Page 1 of 3 123 LastLast
Results 1 to 10 of 28

Thread: മംglish / Manglish - Film Review

  1. #1

    Default മംglish / Manglish - Film Review


    ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഒരു നവാഗത സംവിധായകന്റെ പ്രതിഭ അങ്ങിങ്ങായി പ്രകടിപ്പിച്ച സിനിമ ആയിരുന്നു റെഡ് വൈൻ. അതു കൊണ്ട് തന്നെയാണു സലാം ബാപ്പുവുമായി ചേർന്ന് മമ്മൂട്ടി സിനിമ ചെയ്യുന്നു എന്ന വാർത്ത വന്നപ്പോൾ ചാരം മൂടികിടന്ന പ്രതീക്ഷകൾക്ക് ജീവൻ വെച്ച് തുടങ്ങിയത്. മമ്മൂട്ടി എത്തി നിൽക്കുന്ന സവിശേഷമായ ഈ സാഹചര്യത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുക്കുമ്പോൾ വെറുതെ ഒരു സിനിമ ആയിരിക്കില്ല മംഗ്ലീഷ് എന്ന് ആരാധകരും ഉറച്ച് വിശ്വസിച്ചു..! പക്ഷെ..!!

    കഥ

    കൊച്ചിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന ആളാണു മാലിക്ക് ഭായ്. അടിസ്ഥാന വിദ്യാഭ്യാസമില്ലെങ്കിലും ഉന്നതങ്ങളിലൊക്കെ ഭായിക്ക് നല്ല പിടിപാടാണു. തരകനാണു. കടലിൽ കിടക്കുന്ന മീനിനെ വരെ കച്ചവടം പറഞ്ഞ് വില ഉറപ്പിക്കുന്ന ആൾ. ഭായ് അറിയാതെ കൊച്ചിയിൽ ഒരു കച്ചവടവും നടക്കില്ല. ലോകസഭാ ഇലക്ഷനിൽ സ്ഥാനാർത്ഥി ആയ പൗലോസ് പുന്നക്കാടന്റെ വലം കൈ. പൗലോസിന്റെ രാഷ്ട്രീയ എതിരാളി ആയ ഹൈദരുടെ പ്രധാന ശത്രു. ഇങ്ങനെ പല വിശേഷണങ്ങൾ കൂടി ഉണ്ട് ഭായിക്ക്. ഹൈദരുടെ മകളുടെ ആദ്യ ഭർത്താവായിരുന്നു മാലിക്ക് ഭായ്. പിന്നീട് ഭായിയുമായുള്ള ബന്ധം ഹൈദർ മകളൊക്കൊണ്ട് ഒഴിപ്പിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ഇരിക്കുമ്പോൾ ഭായിക്ക് ഒരു ചെറിയ ക്വട്ടേഷൻ ലഭിക്കുന്നു. പുന്നക്കാടന്റെ ഉടമസ്ഥതയിലുള്ള കാസലിൻഡ എന്ന ഹോംസ്റ്റേ ഒരു മൾട്ടി നാഷണൽ കമ്പനി വിലയ്ക്ക് വാങ്ങാൻ തയ്യറാണു. പക്ഷെ അവിടെ ഇപ്പോൾ താമസിക്കുന്ന മിഷേൽ എന്ന വിദേശ വനിതയെ ഭായ് ഒഴിപ്പിക്കണം. ക്വട്ടേഷൻ ഏറ്റെടുക്കുന്ന ഭായ് മിഷേലിനെ അവിടെ നിന്ന് ഒഴിപ്പിക്കുന്നു. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ മിഷേലിനെ തന്റെ കൂടെ കൂട്ടാൻ ഭായ് നിർബന്ധിതനാവുന്നു..!! ഇത്രയും പറഞ്ഞ് വന്നതിൽ എവിടാണു കഥ എന്നൊന്നും ചോതിക്കരുത്. കഥ വരുന്നതേ ഉള്ളു. ചതിയുടെ വഞ്ചനയുടെ കുതികാൽ വെട്ടിന്റെ രക്തം മരവിക്കുന്ന അതിഭയാനക വ്യത്യസ്ഥ കഥ പിന്നാലെ വരുന്നുണ്ട്. കാണാൻ കെൽപ്പുള്ളവർ മാത്രം തിയറ്ററിൽ പോയി കാണുക..!!

    നല്ലത്

    ഗാനങ്ങൾ ഒഴികെ വേറെയൊന്നും ഈ സിനിമയിൽ നല്ലത് എന്ന് പറയാനില്ല.

    മോശം

    ഒരു പാട് കഥാപാത്രങ്ങൾ ഉണ്ടെങ്കിലും അതിൽ ഒരാളെ പോലും പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ തക്ക വിധത്തിൽ ഒരുക്കാൻ തിരകഥാകൃത്തിനു കഴിഞ്ഞില്ല. എന്തിനു പറയുന്നു നായക കഥാപാത്രമായ മാലിക്ക് ഭായ് പോലും വെറും കെട്ടുകാഴ്ച്ച മാത്രമായി ഒതുങ്ങി. വളരെ മോശം അല്ലെങ്കിൽ തികച്ചും ശരാശരി നിലവാരത്തിൽ താഴെ മാത്രം നിൽക്കുന്ന ഒരു തിരകഥയെ ഭേദപ്പെട്ട രീതിയിൽ സംവിധാനം ചെയ്യാൻ സലാം ബാപ്പുവിനു കഴിഞ്ഞു എന്നത് മാത്രമാണു ആകെ ഒരു ആശ്വാസം. അതു കൂടി ഇല്ലായിരുന്നെങ്കിൽ ആലോചിക്കാൻ പോലുമാവാത്ത അവസ്ഥയിൽ എത്തുമായിരുന്നു മംഗ്ലീഷ്.

    മറുചിന്ത

    1. വിദേശവനിതയായി വേഷമിട്ട കാരോളിൻ ബെക്ക് തന്റെ മിഷേൽ എന്ന കഥാപാത്രം ഒരു വിധം തട്ടു കേടിലാതെ അവതരിപ്പിച്ചിട്ടുണ്ട്
    2. മമ്മൂട്ടിയുടെ പെങ്ങളായ ഷ്രിന്ത, ടിനി ടോം, ബാലചന്ദ്രൻ, ജോജി എന്നിവർ തങ്ങളുടെ സാന്നിധ്യം സിനിമയിൽ തങ്ങളാൽ കഴിയും വിധം അറിയിക്കാൻ ശ്രമിക്കുന്നുണ്ട്.
    3. വിനയ് ഫോർട്ട് എന്ന നടനെ വെറുതെ ഒരു റോളിനു വിളിച്ച് അപമാനിക്കരുത് എന്ന ഒരപേക്ഷ സിനിമക്കാരോടുണ്ട്.
    4. മായാബസാർ, ഡബിൾസ്, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ സിനിമകളോട് കിടപിടിക്കുന്ന മംഗ്ലീഷിൽ മേൽ പറഞ്ഞ സിനിമകളിൽ കണ്ട സുന്ദരകളേഭരനായ മമ്മൂട്ടിയെ ഈ ചിത്രത്തിലും കാണാം.
    5. ഫെസ്റ്റിവെൽ സീസണിൽ ഇറങ്ങുന്ന ഒരു പടത്തിൽ നിന്ന് പ്രേക്ഷകർ എന്താണു പ്രതീക്ഷിക്കുന്നത് എന്ന് എല്ലാ സിനിമക്കാർക്കും അറിയാം. എന്നിട്ടും ഇതു പോലെ ഒരു സിനിമ എടുക്കാനും അത് ഈ സീസണിൽ റിലീസ് ചെയ്യാനും ധൈര്യം കാണിച്ച ഈ സിനിമയുടെ എല്ലാ അണിയറക്കാർക്കും നന്ദി നല്ല നമസ്ക്കാരം.

    പ്രേക്ഷക പ്രതികരണം

    കാലം കുറെ ആയി മമ്മൂട്ടി സിനിമകളോട് ഒരേ രീതിയിൽ പ്രതികരിച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് ഇത്തവണയും അത് മാറ്റമില്ലാതെ തന്നെ തുടരാൻ പ്രേക്ഷകർ തയ്യാറായി.

    ബോക്സോഫീസ് സാധ്യത

    സാറ്റലൈറ്റ് സാധ്യതയും ആദ്യ ദിവസത്തെ കളക്ഷന്റെ സാധ്യതയും മാത്രം കണ്ട് സിനിമ എടുത്താൽ പിന്നെ ബോക്സോഫീസിൽ എന്ത് സാധ്യത..??

    റേറ്റിംഗ് 1.75 / 5

    അടിക്കുറിപ്പ്: എത്ര സിനിമകൾ പൊളിഞ്ഞാലും പിന്നെയും പുതിയ പടം വരുമ്പോൾ ആവേശത്തോടെ സ്വീകരിക്കാൻ എത്തുന്ന മമ്മൂട്ടിയുടെ പതിനായിരക്കണക്കിനു വരുന്ന ആരാധകരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണു തികച്ചും നിരുത്തരവാദപരമായ സമീപനത്തോടെ സിനിമ തിരഞ്ഞെടുക്കുന്നതിലൂടെ ചവിട്ടി മെതിയ്ക്കപ്പെടുന്നത് എന്ന മനസ്സിലാക്കാൻ മമ്മൂട്ടിയ്ക്ക് ഇനിയും എത്ര പരാജയങ്ങൾ കൂടി വേണ്ടി വരുമോ ആവോ..!!!



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks aniyankuttan...

  4. #3

    Default

    Thank you....i respect your opinion....but pothuve moshamallatha abhiprayamanu kelkkunnathe...

  5. Likes nmaks liked this post
  6. #4
    FK Addict kadathanadan's Avatar
    Join Date
    Sep 2012
    Location
    vatakara/Bangalore
    Posts
    1,041

    Default

    thanx..
    ningal ningalde opinion paranju..
    padam mosham illa ennanu enik thonniyath...

  7. Likes nmaks liked this post
  8. #5
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default

    Thnx macha...

  9. #6
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Jaisonum mosham review anu ello ....
    Thanx
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. #7

    Default

    thank u....ithum govindaa
    A relationship is like a book; it takes years to write but it takes a few seconds to burn.

  11. #8
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  12. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx aniyankuttaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. #10

    Default

    thanx
    ithupolulla review film irangunnathinu munne ethikan arkenkilum sadhichirunnel enik kure nalla cinemakal theatril poy kaanan sadhikumayrnnu...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •