Page 1 of 4 123 ... LastLast
Results 1 to 10 of 39

Thread: വിക്രമാദിത്യൻ

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,850

    Default വിക്രമാദിത്യൻ


    Theater angamaly

    ccarnivalStatus 80%

    ദുൽഖർ സല്മാൻ ഒരു വികാരമാണു. രണ്ട് തലമുറകളുടെ ഇനിയുള്ള ആശകളും പ്രതീക്ഷകളും നിറവേറ്റാനുള്ള ഒരു പ്രതീകം. അതു കൊണ്ട് തന്നെ ദുൽഖറിൽ നിന്ന് യുവാക്കളെ ഹരം കൊള്ളിക്കുന്ന നമ്പറുകളാണു പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്ന് സിനിമകാർക്ക് അറിയാം. അത് കൃത്യമായി തിരിച്ചറിഞ്ഞതാണു ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ വമ്പൻ വിജയത്തിന്റെ പ്രധാന കാരണം. അഞ്ജലി മേനോന്റെ അതേ പാത പിന്തുടരാൻ ലാൽ ജോസും തിരുമാനിച്ചപ്പോൾ അതിനു ഇക്ബാൽ കുറ്റിപ്പുറം എന്ന തിരകഥാകൃത്തും ജോമോൻ ജോൺ എന്ന ഛായാഗ്രഹകനും ഒത്ത് ചേർന്നപ്പോൾ അത് വിക്രമാദിത്യൻ എന്ന സിനിമ ആയി മാറി. വിക്രമാദിത്യൻ എന്ന സിനിമ തീർച്ചയായും വിക്രമന്റെയും ആദിത്യന്റെയും കഥയാകേണ്ടതാണു. എന്നാൽ ഇതിൽ ഇവരുടെ മാത്രമല്ല, ഇവരുടെ അഛന്മാരായ പോലീസ് ഷേണായിയുടെയും കള്ളൻ കുഞ്ഞുണ്ണി മേനോന്റെയും കഥ കൂടി ഉണ്ട്. ആദിത്യന്റെ അമ്മയായ ലക്ഷ്മി പോലീസ് കോൺസ്റ്റബിളാണു. ലക്ഷ്മിയെ ഇഷ്ടമായ പോലീസുകാരൻ ഷേണായിക്ക് പക്ഷെ തന്റെ അമ്മ സമ്മതിക്കാത്ത കാരണം ലക്ഷ്മിയെ കല്യാണം കഴിക്കാൻ സാധിക്കുന്നില്ല. ഒരു വിധത്തിൽ അമ്മയെ സമ്മതിപ്പിച്ച് വരുമ്പോഴേക്കും കള്ളനായ കുഞ്ഞുണ്ണി പോലീസുകാരൻ ആണെന്ന് നുണ പറഞ്ഞ് ലക്ഷ്മിയെ കല്യാണം കഴിക്കുന്നു. വേണ്ടത് വേണ്ടപ്പോൾ ചെയ്തില്ലെങ്കിൽ വേദനിക്കാനെ വഴിയുള്ളു എന്നത് കൊണ്ട് ഷേണായി വേദനയോടെ മടങ്ങുന്നു. ഷേണായിക്കും കുഞ്ഞുണിയ്ക്കും ഒരേ ദിവസം മക്കൾ ജനിക്കുന്നു. കുഞ്ഞുണ്ണി തന്റെ മകനെ ആദിത്യാ എന്നു വിളിക്കുമ്പോൾ ഷേണായി വിക്രമൻ എന്ന് വിളിക്കുന്നു. വിക്രമനും ആദിത്യനും വളരുന്നു. കൂട്ടിനു ദീപികയും. സുഹൃത്തുക്കളാണെങ്കിലും രണ്ട് പേരും എന്നും എതിർ ചേരികളിൽ ആയിരുന്നു.രണ്ട് പേരും എസ് ഐ സെലക്ഷനു പങ്കെടുക്കുന്നു. എന്നാൽ വിക്രമനു മാത്രമേ സെലക്ഷൻ കിട്ടുന്നുള്ളു. അതിനു പിന്നിൽ ഒരു കാര്യമുണ്ട്. ആ കാര്യത്തിനു ഒരു കാരണവു ഉണ്ട്. എസ് ഐ സെലക്ഷൻ കിട്ടാത്തതിന്റെ പേരിൽ നാട് വിട്ടു പോയ ആദിത്യനെ കാത്തിരിക്കുന്ന ദീപികയ്ക്ക് ഒരു ജീവിതം വെച്ച് നീട്ടുകയാണു വിക്രമൻ. വിക്രമനെ സ്വീകരിക്കാൻ ദീപിക തിരുമാനിച്ച അന്ന് ആദിത്യൻ നാട്ടിൽ തിരിച്ചെത്തുന്നു.. ഇനിയെന്തും സംഭവിക്കാം..!

    മറ്റൊരു മീശമാധവൻ ആയേക്കുമോ എന്ന് സംശയിപ്പിച്ച് പിന്നീട് രസികന്റെ വഴിയെ സഞ്ചരിച്ച് അവസാനം ഹൗ ഓൾഡ് ആർ യുവിൽ അവസാനിക്കുകയാണു വിക്രമാദിത്യൻ. എല്ലാ തരം റോളുകളും തനിക്ക് വഴങ്ങും എന്ന് തെളിയിക്കാൻ കിട്ടിയ അവസരം മികച്ച രീതിയിൽ ഉപയോഗിച്ചിരിക്കുകയാണു ദുൽഖർ സല്മാൻ ഈ ചിത്രത്തിൽ. കരിയറിൽ വലിയ മുന്നേറ്റങ്ങൾ നടത്താൻ ഇതു വരെ സാധിച്ചിട്ടിലാത്ത ഉണ്ണിമുകുന്ദനു പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ചെറിയ തോതിൽ സാധിച്ചിട്ടുണ്ട്. കുറച്ച് ഓവറായി തോന്നുമെങ്കിലും അത് കഥാപാത്രത്തിന്റെ സ്വഭാവിക പരിണാമമായി മാത്രം കണ്ടാൽ മതി. നായികയായി എത്തിയ നമിത പ്രമോദ് തന്റെ വേഷം മനോഹരമാക്കി. യുവനടന്മാർക്ക് അന്യഭാഷാ നടികളെ തേടി പോകാതിരിക്കാനുള്ള ഉത്തരമാണു നമിത പ്രമോദ്. ലെഫ്റ്റ് & റൈറ്റിനു ശേഷം ശക്തമായ കഥാപാത്രം ലെനയ്ക്ക് ലഭിച്ചിരിക്കുന്നു. കുടുംബങ്ങൾക്ക് കാണാൻ കഴിയാത്ത സിനിമകളിൽ അഭിനയിക്കുന്ന നടൻ എന്ന ചീത്ത പേരു എന്നന്നേയ്ക്കുമായി കഴുക്കി കളഞ്ഞിരിക്കുന്നു അനൂപ് മേനോൻ ഈ ചിത്രത്തിലൂടെ. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന തന്റെ കഥാപാത്രത്തെ ശ്രദ്ധിക്കപ്പെടുന്നതാക്കാൻ അനൂപ് മേനോനു കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സിൽ ഒരു സർപ്രൈസ് പ്രേക്ഷകരെ കാത്തിരിപ്പുണ്ട്.

    ജോമോന്റെ ഛായാഗ്രഹണവും സംഗീതവുമെല്ലാം ഈ സിനിമയ്ക്ക് ഗുണകരമായെങ്കിലും ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരകഥയിൽ ഉള്ള പാളിച്ചകൾ ഈ സിനിമയെ ഒരു ഗംഭീര സിനിമ ആക്കുന്നതിൽ നിന്ന് പിന്നോട്ടടിച്ചു.സിനിമ ഷൂട്ടിംഗ് പൂർത്തിയായ ഉടൻ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനു മുൻപ് ലോകം ചുറ്റാൻ ഇറങ്ങിയ ലാൽ ജോസിന്റെ സംവിധാന മികവിനു തിരകഥയുടെ പാളിച്ചകൾ പൂർണ്ണമായും പരിഹരിക്കാൻ സാധിച്ചതുമില്ല. ആദ്യ തവണ ലക്ഷ്യം നേടാൻ കഴിഞ്ഞില്ലെങ്കിലും അതിനേക്കാൾ വലിയ നേട്ടം കൈവരിക്കാൻ നമുക്ക് സാധിക്കും പക്ഷെ രണ്ടാമത് ഓടാൻ തയ്യറാവണം എന്ന യുവാക്കളെ ശക്തമായി പ്രചോദിപ്പിക്കാനുള്ള ഒരു സന്ദേശം ഈ സിനിമയിലൂടെ നൽകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തികഞ്ഞ ലാഘവ ബുദ്ധിയോടെ ആ സന്ദേശത്തെ അവതരിപ്പിക്കാൻ ശ്രമിച്ചത് ഈ സിനിമയ്ക്ക് തിരിച്ചടിയായി .

    സിനിമ തുടങ്ങുന്നത് ഒരു ഫ്ലാഷ് ബാക്കിലാണു. സിനിമ ഇന്റർവെൽ ആവുന്നത് വരെയും ഫ്ലാഷ് ബാക്കാണു. സിനിമ ക്ലൈമാക്സ് ആവുന്നതിനു തൊട്ട് മുൻപ് വരെയും പിന്നെയും ഫ്ലാഷ് ബാക്ക് ആണു. ഇത് ഒരു കുറവായി കാണുന്നവർക്ക് ചിലപ്പോൾ ഈ സിനിമ ഇഷ്ടപ്പെടാതിരിക്കാം. ഒപ്പം ഹൗ ഓൾഡ് ആർ യുവിലെ മഞ്ജുവാര്യർ ടെറസിൽ 3000 പേർക്ക് സദ്യ ഒരുക്കിയതിലെ ലോജിക്കിലായ്മ കണ്ട് നെറ്റിചുള്ളിച്ചവർക്കും ഈ സിനിമയുടെ കഥാഗതി കണ്ട് ഒരു പക്ഷേ അത്ര കണ്ട് സുഖിച്ചില്ലെന്ന് വരാം. മേല്പറഞ്ഞ രണ്ട് കാറ്റഗറിയിലും പെടാത്തവർക്ക് ഈ സിനിമ ഒരു വട്ടം കണ്ടാസ്വദിക്കാനുള്ള വകുപ്പെക്കെ ഒരുക്കിയിട്ടുണ്ട് ലാൽ ജോസും കൂട്ടരും.
    Last edited by National Star; 07-25-2014 at 04:59 PM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  4. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks ns...
    .

  5. #4
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    THnx National Star.........

  6. #5
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks..................!

  7. #6
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks ns........
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  8. #7
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,556

    Default

    thanx NS

  9. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks National Star



  10. #9
    FK Lover hussar's Avatar
    Join Date
    Dec 2009
    Location
    KARUNAGAPPALLY
    Posts
    4,663

    Default

    thnks................an avrg flick alle


  11. #10
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx ns.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •