Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Hi I Am Tony

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default Hi I Am Tony


    Theater bavana
    Status 50 FDFS

    100 ദിവസത്തിൽ പരം തിയറ്ററുകളിൽ ഓടിയ പടമാണു ഹണിബീ. പ്രശസ്ത നടനും സംവിധായകനുമായ ലാലിന്റെ മകൻ ജീൻ പോൾ ആദ്യമായി സംവിധാനം ചെയ്ത ആ ചിത്രം കണ്ടവരാരും അതേ ജനുസ്സിൽ പെട്ട മറ്റൊരു ചിത്രവുമായി ജീൻ വന്നാൽ തിയറ്ററിൽ തല വെച്ച് കൊടുക്കുമെന്ന് കരുതുന്നില്ല. അതു കൊണ്ട് തന്നെയാവണം ബുദ്ധിപരമായ ഒരു നീക്കം ജൂനിയർ ലാൽ നടത്തിയത്. തന്റെ ആദ്യ ചിത്രവുമായി യാതൊരു സാമ്യവുമില്ലാത്ത രണ്ടാമത്തെ ചിത്രം. ഹി ഐ ആം ടോണി.

    നിങ്ങൾ ഒരു 60 മില്യൺ ഡോളർ ആസ്തിയുള്ള ഒരു ഐടി കമ്പനിയുടെ ഡയറക്ടർ ആണെന്ന് വിചാരിക്കുക. നിങ്ങളുടെ ഭാര്യയും അവിടെ ഡയറക്ടറാണു. അങ്ങനെയിരിക്കെ മില്യൺ ഡോളർ ലാഭമുണ്ടാക്കുന്ന ഒരു പ്രൊജക്ട് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നു. ആ പ്രൊജക്ടിന്റെ സൊല്യൂഷൻ നിങ്ങൾക്ക് മാത്രമേ അറിയു. അത് നിങ്ങൾ നിങ്ങളുടെ ഭാര്യയുമായി പങ്ക് വെയ്ക്കുന്നു. നിങ്ങൾക്കും ഭാര്യയ്ക്കും മാത്രമറിയുന്ന ആ സൊല്യൂഷൻ നിങ്ങളുടെ എതിരാളിയായ കമ്പനിയ്ക്ക് ലഭിക്കുകയും അവർ ആ പ്രൊജക്ട് നേടിയെടുക്കുകയും ചെയ്യുന്നു. ന്യായമായും നിങ്ങൾക്ക് ഭാര്യയെ സംശയിക്കാം. അതിനൊടൊപ്പം നിങ്ങൾ മനസ്സിലാക്കുന്നു ഭാര്യയ്ക്ക് ഒരു ജാരനുണ്ടെന്നും അയാളാണു ഈ പ്രൊജക്ട് കൈക്കലാക്കിയതെന്നും. കോപം കൊണ്ട് അന്ധനായ നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ കൊല്ലാം വേണമെങ്കിൽ ജാരനെയും കൊല്ലാം ആരും തെറ്റ് പറയില്ല. അതിൻ പ്രകാരം ഭാര്യയെ കൊന്ന് കഴിഞ്ഞ് കാമുകനെ കൊല്ലാൻ വെറുതെ കൊല്ലാനല്ല ഇഞ്ചിഞ്ചായി കൊല്ലാൻ എത്തിയ നിങ്ങൾ അങ്ങനെ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞെട്ടല്ലോടെ തിരിച്ചറിയുന്നു നിങ്ങൾ ഇപ്പോൾ കൊന്നു കൊണ്ടിരിക്കുന്ന ആൾ ഭാര്യയുടെ കാമുകൻ അല്ല. ഒരു ചെറിയ അബ്ദ്ധം. സ്ഥലവും സന്ദർഭവും എല്ലാം ശരിയാണു പക്ഷെ ആളു മാറി പോയി. എന്ത് ചെയ്യും..?? രണ്ട് വഴിയാണു നിങ്ങൾക്ക് മുന്നിലുള്ളത് ഒന്ന് ഒരു സോറി പറഞ്ഞ് പതുക്കെ സ്ഥലം കാലിയാക്കുക അല്ലെങ്കിൽ.. ആ രണ്ടാമത്തെ വഴിയാണു ടോണി ഈ കഥയിലെ നായകൻ / വില്ലൻ തിരഞ്ഞെടുക്കുന്നത്.

    140 മിനുറ്റ് ദൈർഘ്യമുള്ള ഈ സിനിമയിൽ 120 മിനുറ്റോളം 3 പേർ മാത്രമേ അഭിനയിക്കുന്നുള്ളു എന്നതും ഒരു ഗോഡൗണിനെ മനോഹരമായ ഒരു ഫ്ലാറ്റ് മുറിയാക്കി രൂപാന്തരപ്പെടുത്തി 120 മിനുറ്റും അതിനുള്ളിൽ തന്നെ ഷൂട്ട് ചെയ്തു എന്നുമൊക്കെയുള്ള പുതുമ ചിത്രത്തിലുണ്ട്. അഭിനയത്തിലേക്ക് വരുമ്പോൾ താടി ലാൽ തന്റെ മകന്റെ സിനിമയിൽ കിട്ടിയ ടൈറ്റിൽ കഥാപാത്രമായി ജീവിക്കുകയായിരുന്നു. അസാമാന്യ അഭിനയപാടവം ആവശ്യമുള്ള രംഗങ്ങളെല്ലാം സസൂക്ഷമമായി തികഞ്ഞ കൈയ്യടക്കത്തോടെ ലാൽ കൈകാര്യം ചെയ്തിരിക്കുന്നു. സമീർ, ടീന എന്നീ നവ ദബതികളുടെ റോളുകളോട് ആസിഫും മിയയും നീതി പുലർത്തി. അച്ചായനായി എത്തിയ ബിജു മേനോൻ തീരെ ചെറുതെങ്കിലും പ്രധാന്യമുള്ള വേഷം നന്നായി തന്നെ അവതരിപ്പിച്ചു.ആദ്യ സീനിലും അവസാന സീനിലും വരുന്ന പയ്യൻ, ബിജു മേനോന്റെ അസിസ്റ്റന്റ് പയ്യൻ എന്നിവർ തങ്ങളാൽ കഴിയുന്ന വിധം ചിത്രത്തിനു ഒരു ന്യൂജനറേഷൻ പരിവേഷം നേടികൊടുക്കാൻ പരിശ്രമിച്ചിട്ടുണ്ട്

    പറയുമ്പോൾ എല്ലാം പറയണമല്ലോ മലയാളത്തിൽ ഇറങ്ങിയ ടെക്നിക്കൽ പെർഫക്ഷനിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ചിത്രമാണു ഹി ഐ ആം ടോണി. ജീൻ പോൾ എന്ന സംവിധായകൻ സിനിമ പഠിച്ചത് അങ്ങ് ന്യൂയോർക്കിലാണെന്ന് കേട്ടിട്ടുണ്ട്. അതു കൊണ്ട് തന്നെ തിരിച്ച് കേരളത്തിലെക്ക് എത്തിയപ്പോൾ കാണുന്നത് ജനം മെഗാഹിറ്റുകളാക്കുന്നത് നിലവാരം കുറഞ്ഞ് സിനിമകൾ ആണു എന്നതാണു. എങ്കിൽ പിന്നെ കിടക്കട്ടെ ഹോളിവുഡ് നിലവാരത്തിൽ തന്റെ വക ഒരു സിനിമ എന്ന് അദ്ദേഹം കരുതി കാണും. ആദ്യ സിനിമ ആയ ഹണിബീ ഹിറ്റ് ആയെങ്കിലും വിമർശകർ ചെവി തല കേൾപ്പിച്ചില്ല. അമേരിക്കൻ പൈ പോലുള്ള ചിത്രങ്ങൾക്ക് കേരളത്തിൽ സ്വീകാര്യത കുറവാണത്രെ. എന്നാലും എല്ലാവരും പടം കാണും എന്നിട്ടു കുറ്റം പറയും. ഈ ചീത്ത പേരു മാറ്റിയെടുക്കാൻ ആണു സൈക്കോ ത്രില്ലരിൽ പിടിച്ചത്. പക്ഷെ ഫ്രയിം ടു ഫ്രയിം വിദേശ സിനിമകൾ കോപ്പിയടിക്കുന്ന മലയാള സിനിമയിൽ ഹി ഐ ആം ടോണി പഴങ്കഞ്ഞി തന്നെ. സിനിമയുടെ നട്ടെല്ല് അതിന്റെ തിരകഥയാണു എന്ന് ജീൻ പോൾ വൈകിയെങ്കിലും മനസ്സിലാക്കട്ടെ.

    * ജീൻ പോളിന്റെ അടുത്ത പടം മമ്മുക്കയോടൊത്ത്.. ഡൈവിംഗ് ലൈസൻസ്.. ദൈവമേ കാത്തോളണേ..!!

    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Likes Hari, critic, amintvm, K K R, KSHERU, ACHOOTTY liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    താങ്ക്സ് നാഷണല്* സ്റ്റാര്*

  5. #3
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  6. #4

    Default

    a diffrent sadhanam. alle?

  7. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks NS....

  8. #6
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default

    Quote Originally Posted by ACHOOTTY View Post
    a diffrent sadhanam. alle?
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  9. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....
    cinemayude nattellu thirakkadhayaanennu Jean Paul thiricharinju....
    aduthathu ikkaye vechu, oru ellu kooduthal ulla ikka.....
    therefore, thirakkadha aavashyamilla....

  10. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by National Star View Post


    * ജീൻ പോളിന്റെ അടുത്ത പടം മമ്മുക്കയോടൊത്ത്.. ഡൈവിംഗ് ലൈസൻസ്.. ദൈവമേ കാത്തോളണേ..!!

    Typo...Diving License alla Driving license...

  11. #9
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    thanks machane :)

    പക്ഷെ ഫ്രയിം ടു ഫ്രയിം വിദേശ സിനിമകൾ കോപ്പിയടിക്കുന്ന മലയാള സിനിമയിൽ ഹി ഐ ആം ടോണി പഴങ്കഞ്ഞി തന്നെ. സിനിമയുടെ നട്ടെല്ല് അതിന്റെ തിരകഥയാണു എന്ന് ജീൻ പോൾ വൈകിയെങ്കിലും മനസ്സിലാക്കട്ടെ.
    yeaaa :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  12. #10
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default

    Quote Originally Posted by Don Mathew View Post
    Typo...Diving License alla Driving license...
    randaayaalum Jr laalinu oru pole thanne..
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •