 1:
    തന്റെ മകളുടെ ഓപ്പറേഷനു വേണ്ടി 6 ലക്ഷം രൂപ ഉണ്ടാക്കാൻ വേണ്ടി നടക്കുന്ന ഒരു കാർഡ്രൈവർ. പലവഴികളും നോക്കിയെങ്കിലും അയാൾക്ക് കാശ് ലഭിക്കുന്നില്ല. എങ്ങനെയെങ്കിലും ആ കാശ് ഉണ്ടാക്കണം എന്ന ചിന്തയിൽ അയാൾ..!
    കഥ 2:
    പ്രമാദമായ രാഖി പീഡനകേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് തന്റെ കേസിലെ പ്രധാന സാക്ഷിയുമായി ഇന്നേ ദിവസം മൂന്നു മണിക്ക് മുൻപ് കോടതിയിൽ എത്തണം. വക്കീലിനെ കോടതിയിൽ എത്തിക്കില്ല എന്ന വാശിയിൽ പ്രതിഭാഗം ആളുകൾ. അവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന വക്കീലും സാക്ഷിയും..!
    കഥ 3:
    ദുബായിൽ വെച്ച് തന്റെ ഭാര്യയുടെ കയ്യബദ്ധം കൊണ്ട് കൊല്ലപ്പെട്ട ആളുടെ വീട്ടുകാരിൽ നിന്ന് മാപ്പ് ലഭിക്കാൻ 75 ലക്ഷം രൂപ അവർക്ക് നൽകണം. അതിനു വേണ്ടി നാട്ടിലെത്തുന്ന യുവാവ്. തന്റെ കൊച്ചു കുഞ്ഞുമായി ഒരു ഫ്രണ്ടിന്റെ സഹായത്തോടെ കുഴൽപ്പണമിടപാട് നടത്തി ആ കാശ് ഉണ്ടാക്കുമെങ്കിലും അത് നഷ്ടപ്പെടുന്നു. ആ കാശ് തിരികെ ലഭിക്കാനായി നെട്ടോട്ടമോടുന്ന യുവാവ്.
    ആദ്യ കഥയിലെ ഡ്രൈവറുടെ മകളുടെ ഓപ്പറേഷൻ നടക്കുമോ ? വക്കീലും സാക്ഷിയും കോടതിയിൽ എത്തുമോ? ദുബായിൽ നിന്നെത്തിയ യുവാവിനു തന്റെ കളഞ്ഞു പോയ കാശ് കിട്ടി ഭാര്യയെ രക്ഷിച്ചെടുക്കാൻ പറ്റുമോ എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളാണു ഗോഡ്സ് ഓൺ കണ്ട്രിയിൽ. സംഗതി മലയാള സിനിമ ആയത് കൊണ്ട് ഇതിന്റെയെല്ലാം അവസാനം എന്തായിരിക്കും എന്ന് ഒരു സാധരണ പ്രേക്ഷകനു ഊഹിക്കാവുന്നതേ ഉള്ളുവെങ്കിലും കൊള്ളാം..!!

    പോസിറ്റീവ്സ്

    1. കോമഡി ഇല്ല, അനാവശ്യ ഗാനരംഗങ്ങളും സംഘട്ടനങ്ങളുമില്ല (ആവശ്യത്തിനു മാത്രമേ ഉള്ളു)
    2. ആദ്യ പകുതി
    3. ഫഹദ് -പണ്ട് ഒരു നടൻ പറഞ്ഞത് പോലെ മോശം സിനിമയിൽ ഗംഭീര വേഷം ചെയ്യുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് മികച്ച സിനിമയിൽ തരക്കേടിലാത്ത ഒരു വേഷം കൈകാര്യം ചെയ്യുന്നതാണു എന്ന കാര്യം ഫഹദ് പിന്തുടർന്നു തുടങ്ങി എന്ന് വേണമെങ്കിൽ പറയാം.
    4. ശ്രീനിവാസൻ ,ലാൽ എന്നിവരുടെ പെർഫോമൻസ്
    5. മികച്ച തിരകഥ, സംവിധാനം, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, ഗാനങ്ങൾ

    നെഗറ്റീവ്സ്

    1. പാസഞ്ചർ, നേരം, ട്രാഫിക്ക് എന്നീ സിനിമകളോടുള്ള നേരിയ സാദൃശ്യം.
    2. ചടുലമായ ആദ്യ പകുതിയ്ക്ക് ശേഷം ചിത്രത്തിൽ വന്ന ഇഴച്ചിലുകൾ.

    മറുചിന്ത.

    ഈ ചിത്രം മലയാളികളുടെ മനസ്സിനു നേരെ തിരിച്ചു വെച്ച ഒരു കണ്ണാടിയാണു. സ്ത്രീപീഡനങ്ങളും അഴിമതിയും , കൊള്ളയും എല്ലാം നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നന്മ വറ്റി പോയിട്ടില്ലാത്ത മനുഷ്യർ ഇനിയും ബാക്കിയുണ്ടെന്നും പ്രതികരിക്കാൻ സമയം വൈകി പോയിട്ടില്ലെന്നുമുള്ള ഓർമ്മപ്പെടുത്തൽ. മലയാളിയേക്കാൾ മനുഷ്യ സ്നേഹം തമിഴനാണെന്ന് സിനിമയിലൂടെ പറഞ്ഞ് വെയ്ക്കുമ്പോൾ നിഷേധാത്മകമായി മുഖം തിരിക്കാൻ നമുക്ക് കഴിയില്ല. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരിലൂടെയുള്ള ഒരു സഞ്ചാരം തന്നെ സിനിമ നടത്തുന്നുണ്ട്. കോമഡിയും ത്രില്ലറും സസ്പെൻസും അങ്ങനെ നിരവധി സിനിമകളുടെ കൂട്ടത്തിൽ വല്ലപ്പോഴും ഇങ്ങനെയുള്ള സിനിമകളും ഉണ്ടാകണം.

    പ്രേക്ഷകപ്രതികരണം

    ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർ മാത്രമേ ഇത്തരം സിനിമകൾ കാണാൻ തിയറ്ററിൽ വരികയുള്ളു. അതു കൊണ്ട് തന്നെ മോശമല്ലാത്ത അഭിപ്രായം മിക്കവർക്കും ഉണ്ടാകുന്നു.

    ബോക്സോഫീസ് സാധ്യത.

    കണ്ണീർ സീരിയലുകളോടും തമാശ സിനിമകളോടും ആഭിമുഖ്യം വെച്ച് പുലർത്തുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകരും അടുത്തയാഴ്ച്ച തിയറ്ററുകളിൽ എത്താൻ കാത്ത് നിൽക്കുന്ന വമ്പൻ സിനിമകളും... ഗോണ്ട്സ് ഓൺ കണ്ട്രി എന്ന സിനിമയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിൽ അധികം ആയുസ്സില്ല.

    റേറ്റിംഗ് 3/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Aniyankuttan ...................

  5. #4

    Default

    thanks aniyan apol pdam kananm
    King is always king 🤴 ...

  6. #5
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Thank you
    Remember, as long as you are breathing, it's never too late to start a new beginning.




  7. #6
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. .....

  8. #7
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,631

    Default

    Thanks........

  9. #8
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks bhai

  10. #9

    Default

    Thanks kuttaaa

  11. #10
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •