Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ഗർഭശ്രീമാൻ - സിനിമ റിവ്യൂ Weldon Suraj You Did It.

  1. #1

    Default ഗർഭശ്രീമാൻ - സിനിമ റിവ്യൂ Weldon Suraj You Did It.




    തിയെറ്റർ : പ്രതിഭ - മാവേലിക്കര
    പ്രദർശന സമയം : 11 .00 am
    സ്റ്റാറ്റസ് : കൃത്യമായി പറഞ്ഞാൽ 19 ആളുകൾ

    കഥാസാരം :

    സുധീന്ദ്രൻ (സുരാജ്) എന്നാ സുധി ഒരു ഇടത്തരം കുടുംബത്തിന്റെ ഏക അത്താണി ആണ്. അമ്മ,രണ്ടു പെങ്ങന്മാർ, ഒരു അളിയൻ. ഇവര് അടങ്ങുന്നതാണ് സുധിയുടെ കുടുംബം. അച്ഛനെ ഒരു പ്രശ്നത്തിൽ നിന്ന് രക്ഷിക്കാനായി സുധി ബ്ലേഡ് മാഫിയയിൽ നിന്ന് പണം കടം വാങ്ങുന്നു. എന്നാൽ കൊറിയർ ജീവനക്കാരൻ ആയ സുധിക്ക് പറഞ്ഞ സമയത്ത് പണം തിരികെ അടക്കാൻ ആകുന്നില്ല. ബ്ലേഡ് മാഫിയ തന്റെ കുടുംബം കുട്ടി ചോറാക്കും എന്ന് മനസിലാക്കിയ സുധിക്ക് മുന്നിലേക്ക്* ഡോക്ടർ ജോയ് മാത്യു ( സിദ്ധിഖ് ) ഒരു ഓഫർ വെക്കുന്നു. സുധിയുടെ കടം മുഴുവാൻ തീര്ക്കാനുള്ള പണം ഡോക്ടർ ജോയ് നല്കുന്നു. പകരമായി ഡോക്ടറുടെ പരീക്ഷണങ്ങളുടെ ഭാഗമായി സുധി ഗർഭം ധരിക്കാൻ തയ്യാർ ആകണം. മനസില്ലാ മനസോടെ സുധി ആ ദൌത്യം ഏറ്റെടുക്കുന്നു. സുധിയും, ഡോക്ടറും ആ ദൌത്യത്തിൽ വിജയിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം ആണ് " ഗർഭശ്രീമാൻ "

    സിനിമയെ പറ്റി :

    ദേശിയ അവാർഡ്* നേടിയ സുരാജ് നായകൻ ആയി അഭിനയിക്കുന്നു. ഒപ്പം സുരാജ് ഗർഭം ധരിക്കുന്നു. ഈ സിനിമയുടെ പബ്ലിസിറ്റിക്ക് ഇതിൽ കൂടുതൽ വാചകങ്ങൾ ഒന്നും ഇണങ്ങില്ല. പക്ഷെ പ്രേക്ഷകരുടെ പ്രതീക്ഷ അപ്പാടെ തകിടം മറിച്ചു കൊണ്ട്, ശരാശരിക്കും താഴെ മാത്രം നിലവാരം പുലർത്തുന്ന ഒരു സിനിമയായി :ഗര്ഭശ്രീമാൻ " .
    കെട്ടുറപ്പുള്ള ഒരു തിരക്കഥയോ, മികച്ച സംവിധാന ശൈലിയോ ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാൻ ഇല്ല. മികച്ച ഒരു കഥാ ബീജം കിട്ടിയിട്ട് കൂടി, അത് വേണ്ട രീതിയിൽ വികസിപ്പിക്കാൻ തിരക്കഥ ഒരുക്കിയ സുവജന് കഴിയാതെ പോയിടത്താണ് ചിത്രത്തിന്റെ പരാജയം. കണ്ടു മടുത്ത സ്ഥിരം മൂന്നാം കിട കോമഡി നമ്പറുകൾ തിരകഥയിൽ കുത്തി നിറച്ചിരുന്നതു , സിനിമ കാണുന്ന പ്രേക്ഷകനോട് ചെയ്യുന്ന ചതിയും, വഞ്ചനയും ആയി പോയി. ചിത്രത്തിൽ മികച്ചു നിന്നതായി പറയത്തക്ക ഒന്നും തന്നെ ഇല്ല. സിനിമയുടെ ടൈറ്റിൽ സൊങ്ങ് ആയ മൃദുല വാരിയരുടെ താരാട്ട് മാത്രം ആണ് ഏക ആശ്വാസം. മനുഷ്യ നന്മക്കായി എന്ത് പരീക്ഷണങ്ങൾ നടത്തിയാലും, അതിനു മനുഷ്യത്വ പരമായ മാനം കൂടി നല്കണമെന്ന് സിനിമ ഓര്മിപ്പിക്കുന്നു.

    അഭിനേതാക്കളെ പറ്റി:

    ദേശിയ അവാർഡ്* ജേതാവായ സുരജിനോട് ഒരു വാക്ക്. താങ്കൾ നല്ലൊരു നടൻ ആണ്. അതിനുപരി മികച്ച ഒരു ഹാസ്യ നടനും. പക്ഷെ ഇത്തരം വളിപ്പ്, കോമാളിത്തരങ്ങൾ കാണിച്ചു ആ വില കളയരുത് എന്ന് ആദ്യമേ ഓർമപ്പെടുത്തുന്നു. കലഭാവാൻ ഷാജോണ്* വീണ്ടും രണ്ടാം കിട കോമഡി നടൻ ആയി മാറാൻ തീരുമാനിച്ചത് പോലെയായിരുന്നു ഈ സിനിമയിലെ പ്രകടനം. ഭാവാഭിനയം ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത ഒരു പുതു മുഖ നടിയാണ് ചിത്രത്തിലെ നായിക. പുതുമുഖ നടിയായ ഗൌരി കൃഷ്ണയുടെ അഭിനയം ഒട്ടും തന്നെ പ്രതീക്ഷ നല്കുന്നതായിരുന്നില്ല. അഭിനയപരമായി മികച്ചു നിന്നത് ഡോക്ടർ ജോയ് മാത്യു നെ അവതരിപ്പിച്ച സിദ്ദിഖ് മാത്രം. അതിഥി താരം ആയിരുന്നെങ്കിലും ,സായികുമാറും തന്റെ റോൾ മോശമാക്കിയില്ല.

    സംഗീതം, ക്യാമറ, മറ്റു സാങ്കേതിക വശങ്ങൾ:

    സംസ്ഥാന പുരസ്ക്കാര ജേതാവായ സംഗീത സംവിധായകൻ , ഔസേപ്പച്ചന് ഈ ചിത്രത്തിൽ തന്റെ മികവു പുലർത്താനായില്ല. മൃദുല പാടിയ താരാട്ട് പാട്ട് മാത്രം ആണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയത്. സിനിമയിലെ ചില ഇമോഷനൽ രംഗങ്ങൾ, അതിന്റെ തീവ്രത , അത് പ്രേക്ഷകനിലേക്ക് വേണ്ട രീതിയിൽ എത്തിക്കാൻ സംവിധായകൻ ആയ അനിൽ ഗോപിനാഥിനു കഴിഞ്ഞില്ല. സാങ്കേതികം ആയോ കഥാപരം ആയോ യാതൊരു മേന്മയും അവകാശപ്പെടാൻ കഴിയാത്ത ചിത്രം ആയി മാറി "ഗര്ഭ ശ്രീമാൻ".

    പ്രേക്ഷക വിധി:

    ഈ പടത്തിന്റെ വിജയമോ പരാജയമോ അല്ല..നല്ലൊരു കഥാതന്തു വികസിപ്പിച്ചു ,നല്ലൊരു സിനിമ ഒരുക്കാൻ പോലും നമ്മുടെ പുതിയ സംവിധായകന്മാർക്കോ, എഴുതുക്കാര്ക്കോ കഴിയാതെ പോകുന്നിടത്താണ് ഈ ചിത്രത്തിന്റെ പരാജയം.

    റേറ്റിംഗ് : 1.5/ 5

    ദേശീയ അവാർഡ് വാങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങള്ക്ക് വാമനപുരം ബസ് റൂട്ടും ഡബിൾസുമെക്കെ ആവാമെങ്കിൽ നിങ്ങൾക്കുമാകാം സുരാജ് അഭിനന്ദനങ്ങൾ.

    Last edited by Aniyankuttan; 06-06-2014 at 09:15 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Aniyankuttan
    Waiting For It

  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanks



  5. #4
    FK Addict kadathanadan's Avatar
    Join Date
    Sep 2012
    Location
    vatakara/Bangalore
    Posts
    1,041

    Default

    thanx aniyankuttan..
    innale ithile oru song t.v yil kandirunnu..
    surajinte expressns kandpoye padathinte vidhi ariyamayirunnu...

  6. #5
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. ....

  7. #6
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks Aniyankuttan

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.......

  9. #8
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    Thanks Aniya.....

  10. #9
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks.

    title

  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Aniyankuttan...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •