Results 1 to 10 of 10

Thread: Hi I'm Tony - Niroopakan Review

  1. #1

    Default Hi I'm Tony - Niroopakan Review


    സൈക്കൊളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുന്ന ചിത്രങ്ങൾ മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല.
    സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലയെങ്കിൽ അമ്പേ പാളിപ്പോകാവുന്ന വിഭാഗമാണ്* ഇവയെന്ന ബോദ്ധ്യം നമ്മുടെ സംവിധായകർക്ക് ഉള്ളത് കൊണ്ട് ആകാം ഇത്. ആദ്യ ചിത്രമായ 'ഹണി ബീ' നേടിയ വൻ വിജയത്തിന്റെ ഊർജം ഉൾക്കൊണ്ട് ലാൽ ജൂനിയർ അവതരിപ്പിച്ച 'ഹായ്, ഐ ആം ടോണി' ഒരു സൈക്കൊളജിക്കൽ ത്രില്ലർ ആണ്.
    സമീർ, ടീന എന്നിവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് എത്തുന്ന ടോണിയുടെ ചില ചോദ്യങ്ങൾ ഇരുവരേയും കുഴയ്ക്കുന്നു. ടോണി ഏറെ ദുരൂഹത ഉണർത്തുന്ന കഥാപാത്രം ആണ്. അയാൾ സമീറിന്റെയും ടീനയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സിനിമയെ മുന്നോട്ടു നയിക്കുന്നു.
    മുൻപ് സൂചിപ്പിച്ചത് പോലെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ല എങ്കിൽ ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടിപോകാൻ സാദ്ധ്യത ഏറെയാണ്* ഇത്തരം ചിത്രങ്ങളിൽ. ഗംഭീരമായ തുടക്കത്തോടെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ചിത്രം ആരംഭികുന്നത്. പക്ഷേ കഥാഗതിയുടെ മുൻപോട്ടുള്ള ഒഴുക്കിൽ ചിത്രം പ്രേക്ഷകനെ ഒരു തരത്തിലും സ്പർശിക്കാതെ കടന്നു പോകുന്നു . രണ്ടാം പകുതി ആകുമ്പോഴേക്കും വിരസതയുടെ പാരമ്യത്തിൽ പ്രേക്ഷകനെ എത്തിക്കുകയാണ് 'ഹായ്, ഐ ആം ടോണി'. തിരക്കഥാ രചനയിൽ സമ്പൂർണ പരാജയം ആകുന്നു ലാൽ ജൂനിയർ.
    സംവിധാന മികവു കൊണ്ട് തിരക്കഥയിലെ പാളിച്ചകളെ ഇല്ലാതാക്കുവാൻ കഴിയാതെ 'ഹായ്, ഐ ആം ടോണി' പ്രേക്ഷകന് നിറഞ്ഞ നിരാശ മാത്രം സമാനിക്കുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനം ആണ് ചിത്രത്തെ അൽപ്പമെങ്കിലും ആകർഷണീയമാക്കുന്നത് . ടോണി ആയി ലാൽ മിന്നിയപ്പോൾ ആസിഫ് അലിയുടെ സമീറും മിയയുടെ ടീനയും മികച്ചു നിന്നു. ബിജു മേനോനും ലെനയും അടക്കം മറ്റു താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. സാങ്കേതിക വശങ്ങളും ചിത്രത്തിന് പിന്തുണ നൽകുന്നതിൽ വിജയിച്ചിരിക്കുന്നു.
    ഒരു സിനിമക്ക് അതിന്റെ സബ്ജക്റ്റ് ആവശ്യപ്പെടുന്ന തരം സമീപനം തിരക്കഥയിലും അവതരണത്തിലും ഉണ്ടായില്ല എങ്കിൽ എന്ത് സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ആയി മാറുന്നു ലാൽ ജൂനിയറിന്റെ ഹായ്, ഐ ആം ടോണി.


    Fb- https://www.facebook.com/Chithrashala

  2. Likes critic, Sal kk, Spunky, MalluSingh liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thankss Bhaiii!!!!!!!!!!!!

  5. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx niroopakaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default


  7. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Niroopakan....

  8. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Niroopakan ................

  9. #7
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Kollam nalla review :) Thank you
    Remember, as long as you are breathing, it's never too late to start a new beginning.




  10. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,075

    Default

    thanks.....
    .

  11. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  12. #10
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thankssssss............
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •