Page 1 of 4 123 ... LastLast
Results 1 to 10 of 37

Thread: കീരി*ഒരു*ഭീകരജീവി*അല്ല

  1. #1

    Default കീരി*ഒരു*ഭീകരജീവി*അല്ല


    Appothikkiri is a ......അല്ലേൽ മാണ്ട മലയാളത്തിൽ തന്നെ എഴുതാം. അപ്പോത്തികീരി ആരോഗ്യ രംഗത്തെ അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ ആഞ്ഞടിക്കുന്ന സന്ദേശ സിൽമ ആണ്. സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ സന്ദേശം ഉൾക്കൊള്ളാൻ പ്രേക്ഷകർക്കായാൽ പിന്നെ എന്തു മാറാ രോഗം വന്നാലും ആൾ ആശുപത്രിയിൽ പോകില്ല എന്നുറപ്പാണ്. അത്രയ്ക്കു പൈശാചികൻസ് ആയാണ് ഡോക്ടേർസിനെ ചിത്രീകരിച്ചിരിക്കുന്നത്. ജോസ് പ്രകാശും ബാലൻ കെ നായരും കൂടെ നടത്തിയിരുന്ന കൊള്ള സംഘം പോലും ചെയ്യാൻ അറയ്ക്കുന്ന കാര്യങ്ങളാണ് വെളുത്ത കോട്ടിട്ട കറുത്ത കീരികൾ ദിനം പ്രതി ചെയ്തുപോരുന്നത്. പ്രസ്തുത കീരികളിൽ പ്രഥമനായ ഞരമ്പു സർജൻ വിജയ് നമ്പ്യാർ (സുരേഷ് ഗോപി) ഒരു അപകടം പറ്റി അത്യാഗ്രഹ വാർഡിൽ അഡ്മിറ്റാകുന്നു. മരണത്തിന്റേയും ജീവിതത്തിന്റേയും ഇടയിലെ നൂൽപ്പാലത്തിൽ വച്ച് അയാൾ തന്റെ ജീവിതത്തിലൂടെ കടന്നു പോയ ഈ ലോകത്തേയും പര ലോകത്തേയും പല കഥാപാത്രങ്ങളേയും കണ്ടുമുട്ടുന്നു. ഇതാണ് കഥ.


    സംവിധായകൻ


    മേൽ വിലാസത്തിൽ സിൽ മയേക്കാൾ നാടകത്തെ സ്നേഹിക്കുന്ന ഒരു കലാകാരനെയാണ് കാണാൻ കഴിഞ്ഞത്.പച്ചയ്ക്കു പറഞ്ഞാൽ നാടകം ഫിലിമിൽ ഷൂട്ട് ചെയ്ത കലാരൂപം ആണ് രണ്ടു സിനിമകളും. സിൽമയുടെ സാദ്ധ്യതകളേക്കാൾ നാടകത്തിന്റെ പരിമിതികളെ ഗ്യഹാതുരിക്കുന്ന കാമുകൻ . ഇരകൾ കുറഞ്ഞ നാടക വനത്തിൽ നിന്നും പച്ചയിറച്ചി തേടി സിൽമാ നാട്ടിൽ ഇറങ്ങിയ ഗർജിത് സിംഗം ആണ് മാധവൻ. (പച്ചയിറച്ചിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് മുഖ്യ അഭിനേത്രികളായി അഭിരാമി അമേരിക്കയും മീരാ നന്ദൻ കൂത്താട്ടു കുളവും വെള്ളിത്തിരയെ ധന്യമാക്കിയ കാര്യം ഓർമ്മ വന്നതു. )


    കഥാപാത്രം
    നാടകത്തിൽ സാധാരാണ കാണാറുള്ള ആശയങ്ങൾ കഥാപാത്രങ്ങൾ ആകുന്ന രീതീയാണ് ഇതിൽ അവലംഭിച്ചിട്ടൂള്ളത്.


    സുരേഷ് ഗോപിയുടെ സർജൻ ആണ് നായകൻ . ജീവിതവും മരണവും ധാർമ്മികതയും അധാർമ്മികതയും സദാചാരാവും അസാന്മാർഗികതയും പ്രതീക്ഷയും നിരാശയും തുടങ്ങി എല്ലാ അന്തർ സംഘർഷങ്ങളേയും അഭിമുഖീകരിക്കേണ്ട നായകൻ.


    ജയസൂര്യ ഇതിലെ ജീവിതം ധാർമ്മികത സദാചാര പ്രതീക്ഷ എന്നിവയെ പ്രതിനിധീകരിക്കുന്നു.ജയസൂര്യയുടെ ഓപ്പോസിറ്റ് ആസിഫലി.


    ആശയ പാത്രങ്ങൾ യഥാർത്ഥവും അയഥാർത്ഥ്യവും പ്രതീകാത്മവും അമൂർത്തവും ആയ പല പല തലങ്ങളിൽ വെച്ച് സംഘട്ടനം നടത്തുന്നു. ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ചു സത്യം ജയിക്കുന്നു. ഒരു ഫുൾ ബോട്ടിൽ ക്ഷേസ്പീരിയൻ ദുരന്തനാടകം ഡ്രൈ ആയി കുടിച്ചുതീർത്ത പോലെ പ്രേക്ഷകർ നെടുവീർപ്പിടുന്നു.

    സുരേഷ് ഗോപി ജയ സൂര്യ എന്നിവരുടെ പ്രകടനം മികച്ചുനിന്നു. ബാക്കി എല്ലാവരും നന്നായി. ആസിഫ് അലി കൊറച്ചു over the top ആയി. by the way ഇതിൽ ശരിക്കും over the top performance ഉണ്ട് ..


    സിനിമയുടെ കഥ ആരോഗ്യ രംഗത്തെ കിടമൽസരം ലാഭക്കൊതി മരുന്നു പരീക്ഷണം എന്നൊക്കെ പറഞ്ഞു ആ രംഗത്തു പ്രവർത്തിക്കുന്നവരെയൊക്കെ അടച്ചാക്ഷേപിക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ മൊത്തത്തിൽ ഉള്ള തിന്മകളുടെ ആനുപാതികമായ ഒരു ഭാഗം എതു രംഗത്തിലുമെന്ന പോലെ ഇവിടെയും ഉണ്ടാകും എന്നതു സ്വഭാവികം മാത്രമാണ്.ഹോട്ടലുകാരൻ ക്യത്രിമം കാണിക്കുമ്പോ വയറിളകും ഹോസ്പിറ്റലുകാരൻ കാണിക്കുമ്പോ ആളു മയ്യത്താവും . വൈകാരിക തലത്തിൽ ചിന്തിക്കുമ്പോ മരണം വയറ്റിളക്കത്തേക്കാൾ ഭീകരമായി തോന്നുമെങ്കിലും ആത്യന്തികമായി രണ്ടും ഒന്നു തന്നെ. ലാഭക്കൊതി. അതുകൊണ്ട് കീരികളെ മാത്രം ക്ഷുദ്ര ജീവികളായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല.


    വാൽ മാക്രി :മരുന്ന് പരീക്ഷണം പോലെ എല്ലാ പരീക്ഷണങ്ങൽക്കും നല്ല വശവും ചീത്തവശവും ഉണ്ട്. ഈ പരീക്ഷണ ചിത്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

    film city calicut
    07/08/2014 7.30 pm show 50% attendance rating 2.75 /5



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks santi dhidhenthanu ee ക്ഷേസ്പീരിയൻ

  4. #3
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Intresting Observations

  5. #4

    Default

    maaraka ezhuthanallo..kollam

  6. #5

    Default

    Thanks.....kollam

  7. #6

    Default

    ingalu inganoke ezhuthuo...super..

  8. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Santi..

  9. #8

    Default

    Quote Originally Posted by kallan pavithran View Post
    thanks santi dhidhenthanu ee ക്ഷേസ്പീരിയൻ
    thanks santi nu ezuthiyathu ante fagyam ..vere valla perum ittirunnel njan ee pacha forum kathichene ...

  10. #9

    Default

    Quote Originally Posted by Santi View Post
    thanks santi nu ezuthiyathu ante fagyam ..vere valla perum ittirunnel njan ee pacha forum kathichene ...
    pacha paint matti chop addichalo

  11. #10

    Default

    Quote Originally Posted by Gopikrishnan View Post
    ingalu inganoke ezhuthuo...super..
    pinne ente ezuthu vayankara famous alle. ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •