Page 1 of 4 123 ... LastLast
Results 1 to 10 of 32

Thread: How Old Are you- അതി ദയനീയം

  1. #1

    Default How Old Are you- അതി ദയനീയം


    angamaly carnival 2.20 pm show status hf.

    എല്ലാ സിനിമാക്കാരും ജയറാം പാർവ്വതി ദബതിമാരെ പോലെയാവണം എന്ന് വാശി പിടിക്കാൻ നമുക്ക് പറ്റില്ല. അതു കൊണ്ട് തന്നെ ദിലീപ് മഞ്ജുവാര്യരെ കല്യാണം കഴിച്ചതും മഞ്ജുവാര്യർ ദിലീപിനെ ഡൈവേഴ്സ് ചെയ്തതും ഇനി ദിലീപ് വേറെ കല്യാണം കഴിക്കുമോ ഇല്ലയോ എന്നതൊന്നും നമ്മൾ പ്രേക്ഷകർക്ക് വിഷയമാകേണ്ട കാര്യമില്ല. അതു പോലെ തന്നെ മഞ്ജുവാര്യരുടെ തിരിച്ച് വരവ് കൊണ്ട് മാത്രം സിനിമ അങ്ങ് വിജയിച്ചു കളയും എന്ന് കരുതുന്നവർ മൂഡസ്വർഗത്തിലാണു എന്ന് പറയേണ്ടി വരും. സിനിമ നല്ലതാണെങ്കിൽ ഓടും മോശമാണെങ്കിൽ പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോ പറഞ്ഞ് വന്നത് 14 വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ച് വരവ് ചിത്രമായ ഹൗഓൾഡ് ആർ യുവിനെ കുറിച്ചാണു. മികച്ച സംവിധായകൻ, ശക്തരായ തിരകഥാകൃത്തുക്കൾ, നല്ലൊരു ബാനർ ഇതിൽ പരം രണ്ടാം വരവിനു പിന്നെന്ത് വേണം.

    കഥാസാരം

    നിരുപമ രാജീവ് എന്ന കളക്ട്രേറ്റിലെ യുഡിക്ലർക്ക്, ഭർത്താവ് രാജീവൻ ആകാശവാണിയില് ജോലി ചെയ്യുന്നു, മകൾ ഹൈസ്കൂളിൽ പഠിക്കുന്നു. 14 വർഷമായി നിരുപമയുടെ കല്യാണം കഴിഞ്ഞിട്ട്. അഛൻ മരിച്ചതു കൊണ്ട് കിട്ടിയതാണു സർക്കാർ ജോലി. ഒരു ഇടത്തരം കുടുംബമായി ജീവിച്ചു പോകുന്നുവെങ്കിലും രാജീവനു വലിയ മോഹങ്ങളാണുള്ളത്. അയർലണ്ടിൽ ജോലി ശരിയായി അങ്ങോട്ട് പോകാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണു അയാൾ. ഇതിനിടയിൽ നിരുപമയുടെ മകൾ ഇന്ത്യൻ പ്രസിഡനന്റുമായി സ്കൂളിൽ നടത്തിയ കൂടികാഴ്ച്ചയിൽ ഒരു ചോദ്യം ചോദിക്കുന്നു. ചോദ്യം ഇഷ്ടപ്പെടുന്ന പ്രസിഡന്റിനോട് തന്റെ അമ്മയാണു ഈ ചോദ്യം തയ്യാറാക്കി തന്നതെന്ന് മകൾ പറയുന്നു. പ്രസിഡന്റ് നിരുപമയെ കാണണമെന്ന് ആവശ്യപ്പെടുന്നു. ഒരു ദിവസം കൊണ്ട് നിരുപമ സ്റ്റാർ ആകുന്നു. എന്നാൽ പ്രസിഡനിന്റെ മുന്നിലെത്തുന്ന നിരുപമ രക്സ്തസമ്മർദ്ദം കൂടി ബോധം കെട്ടു വീഴുന്നു. സോഷ്യൽ മീഡിയാകളിലും മറ്റും ഇത് വലിയ പരിഹാസങ്ങൾക്ക് ഇടവെയ്ക്കുന്നു. അതു കൊണ്ട് തന്നെ അയർലണ്ടിലേയ്ക്ക് ഭാര്യയെ കൊണ്ട് പോകാൻ രാജീവൻ തയ്യാറാവുന്നില്ല. തനിക്ക് ഭാര്യയുടെ സ്വഭാവം ബോറടിച്ചു തുടങ്ങി എന്ന് അയാൾ തുറന്ന് പറയുന്നു. നിരുപമയെ ഒറ്റയ്ക്കാക്കി രാജീവനും മകളും അയർലണ്ടിലേയ്ക്ക് യാത്രയാവുന്നു. രാജീവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്ന നിരുപമയെ തേടി ഒരു അതിഥി എത്തുന്നു. അത് നിരുപമയുടെ ജീവിതത്തെ ആകെപാടെ മാറ്റി മറിക്കുന്നു. അതെ തോൽക്കാൻ ഭയമില്ലാത്തവർക്കേ ജയിക്കാൻ കഴിയു എന്ന തിരിച്ചറിവിലൂടെ നിരുപമ ജീവിതത്തിൽ മുന്നേറുന്നതാണു ഹൗഓൾഡ് ആർ യു.

    വളരെ
    മികച്ചത്.

    വർഷങ്ങൾക്ക് ശേഷം ഒരു സമ്പൂർണ്ണ ഫാമിലി സിനിമ കാണാൻ കഴിഞ്ഞു. മലയാളത്തിലും സ്ത്രീപക്ഷ സിനിമകൾ സാധ്യമാവും എന്ന് തെളിയിച്ച തറ കോമഡി മസാലകളിലാതെ ഇത്തരമൊരു സിനിമ ചെയ്യാൻ ധൈര്യം കാണിച്ച ഇതിന്റെ അണിയറപ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. യാതൊരുവിധ വിട്ടുവീഴ്ച്ചകളുമില്ലാതെ തികച്ചും യാത്ഥാർത്യ ബോധത്തോടെ കഥ അവതരിപ്പിക്കുമ്പോൾ നിരുപമ രാജീവൻ എന്ന കഥാപാത്രത്തിന്റെ ഒപ്പം സഞ്ചരിക്കുന്ന അനുഭവമാണു പ്രേക്ഷകർക്ക് ഉണ്ടാവുന്നത്. ചില നേരങ്ങളിൽ നമ്മുടെ ചുണ്ടിൽ മന്ദഹാസം വിരിയിക്കുകയും മറ്റു ചില നേരങ്ങളിൽ നമ്മുടെ കണ്ണുകളെ ഈറനണയിക്കുകയും ചെയ്യുന്ന തിരകഥ അവസാനം ഒരേ സമയം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. വിജന വഴിയിൽ എന്ന ഗാനവും മികച്ച ഛായാഗ്രഹണവും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു.


    മികച്ചത്

    1. 14 വർഷം മുൻപുള്ള പ്രസരിപ്പുള്ള ചുറുചുറുക്കുള്ള മഞ്ജുവാര്യരെ ഈ സിനിമയിൽ കാണാൻ കഴിയില്ല. പക്ഷെ തന്റെ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ ഭംഗിയാക്കാൻ മഞ്ജുവിനു കഴിഞ്ഞു.
    2. കുഞ്ചാക്കോ ബോബന്റെ പതിവു രീതിയിൽ നിന്ന് വേറിട്ട രാജീവൻ പ്രേക്ഷകശ്രദ്ധ നേടുന്നു.
    3. മുത്തുമണി , വിനയ് ഫോർട്ട് , കനിഹ , ബസിൽ വെച്ച് കാണുന്ന സ്ത്രീ എന്നിവരും തങ്ങളുടെ വേഷങ്ങൾ നല്ലതാക്കി.

    കല്ലുകടി
    .

    1. കല്ലുകടിയ്ക്കും ഭാര്യമാര് സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് കാൽചുവട്ടിൽ ഒതുങ്ങി കൂടണം എന്ന് വാശിപിടിയ്ക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ഈ ചിത്രം കല്ലുകടിയാവും.
    2. മക്കളുടെ പേരു പറഞ്ഞ് ഭാര്യമാരുടെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടാൻ ശ്രമിക്കുന്ന ത്യാഗമനോഭാവികളെന്ന് സ്വയം ഭാവിക്കുന്ന ഭർത്താക്കന്മാർക്കും ഈ ചിത്രം തീർച്ചയായും കല്ലുകടിക്കും.

    പ്രേക്ഷകാഭിപ്രായം
    : ന്യൂജനറേഷൻ ബഡീസിനും കോമഡി സിനിമകൾ കാണുമ്പോൾ തലതല്ലി ചിരിക്കുന്ന മുതിർന്നവർക്കും ഈ ചിത്രം ചിലപ്പോൾ ഇഷ്ടപ്പെട്ടെന്നു വരില്ല.

    ബോക്സോഫീസ്
    സാധ്യത : ഈ സിനിമയിൽ മഞ്ജുവാര്യർ അല്ലായിരുന്നെങ്കിലും ഈ സിനിമ മികച്ചതാകുമായിരുന്നു. പക്ഷെ മഞ്ജുവാര്യർ നായിക ആയത് കൊണ്ട് ഈ ചിത്രം കൂടുതൽ പ്രേക്ഷകർ കാണാൻ ഇടയാവുകയും അതു വഴി വിജയിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

    അടിക്കുറിപ്പ്
    : Your Dream is your signature (ഓർക്കുക ഇത് തികച്ചും ഒരു സ്ത്രീ പക്ഷ സിനിമ)

    റേറ്റിംഗ്
    :3.5 /5


    അതിദയനീയമാണു കേരളത്തില് വിൽക്കുന്ന പച്ചക്കറികളുടെ അവസ്ഥ
    Last edited by Aniyankuttan; 05-17-2014 at 09:47 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  4. #3
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    14,999

    Default

    kidu review....

  5. #4
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Thnks ...............
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #5
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Thanks macha...

  7. #6
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Thanksss.....

  8. #7
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Superb Review
    Is love just a never ending dream....?

  9. #8

    Default

    thanks aniya...kidu review and title....
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  10. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Superb review...



  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Aniyankuttan ...................

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •