Page 1 of 3 123 LastLast
Results 1 to 10 of 22

Thread: Beware of Dogs /ബിവേർ ഓഫ് ഡോഗ്സ് - Film Review

  1. #1

    Default Beware of Dogs /ബിവേർ ഓഫ് ഡോഗ്സ് - Film Review


    Grvyr Devaki cinema status 40 peru matinee

    കുബ്രീൻ, തരുൺ , റഹീമാരുടെ ഒരു കൂതറ കളി കണ്ട് ഞെട്ടൽ മാറിയിട്ടില്ല അപ്പോ ദാണ്ടെ വരുന്ന അടുത്തത്. Domanic , Omman & Omanakuttan, Gautham, Sunny കൂതറ സ്റ്റൈലിൽ ഡോഗ്സ്. പടത്തിന്റെ പേരു ബിവേർ ഓഫ് ഡോഗ്സ്.

    കഥ.

    കെട്ടിക്കാൻ പ്രായമായ ഒരു മകളും കെട്ടിയിടാറായ ഭാര്യയും ഉള്ള തുളസീധരപിള്ളയുടെ വീടിന്റ മുകളിൽ താമസിക്കുന്ന ജോലിയും കൂലിയുമില്ലാത്ത 3 ബാച്ചിലേഴ്സും ജോലിയുള്ള ഒരു ബാച്ചിലറും. അവരും തുളസീധരനും തമ്മിലുള്ള പ്രശ്നങ്ങൾ. അതിനിടയിൽ ഊമ്മൻ ജോലി കിട്ടി പോണ്ടിച്ചേരിയ്ക്ക് പോകുന്നു. എംബീ ക്കാരനായ ഡൊമനിക്ക് തന്റെ കമ്പനിയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി പരിചയപ്പെടുന്ന കോടീശ്വര പുത്രനായ ഓമനകുട്ടനെ ഒരു പ്രത്യേക സാഹചര്യത്തിൽ ഒപ്പം കൂട്ടുന്നു. എന്നാൽ ഓമനകുട്ടന്റെ കയ്യിൽ അഞ്ച് പൈസയില്ല. വീണ്ടും പ്രശ്നങ്ങൾ. ഒരു ക്ലോസറ്റ് പ്രശ്നം പരിഹരിക്കുന്നതിനിടയിൽ കൊച്ചിയിലെ അധോലോക നായകനായ ബാപ്റ്റിസ്റ്റും അമീറും തമ്മിലുള്ള ഒരു ഡീലിന്റെ ഇടയിലേക്ക് ഡോഗ്സ് അറിയാതെ വരികയും ബാപ്റ്റിസ്റ്റിന്റെ തലയ്ക്ക് ക്ലോസറ്റ് കൊണ്ട് ഓമനകുട്ടൻ അടിക്കുകയും ചെയ്യുന്നു. വീണ്ടും പ്രശ്നങ്ങൾ. നാട്ടിൽ നിൽക്കാനാവാതെ അവർ പോണ്ടിച്ചേരിയിലേക്ക് പോകുന്നു. പോണ്ടിച്ചേരി, ഡാൻസ് ബാർ, അമീർ , വൈരം, വീണ്ടും ബാപ്റ്റിസ്റ്റ്, മേഘന, തട്ടികൊണ്ട് പോകൽ ,ട്വിസ്റ്റ്, അങ്ങനെ അങ്ങനെ അങ്ങനെ ഒരു മാതിരി ചക്ക കുഴയുമ്പോലത്തെ മറ്റേടത്തെ കഥ.

    അഭിനയം.

    ശ്രീനാഥ് ഭാസി, ശേഖർ മേനോൻ ,സുരേഷ്,ദിനേഷ്,ബോബി സിൻഹ, മനോജ് കെ ജയൻ, സഞ്ജു, സുനിൽ സുഗദ ഇങ്ങനെ കുറെ പേരുണ്ട് ചിത്രത്തിൽ. ഇവരെല്ലാവരും 130 മിനുറ്റ് അഭിനയിക്കുന്നുമുണ്ട്.

    കഥ, തിരകഥ , സംഭാഷണം, സംവിധാനം

    എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഇനിയും ഇതു പോലെ ഒരു 10-20 സിനിമകൾ എടുക്കാൻ ഇവരെക്കൊണ്ട് കഴിയട്ടെ..


    പ്രേക്ഷകാഭിപ്രായം : പട്ടിയുണ്ട് സൂക്ഷിക്കുക

    ബോക്സോഫീസ് സാധ്യത.

    ന്യൂജനറേഷൻ സിനിമ ആയത് കൊണ്ട് ബെല്ലും ബ്രേക്കുമില്ലാതെ എന്തും വിളിച്ചു പറയാം എന്ന ഒരു സ്വാതന്ത്രത്തിലെ നർമ്മം ആസ്വദിക്കുന്ന കുറെ ഫ്രീക് മച്ചാൻസ് കേരളത്തിൽ ഉള്ളത് കൊണ്ട് 3 ദിവസം പോലും തിയറ്ററിൽ കളിക്കാൻ യോഗ്യതയില്ലാത്ത ഈ സിനിമ ഒരാഴ്ച്ച ഓടണം.


    റേറ്റിംഗ് : 1.25 / 5

    പിന്നാമ്പുറം

    പണ്ട് നേരം സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ പുതുമുഖ സെറ്റപ്പ് ആയതു കൊണ്ട് ചളമാകുമോ എന്ന ഒരു പേടി ഉണ്ടായിരുന്നതായി മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. നേരത്തിന്റെ അനുഭവത്തിൽ നിന്നാവണം ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ മനോജ് കെ ജയൻ കണ്ണും പൂട്ടി സമ്മതിച്ചത്. നേരം രണ്ട് തരത്തിലുണ്ട്. ആദ്യത്തേത് നല്ല നേരം രണ്ടാമത്തേത് വളരെ വളരെ വളരെയധികം മോശം നേരം..!!


    അടിക്കുറിപ്പ്: സിനിമയിലേ കേന്ദ്രകഥാപാത്രങ്ങളുടെ പേരിന്റെ ആദ്യക്ഷരം വെച്ച് സിനിമ പേരുണ്ടാക്കാൻ തുടങ്ങുന്നത് ഒരു ട്രെൻഡായി മാറിയാൽ വേണു-ശ്യാമ കമിതാക്കളുടെ ലവ് സ്റ്റോറി പറയുന്ന സിനിമയുടെ പേരു..!!!!
    Last edited by Aniyankuttan; 06-20-2014 at 07:12 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    thanks bhai!
    ...

  4. #3
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Thanks....as usual well written review

  5. #4
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thnx Bro.
    Gud Review.
    2mrw Thala Vekanam Ennu Karuthiyatha .INi Venda.
    Is love just a never ending dream....?

  6. #5
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by KulFy View Post
    Thanks....as usual well written review
    Aniyan Kuttan MasS
    Is love just a never ending dream....?

  7. #6
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    താങ്ക്സ്......

  8. #7

    Default

    kalakkan review!! reviews l nee chettante aniyan thanne... atho chettante chettano!!

  9. Likes KSHERU liked this post
  10. #8

    Default

    Thanks macha....................

  11. #9

    Default

    Quote Originally Posted by kallan pavithran View Post
    kalakkan review!! reviews l nee chettante aniyan thanne... atho chettante chettano!!
    bhai. njan athu pole vaari valich ezhutharila. essay competitionil pankedukuna pole cinema review ezhuthuna aale okke ale ivide best reviewer enu paranj pokiyirunathu.

  12. Likes kallan pavithran liked this post
  13. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    kollaam review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •