Page 1 of 3 123 LastLast
Results 1 to 10 of 27

Thread: മിസ്റ്റർ ഫ്രോഡ്. - Film Review

  1. #1

    Default മിസ്റ്റർ ഫ്രോഡ്. - Film Review


    Angamaly Carnival 9.30 show status almost full

    149 ദിവസങ്ങൾ ജോർജ്ജ് കുട്ടി തകർത്താടി വിശ്രമിച്ച 150 മത്തെ നാൾ മിസ്റ്റർ ഫ്രോഡ് തിയറ്ററുകളിലെത്തി. മോഹൻലാൽ നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണനാണു. എ വി അനൂപ് ആണു ചിത്രത്തിന്റെ നിർമ്മാതാവ്. തിയറ്റർ വിലക്കുകൾ ഉണ്ടാക്കിയ കോലാഹലങ്ങൾ മറികടന്ന് എത്തിയ ചിത്രം കാണാൻ പോകുമ്പോൾ ഒരു ശരാശരി ചിത്രമായിരിക്കും എന്ന മുൻ വിധിയേ ഉണ്ടായിരുന്നുള്ളു.

    കഥ

    41 വർഷങ്ങൾക്ക് മുൻപ് ആദിത്യപുരം കൊട്ടാരത്തിലെ അന്നത്തെ അവകാശികൾ തമ്മിൽ അവിടുത്തെ നിലവറ തുറക്കുന്നതിനെ സംബന്ധിച്ച് ഒരു തർക്കം നടക്കുന്നു. 41 വർഷത്തേക്ക് നിലവറ ആരും തുറക്കരുത് എന്ന് കോടതി ഉത്തരവിടുന്നു. വർഷങ്ങൾക്ക് ശേഷം നിലവറ തുറക്കാൻ സമയമായപ്പോൾ ആ നിലവറയിലെ 2000 കോടി വിലമതിക്കുന്ന നിധി സർക്കാരിലേയ്ക്ക് കണ്ട് കെട്ടണമെന്ന് ആവശ്യപ്പെട്ട് അവകാശികളിലൊരാൾ കേസ് കൊടുക്കുന്നു. അതു കൊണ്ട് ഒറ്റയ്ക്ക് ആ നിധി കൈക്കലാക്കാൻ കൊട്ടാരത്തിലെ തന്നെ അഞ്ജാതനായ ഒരാൾ തിരുമാനിക്കുന്നു. അതിനയാൾ സഹായം തേടുന്നത് മിസ്റ്റർ ഫ്രോഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സർവ്വകലാവല്ലഭനായ ഹൈടെക്ക് കള്ളന്റെ അടുത്താണു. 100 കോടി രൂപയൊക്കെ നിഷ്പ്രയാസം മോഷ്ടിക്കാൻ കഴിയുന്ന ആ കള്ളൻ ശിവറാം എന്ന പേരിൽ കൊട്ടാരത്തിലെത്തുന്നു. നിധിയുടെ മൂല്യം കണക്കാക്കാൻ എത്തിയ വിദഗ്ദ്നായിട്ടായിരുന്നു ശിവറാമിന്റെ രംഗപ്രവേശനം. ശിവറാമിനു ആ നിധി കൈക്കലാക്കാൻ കഴിയുമോ ?ആരാണു ആ കൊട്ടാരത്തിലെ അഞ്ജാതൻ എന്നൊക്കെയുള്ള ഉദ്വേഗജനകമായ കഥയാണു മിസ്റ്റർ ഫ്രോഡ്.

    നല്ലത്.

    1. അങ്ങനെ ചോദിച്ചാൽ ബുദ്ധിമുട്ടാണു. മോഹൻലാലിന്റെ സോൾട്ട് & പെപ്പർ ലുക്ക് കിടിലൻ എന്നൊക്കെ വേണമെങ്കിൽ പറയാം.
    2. കാര്യമായിട്ടൊന്നുമില്ലെങ്കിലും വേഗത്തിൽ അവസാനിപ്പിച്ച ആദ്യ പകുതിയും വലിച്ച് നീട്ടലുകൾ ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ അവസാനിച്ച രണ്ടാം പകുതിയും.( അധിക നേരം ഇരുത്തി വധിക്കുന്നില്ല)
    3. സിദ്ദിഖിന്റെ പ്രകടനം.
    4. പശ്ചാത്തല സംഗീതം.
    5. ഫാൻസിനെ സുഖിപ്പിക്കാൻ വേണ്ടിയുള്ള 3 സീനുകൾ

    മോശം.

    1. ആദ്യമേ പറയട്ടെ ഒരു സസ്പെൻസ് ത്രില്ലർ ആണു സംവിധായകൻ ഉദ്ദേശിച്ചിരിക്കുന്നത്.
    2. 100 കോടി അടിച്ചുമാറ്റുന്ന സീനുകൾ കണ്ടാൽ ലോക്പാൽ വരെ നാണിച്ചു പോകും.
    3. കനത്ത സുരക്ഷയുള്ള സ്ഥലത്ത് നിന്ന് നിധി അടിച്ചു മാറ്റുന്ന രീതി കണ്ട് പഠിച്ച് സാക്ഷാൽ ശ്രീപത്മനാഭക്ഷേത്രത്തിലെ നിധി വല്ലവരും അടിച്ച് മാറ്റുമോ എന്തോ..
    4. ഗാനങ്ങൾ
    5. അഭിനേതാക്കളുടെ ഒരു പട തന്നെയുണ്ട് ചിത്രത്തിൽ പക്ഷെ സിദ്ദിഖിനും സായ്കുമാറിനുമൊഴിക്കെ ബാക്കി എല്ലാവരും ആൾക്കൂട്ടത്തിലൊരാളായി മാറി.
    6. തിരകഥ.
    7. സംവിധാന ശൈലിയെ കുറ്റം പറയാൻ പറ്റില്ലല്ലോ.. ഉണ്ണികൃഷ്ണനിൽ നിന്ന് ഇതെങ്കിലും കിട്ടിയത് ഭാഗ്യം.

    പ്രേക്ഷകാഭിപ്രായം
    : അമിത പ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ തികച്ചും ശരാശരി നിലവാരമുള്ള ഒരു സിനിമ എന്ന് വേണമെങ്കിൽ പറയാം.

    ബോക്സോഫീസ് സാധ്യത
    : ഫാൻസിനു അധികം ആഘോഷിക്കാൻ പറ്റിയ ഒരു സിനിമയോ ഫാമിലിയ്ക്ക് ഏറ്റെടുക്കാൻ പറ്റിയ ഒരു സിനിമയോ അല്ല മിസ്റ്റർ ഫ്രോഡ്. ഇത് രണ്ടുമല്ലാത്തവർക്ക് ഈ ചിത്രം അത്രയ്ക്ക് രസിക്കാനും സാധ്യതയില്ല. അതു കൊണ്ട് തന്നെ ശരാശരിയിൽ ഒതുങ്ങി പോകാനാണു സാധ്യത.

    റേറ്റിംഗ്
    : 2.5 /5


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanksssssssssss
    #BanMe

  4. #3
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Aniyankuttaa....

  5. #4

    Default

    Thanks......

  6. #5
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks aniyankutta

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxx aniyaaaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7

    Default

    Thankss Bhaii!!!!!

  9. #8
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thank You

  10. #9

    Default

    Thanks Aniya ..............

  11. #10
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thankssssssssssssss for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •