http://malayalacinemalive.com/sreena...k-on-koothara/
‘കൂതറ’ എന്ന തന്റെ പുതിയ ചിത്രത്തെ തകർക്കാൻ സോഷ്യൽ മീഡിയയിൽ അടക്കം ഒരു വിഭാഗം ആളുകൾ ബോധപൂർവ മായ ശ്രമം നടത്തി എന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ. ഒരു ഓണ്‍*ലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഇത്തരക്കാർക്കെതിരെ ആഞ്ഞടിച്ചത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ സിനിമ കൂതറയാണ്* എന്ന തരത്തിലും മറ്റും സോഷ്യൽ മീഡിയയിൽ അടക്കം വന്ന കമന്റുകൾ ചിത്രത്തെ ദോഷകരമായി ബാധിച്ചു എന്നും സത്യാവസ്ഥ അറിയാൻ തീയേറ്ററിൽ സിനിമ കണ്ടപ്പോൾ ആളുകൾ നന്നായി ആസ്വദികുന്നതായാണ് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സിനിമകളെ തകർക്കാൻ ഫാൻസുകാരും മറ്റും നടത്തുന്ന പ്രവർത്തനങ്ങൾ അപലപനീയമാണ് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഒന്നര വർഷം കൊണ്ട് കടലിലോക്കെ പോയി ബുദ്ധിമുട്ടി എടുത്ത ചിത്രത്തെ ഇത്തരത്തിൽ ആക്രമിക്കുമ്പോൾ സ്വന്തം കുട്ടിയെ കണ്*മുന്നിൽ ബലാത്സംഗം ചെയ്യുന്നതു പോലെയാണ് തോന്നുന്നത് എന്നും ശ്രീനാഥ് പറയുന്നു. ആളുകളുടെ ഈ മനോഭാവം കാരണം നഷ്ടം ഉണ്ടാകുന്നത് നിർമാതാവിന് ആണെന്നും പോസ്റർ അടിക്കാൻ ഉള്ള കാശ് പോലും കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.