Page 1 of 2 12 LastLast
Results 1 to 10 of 16

Thread: വിക്രമാദിത്യൻ ഒരു മികച്ച ചിത്രം

  1. #1

    Default വിക്രമാദിത്യൻ ഒരു മികച്ച ചിത്രം


    വിക്രമാദിത്യൻ

    തലശേരി ചിത്രവാണി 29/7/2014 11 മണി ഷോ ബാൽക്കണി 100% ഫസ്റ്റ് ക്ലാസ് 60%

    മൊത്തത്തിലുള്ള അഭിപ്രായം ഒക്കെ കണ്ടിട്ട് ഒരു ശരാശരി/ശരാശരിക്കു മുകളിലുള്ള പടം എന്നു കരുതി പോയതാണ് പക്ഷേ എൻറ്റെ പ്രതീക്ഷകൾക്കു മുകളിൽ പോയി വിക്രമാദിത്യൻ. നല്ല പടം.

    ഈ ചിത്രത്തിൻറ്റെ തുടക്കം മുതൽ ഒടുക്കം വരെ ഒരു മത്സരമാണ് വിക്രമനും ആദിത്യനും തമ്മിലുള്ള മത്സരം അതു തുടർന്നു കൊണ്ടേയിരിക്കുന്നു.ഈയൊരു ലളിതമായ പ്രമേയം വച്ച് വളരെ മികച്ച രീതിയിൽ തന്നെ കഥ പറഞ്ഞിട്ടുണ്ട് ലാൽ ജോസും ഇക്ബാൽ കുറ്റിപ്പുറവും. ചിത്രത്തിൻറ്റെ തുടക്കമൊന്നും വലിയ മെച്ചമില്ലായിരുന്നു. വിക്രമൻറ്റെയും ആദിത്യൻറ്റെയും കുട്ടിക്കാലം കാണിക്കാൻ ആവശ്യത്തിലധികം സമയം ചിലവഴിക്കുന്നുണ്ട്. അതു കുറച്ച് വിരസതയുണ്ടാക്കുന്നുണ്ടെങ്കിലും ഈ ചിത്രം മൊത്തമായിട്ട് എടുത്തു നോക്കുമ്പോൾ ആ രംഗങ്ങൾ കഥയുടെ പൂർണത്യ്ക്കു അനിവാര്യമാണെന്നു പറയാം.ദുൽക്കറിൻറ്റെ ഇൻട്രോ ബോറായിട്ടാണ് എടുത്തത് പശ്ചാത്തലത്തിൽ ഒരു പാട്ട്. ഫൈറ്റും നല്ല ബോറായിരുന്നു. ഇങ്ങനെ ഒന്നാം പകുതിയുടെ ഭൂരിഭാഗവും ഫ്ലാഷ്ബാക്കിലൂടെ പറഞ്ഞുകൊണ്ട് കഥ പോകുന്നത്. വിക്രമാദിത്യന്മാരുടെ യൗവ്വനത്തിലേക്ക് എത്തിയപ്പോൾ പടം ട്രാക്കിൽ കയറി.രണ്ടാം പകുതിയിലാണ് പടം ശരിക്കും മികച്ചു നിന്നത്. ദുൽക്കർ ഉണ്ണി ഫൈറ്റൊക്കെ സൂപ്പർ ആയിരുന്നു. ഇങ്ങനെ നല്ല രീതിയിൽ മുന്നോട്ട് പോയ ചിത്രം വളരെ മികച്ച രീതിയിൽ തന്നെ അവസാനിക്കുന്നു.

    ഇത്തരത്തിലൊരു ചിത്രം ലാൽ ജോസ് ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കല്ലും തൻറ്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട് പല രംഗങ്ങളും നല്ല മാസ്സായി എടുത്തിട്ടുണ്ട്.ലാൽ ജോസ് അടുത്തത് ഒരു മാസ്സ് പടം ചെയ്താൽ കൊള്ളാ. ഇക്ബാൽ കുറ്റിപ്പുറം അറബിക്കഥയിലൂടെ വളരെയധികം പ്രതീക്ഷകൾ നൽകിയ തിരക്കഥാകൃത്താണ്. പിന്നീടൊരിക്കലും പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. ഇന്ത്യൻ പ്രണയകഥയിൽ പകുതി വരെ രസിപ്പിച്ചു പിന്നെ വെറുപ്പിച്ചു. പക്ഷെ ഈ ചിത്രത്തിൽ ഇക്ബാൽ കുറ്റിപ്പുറം പ്രതീക്ഷകൾക്കു മേലേ പറന്നു. മികച്ച തിരക്കഥ. തുടക്കം മുതൽ ഒടുക്കം വരെ ആ തിരക്കഥയുടെ മികവ് വളരെ പ്രകടം. ഇതിലെ പല സന്ദർഭങ്ങളും അതിനു മികച്ച ഉദാഹരണങ്ങളാണ്. സംഭാഷണങ്ങളും എടുത്തു പറയേണ്ടതാണ്. വളരെ മികച്ചു നിന്നു.

    കേന്ദ്ര കഥാപാത്രങ്ങൾ ദുൽക്കർ,ഉണ്ണി,നമിത മൂന്നു പേരും നല്ല പ്രകടനം കാഴ്ച വച്ചു. പക്ഷെ ഏറ്റവും മികച്ചു നിന്നത് അനൂപ് മേനോനാണ് ഗംഭീരം.നിവിൻ പോളിയെ കാസ്റ്റ് ചെയ്തതും ലാൽ ജോസിൻറ്റെ ഒരു മികവാണ്. ദുൽക്കറിൻറ്റെ ഇൻട്രോ പോലെ തന്നെ നല്ല കൈയടിയായിരുന്നു തിയേറ്ററിൽ. ആ കഥാപാത്രവും ചിത്രത്തിനു പ്രത്യേക ഊർജ്ജം നൽകുന്നുണ്ട്.

    ബിജിപാൽ സംഗീതം നൽകിയ ഗാനങ്ങൾ എടുത്തു പറയേണ്ടതണ്. ഒരു സിനിമ കണ്ടാൽ പാട്ടിൻറ്റെ ഒരു വരി പോലും മനസ്സിൽ നിൽക്കാത്ത കാലത്തും മികച്ച ഗാനങ്ങൾ നൽകുന്നു ബിജിപാലിനു സ്തുതി.ലാൽ ജോസിനും. പാട്ടുകൾ എല്ലാം മികച്ചു നിന്നു കഥാഗതിക്കു അനുയോജ്യമായി തന്നെ. ടൈറ്റിൽ സോങ്ങ്, തന്നിന തന്നിന താരോ പിന്നെ മഴനിലാ ഈ പാട്ടുകൾ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടത്. പശ്ചാത്തലസംഗീതം പ്രത്യേകം എടുത്തു പറയേണ്ടതാണ് ഗംഭീരം പ്രത്യേകം വിക്രമാദിത്യൻ ബി.ജി.എം.

    മൊത്തതിൽ എനിക്കു വളരെ ഇഷ്ടപ്പെട്ടു ഇടയ്ക്കിടെ ചില പാകപ്പിഴകൾ ഒക്കെ ഉണ്ടെങ്കിലും ആദ്യപകുതിയിലെ കുറച്ച് ഇഴച്ചിലുകൾ മാറ്റി നിർത്തിയാൽ ഒട്ടും ബോറടിക്കാതെ കാണാവുന്ന മികച്ച ചിത്രം

    3.85 / 5

    ബാംഗ്ലൂർ ഡേയ്സ് പോലുള്ള ശരാശരി പടങ്ങൾ വൻ ബീ.ബീ ആകുമ്പോൾ വിക്രാമാദിത്യൻ ഒരു സൂപ്പർ ഹിറ്റിലോ കൂടിപ്പോയാൽ ഒരു മെഗാഹിറ്റിലോ ഒതുങ്ങും എന്നത് ഒരു ബോക്സിൻറ്റെ വിചിത്രത എന്നല്ലാതെ എന്തു പറയാൻ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thankss Bhaiii!!!

  4. Likes jishnujdas liked this post
  5. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  6. Likes jishnujdas liked this post
  7. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  8. Likes jishnujdas liked this post
  9. #5
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,545

    Default

    thank you.. Bangalore days nekkal better aanu ennadhinodu yojikkan kazhiyilla..

  10. Likes jishnujdas liked this post
  11. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  12. Likes jishnujdas liked this post
  13. #7

    Default

    thanks for the review

  14. Likes jishnujdas liked this post
  15. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanks 4 the review.



  16. #9
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,596

    Default

    Thanks...Repped...

  17. Likes jishnujdas liked this post
  18. #10
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •