Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Manglish- First Review in Forumkeralam

  1. #1

    Default Manglish- First Review in Forumkeralam


    പുതു തലമുറയ്ക്ക് അവസരങ്ങൾ നൽകാനായി ആണ് താൻ കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്നത് എന്ന് മമ്മൂട്ടി പറഞ്ഞതായി അടുത്തിടെ സംവിധായകൻ രഞ്ജിത്ത് പറഞ്ഞിരുന്നു. മമ്മൂട്ടി ഡേറ്റ് നൽകിയ മറ്റൊരു പുതുമുഖ സംവിധായകൻ ആയിരുന്നു സലാം ബാപ്പു. പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന്റെ ആദ്യ ചിത്രം 'റെഡ് വൈൻ' ആയി. പെരുന്നാൾ റിലീസായി എത്തിയ സലാം ബാപ്പുവിന്റെ രണ്ടാം ചിത്രമായ മംഗ്ലീഷിൽ മമ്മൂട്ടി തന്നെ നായകൻ ആയി. കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ മംഗ്ലീഷിൽ തരകൻ മാലിക്ക് അഥവാ മാലിക് ഭായി ആയാണ് മമ്മൂട്ടി എത്തുന്നത്*. മീൻ വ്യാപാരിയായ മാലിക്ക് ഭായ് അല്ലറ ചില്ലറ ക്വൊട്ടെഷൻ പണികളും ചെയ്യുന്നുണ്ട്. ഒരിക്കൽ ഒരു മദാമ്മയെ കുടിയൊഴിപ്പിക്കാൻ മാലിക്ക് ഭായി നടത്തുന്ന ശ്രമങ്ങൾ, അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ഒക്കെയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തി ഒരു ജനപ്രിയ സിനിമ ഒരുക്കുക എന്നതായിരുന്നു സലാം ബാപ്പുവിന്റെ ലക്*ഷ്യം.അതിനുള്ള ചേരുവകൾ ചേർത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . എന്നാൽ തുടക്കവും ആദ്യ പകുതിയും കാര്യമായ ചലനം ഉണ്ടാക്കാതെ കടന്നു പോയി. രണ്ടാം പകുതിയോടെ ട്രാക്കിൽ ആകുന്ന ചിത്രം പ്രവചനാതീതമായ വഴികളിലൂടെയൊന്നും സഞ്ചരിക്കുന്നില്ലയെങ്കിലും മുഷിപ്പിക്കാതെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നു.മമ്മൂട്ടിയുടെ മാലിക്ക് ഭായി അദ്ദേഹത്തിന്റെ മറ്റു പല ജനപ്രിയ കഥാപാത്രങ്ങളുടെയും അച്ചിൽ വാർത്തെടുത്ത ഒന്നാണ്. നായികായി എത്തിയ കരോളിൻ മമ്മൂട്ടിക്ക് മികച്ച പിന്തുണ നൽകുന്നു .സത്താറും ടിനി ടോമും പി. ബാല ചന്ദ്രനും സുനിൽ സുഗതയും ഒക്കെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി .പാട്ടുകൾ ശരാശരി നിലവാരം പുലർത്തുന്നു. ജനപ്രിയ സിനിമകളുടെ അച്ചിൽ വാർത്ത സലാം ബാപ്പുവിന്റെ മംഗ്ലീഷിനെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന സാധാരണ പ്രേക്ഷകർക്ക്* മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്ന് വിശേഷിപ്പിക്കാം.


    My Fb page Link- https://www.facebook.com/Chithrashala

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks............
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  4. Likes Niroopakan liked this post
  5. #3
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    thanks.....

  6. Likes Niroopakan liked this post
  7. #4
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thankzzzzzzz

  8. #5

    Default

    Thanks. Review ithreyum simple aayi ezhuthaam alle.....

    Short but sort of conveyed the mood very well.

  9. Likes Hail liked this post
  10. #6
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,652

    Default

    Thanks...Repped...

  11. #7
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks...........

  12. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks @Niroopakan

  13. #9
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks bhai

  14. #10

    Default

    oru padathe ethra easy aayi vilayirithiyirikkunnu............very good review..

    ithraye ullu..........aalukalkku bore adikkathe kandirikkavunna oru chithram.............athu kondanu HF show okke kittunnathu.

  15. Likes Yuvaa liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •