Results 1 to 10 of 10

Thread: ഗോഡ്സ് ഓൺ കൺട്രി ഗംഭീരത്രില്ലർ

  1. #1

    Default ഗോഡ്സ് ഓൺ കൺട്രി ഗംഭീരത്രില്ലർ


    ഗോഡ്സ് ഓൺ കൺട്രി

    തലശേരി ചിത്രവാണി 11 മണി ഷോ ഒരു 100-150 പേർ കാണുമായിരിക്കും


    ഫഹദ് ഫാസിലിൻറ്റെ ഇങ്ങനെ ഒരു സിനിമ ഇറങ്ങിയപ്പോൾ ഒരു ജാഡ ന്യൂജനറേറ്റർ ഗുണ്ട് എന്ന് മാത്രമേ വിചാരിച്ചുള്ളൂ. എന്നാൽ ഈ ചിത്രത്തെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ വിശേഷിച്ച് നല്ല ത്രില്ലർ ആണ് എന്ന അഭിപ്രായം സ്വാഭാവികമായും ഒരു ത്രില്ലർപ്രേമിയായ എന്നെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചു. പ്രതീക്ഷ തെറ്റിയില്ല എന്നു മാത്രമല്ല എൻറ്റെ പ്രതീക്ഷകൾക്കും വളരെ മുകളിൽ പോയി ഈ ചിത്രം.


    ട്രാഫിക്ക് എന്ന ചിത്രത്തിനു ശേഷം ഏതാണ്ട് അതേ മൾട്ടിലീനിയർ ശൈലിയിൽ നടക്കുന്ന കഥ ഒരു ദിവസം മൂന്ന് കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആ ദിനത്തിൻറ്റെ അവസാനം എന്തു സംഭവിക്കും. വളരെ അപൂർവ്വമായ വൈകാരികമായ ഒരു ദിവസം. പടം ശരിക്കും ഒരു കിടുകിടിലൻ ഇമോഷണൽ ത്രില്ലർ ആണ് തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ബോറടിപ്പിക്കതെ ത്രസിപ്പിക്കുന്ന ഉദ്വേഗഭരിതമായ ഒരു സിനിമ. ട്രാഫിക്കിനു ശേഷം പല സിനിമകളും ഈ ശൈലി അവലംബിക്കാൻ ശ്രമിച്ചുവെങ്കിലും അവയൊക്കെ പാളിപ്പോവുകയാണ് ഉണ്ടായത്. എന്നാൽ ആ വഴിയിലൂടെ വിജയകരമായി സഞ്ചരിക്കാൻ സാധിച്ചു എന്നതിലാണ് ഈ ചിത്രത്തിൻറ്റെ വിജയം. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ നന്നായി ചെയ്യാൻ കഴിയുമെന്ന്. ഇത്തരം സിനിമകളെ സംബന്ധിച്ചു അതീവനിർണ്ണായകമാണ് അതിൻറ്റെ തിരക്കഥ അൽപ്പമൊന്ന് പാളിയാൽ എല്ലാം തീരും ബോബി സഞ്ജയ് കാണിച്ച വഴിയിലൂടെ മികച്ച ഒരു തിരക്കഥ തന്നെയാണ് അരുൺ ഗോപിനാഥും അനീഷ് ഫ്രാൻസിസും പ്രവീൺ കുമാറും ഒരുക്കിയിട്ടുള്ളത്. തിരക്കഥ തന്നെയാണ് ഈ ചിത്രത്തിലെ താരം


    വാസുദേവ് സനൽ ഒരു നവാഗത സംവിധായകനാണെന്നാണ് ഞാൻ കരുതിയിരുന്നത് പിന്നീടാണ് മനസ്സിലായത് പ്രിയം കുറേക്കാലം പെട്ടിയിലിരുന്നു പിന്നീട് ഇറങ്ങിയ പ്ലേയേർസ് ഒക്കെ എടുത്ത സനൽ ആണ് ഈ വാസുദേവ് സനൽ. ശരിക്കും ട്രാഫിക്കിലുടെ രാജേഷ് പിള്ള നടത്തിയതു പോലെ ഒരു അതിശക്തമായ തിരിച്ചുവരവാണ് സനൽ നടത്തിയിട്ടുള്ളത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒട്ടും വിരസതയിലേക്ക് തള്ളിവിടാത്ത വിധമാണ് സനൽ ചിത്രം ഒരുക്കിയിട്ടുള്ളത്.


    അഭിനേതാക്കൾ എല്ലാവരും നന്നായിരുന്നു. ഒരു കരച്ചിൽ രംഗം ഒഴിച്ചു നിർത്തിയാൽ ഫഹദ് മികച്ച പ്രകടനം കാഴ്ചവച്ചു. റെഡ് വൈനിനു ശേഷം ഇപ്പോഴാണ് വീണ്ടും ഫഹദിൻറ്റെ ഒരു ഗംഭീരചിത്രം കാണാൻ സാധിച്ചത്. ഇനിയെങ്കിലും ഈ ന്യൂജനറേറ്റർ ഗുണ്ടുകൾ വിട്ട് ഇതു പോലെ നല്ല പടങ്ങൾ ചെയ്യട്ടെ എന്നു പ്രതീക്ഷിക്കുന്നു.ഒരു ക്രച്ചിൽ രംഗം ഒഴിച്ചു നിർത്തിയാൽ ലാലും മികച്ചു നിന്നു .ശ്രീനിവാസൻറ്റെ പല സംഭാഷണങ്ങൾക്കും ഒരു പഞ്ചു കുറവുണ്ടായിരുന്നു പക്ഷേ മലയാളത്തിൽ ഈ വേഷം ചെയ്യാൻ ഏറ്റവും പറ്റിയ നടൻ ശ്രീനി തന്നെ. ഇഷ തൽവാറിനു അധികം സംഭാഷണങ്ങൾ ഉണ്ടായില്ല ഭാഗ്യം.


    ഈ ചിത്രത്തിൽ പാട്ടുകളുടെ ആവശ്യം ഉണ്ടായിരുന്നില്ല 2 പാട്ടുകളും വലിയ മെച്ചമില്ല എന്നാൽ കഥാഗതിയെ തടസ്സപ്പെടുത്തുന്നില്ല എന്നതാണ് ഏറ്റവും വലിയ കാര്യം ഗോപീ സുന്ദറിൻറ്റെ പശ്ചാത്തലസംഗീതം ഗംഭീരമായിരുന്നു. പടത്തെ ഇത്ര ത്രില്ലിങ്ങാക്കുന്നതിൽ പശ്ചാത്തലസംഗീതവും പിന്നെ മികച്ച എഡിറ്റിങ്ങും വളരെയധികം സഹായിച്ചിട്ടുണ്ട്.


    പിന്നെ എന്തെങ്കിലും കുറവായി പറയാമെങ്കിൽ ഈ ചിത്രം ഒരു 10 മിനുറ്റ് ദൈർഘ്യം കൂടിപ്പോയതായി തോന്നാം. കാരണം സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടു നിർത്തണമായിരുന്നു ചിതം ആ ത്രില്ലിൻറ്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ ക്ലൈമാക്സിലേക്ക് പോയിരുന്നെങ്കിൽ ചിത്രം കുറച്ചു കൂടി മികച്ചതാകുമായിരുന്നു. എന്നാൽ അതു കഴിഞ്ഞും ഒരു 20 മിനുറ്റ് കഴിഞ്ഞേ പടം തീരുന്നുള്ളൂ . അപ്പോൾ പടം അൽപ്പം നീണ്ടു പോയതായി തമ്ന്നും അവിടം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു ട്രാഫിക്ക് നിലവാരത്തിൽ എത്താമായിരുന്നു. പക്ഷെ ഇതു കൊണ്ടൊന്നും പടത്തിൻറ്റെ മികവ് ഒട്ടും കുറയുന്നില്ല.




    ദൃശ്യത്തിനു ശേഷം വളരെയധികം (അത്രത്തോളമില്ലെങ്കിലും) ത്രില്ലടിച്ചു കണ്ട ചിത്രമാണ് ഇത്. ത്രില്ലർപ്രേമികൾ തീർച്ചയായും കാണുക. ഈ വർഷം ഞാൻ ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ചിത്രം തന്നെ ഗോഡ്സ് ഓൺ കൺട്രി.


    4.25 / 5

    ബോക്സ് ഓഫീസ് - വീ വാണ്ട് ഡോഗ്സ് ഓൺ കൺട്രി വീ പീപ്പിൾസ് ഓൺ കൺട്രി. ഇത്തരം പടങ്ങളോടാണ് അളുകൾക്ക് കൂടുതൽ പ്രിയം എന്നാൽ ട്രാഫിക്കു പോലെ ഈ പടവും വിജയിക്കും എന്നു പ്രത്യാശിക്കാം. ആൻറ്റോ ജോസഫ് പടം നന്നായി പിടിച്ചു നിർത്തേണ്ടി വരും ആദ്യനാളുകളിൽ. പൃഥ്വി ആയിരുന്നു നായകൻ എങ്കിൽ ഷുവർ ഹിറ്റായിരുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Jishnudas

  4. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,074

    Default

    thanks jishnu...
    .

  5. #4
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Oru star power illaathathaanu itharam chithrangal petennu theater vidaan kaaranam..!As u rightly said Prithvi aayirunnu Fahadinte sthaanathenkil kali maariyene..!

  6. #5
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,000

    Default

    thnx jishnu

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas........................

  9. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. ....

  10. #9
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  11. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •